ചിലപ്പോൾ ഞാൻ വിക്രമാദിത്യൻ,
അവൾ വേതാളം!
ചിലപ്പോൾ അവൾ വിക്രമാദിത്യൻ
ഞാൻ വേതാളം!
കാതിൽ കഥകളുമായ് അവൾ
ഞാനവൾക്കുത്തരവും!
പൊട്ടിത്തെറിക്കാത്ത എന്റെയും
അവളുടേയും തലകൾ!
അന്നും അവളുടെ കഥകൾ
“പ്രണയം മനോഹരം?“
എന്റെ ഉത്തരം,
പ്രണയത്തിനു വഞ്ചനയുടെ പിന്നാമ്പുറങ്ങളുണ്ട്.
മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങൾ പോലെ,
തകർന്നടിയുന്ന സ്വപ്നങ്ങൾ!
നോക്കൂ സമൂഹത്തിന്റെ,
മാതാപിതാക്കളുടെ,
ബന്ധുജനങ്ങളുടെ
പ്രതീക്ഷകളോടുള്ള വഞ്ചന!
കഥ കേട്ട്,
പൊട്ടിച്ചിരിച്ചു കൊണ്ടവൾ ദൂരെയ്ക്ക് പോയി.
പിന്നേയും അവൾ വന്നു
മുട്ടിയുരുമിയിരുന്നു.
“പ്രേമം അതുല്യമാണെന്ന് വാഴ്ത്തപ്പെട്ട കഥകൾ“,
കേട്ടു പെരുത്ത തല,
പ്രേമം നട്ടപിരാന്തനാക്കിയ കഥകൾ മൊഴിഞ്ഞപ്പോൾ
തുല്യതയുടെ മണം ശ്വസിച്ച് അന്നും അവൾ മറഞ്ഞു.
പിന്നെ കൈ കവർന്നവൾ പറഞ്ഞത്
വിശാലമായ ജീവിതം കെട്ടിപ്പെടുക്കേണ്ട കഥകൾ,
നിരാശാജനകമായ ജീവിത ഏടുകൾ കാട്ടിയപ്പോൾ
മണി മന്ദിരം കാട്ടി അവൾ,
ഞാനവൾക്കെന്റെ കുടിലും!
യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും
പൊരുത്തപ്പെടാത്ത നിമിഷങ്ങൾ തുറന്ന്,
ഞാൻ നടന്നു മറഞ്ഞപ്പോൾ
വേതാളമായ അവൾ പറഞ്ഞു
എന്നെങ്കിലും ഹൃദയത്തിൽ
എനിക്കൊരു താജ് മഹളൊരുക്കുമോ?
പ്രണയത്തിൽ രക്തം പുരട്ടിയ ചക്രവർത്തി!
പ്രണയിനീ സ്മരണയ്ക്കായ്
ശില്പികളുടെ കൈവെട്ടിയ ഷാജഹാൻ,
ക്രൂരതയുടെ പ്രതീകം!
മനസ്സുമാറ്റാത്ത ഞാൻ
മറ്റുള്ളവരുടെ മുറിവുകളിൽ കുത്തി
എങ്ങിനെ താജ് മഹളൊരുക്കും!
എന്റെ ദയനീയാവസ്ഥയിൽ
നിർവികാരനായ് ഞാൻ പറഞ്ഞു
നല്ല സുഹൃത്തുക്കളാകാം!
അന്നത്തെ പോലെ ഇന്നും
സൌഹൃദ മലർവാടികളായ്
എന്നും വിരിഞ്ഞിരിക്കാം!
പുച്ഛത്തോടെ അവൾ മറഞ്ഞു!
അതോ തലപൊട്ടിത്തെറിക്കാൻ ശപിച്ച്
കോപത്തോടെയോ..
അവളുടെ മനസ്സിൻ ഭാവമറിയാതെ,
നല്ല ജീവിതത്തിനുടമയാകട്ടേയവളെന്ന്
ആശീർവദിച്ച് നടന്നുമറഞ്ഞു!
