പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 23, 2012

കാലത്തിന്റെ പോക്ക്



"മനുഷ്യനായി ജനിക്കുന്നത് പുണ്യമത്രെ!"
ആരോ പറഞ്ഞു കേട്ടത്,
ഒരു കാതിലൂടെ കേട്ട്
മറുകാതിലൂടെ തള്ളി,
ഉറപ്പിച്ചു,

ഇനിയൊരു പുനർജന്മമുണ്ടെങ്കിൽ
നമുക്ക് രാക്ഷസന്മാരാകാം
നിവൃത്തിയുണ്ടെങ്കിൽ
ദേവകൾ!
ഇല്ലെങ്കിൽ സ്വന്തം
കുലത്തെ കൊന്ന്
വീരസ്യം പറഞ്ഞു
ശാപം കിട്ടി നടക്കേണ്ടി വരും!
ഓരോ രാജയോഗങ്ങൾ!

മനുഷ്യരാകരുത്,
അവർ അധ:മ വർഗ്ഗം!
വില്ലാളി വീരന്മാരാകാൻ
നീ എന്നേയും
ഞാൻ നിന്നേയും
കൊല്ലണം!
രക്തപുഴകളൊഴുക്കണം,
ഓരോ അലിഖിത നിയമങ്ങൾ!!
വെറും അന്ധവിശ്വാസികൾ!

5 അഭിപ്രായങ്ങൾ:

  1. വില്ലാളിവീരന്മാരാകാതെ ജനിക്കാം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അന്ധവിശ്വാസികളാകരുത്!
    വില്ലാളിവീരരാകരുത്!
    മനുഷ്യത്വമുള്ള മനുഷ്യനായി ജനിക്കണം!!!
    അര്‍ത്ഥമുള്ള വരികള്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ c.v.thankappan -
      വായനയ്ക്കും കമന്റിനും ഒരു പാട് നന്ദി തങ്കപ്പെട്ടാ.. സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  3. കൊലവെറി... കൊച്ചുകുട്ടികളുടെ പോലും ഇഷ്ടഗാനം.

    മറുപടിഇല്ലാതാക്കൂ