മുതുകൊടിഞ്ഞിട്ടും,
പ്രഹരം,
തൊലിയുരിഞ്ഞ,
ചോരയുറ്റുമ്പോഴും,
മസാല പുരട്ടി,
ജീവനോടെ പൊരിച്ചു,
തീന്മേശയിൽ വെച്ച്,
വെടി പറഞ്ഞു ചിരിച്ചാർത്തു,
നില്ക്കുന്ന സുമുഖൻ.
മനസ്സു പിടഞ്ഞ്,
സാത്താനോ ഇവനെന്നു
ചുഴിഞ്ഞു നോക്കുമ്പോൾ,
സാത്താന്റെ ചെവിയിൽ,
മന്ത്രിച്ചു പ്രസാദിപ്പിക്കുന്ന മറ്റൊരു
കുഞ്ഞിചാത്തൻ!
അവന്റെ രൂപത്തിൽ,
എന്റെ രാജ്യത്തിന്റെ മണം!
വായുവിൽ പരക്കുന്നതും
പടർന്നു പിടിക്കുന്നതും,
കണ്ടുഞെട്ടലോടെയോർത്തു,
ഞാൻ പറഞ്ഞ സത്യങ്ങളാണ്,
അവന്റെ മന്ത്ര സാധന!
ഇനിയറിയേണ്ടത് അവനു കിട്ടിയ,
മന്ത്രസാധനയുടെ ഉറവിടം!,
പിന്നെയും മണം,
എന്റെ രാജ്യത്തിന്റേത്!
മനസ്സിൽ പറഞ്ഞു,
ഇതാ എന്റെ ശരീരവും രക്തവും,
ഇതു നിനക്കുള്ളത്,
ആവോളം എടുത്തു കൊള്ളുക,
ആവേശത്തോടെ കുടിച്ചും,
ഭക്ഷിച്ചും തിമർത്തു നടക്കുക!
പ്രഹരം,
തൊലിയുരിഞ്ഞ,
ചോരയുറ്റുമ്പോഴും,
മസാല പുരട്ടി,
ജീവനോടെ പൊരിച്ചു,
തീന്മേശയിൽ വെച്ച്,
വെടി പറഞ്ഞു ചിരിച്ചാർത്തു,
നില്ക്കുന്ന സുമുഖൻ.
മനസ്സു പിടഞ്ഞ്,
സാത്താനോ ഇവനെന്നു
ചുഴിഞ്ഞു നോക്കുമ്പോൾ,
സാത്താന്റെ ചെവിയിൽ,
മന്ത്രിച്ചു പ്രസാദിപ്പിക്കുന്ന മറ്റൊരു
കുഞ്ഞിചാത്തൻ!
അവന്റെ രൂപത്തിൽ,
എന്റെ രാജ്യത്തിന്റെ മണം!
വായുവിൽ പരക്കുന്നതും
പടർന്നു പിടിക്കുന്നതും,
കണ്ടുഞെട്ടലോടെയോർത്തു,
ഞാൻ പറഞ്ഞ സത്യങ്ങളാണ്,
അവന്റെ മന്ത്ര സാധന!
ഇനിയറിയേണ്ടത് അവനു കിട്ടിയ,
മന്ത്രസാധനയുടെ ഉറവിടം!,
പിന്നെയും മണം,
എന്റെ രാജ്യത്തിന്റേത്!
മനസ്സിൽ പറഞ്ഞു,
ഇതാ എന്റെ ശരീരവും രക്തവും,
ഇതു നിനക്കുള്ളത്,
ആവോളം എടുത്തു കൊള്ളുക,
ആവേശത്തോടെ കുടിച്ചും,
ഭക്ഷിച്ചും തിമർത്തു നടക്കുക!
രാഷ്ട്രീയ നാറ്റം ചുറ്റിനും.!! നല്ല കവിത.
മറുപടിഇല്ലാതാക്കൂഇപ്പൊ സതീഷിന്റെ കവിത 'ജാലക'ത്തിൽ കവിതാവിഭാഗത്തിൽത്തന്നെ വന്നു. സന്തോഷം.
ശുഭാശംസകൾ....
താങ്കളുടെ വായനയ്ക്കും പ്രോത്സാഹനങ്ങൾക്കും അതിരറ്റ നന്ദിയുണ്ട്..സ്നേഹപൂർവ്വം
ഇല്ലാതാക്കൂനന്നായിരിക്കുന്നു കവിത
മറുപടിഇല്ലാതാക്കൂആശംസകള്
വായനയ്ക്കും അഭിപ്രായങ്ങൾക്കും അളവറ്റ നന്ദി .. തങ്കപ്പേട്ടാ..
ഇല്ലാതാക്കൂനാറ്റമാണെല്ലായിടത്തും
മറുപടിഇല്ലാതാക്കൂവായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദിയോടെ .....
ഇല്ലാതാക്കൂ