ഇപ്പോഴവൾ നന്ദിയോടെ
ഓർക്കുന്നുണ്ടാകണം,
എന്റെ വേതാളമായി
നശിക്കാതെ,
പുണ്യമാക്കപ്പെട്ട ജീവിതം!
അവൾ വേതാളം!
ചിലപ്പോൾ അവൾ വിക്രമാദിത്യൻ
ഞാൻ വേതാളം!
കാതിൽ കഥകളുമായ് അവൾ
ഞാനവൾക്കുത്തരവും!
പൊട്ടിത്തെറിക്കാത്ത എന്റെയും
അവളുടേയും തലകൾ!
അന്നും അവളുടെ കഥകൾ
“പ്രണയം മനോഹരം?“
എന്റെ ഉത്തരം,
പ്രണയത്തിനു വഞ്ചനയുടെ പിന്നാമ്പുറങ്ങളുണ്ട്.
മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങൾ പോലെ,
തകർന്നടിയുന്ന സ്വപ്നങ്ങൾ!
നോക്കൂ സമൂഹത്തിന്റെ,
മാതാപിതാക്കളുടെ,
ബന്ധുജനങ്ങളുടെ
പ്രതീക്ഷകളോടുള്ള വഞ്ചന!
കഥ കേട്ട്,
പൊട്ടിച്ചിരിച്ചു കൊണ്ടവൾ ദൂരെയ്ക്ക് പോയി.
പിന്നേയും അവൾ വന്നു
മുട്ടിയുരുമിയിരുന്നു.
“പ്രേമം അതുല്യമാണെന്ന് വാഴ്ത്തപ്പെട്ട കഥകൾ“,
കേട്ടു പെരുത്ത തല,
പ്രേമം നട്ടപിരാന്തനാക്കിയ കഥകൾ മൊഴിഞ്ഞപ്പോൾ
തുല്യതയുടെ മണം ശ്വസിച്ച് അന്നും അവൾ മറഞ്ഞു.
പിന്നെ കൈ കവർന്നവൾ പറഞ്ഞത്
വിശാലമായ ജീവിതം കെട്ടിപ്പെടുക്കേണ്ട കഥകൾ,
നിരാശാജനകമായ ജീവിത ഏടുകൾ കാട്ടിയപ്പോൾ
മണി മന്ദിരം കാട്ടി അവൾ,
ഞാനവൾക്കെന്റെ കുടിലും!
യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും
പൊരുത്തപ്പെടാത്ത നിമിഷങ്ങൾ തുറന്ന്,
ഞാൻ നടന്നു മറഞ്ഞപ്പോൾ
വേതാളമായ അവൾ പറഞ്ഞു
എന്നെങ്കിലും ഹൃദയത്തിൽ
എനിക്കൊരു താജ് മഹളൊരുക്കുമോ?
പ്രണയത്തിൽ രക്തം പുരട്ടിയ ചക്രവർത്തി!
പ്രണയിനീ സ്മരണയ്ക്കായ്
ശില്പികളുടെ കൈവെട്ടിയ ഷാജഹാൻ,
ക്രൂരതയുടെ പ്രതീകം!
മനസ്സുമാറ്റാത്ത ഞാൻ
മറ്റുള്ളവരുടെ മുറിവുകളിൽ കുത്തി
എങ്ങിനെ താജ് മഹളൊരുക്കും!
എന്റെ ദയനീയാവസ്ഥയിൽ
നിർവികാരനായ് ഞാൻ പറഞ്ഞു
നല്ല സുഹൃത്തുക്കളാകാം!
അന്നത്തെ പോലെ ഇന്നും
സൌഹൃദ മലർവാടികളായ്
എന്നും വിരിഞ്ഞിരിക്കാം!
പുച്ഛത്തോടെ അവൾ മറഞ്ഞു!
