പേജുകള്‍‌

വെള്ളിയാഴ്‌ച, ഏപ്രിൽ 13, 2012

അറിയാതെ പോകുന്നത്..


കുത്തി കുത്തി അരിയാക്കിയപ്പോൾ
ഞാൻ പറഞ്ഞു നിങ്ങളെന്റെ അഭ്യുദയകാംഷികൾ,
കുത്തിക്കുത്തി വെളുപ്പിച്ചപ്പോഴും ,
ഞാൻ മൊഴിഞ്ഞു നിങ്ങളെന്റെ ഹൃദയം.
പിന്നെ കുത്തി കുത്തി പൊടിയാക്കിയപ്പോൾ
ഞാനെന്തോ പ്രതീക്ഷിച്ചു...
പിന്നെ മുഖം പൊത്തിക്കരഞ്ഞു
കലക്കി കലക്കി ചുട്ടെടുത്ത് തിന്നു
ദഹിപ്പിക്കുമ്പോഴായിരുന്നു തനി നിറമറിഞ്ഞത്.!
എന്റെ അസ്ഥിത്വം അവർക്ക് അരോചകമായിരുന്നത്രെ!

14 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അരിയോട് എന്തെല്ലാം ദ്രോഹമാണ്‌ ചെയ്യുന്നത് അല്ലേ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ ഹരിനാഥ്..താങ്കൾ പറഞ്ഞത് ശരിയാണ്.. നമുക്ക് ചുറ്റുമുള്ള മനുഷ്യരോടും..!
      വായനയ്ക്കു ഹൃദയംഗമമായ നന്ദി

      ഇല്ലാതാക്കൂ
  3. അരിയുടെ തവിടെടുത്ത് വെളുപ്പിച്ചതിന് ശേഷമാണ് നമ്മൾക്ക് അരി കിട്ടുന്നത് എന്ന് ഒരാളിന്ന് റേഡിയോവിൽ പറഞ്ഞു കേട്ടു. ചപ്പാത്തിയുടേയും.

    അസ്തിത്വം അരോചകമായിരിക്കുന്ന ആ അവസ്ഥ വളരെ പൈശാചികമാണ്, അരിക്കും മനുഷ്യർക്കും.
    വിഷുദിനാശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ മണ്ടൂസന്‍-ഹ ഹ തവിടെവിടെ മക്കളെ .. അരിയെവിടെ മക്കളെ..എന്ന് ചോദിക്കാരുന്നില്ലേ?..വായനക്കെന്റെ നമസ്ക്കാരം.. ഒപ്പം വിഷു ആശംസകൾ

      ഇല്ലാതാക്കൂ
  4. കൊള്ളാം... വൈകിയെത്തിയ വിഷു ആശംസകള്‍.. സ്വീകരിച്ചാലും ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ khaadu- ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ താങ്കൾക്കും നേരുന്നു..

      ഇല്ലാതാക്കൂ
  5. നന്നായിരിക്കുന്നു രചന
    എത്തിച്ചേരാന്‍ വൈകി,
    വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ C.V. Thankappan - തങ്കപ്പേട്ടാ ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ താങ്കൾക്കും നേരുന്നു..

      ഇല്ലാതാക്കൂ
  6. കുത്തുന്നവനെ വിശ്വസിച്ചവൾ.
    ഇപ്പോൾ തലോടുന്നവനേം വിശ്വസിക്കാൻ പാടാ...

    മറുപടിഇല്ലാതാക്കൂ
  7. @ Kalavallabhan - വായനയ്ക്കു ഹൃദയംഗമമായ നന്ദി

    മറുപടിഇല്ലാതാക്കൂ
  8. അതെ ജീവിതത്തില്‍ പലരും അറിയാതെ പോകുന്നതും ഇങ്ങനെ ഒരു സത്യമായിരിക്കും

    മറുപടിഇല്ലാതാക്കൂ