ഒരിടത്തൊരിടത്തൊരു അമ്മപൂച്ച
ചുവന്നു കലങ്ങിയ കണ്ണോടെ,
വിറച്ചും പനിച്ചും
അടുപ്പിനരുകിൽ കുത്തിയിരിപ്പാണ്!
അച്ഛൻ പൂച്ച വെള്ളം കുടിക്കാതെന്നും
ഷാപ്പു കറി പിഞ്ഞാണത്തോടെ,
നക്കി നക്കി വെളുപ്പിക്കും,
ആറ്റു നോറ്റുണ്ടാക്കിയ വാറ്റുകൾ
കണ്ണടച്ചു കുടിക്കും!
എന്നിട്ടും കുഞ്ഞിപ്പൂച്ച
മൊബൈലു മണത്തു മണത്തു പോയത്,
അച്ഛൻ പൂച്ച തൊട്ടു കൂട്ടിയതു കൊണ്ടാത്രെ,
ഇനി നാട്ടു കൂട്ടവും തൊട്ടു കൂട്ടട്ടെ എന്ന ധിക്കാരം!
അതോ പ്രതികാരമോ?
അമ്മപൂച്ച ഇപ്പോഴും അടുപ്പിനരുകിൽ
കുത്തിയിരിപ്പാണ്,
അവാർഡു പടം കണ്ട പോലെ നാട്ടുകാരിപ്പോഴും
മിഴിച്ചു മിഴിച്ച് കണ്ടോണ്ടിരുപ്പാണ്!
അച്ഛൻ പൂച്ച കുഞ്ഞിപ്പൂച്ചയെ കടിച്ചു കീറുമത്രെ,
മൊബൈലു മണത്തു മണത്തു പോയാലും
നാണ്യം കൊടുക്കാത്ത കോപം,
ഇനി ഷാപ്പു പൂച്ചയോടെന്തു സമാധാനം പറയും?
ചുവന്നു കലങ്ങിയ കണ്ണോടെ,
വിറച്ചും പനിച്ചും
അടുപ്പിനരുകിൽ കുത്തിയിരിപ്പാണ്!
അച്ഛൻ പൂച്ച വെള്ളം കുടിക്കാതെന്നും
ഷാപ്പു കറി പിഞ്ഞാണത്തോടെ,
നക്കി നക്കി വെളുപ്പിക്കും,
ആറ്റു നോറ്റുണ്ടാക്കിയ വാറ്റുകൾ
കണ്ണടച്ചു കുടിക്കും!
എന്നിട്ടും കുഞ്ഞിപ്പൂച്ച
മൊബൈലു മണത്തു മണത്തു പോയത്,
അച്ഛൻ പൂച്ച തൊട്ടു കൂട്ടിയതു കൊണ്ടാത്രെ,
ഇനി നാട്ടു കൂട്ടവും തൊട്ടു കൂട്ടട്ടെ എന്ന ധിക്കാരം!
അതോ പ്രതികാരമോ?
അമ്മപൂച്ച ഇപ്പോഴും അടുപ്പിനരുകിൽ
കുത്തിയിരിപ്പാണ്,
അവാർഡു പടം കണ്ട പോലെ നാട്ടുകാരിപ്പോഴും
മിഴിച്ചു മിഴിച്ച് കണ്ടോണ്ടിരുപ്പാണ്!
അച്ഛൻ പൂച്ച കുഞ്ഞിപ്പൂച്ചയെ കടിച്ചു കീറുമത്രെ,
മൊബൈലു മണത്തു മണത്തു പോയാലും
നാണ്യം കൊടുക്കാത്ത കോപം,
തിരിച്ചെത്താത്ത അങ്കലാപ്പ്!
കടം തീർക്കണമത്രെ!ഇനി ഷാപ്പു പൂച്ചയോടെന്തു സമാധാനം പറയും?
ഹോ!തിരക്കിനിടയില്‍ വേണ്ടകാര്യങ്ങളില്‍ തണുപ്പു
മറുപടിഇല്ലാതാക്കൂകാണിക്കുന്ന സമൂഹത്തിനിടയിലേയ്ക്ക് പൊള്ളുന്ന
കനല്‍ക്കട്ടകള്‍ വീശിയെറിഞ്ഞ പ്രതീതിയുണ്ടായി
ഈ കവിത!!!
ആശംസകള്‍
..തങ്കപ്പേട്ടാ താങ്കളുടെ വിലപ്പെട്ട സമയം എന്റെ ബ്ളോഗു വായനയ്ക്കു ചിലവഴിക്കുന്നതിനും കമന്റിനും എന്റെ ഹൃദയംഗമമായ നന്ദി...
ഇല്ലാതാക്കൂകലക്കന് ..സമൂഹത്തില്‍ ഇന്നു നടന്ന് കൊണ്ടിരിക്കുന്ന പല ജീര്‍ണ്ണതകളെയും ഉപമകളിലൂടെ വരച്ചു കാട്ടി.gr8
മറുപടിഇല്ലാതാക്കൂ@ മുനീര്‍ തൂതപ്പുഴയോരം - ഇവിടെ വന്നതിനു ഏറെ സന്തോഷമുണ്ട്..വായിച്ച് കമന്റിയതിന് എന്റെ ഹൃദയംഗമമായ നന്ദി..
ഇല്ലാതാക്കൂകള്ളപ്പൂച്ചകള്.. !
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്..
@ khaadu -
ഇല്ലാതാക്കൂ.വായിച്ച് കമന്റിയതിന് എന്റെ ഹൃദയംഗമമായ നന്ദി..
കൂടുതല്‍ ഒന്നും പറയാന്‍ തോന്നുന്നില്ല നല്ല കവിത
മറുപടിഇല്ലാതാക്കൂ@ പുണ്യവാളന്‍ - കമന്റിയതിന് എന്റെ ഹൃദയംഗമമായ നന്ദി..
ഇല്ലാതാക്കൂപൂച്ചജീവിതം പലതും വിളിച്ചുപറഞ്ഞു.. !
മറുപടിഇല്ലാതാക്കൂ@ ഇലഞ്ഞിപൂക്കള്‍-
ഇല്ലാതാക്കൂആധുനിക ലോകത്ത് പൂച്ചകൾ പെറ്റു പെരുകുന്നു..വായനയ്ക്ക് നന്ദി..കമന്റിനും..
ഈ പൂച്ചകള്‍ ഇന്നിന്റെ വിളറിയ മുഖം കാണിച്ചു തന്നു
മറുപടിഇല്ലാതാക്കൂആശംസകള്
@ വേണുഗോപാല്‍ -
ഇല്ലാതാക്കൂവേണുഗോപാലേട്ടാ..
പൂച്ചകൾ അമീബയേ പോലെയായിരിക്കുന്നു
വായനയ്ക്ക് നന്ദി..കമന്റിനും.
സ്നേഹപൂർവ്വം
പൂച്ചമനുഷ്യരുടെ യുഗം
മറുപടിഇല്ലാതാക്കൂ@ Harinath -
ഇല്ലാതാക്കൂHai Good Morning
വായനയ്ക്ക് നന്ദി..കമന്റിനും