പേജുകള്‍‌

ചൊവ്വാഴ്ച, ജൂൺ 28, 2011

പൊടിഞ്ഞമരുന്ന ജീവിതം!

മുന്നിലേക്ക്‌,
വലിച്ചെറിയപ്പെട്ട,
എണ്ണതേച്ചുകുളിച്ചീറനായ,
സ്വർണ്ണവർണ്ണ സുന്ദരി!

സ്നേഹത്തോടാർത്തിയോടെ,
കൈക്കലാക്കിയതിൻ മേനി,
ക്രൂരമായി കശക്കി-
കുഴച്ച്‌ ചുറ്റും നോക്കി,
ആരെങ്കിലും..?

എത്രയെത്രെ പൊടിയുന്ന,
തുലയുന്ന ജീവിതം!

"ഇനിയും വേണോ?"
കൂട്ടികൊടുപ്പുകാരനായ,
മെലിഞ്ഞുണങ്ങിയ ഒരു രൂപം!

ദാക്ഷീണ്യമില്ലാതെ,
വലിച്ചെറിയപ്പെട്ട്‌,
കമിഴ്‌ന്നടിച്ചു വീണ,
ഹതഭാഗ്യയായ,
മറ്റൊരു  സുന്ദരി!
നിസ്സാരമായ ജീവിതം!
കുറ്റബോധമില്ലാത്ത,
എന്റെ കൈകൾ!

തുടുത്ത മേനിയെ,
 മൃദുവായ്‌ സ്പർശിച്ച്‌,
പിന്നെകശക്കി കുഴച്ച്‌,
ചോറിനോട്‌ ചേർത്ത്‌,
നാവിനെറിഞ്ഞു കൊടുത്തു,

ആർത്തിയോടതിൽ
ദന്തക്ഷതമേറ്റപ്പോൾ,
നാവിൻ മൊഴി!
"ഹാ .. എന്തു രുചി!"

ഇലയിൽ തള്ളി,
ഉദരത്തിനു കൊടുക്കാനേൽപിച്ച,
ഭക്ഷണം!
കൊടുത്തു തീർത്തെന്ന്,
ഉറപ്പു വരുത്തി.
ഏമ്പക്കമിട്ട്‌,
കരം കഴുകി!
"ഈ പാപത്തിനു ഞാനുത്തരവാദിയല്ല!
അവന്റെ കല്യാണമാണ്‌!"

4 അഭിപ്രായങ്ങൾ:

  1. ഇന്നത്തെ പത്ര വാര്‍ത്തകള്‍ വായിച്ചശേഷം ഈ കവിത വായിക്കുമ്പോള്‍, ഒരു വേള, ആരും ചിന്തിച്ചു പോകും കശക്കി കുഴച്ചിടുന്ന മനുഷ്യ ജീവിതങ്ങളെ... നോക്കണേ മനസ്സിന്റെ ഒരു പോക്ക്... സതീശന്‍ പക്ഷെ നിരുപദ്രവമായ സദ്യ കഴിക്കുന്നതിനെയാണ് പരാമര്‍ശിച്ചത്. നിഷ്കളങ്കമായ കവിത കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  2. @ ജവാഹര്‍ . കെ. എഞ്ചിനീയര്‍ - താങ്കൾ പറഞ്ഞത്‌ ശരിയാണ്‌ ..പ്രായപൂർത്തിയാകാത്തവരെ പപ്പടമാക്കി പൊടിക്കുകയാണ്‌ സാക്ഷര കേരളം...!
    വായനയ്ക്ക്‌ നന്ദി

    മറുപടിഇല്ലാതാക്കൂ