പേജുകള്‍‌

ബുധനാഴ്‌ച, ജൂൺ 20, 2012

കാലം



ഇനിയുമീ ചക്രമറിയാതുരുളുമ്പോൾ
ധൃതികൂട്ടിയെത്തണം,
പിടിച്ചൊന്നു നിർത്തണം,
ബാല്യമൊന്നങ്ങെടുത്ത വികൃതിയെ
കൈയ്യോടെയിന്നൊന്നു
പിടിച്ചൊന്നു പൂശണം!

ഈ യൌവ്വനമെനിക്കിനിയും തുടരണം
അശ്വമേധമൊന്ന് ജയിച്ചൊന്നിരിക്കണം!
ഈ വിശ്വമൊന്നതിൽ ഒരു നേരമെങ്കിലും
പുഞ്ചിരിച്ചൊന്ന് നടക്കാൻ പഠിക്കണം!

താണ്ഡവമാടിയ നഷ്ടക്കണക്കതിൽ,
ചീഞ്ഞൊന്നളിഞ്ഞങ്ങു
പോയൊരെൻ ആമോദം
വാരിയെടുത്തു വരമ്പതിലേറ്റിയും
കിളച്ചും നിലമൊന്നൊരുക്കിയുടനെ,
പുത്തൻ സ്വപ്നങ്ങൾ വാരി വിതച്ച്
കൊയ്തു തിമർത്ത് അമൃതേത്തായുണ്ണണം!

ഇനിയുമീ രഥ ചക്രമറിയാതുരുളുമ്പോൾ
പിടിച്ചൊന്നു നിർത്തണം
ധൃതി കൂട്ടിയെത്തണം

12 അഭിപ്രായങ്ങൾ:

  1. "ഇനിയുമീ രഥ ചക്രമറിയാതുരുളുമ്പോള്‍
    പിടിച്ചൊന്നു നിര്‍ത്തണം
    ധൃതി കൂട്ടിയെത്തണം"
    മനുഷ്യന്‍റെ അന്തമില്ലാത്ത ആഗ്രഹങ്ങളുടെ ചിത്രം
    നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ c.v.thankappan - അതെ തങ്കപ്പേട്ടാ ..മനുഷ്യന്റെ അന്തമില്ലാത്ത ആഗ്രഹം.. ശാസ്ത്രം പുരോഗമിക്കുമ്പോഴെങ്കിലും അതു നടക്കട്ടേ..
      വായനയ്ക്കും കമന്റിനും നന്ദി

      ഇല്ലാതാക്കൂ
  2. 'പിടിച്ചുകെട്ടാം പറന്നുപോം പക്ഷിയെ.പക്ഷെ,സമയം (കാലം)പാകമില്ലല്ലോ' എന്ന വേദനയുടെ വ്യംഗ്യഭാഷ.ഒരു അറബി കവിതാശകലം -"യുവത്വം ഒരിക്കല്‍ തിരിച്ചു വന്നെങ്കില്‍ ...."
    ആശംസകള്‍ ,പ്രിയമായി....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ Mohammed kutty Irimbiliyam - അതെ മാഷെ… ജീവിതം പറന്നു പോകുന്നു.എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടായിട്ടും പലരും നമ്മളെ വിട്ടു പോകുന്നു.. ഒരിക്കലും സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ ….അതിന്റെ പിന്തുടർച്ചക്കാരായി നമ്മൾ.. അതിനിടയിൽ നടക്കുന്ന എന്തിനെന്നറിയാത്ത അടി പിടികൾ….

      വായനയ്ക്കും കമന്റിനും നന്ദി

      ഇല്ലാതാക്കൂ
  3. കാലം !!! മനസ്സിലൊതുങ്ങാത്ത സംഗതിയാണത്.
    നന്നായിർക്കുന്നു...ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @Harinath- വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരു പാട് നന്ദി ഹരിനാഥ്..

      ഇല്ലാതാക്കൂ
  4. കാലത്തെ പിടിച്ചു ഒന്ന് നിര്‍ത്താന്‍ കൊതിക്കാത്തവര്‍ ഒരാള്‍ ഉണ്ടോ എനിയ്ക്കും ഒന്ന് പിടിച്ചു നിര്‍ത്തിയാല്‍ കൊള്ളാമെന്നുണ്ട് ഹും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ ഞാന്‍ പുണ്യവാളന്‍- പിടിച്ചു നിർത്താതെ രക്ഷയില്ല.. ഇങ്ങനെ പോയാൽ എന്തു ചെയ്യും?

      വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരു പാട് നന്ദി

      ഇല്ലാതാക്കൂ
  5. അശ്വമേധമൊന്ന് ജയിച്ചൊന്നിരിക്കണം!
    അങ്ങിനെ വേണമായിരുന്നോ? ജയിച്ചൊന്നിരിക്കണമെന്നതിലൊരപാകതയില്ലേ?

    കവിത നന്നായിട്ടുണ്ട്. കാലത്തെ പിടിച്ചുനിര്‍ത്തിയിട്ട് നമുക്കെന്തുചെയ്യാനാണ്? എനിക്കിഷ്ടം കാലം മുന്നോട്ടുകുതിക്കുന്നതാണ്. വേഗത്തില്‍ പുതിയ കാലത്തിലെത്താമല്ലോ!!!

    എന്റെയിഷ്ടം പറഞ്ഞുവെന്നുമാത്രം. മനോഹരകവിത. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ശ്രീജിത്ത് മൂത്തേടത്ത്-
      ഓടിത്തളരുന്നതല്ലാതെ ഒന്നിനും കഴിയുന്നില്ല.. ഒരല്പനേരം വിശ്രമിക്കാൻ ആഗ്രഹമുണ്ട്..
      ഓരോ നിമിഷവും നമ്മുടെ വയസ്സും കൊണ്ടല്ലേ അദ്ദേഹം പോകുന്നത് ….വെറുതെ പോകുന്നതാണെങ്കിൽ ഞാനും പറഞ്ഞേനേ.. നടക്കേണ്ട .. ഓടിക്കൊളൂ എന്ന് .. പക്ഷെ ഇതതല്ലല്ലോ.. നമ്മളെ തളർത്തി ഓടുകയല്ലേ…
      വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരു പാട് നന്ദി

      ഇല്ലാതാക്കൂ
  6. കൊള്ളാം ... പതിവ് പോലെ നല്ല കവിത

    പ്രമേയവും നല്ലത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ വേണുഗോപാല്‍ - എന്റെ കുത്തിക്കുറിക്കലുകൾ എല്ലാം വായിച്ച് അഭിപ്രായങ്ങൾ എഴുതിയതിനു ഒരു പാട് നന്ദി

      ഇല്ലാതാക്കൂ