പേജുകള്‍‌

ബുധനാഴ്‌ച, ഏപ്രിൽ 18, 2012

നിങ്ങളാരാ?

നിങ്ങളാരെന്ന് നിങ്ങൾ പറഞ്ഞില്ലെങ്കിൽ
നിങ്ങളുടെ നാട്ടുകാരു പറയും,
നിങ്ങളുടെ സുഹൃത്തുക്കൾ പറയും,
നിങ്ങളുടെ ബന്ധുക്കൾ പറയും,

നാക്കിനെല്ലുള്ളവരും
നാക്കിനെല്ലില്ലാത്തവരും
പോകുന്നോനും വരുന്നോനും
തെങ്ങു ചാരി നിന്നും
കസേരയിലിരുന്നും
കുത്തിയിരുന്നും പറയും
നാക്കിട്ടലയ്ക്കും!

പറഞ്ഞു പറഞ്ഞവർ വെടക്കാക്കും മുന്നെ സത്യം പറയുക..
സത്യത്തിൽ നിങ്ങളാരാ?
ഉറുപ്യക്ക് തൂക്കി തൂക്കി വിൽക്കുന്ന
നാക്കുള്ളവനോ?
അതോ നാക്കുകൾ ചെരുപ്പാക്കിയ പ്രമാണിയോ?
അതോ കാലണയ്ക്ക് കൊള്ളാത്ത
നാടുവാഴിയോ?

ഇപ്പോഴും ഉശിരായി തർക്കം നടക്കുന്നുണ്ട്!
ജനം ആരെന്നു തിരിച്ചറിയാത്തവർക്കെതിരെ,
കല്ലെടുത്തെറിയണമെന്നോ?
പുറത്താക്കണമെന്നോ,
പൂമാലയിടണമെന്നോ,
അതോ വോട്ടെറിയണമെന്നോ ഉള്ള തർക്കം!

ഇനി രസമുള്ള അടികാണുവാൻ
ടീവി ഓൺ ചെയ്യണം,
ചാനലു കാണണം!
ശേഷം വെള്ളിത്തിരയിലാണത്രേ!
ഈ സീരിയൽ കണ്ടു തീരും മുന്നെ
അടുത്ത തിരഞ്ഞെടുപ്പടുക്കുമോ?
അടി കൊഴുക്കുമോ?
തറവാട് കുളം തോണ്ടുമോ?
കഴുക്കോലു മൊത്തം എണ്ണുമോ?
ഒക്കെ പ്രശ്നമാണ്..
ഭരിക്കാൻ പാങ്ങില്ലാത്ത പ്രശ്നം!
ചെവിപരസ്പരം കടിക്കും!

19 അഭിപ്രായങ്ങൾ:

  1. തർക്കങ്ങൾ നടക്കട്ട്, അല്ല പിന്നെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ കണ്ണന്‍ -
      ഇതൊക്കെ കഴിഞ്ഞ് ഭരിക്കാൻ നേരമുണ്ടാവ്വോ ..യോഗമുണ്ടാവ്വോ...അതാ പ്രശ്നം..
      വായനയ്ക്ക് നന്ദി

      ഇല്ലാതാക്കൂ
  2. ഇനി രസമുള്ള അടികാണുവാൻ
    ടീവി ഓൺ ചെയ്യണം,
    ചാനലു കാണണം!

    എന്തായാലും ദിവസങ്ങൾ പോകുന്നതറിയില്ല തന്നെ..!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. daivame, enthokkaya sambhavikkunnathu...... blogil puthiya post.... NEW GENERATION CINEMA ENNAAL..... vayikkane............

      ഇല്ലാതാക്കൂ
    2. @ ആയിരങ്ങളില്‍ ഒരുവന്‍ -
      @ jayarajmurukkumpuzha

      അതെ....വായനയ്ക്ക് നന്ദി

      ഇല്ലാതാക്കൂ
  3. കലക്കിയെന്നു പറയട്ടെ.ഇത് വായിച്ചപ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തിയത് ആ വാക്കാണ്‌.അത്രക്കും മനസ്സില്‍ തട്ടിയ വരികള്‍.നിലവിലെ 'ജനാധിപത്യ'ത്തിന്റെ പ്രതിനിധികള്‍ (?!) കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഇതിലും മനോഹരമായി എങ്ങിനെ പറയും.കവിക്കും കവിതക്കും അകമഴിഞ്ഞ അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ Mohammed kutty Irimbiliyam-

      മാഷെ.. വായനക്കെന്റെ നന്ദി.. കമന്റിനും..
      സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  4. സമകാലീന സമൂഹത്തിന്‍റെ കാപട്യം എടുത്തുകാട്ടുന്നു വരികള്‍.

    മറുപടിഇല്ലാതാക്കൂ
  5. പറഞ്ഞു പറഞ്ഞവർ വെടക്കാക്കും മുന്നെ സത്യം പറയുക..
    സത്യത്തിൽ നിങ്ങളാരാ?


    കണ്ടിട്ട് സഹിക്കുന്നില്ല..ല്ല്യെ.. ഇതൊക്കെ സാമ്പിള്‍.. എന്തൊക്കെ കാണാന്‍ കിടക്കുന്നു...

    സംഗതി കലക്കീ..ട്ടാ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ khaadu - ജനാധിപത്യത്തിലെ കോപ്രായങ്ങൾ കണ്ടാൽ ആരും സഹിക്കില്ല...
      വായനയ്ക്ക് നന്ദി..

      ഇല്ലാതാക്കൂ
  6. അസ്സലായിട്ടുണ്ട്.
    ഭരിക്കാന്‍ പാങ്ങില്ലാത്ത പ്രശ്നം!
    ഉഷിരായി എന്നത് ഉശിരായി എന്നല്ലെ വേണ്ടത്?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ c.v.thankappann- ഉഷാർ എന്ന് പറയാറില്ലെ..
      അതിന്റെ പദം ഉഷിരായി എന്നാവുമോ എന്ന സംശയമാണ്‌ അങ്ങിനെ എഴുതിയത്..തങ്കപ്പേട്ടനു പറഞ്ഞത് ശരിയാണെങ്കിൽ മാറ്റാം... തെറ്റുകൾ.പറഞ്ഞു തരുന്നതിനു നന്ദി..

      ഇല്ലാതാക്കൂ
  7. ഞാന്‍ പുണ്യവാളന്‍ അക്കാര്യത്തില്‍ എനിക്കും നാട്ടുകാര്‍ക്കും ഒരു സംശയവുമില്ല വെറുതെ വെടകാക്കല്ലേ കോയാ ഹ ഹ കവിത രസമായിരിക്കുന്നു ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കൾക്ക് ആരും ആവാലോ?..പുണ്യവാളനോ, പുണ്യ പുരുഷനോ,...ഞാൻ ഒരു പാവം സാധാരണക്കാരൻ ... ഹ ഹ... വായനയ്ക്ക് നന്ദി..

      ഇല്ലാതാക്കൂ
  8. വളരെ നന്നായി. അർത്ഥവത്തായത്. ഇത് പ്രസിദ്ധീകരിക്കണം.

    മറുപടിഇല്ലാതാക്കൂ
  9. ഇത് പ്രസിദ്ധീകരിക്കണം..
    ----------------------
    @ Harinath-

    വായനയ്ക്കും കമന്റിനും നന്ദി.. ഹരിനാഥ്.. എവിടെ…?

    മറുപടിഇല്ലാതാക്കൂ