രാജ്യം സ്വാതന്ത്ര്യമായപ്പോൾ,
കാവല്ക്കാരനെ നിയമിച്ചു,,
ജനാധിപത്യ വീട്ടിൽ
വിശ്വസ്ഥനായ കാവല്ക്കാരൻ!
വിധിയെഴുതിയ യജമാനനെ
കാണുമ്പോൾ,
ഉമ്മറത്തെ കാവല്ക്കാരൻ,
കുരയോടു കുര!
പിന്നെ ജനാധിപത്യത്തിന്റെ
അടിത്തറമാന്തിക്കിളച്ച്,
വേർപിരിച്ചിട്ട്,
ന്യൂനനും ഭൂരിയുമാക്കി,
അരിശം തീരാതെ,
ക്ഷീണിച്ചപ്പോൾ,
ചെവി കൂർപ്പിച്ച്, കിടന്നുറങ്ങി,
യജമാനനെത്തുമ്പോൾ,
പിന്നെയും കുരയ്ക്കാൻ!
കാവല്ക്കാരനെ നിയമിച്ചു,,
ജനാധിപത്യ വീട്ടിൽ
വിശ്വസ്ഥനായ കാവല്ക്കാരൻ!
വിധിയെഴുതിയ യജമാനനെ
കാണുമ്പോൾ,
ഉമ്മറത്തെ കാവല്ക്കാരൻ,
കുരയോടു കുര!
പിന്നെ ജനാധിപത്യത്തിന്റെ
അടിത്തറമാന്തിക്കിളച്ച്,
വേർപിരിച്ചിട്ട്,
ന്യൂനനും ഭൂരിയുമാക്കി,
അരിശം തീരാതെ,
ശൂദ്രനും ചണ്ഡാളനുമാക്കി,
കടിച്ചു കുടഞ്ഞിട്ട്,
ശൂന്യനും, ധനികനുമാക്കി.
പിന്നെ വീടിനു ചുറ്റുമോടി.ക്ഷീണിച്ചപ്പോൾ,
ചെവി കൂർപ്പിച്ച്, കിടന്നുറങ്ങി,
യജമാനനെത്തുമ്പോൾ,
പിന്നെയും കുരയ്ക്കാൻ!
വീണ്ടും യജമാനന്‍ന്റെ മുന്നില്‍ പഞ്ചപുച്ചം അടക്കി നില്കേണ്ടിവരും.
മറുപടിഇല്ലാതാക്കൂവായനയ്ക്കെത്തിയതിന്, അഭിപ്രായത്തിന്, നന്ദി.. സ്നേഹപൂർവ്വം
ഇല്ലാതാക്കൂനല്ല കവിത.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
വായനയ്ക്കെത്തിയതിന്, അഭിപ്രായത്തിന്, നന്ദി.. സ്നേഹപൂർവ്വം
മറുപടിഇല്ലാതാക്കൂജനാധിപത്യം നന്നാവാൻ നമുക്കും ചിലതൊക്കെ ചെയ്യാനാവില്ലേ...
മറുപടിഇല്ലാതാക്കൂഇവിടെ നോക്കൂ.
...ചൂലു കൊണ്ട് ചിലർ ഒരു പാട് വൃത്തിയാക്കുമെന്ന് മനകോട്ട കെട്ടി.. .. പക്ഷെ ഒടുവിൽ.. ചൂലു തന്നെ വൃത്തികേടായാൽ .. ചൂലെടുക്കുന്ന ആൾക്കാർ തന്നെ വൃത്തികേടാക്കിയാൽ...!!.. ഒരു കാര്യമുണ്ടായി വൃത്തിയാക്കാനൊരുമ്പെടുമ്പോൾ ഏതു കാട്ടിലെയും പൂച്ചയും പെരുച്ചാഴിയും, പുലിയും സിംഹവുമൊക്കെ ഒന്നു പേടിക്കും...ആ പേടി അവരെ നല്ല നല്ല നടപ്പിനു തോന്നിച്ചാൽ മതിയായിരുന്നു...ഓരോ ആളും നന്നാവണം.. അതിനൊരുപാട് കാലം പിടിക്കും.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..ഹരിനാഥ്
ഇല്ലാതാക്കൂയജമാനന്മാരെ സൃഷ്ടിക്കുന്നതും........
മറുപടിഇല്ലാതാക്കൂശൂരന്മാരായിരിപ്പിന്.......
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി.തങ്കപ്പേട്ടാ
ഇല്ലാതാക്കൂയജമാനന്മാരും അടിമകളും
മറുപടിഇല്ലാതാക്കൂഇപ്പോഴും എപ്പോഴും കോരനു കഞ്ഞി കുമ്പിളിൽ തന്നെ .. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി അജിത്തേട്ടാ
ഇല്ലാതാക്കൂ