പകൽ മുഴുവനലഞ്ഞ മനസ്സ്
രാത്രിയോടാണ് കണക്ക് ചോദിക്കുന്നത്,
രാത്രിമുഴുവൻ അലഞ്ഞ മനസ്സ്
പകലിനോടും,
രാത്രി നൽകുന്ന ഉറക്കം തിരിച്ചു കൊടുത്ത്,
കണക്ക് തീർക്കുമ്പോഴും,
പകലു നൽകുന്ന ഉണരൽ ,
തിരിച്ചു കൊടുത്ത് കടം വീട്ടാമെന്ന്
കരുതിയപ്പോഴേക്കും,
ദീർഘയാമങ്ങളായ്
അയാളുറങ്ങിപോയി..
പട്ടി ഓരിയിട്ടെന്ന്,
കുറച്ചകലെ നിന്നൊരു വീട്ടിൽ നിന്നും
പഴയ മുത്തച്ഛനും,
കാലം കോഴി കൂവിയെന്ന്,
പഴയ മുത്തശ്ശിയും
പരസ്പരം പറഞ്ഞു!
സാധൂകരണമെന്നോണം,
അയാളുടെ വീട്ടുമുറ്റത്തെ മാവിന്റെ
കൊമ്പൊന്നൊടിഞ്ഞു വീണു
പ്രിയ സതീഷ്,
മറുപടിഇല്ലാതാക്കൂനന്നായി എഴുതി. അവസാനത്തെ ട്വിസ്റ്റ് ഇഷ്ടമായി.
'ചെലവ'ല്ലേ ശരി? ( pls verify )
ശുഭാശംസകൾ....
ചെലവ് തന്നെയാണ് ശരിയെന്നു തോന്നുന്നു.. തിരുത്തിയിട്ടുണ്ട്.. താങ്കൾക്ക് നന്ദി
ഇല്ലാതാക്കൂപരസ്പരം കണക്കുതീര്‍ക്കാന്‍ ആകാതെ പോയി ല്ലേ..
മറുപടിഇല്ലാതാക്കൂനന്നായി എഴുത്ത്..
ജീവിതം ?.. വായനയ്ക്ക് നന്ദി മനോജ് ജീ
ഇല്ലാതാക്കൂതീര്ക്കാത്ത കണക്കുകള്‍
മറുപടിഇല്ലാതാക്കൂജീവിതം ?.. വായനയ്ക്ക് നന്ദി അജിത്തേട്ടാ
ഇല്ലാതാക്കൂജീവിതം അങ്ങനെ നീളുന്നു......
മറുപടിഇല്ലാതാക്കൂആശംസകള്
തങ്കപ്പേട്ടാ വായനയ്ക്ക് നന്ദി
ഇല്ലാതാക്കൂ