ചുറ്റും
കല്ലു കെട്ടി,
ചെറിയൊരു
കൂടു പണിതു,
എനിക്കാണത്രെ!
പിന്നെ
അവർക്കു മറക്കാതിരിക്കാൻ
പേരെഴുതി,
ഒപ്പം കുറിച്ചു വെച്ചു എന്റെ
ജന്മവും,
മരണവും
,
എന്റെ
കൂടു നോക്കുമ്പോഴൊക്കെ,
അവരുടെ
കണ്ണു നിറഞ്ഞുവത്രേ!,
തൂവാല മുക്കി പിഴിഞ്ഞതെത്ര?
കൂടു നോക്കാത്തപ്പോൾ
അവരുടെ
മനം മറന്നു.
കണ്ണുവെട്ടിച്ച് നടന്നതെത്ര?
പിന്നെ
എന്റെ സമ്പാദ്യത്തിലേക്കവരുടെ നോട്ടം
ഞാൻ
നട്ട മരം വിറ്റു,
ഞാൻ
തൊട്ട മണ്ണു വിറ്റു,
ഞാൻ
ജീവിച്ചതിനേക്കാൾ,
നന്നായി
ജീവിക്കാമെന്ന്
മിടുക്കു
കാട്ടി കാണിച്ചു!
ചിറിനക്കി, നുണഞ്ഞുണ്ടു ജീവിച്ച്,
കെട്ടിപൊതിഞ്ഞുണ്ടാക്കിയ
സ്വത്ത്,
നിമിഷാർദ്ധം
കൊണ്ടു വിറ്റ്,
സമർത്ഥരാകുമ്പോൾ
അവരെ
അഭിനന്ദിക്കാൻ,
ഞാനതൊക്കെ
കാണുന്നുണ്ടാകുമോ?
ഞാനതൊക്കെ
കേൾക്കുന്നുണ്ടാകുമോ?
അല്ലെങ്കിലുമെന്റെ
പേരിലുള്ള കല്ക്കൂട്ടിൽ,
കിടന്നുറങ്ങാത്ത ഞാനാരെ പ്രതീക്ഷിക്കണം?
ഒരു നാൾ എന്റെ
പേരിൽ അവർ കെട്ടിയ കൂട് തകർത്ത്,
അകത്തില്ലാത്തൊരെന്നെ
പോരിനു വിളിക്കുമ്പോൾ,
ഞാനെന്തിനു
കുറ്റം വിധിക്കണം?
പക്ഷെ....
മരിക്കാത്തൊരെന്നെ,
അണുകുടുംബമായിരുന്നിട്ടും,
ഓമനിച്ചുമ്മ കൊടുത്തിട്ടും,
ഉന്നതിയെത്തി നടന്നിട്ടും,
ഇന്നേ അടക്കം ചെയ്യണമെന്ന്
വാശികാട്ടുമ്പോഴാണ്
ഓരോരുത്തർക്കും കണ്ണീർ
തുള്ളിയടർന്ന് പോകുന്നത്!.
കാലചക്രം കറങ്ങികൊണ്ടേയിരിക്കും...!!!
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു കവിത
പുതുവത്സരാശംസകള്‍
തങ്കപ്പേട്ടാ.. വായനയ്ക്ക് നന്ദി .. പുതുവത്സരാശംസകൾ
ഇല്ലാതാക്കൂജീവിതനാടകങ്ങൾ.
മറുപടിഇല്ലാതാക്കൂനല്ല കവിത
പുതുവത്സരാശംസകൾ...
എന്റെ കുത്തിക്കുറിക്കൽ വായിച്ചതിനും കമന്റിയതിനും നന്ദി
ഇല്ലാതാക്കൂഎന്തിന് കുറ്റം വിധിയ്ക്കണം!
മറുപടിഇല്ലാതാക്കൂ@ajith- എന്റെ കുത്തിക്കുറിക്കൽ വായിച്ചതിനും കമന്റിയതിനും നന്ദി അജിത്തേട്ടാ
ഇല്ലാതാക്കൂ