വാരിക്കോരി കൊടുത്ത്,
തടിപ്പിച്ച് തടിപ്പിച്ച് നിൽക്കുമ്പോൾ
തടിച്ചവർ മെലിഞ്ഞു പോയവരെ നോക്കി
പരിഹാസത്തോടെ
കൊഞ്ഞനം കുത്തേണം
"സോമാലിയക്കാർ!"
മെലിഞ്ഞവർ തടിച്ചവരെ
കല്ലെറിയണം!
എന്നിട്ട് ഒരു യുദ്ധം ഉണ്ടാക്കണം!
മതം പറഞ്ഞ്,
ജാതി പറഞ്ഞ്,
ഭിന്നിപ്പിച്ച് ഭരിച്ചത്,
വൈദേശികരത്രെ!
എന്നിട്ടിപ്പോൾ ഭിന്നിപ്പിച്ച്
ഭരിക്കുന്നതിവിടെ ആരാണ്?
ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും
ജനതയെ പെറുക്കി കെട്ടി
ചാക്കിലിട്ടതാരാണ്?
അപ്പോഴാണോ ജനാധിപത്യം
അന്ത്യശ്വാസത്തിനായി
ഒരു പിടച്ചിൽ പിടഞ്ഞത്?
കുബേരനും കുചേലനുമാകാം!
അല്ലാതെ,
ജനാധിപത്യത്തിൽ എന്തു ഭൂരിപക്ഷം?
എന്തു ന്യൂനപക്ഷം?
ഏവർക്കും തുല്ല്യാധികാരം!
ഒരു പന്തിയിൽ ഒരേ ഒരു വിളമ്പ് മാത്രം,
തുല്ല്യാധികാരമില്ലാത്തിടത്തൊക്കെ
ഇന്നല്ലെങ്കിൽ നാളെ
പ്രശ്നങ്ങളും തലപൊക്കും!
അർഹതയില്ലാത്തതു കിട്ടിയവനും
അർഹതയുള്ളത് കിട്ടാത്തോനും
തമ്മിലുള്ള മുറു മുറുപ്പും പകയും!
തടിപ്പിച്ച് തടിപ്പിച്ച് നിൽക്കുമ്പോൾ
തടിച്ചവർ മെലിഞ്ഞു പോയവരെ നോക്കി
പരിഹാസത്തോടെ
കൊഞ്ഞനം കുത്തേണം
"സോമാലിയക്കാർ!"
മെലിഞ്ഞവർ തടിച്ചവരെ
കല്ലെറിയണം!
എന്നിട്ട് ഒരു യുദ്ധം ഉണ്ടാക്കണം!
മതം പറഞ്ഞ്,
ജാതി പറഞ്ഞ്,
ഭിന്നിപ്പിച്ച് ഭരിച്ചത്,
വൈദേശികരത്രെ!
എന്നിട്ടിപ്പോൾ ഭിന്നിപ്പിച്ച്
ഭരിക്കുന്നതിവിടെ ആരാണ്?
ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും
ജനതയെ പെറുക്കി കെട്ടി
ചാക്കിലിട്ടതാരാണ്?
അപ്പോഴാണോ ജനാധിപത്യം
അന്ത്യശ്വാസത്തിനായി
ഒരു പിടച്ചിൽ പിടഞ്ഞത്?
കുബേരനും കുചേലനുമാകാം!
അല്ലാതെ,
ജനാധിപത്യത്തിൽ എന്തു ഭൂരിപക്ഷം?
എന്തു ന്യൂനപക്ഷം?
ഏവർക്കും തുല്ല്യാധികാരം!
ഒരു പന്തിയിൽ ഒരേ ഒരു വിളമ്പ് മാത്രം,
തുല്ല്യാധികാരമില്ലാത്തിടത്തൊക്കെ
ഇന്നല്ലെങ്കിൽ നാളെ
പ്രശ്നങ്ങളും തലപൊക്കും!
അർഹതയില്ലാത്തതു കിട്ടിയവനും
അർഹതയുള്ളത് കിട്ടാത്തോനും
തമ്മിലുള്ള മുറു മുറുപ്പും പകയും!
"ഒരു പന്തിയിൽ ഒരേ ഒരു വിളമ്പ് മാത്രം..."എന്നാണ് അധിപന്മാര്‍ കണ്ണ് തുറക്കുക.നിശിതമായി പറഞ്ഞ കാര്യങ്ങളില്‍ കവിത ജീവന്‍ തുടിക്കുന്നു.അഭിനന്ദനങ്ങള്‍ !
