പേജുകള്‍‌

ഞായറാഴ്‌ച, ജനുവരി 08, 2012

സ്ഥിത പ്രജ്ഞൻ!

മൂലകാരണങ്ങളല്ല,
എന്റെ കണ്ണിൽ കരടിട്ടത്‌!
അവരുടെ മിഴി തുറക്കാത്ത
ചിന്താധാരയാണ്‌!

സങ്കടങ്ങൾ കണ്ട്‌,
വിഷയം മാറ്റിയും,
വിഷമങ്ങൾ കേട്ട്‌,
കാഴ്ചകൾ മാറ്റിയും
ദിശമാറ്റിയ വികാരം!

എന്റെ വീഴ്ച്ചകളിൽ
കൺകളുടക്കിയതാകാം
അവരുടെ ടീവിയിൽ
 കോമഡി ചാനൽ!
മാറ്റിയും, മറിച്ചും,
കുലുങ്ങി ചിരിച്ചും
അവരുടെ സ്ഥിരപ്രജ്ഞ!

അവരുടെ നിസ്സാരപ്രശ്നങ്ങളിൽ,
എന്റെ കണ്ണീരിന്റെ
ലക്ഷ്മണരേഖാ ലംഘനം!

എന്നെങ്കിലും തെന്നുമെന്ന് ഭയന്ന,
അപരിചിതന്റെ ജീവിതം കാട്ടി,
മിഴികൾ കൂമ്പി,
 വിഷാദങ്ങളിൽ പങ്കാളികളായി,
വിശാലമായ്‌ തുറന്ന,
അവരുടെ വിശാല ഹൃദയത്വം!
എന്നിൽ സ്റ്റാമ്പ്‌ ചെയ്തത്‌ നിർദ്ദയത്വം!

സങ്കടമില്ലാത്തൊരെന്നെ,
തിരഞ്ഞു പിടിച്ച്‌,
പരമാനന്ദനാക്കി
അവരുടെ പുഞ്ചിരി!

അവരുടെ കാഴ്ചകൾക്ക്‌,
നിറഭേദമാകാതെ,
സ്ഥിത പ്രജ്ഞനാക്കി
ഒടിഞ്ഞു കുത്തി വീണോരെൻ,
നിറ പുഞ്ചിരി!

മൂടിക്കെട്ടിയ കാർമേഘങ്ങൾ!
അതിർത്തികളെ ഭേദിച്ച്‌  പറന്നെത്തും,
ഹൃദയത്തിലാഞ്ഞടിച്ച തിരമാലകൾ
ക്കതിർത്തി കെട്ടി!
അനാവശ്യമായ പ്രകടങ്ങൾ,
പരിഹാസ്യനാക്കും!

അവർ പല്ലു ഞെരിക്കയാണോ?
അതോ ഉണ്ടായ വീഴ്ചകൾ മറക്കാൻ
ഇല്ലാത്ത തെറ്റുകൾ ചികഞ്ഞ്,
പൊട്ടിച്ചിരിക്കയാണോ?

ദു:ഖം കൊണ്ട് അന്ധനായ
എനിക്കെന്തിനാണ് വേവലാതി
എന്റെ കൺകൾ എന്നേ
ആ കാഴ്ചകളെ മറച്ചിരിക്കുന്നു!

5 അഭിപ്രായങ്ങൾ:

  1. "ദുഃഖം കൊണ്ട് അന്ധനായ
    എനിക്കെന്തിനാണ് വേവലാതി
    എന്‍റെ കണ്‍കള്‍ എന്നേ
    ആ കാഴ്ചകളെ മറച്ചിരിക്കുന്നു!"

    ദുഃഖമുക്തനായി തിന്മക്കെതിരെ ശക്തമായി എഴുതൂ!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  2. @ c.v.thankappan,

    തങ്കപ്പേട്ടന്‌,
    വായനയ്ക്കും കമന്റിനും ഹൃദയം നിറഞ്ഞ നന്ദി..
    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  3. കാണരുതാത്തത് കാണുകയും കാണേണ്ടത് കാണാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനു നേരേ തുറന്നു പിടിച്ച കണ്ണാടിയിൽ സ്വന്തം പ്രതിച്ഛായ തന്നെ നാം പലപ്പോഴും കാണുന്നുണ്ട്.

    ഒരു മുന്നറിയിപ്പാകുന്നു ഈ കവിത.
    മനോഹരമായ ആവിഷ്കാരം.

    satheeshharipad.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. @ Satheesh Haripad -
    വായനയ്ക്കും കമന്റിനും ഹൃദയം നിറഞ്ഞ നന്ദി..

    മറുപടിഇല്ലാതാക്കൂ