അതോ തലപൊട്ടിത്തെറിക്കാൻ ശപിച്ച്
കോപത്തോടെയോ..
നിരാശയോടെയോ!
അവളുടെ മനസ്സിൻ ഭാവമറിയാതെ,
നല്ല ജീവിതത്തിനുടമയാകട്ടേയവളെന്ന്
ആശീർവദിച്ച് നടന്നുമറഞ്ഞു!
ഇപ്പോഴവൾ നന്ദിയോടെ
ഓർക്കുന്നുണ്ടാകണം,
എന്റെ വേതാളമായി
നശിക്കാതെ,
പുണ്യമാക്കപ്പെട്ട ജീവിതം!
എഴുത്ത് കൊള്ളാം. വായിക്കാൻ രസമുണ്ട്.
മറുപടിഇല്ലാതാക്കൂപിന്നെ,
ചോദിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക...ഇതു സ്വന്തം അനുഭവമാണോ...?
@ Abhinav -
മറുപടിഇല്ലാതാക്കൂഇതു വായിക്കുമ്പോൾ ഞാൻ നീയ്യായി കഴിഞ്ഞു.. അപ്പോൾ സ്വന്തം മനസ്സിനോടല്ലേ
ഓരോരുത്തരും ചോദിക്കേണ്ടത്…അതിൽ ക്ഷമയ്ക്കെന്തു കാര്യം?
വായനയ്ക്ക് നന്ദി.. കമന്റിനും..
സ്നേഹപൂർവ്വം
എന്താ അഭിനവേ ഇങ്ങനൊക്കെ ചോദിക്കുന്നത് അനുഭവമല്ലേ ഗുരു.
മറുപടിഇല്ലാതാക്കൂ“ഞാന്‍ വെറുതെ പറഞ്ഞതാണേ..
നമുക്ക്
നല്ല സുഹൃത്തുക്കളാകാം!
അന്നത്തെ പോലെ ഇന്നും
സൌഹൃദ മലർവാടികളായ്
എന്നും വിരിഞ്ഞിരിക്കാം!“....
@ മനോജ് കെ.ഭാസ്കര്‍ -
മറുപടിഇല്ലാതാക്കൂഅതേ.. അതേ..ഒന്നു പറഞ്ഞു കൊടുക്ക് മനോജേ.. അഭിനവിന് മൊത്തത്തിൽ ഒരു കൺഫ്യൂഷൻ..!
എല്ലാം വായിച്ചിട്ടും എന്നെക്കുറിച്ച് എന്നതിന്റെ അവസാന ഭാഗംവായിച്ചില്ല അതിന്റെ ഒരു പോരായ്ക!
സ്നേഹപൂർവ്വം
വ്യക്തമാകും തരത്തില്‍ ജീവതത്തിലെ സന്തോഷവും,ദുഃഖവും,
മറുപടിഇല്ലാതാക്കൂനിരാശയും,വിരഹവും,നന്മയും,അപരസുഖവും,
നന്ദിയും പ്രതിപാദിക്കുന്ന നല്ലൊരു രചന. അഭിന്ദനങ്ങള്‍...!!..,.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
നാമെല്ലാവരും ഓർമ്മവച്ച നാൾമുതൽ ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു. ഇന്നേവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തതാണെങ്കിലും സാധിച്ചെടുക്കാനാവുമെന്ന് നമുക്ക് ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. എന്നാൽ ബാല്യകാലം പിന്നിടുന്നതോടെ ബുദ്ധി ഹൃദയത്തെ ഭരിച്ചുതുടങ്ങുന്നു. ‘അസംഭവ്യം’ എന്ന വാക്ക് നമ്മുടെ നിഖണ്ഡുവിൽ പ്രവേശിക്കുന്നു. അതോടുകൂടി മനസാക്ഷിയുടെ ആ ശബ്ദം ക്രമേണ നേത്തുനേർത്തുവരുന്നു. ആ ശബ്ദം ശ്രദ്ധിക്കപ്പെടാതാകുന്നതോടുകൂടി ഉള്ളിലുള്ള ഈശ്വരൻ മൂടപ്പെടുന്നു. അത് പിന്നീട് വഴികാട്ടിത്തരാതെയാവുന്നു. അങ്ങനെ പ്രണയത്തിൽ വഞ്ചനയും വിശ്വാസത്തിൽ കാപട്യവും നാം കണ്ടുതുടങ്ങുന്നു. ഉള്ളിലെ ആ ശബ്ദം നിലച്ചവരുടെ സ്വപ്നനങ്ങൾ മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങളായി മാറുന്നു. ശൈശവത്തിൽ നമ്മുടെ ഉള്ളിലുണ്ടായിരുന്ന ആ വിളക്ക് വീണ്ടും തെളിക്കാനായാൽ, മനസാക്ഷിയുടെ ശബ്ദം ശ്രവിച്ചുതുടങ്ങിയാൽ അന്നത്തെ പോലെ ഇന്നും എന്നും സൗഹൃദത്തിനുടമകളായ് സൗഹൃദ മലർവാടികളായ് വിരിഞ്ഞിരിക്കാം. അപ്പോൾ വിക്രമാദിത്യനും വേതാളവും രണ്ടല്ല ഒന്നാണ് .
മറുപടിഇല്ലാതാക്കൂനല്ല രചന... കൂടുതലൊന്നും പറയുന്നില്ല....
മറുപടിഇല്ലാതാക്കൂനല്ല സുഹൃത്തുക്കളാകാം!
അന്നത്തെ പോലെ ഇന്നും
സൌഹൃദ മലർവാടികളായ്
എന്നും വിരിഞ്ഞിരിക്കാം!......
സ്നേഹാശംസകള്‍...
@ c.v.thankappan,
മറുപടിഇല്ലാതാക്കൂതങ്കപ്പേട്ടാ...
താങ്കൾ എന്റെ കുത്തിവരകളെ ശ്രദ്ധിക്കുന്നതിനു നന്ദി.. വിമർശിക്കുന്നതിലും എനിക്ക് വിഷമമില്ല...മോശമാകുമ്പോൾ അതും സത്യസന്ധമായി പറയണം എന്ന് അഭ്യർത്ഥിക്കുന്നു..
താങ്കളുടെ വായനയ്ക്ക് എന്റെ നന്ദി അറിയിക്കുന്നു..
@ Harinath-
മറുപടിഇല്ലാതാക്കൂതാങ്കൾ ആഴത്തിൽ പഠിച്ചു പറഞ്ഞതു പോലെ തോന്നി...എന്റെ ബ്ളൊഗ് വായനക്കായ് താങ്കൾ വിലകൂടിയ സമയം നഷ്ടപ്പെടുത്തി അല്ലേ.. ഒരു പാട് സമയമെടുത്ത് കമന്റെഴുതി ഇടുകയും ചെയ്തു.അതിനെന്റെ ഹൃദയം നിറഞ്ഞ നന്ദി .
എല്ലാവർക്കുമെന്റെ നമസ്ക്കാരം
@ khaadu -
മറുപടിഇല്ലാതാക്കൂഅതെ, അതെ.. നല്ല സുഹൃത്തുക്കളായിരിക്കാം.. നന്ദി
നമുക്ക് സുഹൃത്തുക്കളാകാം എന്നു പറഞ്ഞ് ഓടി മറഞ്ഞ ഒരു 'വേതാളം' പണ്ട് എനിക്കും ഉണ്ടായിരുന്നു. ഞാനൊരു വിക്രമാദിത്യനായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നത് ഈ കവിത വായിച്ചപ്പോഴാണ് :)
മറുപടിഇല്ലാതാക്കൂനന്നായി എഴുതി. എല്ലാ ആശംസകളും
satheeshharipad.blogspot.com
@ Satheesh Haripad
മറുപടിഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദി