പേജുകള്‍‌

വെള്ളിയാഴ്‌ച, ഫെബ്രുവരി 21, 2014

വെറുതെയൊരു കുത്തിക്കുറിക്കൽ

സത്യം..
======
ഒരുപാട് പറഞ്ഞപ്പോൾ
പതിരായി മടുപ്പായി,
കുറച്ചൊന്നു പറഞ്ഞപ്പോൾ,
കെറുവായി, മുഷിച്ചലായി...ലേ...
കാരണം ഞാനും നീയും
സഹനത്തിന്റെ നെല്ലി പലക കണ്ടവർ,

എങ്കിലും എപ്പോഴും ഞാൻ പറയുന്നത് മുഴുവൻ
നിങ്ങൾ കേൾക്കണമെന്നു ഞാനും
നീ പറയുന്നത് മുഴുവൻ
ഞാൻ കേൾക്കണമെന്നു നീയ്യും
ഒരാഗ്രഹം വെച്ചു നടക്കും,
ഇല്ലെങ്കിൽ എന്റെയും നിന്റെയും
മനസ്സിലൊരു മന്ത്രമുണ്ടാകും
“അഹങ്കാരി”
കണ്ണിലൊരു ത്രിമാന ദൃശ്യമുണ്ടാകും
“ധിക്കാരി”
ഇല്ലെന്നാണയിട്ടാലും
സത്യം പറയാതിരിക്കാൻ
എന്റെയും നിന്റെയും
മുഖത്തിനു കഴിയുമോ?

============
പരിഷ്ക്കാരം
=======
കണ്ടിട്ടുണ്ടോ പരിഷ്ക്കാരി പെണ്ണുങ്ങളെ?
ബ്യൂട്ടി പാലറുകാരായ പാവക്കൂത്തൂകാരുടെ
കൈകളിലെപാവകൾ,
സമൂഹത്തിനു മുന്നിലെ പാവ നടനക്കാർ.

കേട്ടിട്ടുണ്ടൊ പരിഷ്ക്കാരി ആണുങ്ങളെ?
പുറത്ത് ....
കോട്ടിനുള്ളിലാകുമ്പോൾ
സട കുടഞ്ഞെഴുന്നേറ്റ സിംഹം.
വീട്ടിൽ ...
കോട്ടിനുള്ളിൽ നിന്നൂരിയെടുക്കപ്പെടുമ്പോൾ,
തൊലി കളഞ്ഞ ചെമ്മീൻ പോലെ,
പിന്നെ വെറും അടുക്കളയിലെ പരിചാരകർ!

===========
പലയിടങ്ങളിലും സംഭവിക്കുന്നത്...
=========================
രൂപയുണ്ടെങ്കിൽ ആരാന്റെ നെഞ്ചത്തും വഴിപോകാം,
രൂപയില്ലെങ്കിൽ സ്വന്തം വീട്ടിൽ പോലും
ഓയ്..ഹൊയ് .....ഓയ് ..ഹൊയ്  വിളിക്കും,
മാറിപോകൂ ശുദ്ധം മാറുമെന്നാ അതിനർത്ഥം!
=======================
ഞാനെന്നോട് പറഞ്ഞു ഫലിപ്പിച്ചത്
=========================
അറിവിന്റെ ഒന്നാം പാഠം ജനനമാണ്‌,
തോണിക്കായുള്ള കൂവി വിളിക്കൽ,
അറിവിന്റെ രണ്ടാം പാഠം ജീവിതവും,
വെറും തോണി തുഴയൽ,
അറിവിന്റെയവസാനം മരണമാണ്‌,
മറുകരയെത്തൽ!

6 അഭിപ്രായങ്ങൾ:

  1. അറിവിന്‍റെ അവസാനത്തെ അളവുകോല്‍...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കെത്തിയതിനും അഭിപ്രായത്തിനും നന്ദി തങ്കപ്പേട്ടാ

      ഇല്ലാതാക്കൂ
  2. രൂപയുണ്ടെങ്കിലെല്ലാം വഴിയേ വരും!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കെത്തിയതിനും അഭിപ്രായത്തിനും നന്ദി അജിത്തേട്ടാ
      സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  3. ഇത്രയും ‘സത്യം’ അറിയാമെങ്കിൽ ആരും ഒരിക്കലും വഴക്കുകൂടില്ലായിരുന്നു.



    പണമില്ലാത്തവൻ പിണം എന്നാണല്ലോ ചൊല്ല്

    മറുപടിഇല്ലാതാക്കൂ
  4. വായനയ്ക്കെത്തിയതിനും അഭിപ്രായത്തിനും നന്ദി ഹരിനാഥ്.. സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