കൊച്ചു കുഞ്ഞാണ് അവൻ
നിഷ്ക്കളങ്കൻ!
എതിരു പറഞ്ഞവന്റെ
ഗളഛേദം ചെയ്ത്,
കണ്ണാടി നോക്കി,
ഇപ്പോൾ സുന്ദരനായോ,
എന്നു പിറുപിറുക്കുന്നവൻ!
തർക്കിച്ചോനെ വെട്ടി നുറുക്കി,
നിണമെടുത്ത് നീരാടി,
എന്നും പൊട്ടിച്ചിരിച്ചു പറയും
“കാണാനിപ്പോഴെങ്ങിനെ?
നന്നായോ?”
ഇന്നലേയും ഒരാളെ,
തുണ്ടം തുണ്ടമാക്കി,
നിണത്തിൽ നീരാടി,
കുടൽമാലയെടുത്ത്,
അട്ടഹസിച്ച്,
പിന്നെ പിച്ചാ പിച്ചാ
നടത്തുന്നോരുടെ കൈപിടിച്ച്,
പിച്ചാ പിച്ചാ നടന്ന്,
എങ്ങോ പോയൊളിച്ചു,
ഒളിസങ്കേതത്തിലിരുന്ന് അവൻ
ഭയത്തോടെ പറയുമത്രേ,
"അവർ ഉമ്മ തരുമോ?
സംസാരത്തിൽ എന്തൊരു ഭവ്യത!
ഭാവങ്ങളിൽ എന്തൊരു വിനയം!
നിപ്പിളു ഘടിപ്പിച്ച കുപ്പിപ്പാലുമായി
ഏമാന്മാർ പോയിട്ടുണ്ട്!
ഏമാന്മാർക്ക് ഇനി ഹാലിളകി
എന്തെങ്കിലും ചെയ്യുമോ ആവോ?
പാവം! എട്ടും പൊട്ടും തിരിയാത്ത
പിഞ്ചു പൈതൽ!
രക്തം വലിച്ചു കുടിച്ചും
മാംസം വെട്ടി നുറുക്കിയും,
നിഷ്ക്കളങ്കൻ!
എതിരു പറഞ്ഞവന്റെ
ഗളഛേദം ചെയ്ത്,
കണ്ണാടി നോക്കി,
ഇപ്പോൾ സുന്ദരനായോ,
എന്നു പിറുപിറുക്കുന്നവൻ!
തർക്കിച്ചോനെ വെട്ടി നുറുക്കി,
നിണമെടുത്ത് നീരാടി,
എന്നും പൊട്ടിച്ചിരിച്ചു പറയും
“കാണാനിപ്പോഴെങ്ങിനെ?
നന്നായോ?”
ഇന്നലേയും ഒരാളെ,
തുണ്ടം തുണ്ടമാക്കി,
നിണത്തിൽ നീരാടി,
കുടൽമാലയെടുത്ത്,
അട്ടഹസിച്ച്,
പിന്നെ പിച്ചാ പിച്ചാ
നടത്തുന്നോരുടെ കൈപിടിച്ച്,
പിച്ചാ പിച്ചാ നടന്ന്,
എങ്ങോ പോയൊളിച്ചു,
ഒളിസങ്കേതത്തിലിരുന്ന് അവൻ
ഭയത്തോടെ പറയുമത്രേ,
"അവർ ഉമ്മ തരുമോ?
അതോഅടിക്ക്വോ?
അടിച്ചാൽ വേദനിക്ക്വോ?
ഇല്ലേങ്കിൽ വരാം"
സംസാരത്തിൽ എന്തൊരു ഭവ്യത!
ഭാവങ്ങളിൽ എന്തൊരു വിനയം!
നിപ്പിളു ഘടിപ്പിച്ച കുപ്പിപ്പാലുമായി
ഏമാന്മാർ പോയിട്ടുണ്ട്!
ഏമാന്മാർക്ക് ഇനി ഹാലിളകി
എന്തെങ്കിലും ചെയ്യുമോ ആവോ?
പാവം! എട്ടും പൊട്ടും തിരിയാത്ത
പിഞ്ചു പൈതൽ!
രക്തം വലിച്ചു കുടിച്ചും
മാംസം വെട്ടി നുറുക്കിയും,
രാഷ്ട്രീയക്കാരുടെ തണലിൽ
വളർന്നു പന്തലിക്കേണ്ടവൻ!
നല്ല വരികള്‍ ...ആശംസകള്‍
മറുപടിഇല്ലാതാക്കൂ@ Raihana- വായനയ്ക്ക് നന്ദി.. കമന്റിനും
ഇല്ലാതാക്കൂഹാ..ഹാ..ഹാ...
മറുപടിഇല്ലാതാക്കൂനമ്മുടെ പക്ഷത്താണല്ലോ...
@ തീപ്പന്തം -കമന്റിനും വായനയ്ക്കും നന്ദി..
ഇല്ലാതാക്കൂവായിച്ചു
മറുപടിഇല്ലാതാക്കൂ@ കണ്ണന് | Kannan - thank you
ഇല്ലാതാക്കൂവളര്ത്തുദോഷം!
മറുപടിഇല്ലാതാക്കൂപാഠം പഠിച്ചാല്‍ ബാല്യേകള്ളംപഠിപ്പിച്ച തള്ളേടെ മൂക്കെടുക്കും!
