പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 07, 2012

ഒരു വഴി പിഴപ്പ്!

ഒരു പിഴ!
അമർത്തിയടയ്ക്കാൻ മറന്നപ്പോൾ,
തുറന്നു കിടന്നൊരു കൈപ്പിഴ!
നാണമൂരി ജനങ്ങൾക്ക് നൽകി,
മുഖം മൂടിയില്ലാതെ നടന്നു!
നാണം വന്ന ജനത്തിന്റെ ജയ് വിളി!
വാങ്ങിയോർക്കും കൊടുത്തവർക്കുമില്ലാത്ത വീറ്,
കേട്ടോനും കേൾപ്പിച്ചോനും!
നാണം കീറി മാധ്യമങ്ങൾക്ക് കൊടുത്തു!

അപ്പോഴുമൊരാൾ പോരിനടുത്തു,
ജയിലു നിറക്കും!
ആമം വെച്ചു നടത്തും!
അസൂയ!.. അല്ലെങ്കിൽ ദഹനക്കേട്!
ഇനി നാണം കീറിയത് അയാൾക്കും വേണോ?
പരിഭ്രമത്തിലായി,
കഷ്ടത്തിലായി
പോം വഴി കാണാതെ നട്ടം തിരിഞ്ഞു!

9 അഭിപ്രായങ്ങൾ:

  1. @khaadu..-
    @സങ്കൽ‌പ്പങ്ങൾ-..
    സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ..


    വായനയ്ക്ക് നന്ദി.. കമന്റിനും

    മറുപടിഇല്ലാതാക്കൂ
  2. സത്യം പറഞ്ഞോര്‍ക്കെല്ലാം കിട്ടുന്ന വഴി ദുഷ്ക്കരമാണ്!
    ചരിത്രത്തിലും,ഭൂതത്തിലും,വര്‍ത്തമാനത്തിലും...........പിന്നെ.....
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  3. @ c.v.thankappan
    താങ്കളുടെ വായനയ്ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  4. അസൂയ!.. അല്ലെങ്കിൽ ദഹനക്കേട്!
    മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞ ആ സൂക്കേടാണോ ഈ ക്കേട്.

    ഹ ഹ ഹ എന്തായാലും പതിവുപോലെ നന്നായി...

    മറുപടിഇല്ലാതാക്കൂ
  5. @ മനോജ് കെ.ഭാസ്കര്‍-

    കണ്ടറിവൊന്നും ഇല്ലെന്റെ കണ്ണിതിൽ
    നാട്ടറിവിന്റെ നന്മയറിവീല,
    കേട്ടറിവോളമേയുള്ളൂ എനിക്കെന്നും
    നാടിന്റെ വിസ്മയം കേട്ടുപതറി ഞാൻ!
    ഒന്നിനെ തന്നെ നിനച്ചു പോയെങ്കിലോ
    കാണുന്നതൊക്കെയതാണെന്ന് തോന്നീടും
    മാറ്റിയൊന്നങ്ങു ചിന്തിച്ചു നോക്കുകിൽ
    സഹസ്രമുണ്ടെന്ന് ചൊല്ലേണ്ടതും വരും!

    - വായനയ്ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