പേജുകള്‍‌

ചൊവ്വാഴ്ച, ജനുവരി 21, 2014

ഏമാനും ,അമ്പട്ടന്മാരും

നികുതിയിലിട്ട്
വറുത്ത് കോരിയെടുത്ത്,
തീന്മേശയിൽ വെച്ച്,
മുറിച്ച് കോരിത്തിന്നു,
ഏമാനും ഏമാന്റെ അമ്പട്ടന്മാരും!

കൊതി തട്ടാതിരിക്കാൻ,
വെള്ളമൊലിപ്പിച്ച് കരഞ്ഞോർക്ക്,
ഇലയിൽ നിന്നും
നുള്ളിയെടുത്തെറിഞ്ഞു കൊടുത്തു,
എല്ലിൻ കഷ്ണവും,
ഇത്തിരി മസാലയും.

കണ്ണുമിഴിച്ചോർക്ക്,
തിളയ്ക്കുന്ന നികുതിയിൽ
നിന്നും ഒരു തുടം
ചൊരിഞ്ഞൊഴിച്ചു കൊടുത്തു,
ദയാദാക്ഷിണ്യമായി,

പിന്നെ പെരുവയറു തടവി,
തലങ്ങും വിലങ്ങും
ഉലാത്തി,
ചാരുകസേരയിലിരുന്ന്,
നാലും കൂട്ടി മുറുക്കി പറഞ്ഞു,
“അത്താഴപഷ്ണീക്കാരുണ്ടോ ചോദിക്ക്വാ? ”
വിളിച്ചു ചോദിച്ചു,
“അത്താഴപഷ്ണീക്കാരുണ്ടോ? ”

ഉണ്ടെന്നാർത്തു വിളിച്ചടുത്തോരെ,
തള്ളിയിട്ടു അമ്പട്ടന്മാർ പറഞ്ഞു,
“തിന്നാലും തിന്നാലും
ആർത്തി തീരാത്ത ജന്മം!”
“ അഹമ്മതി,, അഹമ്മതി.."
ഏമാൻ പിറു പിറുത്തു!

വീണ്ടും മുണ്ടു മുറുക്കി,
തിരിഞ്ഞു നടന്നോനെ,
നികുതിയിലിട്ട് നന്നായി
വറുത്തെടുക്കാൻ
അമ്പട്ടന്മാർ ഏമാനോടു പറഞ്ഞു!

8 അഭിപ്രായങ്ങൾ:

  1. ആദ്യത്തെ കമന്റ് എന്റെ വക :)

    പെരുവയറന്മാരുടെ ഓരോരോ കാര്യങ്ങൾ.
    ഉണ്ടുമടുത്തനനോട് ഉരുളവാങ്ങണമെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. പെരുവയറന്മാർക്കാണെങ്കിൽ ഇനിയും നിറഞ്ഞിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്‌ ഹരിനാഥ് താങ്കൾ പറയുന്നത്.. വായനയ്ക്കെത്തിയതിനു നമസ്ക്കാരം

      ഇല്ലാതാക്കൂ
  2. നികുതി,നിയമങ്ങളുടെ വറചട്ടികൾ.!!

    നല്ല കവിത.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നികുതി വേണം... പക്ഷെ ജനങ്ങളെ സഹികേടിന്റെ നെല്ലിപ്പലകയിലേക്ക് വലിച്ചിഴക്കണോ എന്ന് എന്നും തോന്നി പോകുന്നു.. വായനയ്ക്ക് നമസ്ക്കാരം

      ഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു കവിത
    മിണ്ടാത്തോന് അത്താഴപ്പട്ടിണി തന്നെ ശരണം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ തങ്കപ്പേട്ടാ.. വായനയ്ക്ക് ഹൃദയംഗമമായ നന്ദി..

      ഇല്ലാതാക്കൂ
  4. തിന്നാലും തിന്നാലും ആര്‍ത്തിതീരാത്തതുകൊണ്ട് ഉള്ളീടേം സാധനത്തിന്റേം ഒക്കെ വില കൂടുന്നൂന്ന് ഒരു ആസ്ഥാനപ്പെരുവയറന്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ അതെ..അവർക്കെന്തുമാവാം പക്ഷെ നമ്മൾക്ക് ...വായനയ്ക്ക് ഹൃദയംഗമമായ നന്ദി അജിത്തേട്ടാ..

      ഇല്ലാതാക്കൂ