പേജുകള്‍‌

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014

രക്ഷാപ്രവർത്തനം.

തുപ്പിയൊലിപ്പിക്കാൻ പറ്റുന്ന
അഴിമതിയെ,
തുപ്പിയൊലിപ്പിച്ചു
കടലിലൊഴുക്കാതെ,
തുപ്പലിനെ തൊണ്ടയിൽ താഴ്ത്തി,
നമ്മൾ നമ്മുടെ
മാനം കാത്തു!
ഭാഗ്യം..
ഊർദ്ധ്വം വലിക്കുന്നെങ്കിലും,
ചത്തിട്ടില്ല,
പാവം രാജ്യം..!
പിന്നെ കൈയ്യെടുത്ത്
നാസാരന്ദ്രങ്ങളോടടുപ്പിച്ചു,
നമ്മൾക്കും ജീവനുണ്ടെന്നു തോന്നുന്നു..

8 അഭിപ്രായങ്ങൾ:

  1. കൈയ്യിലെടുത്ത് നാസാരന്ധ്രങ്ങളോടടുപ്പിച്ചപ്പോൾ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടോ? പാർലമെന്റിലും, ഡൽഹിയൊഴിച്ചുള്ള മറ്റു നിയമസഭാമന്ദിരപരിസരങ്ങളിലൊക്കെ വല്ലാത്തൊരു ദുർഗന്ധം അനുഭവപ്പെടുന്നില്ലേ ? ചീഞ്ഞ രാഷ്ട്രീയത്തിന്റെ ദുർഗന്ധം !!!

    വളരെ നല്ല കവിത

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ... താങ്കൾ പറഞ്ഞത് ശരിയാണ്‌... പക്ഷെ ചിലർ ചൂലെടുത്തപ്പോൾ ചൂലിലും പുരണ്ടോ ദുർഗന്ധം എന്നു ഭയക്കപ്പെടുന്നു...
      വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ
  2. ചക്കരക്കുടത്തില്‍ കയ്യിട്ടവര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ .. അജിത്തേട്ടാ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ
  3. വെന്റിലേറ്ററിലെ വിശ്രമത്തിൽ ആനന്ദനിർവൃതിയടയുന്നവർ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ .. ഭാരതം എന്റെ നാടാണ്‌... എന്തു അഴിമതി നടത്തിയാലും എല്ലാവരും അവരുടെ വോട്ടർമാരാണ്‌...എന്നതൊന്ന് തിരുത്തപ്പെടണം...ആരു ഭരിച്ചാലും അഴിമതി നടത്തുന്നവരെ തിരിച്ചു വിളിക്കാൻ ക്ഷണത്തിൽ ജനങ്ങൾക്ക് കഴിയണം..ജനങ്ങൾക്കു വേണ്ടിയാണവർ ഭരിക്കുന്നതെങ്കിൽ....വായനയ്ക്കെത്തിയതിനും അഭിപ്രായങ്ങൾക്കും നന്ദി ഹരിനാഥ്
      .. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ
  4. ഇനിയും അങ്കം ചെയ്യാനുള്ള കെല്പുണ്ട്......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ... അതെ...തങ്കപ്പെട്ടാ..വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