കല്ലറയിൽ,ചിതാമണ്ഡലങ്ങളിൽ,
സമാധിയിരുത്തും പവിത്ര സ്ഥലങ്ങളിൽ,
കരുണയില്ലാതെ വീശിയെറിഞ്ഞൊരു-
ചോരകുഞ്ഞിന്റെ വിധി പർവ്വങ്ങളിൽ,
നീണ്ടനന്തമാം റെയിൽപാള മാറിലായ്,
ചിതറിവീണ കബന്ധരക്തങ്ങളിൽ,
വിനാശമേകിയ ജീവിത കാഴ്ചയിൽ,
ഹൃദന്തമൂറ്റിയ കണ്ണീരിൻ സാഗരം!
സങ്കടങ്ങൾ മിഴികൾ തുറന്നതിൻ,
നൊമ്പരങ്ങൾ ഒപ്പിയെടുത്തതും,
മുങ്ങി താഴുന്ന ജീവന്റെ വെപ്രാളം,
സിംഹവായിലെ ജീവന്റെ താളവും
രക്ഷയേകാതെ നക്കിയെടുത്തതും
ക്രൂരനാണെന്ന ഖ്യാതി ലഭിച്ചതും,
രാജകീയ കതിർമണ്ഡപത്തിലും,
സാധുവിന്റെ വേളീഗൃഹത്തിലും,
കൺകളന്നൊന്നു ചിമ്മിതുറന്നതും,
പുണ്യമേകിയ നിർവൃതിയായതും,
എന്നുമെന്നും സ്മരിക്കുന്ന കാഴ്ചകൾ!
നാട്യ ഗേഹത്തിൽ, മഞ്ഞിൽ, മഴകളിൽ,
അഗ്നി ചുംബിക്കും വന്യ നിമിഷത്തിൽ,
വാന ശാസ്ത്രത്തിൽ, യുദ്ധരംഗങ്ങളിൽ
വിസ്മയത്തിന്റെ ചിത്രസ്മരണകൾ!
ഓർമ്മതെറ്റാൽ വിളറി പിടിച്ചൊരു,
താതനെയവർ മൂലയ്ക്കിരുത്തിയും,
നാനോ ആക്കിയും മാന്യനായി മാറ്റിയും
ചിപ്പൊന്നേകി ഓർമ്മ പുതുക്കിയും,
പുത്തൻ വംശചരിത്രം രചിക്കുന്നു,
അത്ഭുതത്തിൻ വരക്കാഴ്ചയേകുന്നു.
കമ്പ്യൂട്ടറിൻ ശിരസ്സിൽ പ്രതിഷ്ഠിച്ച്,
ചാറ്റ് ചീറ്റിച്ച് മൂക്കു പിഴിക്കുന്നു
കുഞ്ഞു ഫോണിൻ കടക്കണ്ണൊന്നാക്കിയും
പാത്തും പതുങ്ങിച്ചും,തൊട്ടു തലോടിയും
കൂടെ കൂട്ടി ക്രിമിനലായ് മാറ്റുന്നു.
എന്റെ സഞ്ചാര വീഥി പിഴയ്ക്കുന്നു
കിടപ്പറകളിൽ, മൂത്രപ്പുരകളിൽ,
രാഷ്ട്രീയമണ കോഴയിടങ്ങളിൽ,
ജാര സഞ്ചാര രാത്രികളൊക്കെയും,
ചാരനായ് മൊഴിയെണ്ണിയെടുക്കുന്നു,
നാണം കൂടാതൊളിഞ്ഞു നോക്കിച്ചെന്റെ,
ഛർദ്ദിയെയവരൊപ്പിയെടുത്തുടൻ,
നെറ്റിലിട്ടങ്ങു നിർവൃതി കൊള്ളുന്നു,
എന്റെ നന്മയിൽ തിന്മ വിതയ്ക്കുന്നു
ക്യാമറേയെന്നു മുറുമുറുക്കുന്നു എൻ-
ജാതി ചൊല്ലി പല്ലമർക്കുന്നു.!
സമാധിയിരുത്തും പവിത്ര സ്ഥലങ്ങളിൽ,
കരുണയില്ലാതെ വീശിയെറിഞ്ഞൊരു-
ചോരകുഞ്ഞിന്റെ വിധി പർവ്വങ്ങളിൽ,
നീണ്ടനന്തമാം റെയിൽപാള മാറിലായ്,
ചിതറിവീണ കബന്ധരക്തങ്ങളിൽ,
വിനാശമേകിയ ജീവിത കാഴ്ചയിൽ,
ഹൃദന്തമൂറ്റിയ കണ്ണീരിൻ സാഗരം!
സങ്കടങ്ങൾ മിഴികൾ തുറന്നതിൻ,
നൊമ്പരങ്ങൾ ഒപ്പിയെടുത്തതും,
മുങ്ങി താഴുന്ന ജീവന്റെ വെപ്രാളം,
സിംഹവായിലെ ജീവന്റെ താളവും
രക്ഷയേകാതെ നക്കിയെടുത്തതും
ക്രൂരനാണെന്ന ഖ്യാതി ലഭിച്ചതും,
രാജകീയ കതിർമണ്ഡപത്തിലും,
സാധുവിന്റെ വേളീഗൃഹത്തിലും,
കൺകളന്നൊന്നു ചിമ്മിതുറന്നതും,
പുണ്യമേകിയ നിർവൃതിയായതും,
എന്നുമെന്നും സ്മരിക്കുന്ന കാഴ്ചകൾ!
എന്നുമെന്റെ രോമാഞ്ച ചിന്തകൾ!
നാട്യ ഗേഹത്തിൽ, മഞ്ഞിൽ, മഴകളിൽ,
അഗ്നി ചുംബിക്കും വന്യ നിമിഷത്തിൽ,
വാന ശാസ്ത്രത്തിൽ, യുദ്ധരംഗങ്ങളിൽ
വിസ്മയത്തിന്റെ ചിത്രസ്മരണകൾ!
ഓർമ്മതെറ്റാൽ വിളറി പിടിച്ചൊരു,
താതനെയവർ മൂലയ്ക്കിരുത്തിയും,
നാനോ ആക്കിയും മാന്യനായി മാറ്റിയും
ചിപ്പൊന്നേകി ഓർമ്മ പുതുക്കിയും,
പുത്തൻ വംശചരിത്രം രചിക്കുന്നു,
അത്ഭുതത്തിൻ വരക്കാഴ്ചയേകുന്നു.
കമ്പ്യൂട്ടറിൻ ശിരസ്സിൽ പ്രതിഷ്ഠിച്ച്,
ചാറ്റ് ചീറ്റിച്ച് മൂക്കു പിഴിക്കുന്നു
കുഞ്ഞു ഫോണിൻ കടക്കണ്ണൊന്നാക്കിയും
പാത്തും പതുങ്ങിച്ചും,തൊട്ടു തലോടിയും
കൂടെ കൂട്ടി ക്രിമിനലായ് മാറ്റുന്നു.
എന്റെ സഞ്ചാര വീഥി പിഴയ്ക്കുന്നു
കിടപ്പറകളിൽ, മൂത്രപ്പുരകളിൽ,
രാഷ്ട്രീയമണ കോഴയിടങ്ങളിൽ,
ജാര സഞ്ചാര രാത്രികളൊക്കെയും,
ചാരനായ് മൊഴിയെണ്ണിയെടുക്കുന്നു,
നാണം കൂടാതൊളിഞ്ഞു നോക്കിച്ചെന്റെ,
ഛർദ്ദിയെയവരൊപ്പിയെടുത്തുടൻ,
നെറ്റിലിട്ടങ്ങു നിർവൃതി കൊള്ളുന്നു,
എന്റെ നന്മയിൽ തിന്മ വിതയ്ക്കുന്നു
ക്യാമറേയെന്നു മുറുമുറുക്കുന്നു എൻ-
ജാതി ചൊല്ലി പല്ലമർക്കുന്നു.!
നാണം കൂടാതൊളിഞ്ഞു നോക്കിച്ചെന്റെ,
മറുപടിഇല്ലാതാക്കൂഛർദ്ദിയെയവരൊപ്പിയെടുത്തുടൻ,
നെറ്റിലിട്ടങ്ങു നിർവൃതി കൊള്ളുന്നു,
എന്റെ നന്മയിൽ തിന്മ വിതയ്ക്കുന്നു
ക്യാമറേയെന്നു മുറുമുറുക്കുന്നു എൻ-
ജാതി ചൊല്ലി പല്ലമർക്കുന്നു.!
@ khaadu..
മറുപടിഇല്ലാതാക്കൂ- വായനയ്ക്ക് നന്ദി..
പാപ്പരാസികളുടെ നാട്ടില്‍ പരിദേവനങ്ങള്‍ ആരു കേള്‍ക്കാന്‍....
മറുപടിഇല്ലാതാക്കൂനല്ല കവിത. അഭിനന്ദനങ്ങള്‍.....
@ മനോജ് കെ.ഭാസ്കര്‍
മറുപടിഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദി..
സ്നേഹപൂർവ്വം
പുതുവത്സരാശം സകൾ
മറുപടിഇല്ലാതാക്കൂനല്ല കവിത. ക്യാമറയെക്കുറിച്ചാണെന്നാണ് മനസ്സിലായത്. സംഭവിക്കുന്നതല്ലേ ക്യാമറയിൽ പതിയുന്നത്. അതുകൊണ്ട് പരിവേദനം തോന്നുന്നില്ല. Be Cool.
മറുപടിഇല്ലാതാക്കൂ@ Kalavallabhan -പുതുവത്സരാശം സകൾ -വായനയ്ക്കു നന്ദി..
മറുപടിഇല്ലാതാക്കൂ@ Harinath -..ക്യാമറേയെന്നു മുറുമുറുക്കുന്നതുകൊണ്ട്
ക്യാമറയ്ക്കാണ് പരിദേവനം..നന്മയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടത് തിന്മയിലേക്ക് വഴിമാറുന്നതു കൊണ്ട്.. എന്റെ കാഴ്ച്ചപ്പാടാണേ.. അതു പ്രതിഫലിപ്പിക്കാൻ പറ്റാതെ പോയത് എഴുതിയ ബ്ലോഗറുടെ കുറ്റം..
പിന്നെ ഒരു സ്വകാര്യം.. ഇതിനെ കവിത എന്നൊന്നും വിളിക്കേണ്ട കേട്ടോ..യദാർത്ഥ കവികൾ കണ്ടാൽ എന്നെ പുഴുങ്ങിതിന്നും..വെറും കുത്തിക്കുറിക്കൽ എന്ന് പറഞ്ഞാൽ ആർക്കും ദോഷമില്ല..
വായനയ്ക്കെന്റെ നന്ദി അറിയിക്കുന്നു..
അതെ, നെറ്റിൽ പലതും ഒളിഞ്ഞിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകൾ..
@ സങ്കൽപ്പങ്ങൾ -
മറുപടിഇല്ലാതാക്കൂആശംസകൾക്ക് നന്ദി
ആശംസകള്‍..
മറുപടിഇല്ലാതാക്കൂ@ ഇലഞ്ഞിപൂക്കള്‍ -
മറുപടിഇല്ലാതാക്കൂവായനയ്ക്കെന്റെ നന്ദി