മറുപടിഇല്ലാതാക്കൂ@ Mohammed kutty Irimbiliyam - അതെ മാഷ് പറഞ്ഞത് ശരിയാണ്...ഒരു മനുഷ്യ ജീവിതം എത്ര കാലമാണ്!!. പരസ്പരം സ്നേഹിച്ച്, എന്നും സഹോദരന്മാരായി നമ്മളെല്ലാവരും കഴിയണം..തുല്ല്യമായി കരുതുന്നിടത്തേ സമാധാനമുണ്ടാവൂ.. ഇല്ലെങ്കിൽ എനിക്കു കിട്ടിയത് കുറഞ്ഞു പോയി, നിനക്കു കിട്ടിയത് കൂടിപ്പോയി എന്നും പറഞ്ഞ് പരസ്പരം കലഹിക്കും.. തുല്ല്യമായി പങ്കുവെക്കുന്നിടത്തേ നീതിയുള്ളു.. അല്ലാത്തിടത്തൊക്കെ കയ്യൂക്കുള്ളവർ കാര്യക്കാരായി മാറും...സമർത്ഥതയും ബലവും പിടിമുറുക്കും.. കൂടുതൽ പിടിച്ചെടുക്കാൻ അത്യാർത്ഥിയുണ്ടാകും.. തുല്ല്യമായ നീതി നടത്തുമ്പോൾ ആ പ്രശ്നമുണ്ടാവില്ലല്ലോ...എന്ന എന്റെ ഒരു അഭിപ്രായം..
മറുപടിഇല്ലാതാക്കൂവായനയ്ക്കും മാഷുടെ അഭിപ്രായങ്ങൾക്കും ഹൃദയംഗമമായ നന്ദി...
വൈദേശികന്‍റെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്
മറുപടിഇല്ലാതാക്കൂഇന്നത് ഭിന്നിപ്പിച്ച് മാറ്റിനിര്‍ത്തി എല്ലിന്‍കഷണം വലിച്ചെറിഞ്ഞ്
ആകര്‍ഷിച്ച് കൂടെക്കൂട്ടി പടയോട്ടം നടത്തുക എന്നായിരിക്കുന്നു
എന്നാവോ എല്ലിന്‍കഷണത്തിനുള്ള പിടിവലിയില്‍ വീറും,വാശിയും വന്നവ അന്യോന്യം കടിച്ചുകീറി കൂട്ടത്തോടെ കടിച്ചു മരിക്കുക!!!
നന്നായിരിക്കുന്നു രചന.
ആശംസകള്‍
നന്നായിരിക്കുന്നു രചന
മറുപടിഇല്ലാതാക്കൂആശംസകള്
@ c.v.thankappan -
ഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദിയോടെ
സ്നേഹപൂർവ്വം
ആരോടാണു ഈ മുറുമുറുപ്പ്??
മറുപടിഇല്ലാതാക്കൂഈ ലോകത്തോട് ആണെങ്കില്‍ വെറുതെയാ സുഹൃത്തേ.
ബധിര കര്‍ണങ്ങളില്‍.....
@ മനു അഥവാ മാനസി-
ഇല്ലാതാക്കൂഹ ഹ ...എല്ലാ വെറുതെകളുമല്ലേ ഒരിക്കലെങ്കിലും വെറുതെയല്ലാതാകുന്നത്..ചില ബധിരന്മാർ ശബ്ദം കേട്ടില്ലേങ്കിലും അബദ്ധത്തിലെങ്ങാനും ചെയ്തികൾ തിരിഞ്ഞു നോക്കിയെങ്കിലോ?
വായനയ്ക്കും കമന്റിനും നന്ദിയോടെ
അതെ. ജനാധിപത്യത്തിൽ ഇനിയും പരിഹരിക്കപ്പെടാത്ത വിഷയം. ഭൂരിപക്ഷത്തിനാണ് അവിടെ വില. വോട്ടിൽ ഭൂരിപക്ഷമുള്ളവർ പറയുന്നിടം ജയിക്കും. ഭിന്നിപ്പിച്ച് അവരെ പരാജയപ്പെടുത്താം. ഭൂരിപക്ഷത്തിനതീതമായി സത്യത്തിനും മനഃസാക്ഷിക്കും വിലകൽപ്പിക്കുന്ന ഒരു സമൂഹം ഉണ്ടാവുന്നിടത്തോളം കാലം ഇത് തുടരും. സമൂഹം എന്നാൽ മനുഷ്യർ. യാന്ത്രികമായി ജീവിക്കുന്നവരിലും ഊറ്റിക്കുടിക്കുന്നവരിലും പരിവർത്തനം ഉണ്ടാവണം.
മറുപടിഇല്ലാതാക്കൂ@ Harinath - എല്ലാവർക്കും വോട്ടു മതി.. അതിനു പ്രീണന നയം.. ഒടുവിൽ മുറിവ് പഴുത്തു ഒരിക്കലും മാറാത്ത വ്യാധിയാകുമ്പോൾ ഇവരൊക്കെ എന്തു ചെയ്യും..?..ധർമ്മത്തിനു പകരം അധർമ്മം പ്രവർത്തിച്ചാൽ പിന്നീട് അതു വിനയാകും..
ഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദിയോടെ
ജനാധിപത്യത്തില്‍ ഇപ്പോള്‍ തരം തിരിവ് മാത്രമേ ഉള്ളൂ ..
മറുപടിഇല്ലാതാക്കൂന്യൂനപക്ഷം എന്നും ഭൂരിപക്ഷം എന്നും ഉള്ള തരം തിരിവ് മാത്രം
അതെ വേണുഗോപാലേട്ടാ… രാഷ്ട്രീയക്കാർ തമ്മിലടിപ്പിക്കുന്നു.. വായനയ്ക്ക് നന്ദി
ഇല്ലാതാക്കൂ