പേജുകള്‍‌

ഞായറാഴ്‌ച, ജൂൺ 26, 2011

ചിലന്തി വല!

ഛേ! കലിപ്പുകള്‌ തീരണില്ല!
ഘാതകനാര്‌!,
കൊല്ലിച്ചവനാര്‌?
ഇപ്പോഴും മനസ്സിൽ തൂങ്ങിയാടുന്നത്‌,
ഉടുതുണിയിൽ തൂങ്ങിചത്ത,
നാണവും മാനവും കെട്ട പഴയ നൂറ്റാണ്ട്‌!
ചിന്തകളെ ഓർത്തോർത്ത്‌ കെട്ടിപ്പിടിച്ച്‌,
ചികഞ്ഞെടുത്ത്‌ നെടുവീർപ്പിട്ടു!

പിടഞ്ഞു വീഴേണ്ട പ്രാണികൾക്കായി
പുത്തൻ ചിലന്തികളുടെ വല നെയ്ത്ത്‌!
നാണവും മാനവും ജ്വലിച്ചു കത്തുന്ന,
പുതുനൂറ്റാണ്ടിൻ കിരാത ഭരണം!

സംസ്കാരം എന്തെന്നറിയാതെ,
ഉടു തുണി എന്തിനെന്നറിയാതെ
ഒരു കൂട്ടം പ്രാണികൾ!

ആരോ പറഞ്ഞു നിലം തുടയ്ക്കാൻ,
ചിലർ തർക്കിച്ചു, കർട്ടനാക്കാൻ!
ചിലർ പറഞ്ഞു ഊർന്നു വീഴുന്ന
വിയർപ്പൊപ്പാൻ!

ഡാർവ്വിനപ്പൂപ്പനെ ഓർത്തവരുടെ
തീപ്പിടിച്ച ചിന്തകൾ!
അനാവശ്യമായ വസ്തുക്കൾ
ചവറ്റു കൊട്ടയിലെറിയാം,
പഴയ കുട്ടിക്കുരങ്ങന്മാരാകാം!

സാക്ഷരതയുടെ മുദ്രകിട്ടിയ,
ഒരു കൂട്ടം വിദ്യയാഭാസകർ!
പെണ്ണിനു ആണിനെ ഡേറ്റിംഗ്‌ ചെയ്യാം,
ആണിനു പെണ്ണിനെ റേപ്പ്‌ ചെയ്യാം,
അച്ഛനു മകളെ കൂട്ടിക്കൊടുക്കാം,
അമ്മയ്ക്ക്‌ മകളെ ആനയിക്കാം!
കൈമടക്കു കിട്ടിയ പോലീസേമാന്‌
ഒത്തു കിട്ടുന്ന സെറ്റപ്പിൽ റേപ്പ്‌ ചെയ്യാം,
ഒപ്പം കേസു ക്ലോസ്സ്‌ ചെയ്യാം!

സത്യം വിളിച്ചു പറഞ്ഞാൽ
വിളിച്ചു വരുത്തി,
വിശദീകരണം ചോദിക്കുന്ന സമൂഹം!

ഈ നൂറ്റാണ്ടിൽ ജീവിക്കാനർഹനല്ലാത്ത ഞാൻ,
മനസ്സിനോടു മന്ത്രിച്ചു!
എന്നെ വെടിവെച്ചു കൊല്ലണംസാർ!
അല്ലെങ്കിൽ തൂക്കി കൊല്ലണം!
ഒരപേക്ഷ!
ദേഹം ബാക്കി വെക്കരുത്‌,
എന്റെ മാംസം അവർ കുത്തിക്കീറും!
ചീളുകളാക്കി പുറത്തിട്ട്‌,
അട്ടഹസിക്കും!
ഒരറ്റ രക്തം പൊടിയരുത്‌!
രക്തത്തിന്റെ മണം ചിലരെ ഭ്രാന്തു പിടിപ്പിക്കും!
ആ കാഴ്ച എന്റെ ആത്മാവിനെ തളർത്തും!"

4 അഭിപ്രായങ്ങൾ:

  1. നല്ല രചന. വാക്കുകള്‍ക്ക് മൂര്‍ച്ച ഉണ്ട്. തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  2. പേടിച്ചോടുന്നവന്റെ നിലവിളി....
    നിന്റേയും?????

    മറുപടിഇല്ലാതാക്കൂ
  3. @ നികു കേച്ചേരി - നന്ദി അറിയിക്കുന്നു.. കമന്റിയതിന്‌
    ...നമുക്കൊക്കെ ജൽപനങ്ങൾക്കേ കഴിയൂ... ഒപ്പം ഒടുവിൽ പേടിച്ചോടി നിലവിളിക്കും..!...എന്നാ കരുത്തിയത്‌..അതിൽ കൂടുതൽ ചെയ്യാൻ താങ്കൾക്ക്‌ കഴിയുമെങ്കിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു...നയിക്കാൻ ലീഡറായി തിരഞ്ഞെടുത്തു കൊണ്ട്‌...

    മറുപടിഇല്ലാതാക്കൂ