നല്ല വരികള്‍
ആശംസകള്‍
@ c.v.thankappan- വായനയ്ക്കും കമന്റിനും നന്ദി തങ്കപ്പേട്ടാ
ഇല്ലാതാക്കൂഅവൻ(ർ) പിഞ്ചുപൈതലല്ല, ബുദ്ധിയുറയ്ക്കാത്തവനുമല്ല. എന്നിട്ടും ‘അവനെക്കൊണ്ടിത് ചെയ്യിച്ചവരോടാ’ണ് നമ്മുടെ പരിഭവം. ആരുടെയോ വാക്കുകൾ കേട്ട് ചാടിപ്പുറപ്പെട്ട് വെട്ടിനുറുക്കുന്നവർ വെറും ‘പിഞ്ചുപൈതങ്ങൾ’.
മറുപടിഇല്ലാതാക്കൂനല്ലതും മോശവുമായ ആജ്ഞകൾ ചുറ്റുപാടുകളിൽ നിന്നും വന്നുകൊണ്ടേയിരിക്കും. വോട്ടവകാശമുള്ള പൗരന്മാർക്ക് അവയെ വേർതിരിച്ചറിയാനുള്ള കടമയില്ലേ ? ഉത്തരവാദിത്വമില്ലേ ?
ഒരുവനെ നിഷ്ഠൂരമായി കൊല നടത്തിയിട്ട് പോലീസ് അടിക്കാതിരുന്നാൽ പിടിതരാം എന്നു പറയുമ്പോൾ അവൻ പിഞ്ചു പൈതലല്ലാതെ മറ്റാരാണ്..പോലീസിന്റെ അടി പോലും പേടിക്കുന്നവർ പിന്നെ കൊല നടത്തുവാൻ പോകുമ്പോൾ എന്തു കരുതിയാണ് പോകുന്നത്.. ഗവണ്മെന്റ് ചിലവിൽ ഫൈവ് സ്റ്റാർ ഫെസിലിറ്റിയോടെ സുഖവാസം കിട്ടുമെന്നോർത്തോ?
ഇല്ലാതാക്കൂ. ചെയ്ത പാപം എന്തെന്നറിയില്ല ആ പാവത്തിന് എന്നല്ലേ അതിനർത്ഥം അതാണ് അങ്ങിനെ പറഞ്ഞത്....ഒരുവനെ കൊല്ലുമ്പോൾ പിന്നെ കൊല്ലപ്പെടുന്ന ആൾ ഓരോ വെട്ടും കുത്തുമൊക്കെ ആസ്വദിക്കുകയാണെന്നാണോ കൊല്ലുന്നവൻ ധരിച്ചു വെച്ചിരിക്കുന്നത്?... ഇത്തരം സമൂഹത്തിനു ഭീഷണിയാകുന്നവരെ ഒരിക്കലും ഇനി പുറം ലോകം കാണാത്ത വിധം കാരാഗൃത്തിൽ അടക്കണം..ഈ പറയുന്നവരുടെ ചരിത്രം എടുത്തു നോക്കിയാൽ പ്രൊഫഷണൽ കൊലയാളികളാണ് രണ്ടും മൂന്നും കൊല നടത്തിയവർ... അവരെ കുറച്ചു കാലം തടവിൽ വെച്ചതിനു ശേഷം തുറന്നു വിടുന്നതല്ലേ വീണ്ടും അവർക്കു പ്രചോദനമാകുന്നത്.. !...അതി കഠിനമാകണം അവർക്കുള്ള ശിക്ഷ!..എല്ലാ രാഷ്ട്രീയപാർട്ടികളിലേയും ഗുണ്ടകളേയും ക്രൂരന്മാരേയും മുഖം നോക്കാതെ അമർച്ച ചെയ്യണം.. രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ...
വായനയ്ക്കും കമന്റിനും നന്ദി ഹരിനാഥ്
അതെ. നേതാക്കന്മാർക്ക് നാവുകൊണ്ട് പറഞ്ഞാൽ മതി. അതുകേട്ട് വെട്ടിനുറുക്കാൻ ആർക്കുകഴിയും ക്രൂരമനസ്സുകൾക്കല്ലാതെ...
ഇല്ലാതാക്കൂഒരുവനെ കൊല്ലുമ്പോൾ പിന്നെ കൊല്ലപ്പെടുന്ന ആൾ ഓരോ വെട്ടും കുത്തുമൊക്കെ ആസ്വദിക്കുകയാണെന്നാണോ കൊല്ലുന്നവൻ ധരിച്ചു വെച്ചിരിക്കുന്നത്?
ഇല്ലാതാക്കൂഒളിസങ്കേതത്തിലിരുന്ന് അവൻ
ഭയത്തോടെ പറയുമത്രേ,
"അവർ ഉമ്മ തരുമോ?
അതോഅടിക്ക്വോ?
അടിച്ചാൽ വേദനിക്ക്വോ?
ഇല്ലേങ്കിൽ വരാം"
ഏതായാലും അവരെ “പിഞ്ചുപൈതൽ” എന്ന് വിളിച്ചത് നന്നായിച്ചേരും.
@ thank you harinath
ഇല്ലാതാക്കൂപിച്ച വെക്കുന്നവരും , വെപ്പിക്കുന്നവരും..
മറുപടിഇല്ലാതാക്കൂപ്രതിഷേധമാനല്ലോ.. മാനവദ്വനി തീപന്തമാകുന്നുവോ.. .?
എഴുത്ത് കൊള്ളാം..
@ khaadu..-
ഇല്ലാതാക്കൂ…ഒരാളെ അതി നിഷ്ഠൂരമായി കൊല്ലാൻ എങ്ങിനെ കഴിയുന്നു..?...അയാളുടെ പിടയൽ കണ്ടിട്ടും കൊത്തി കൊത്തി നുറുക്കുമ്പോൾ അവരെ രാക്ഷസൻ എന്നല്ലേ പറയേണ്ടത്..!.. അതൊക്കെ വായിക്കുമ്പോൾ തന്നെ തല പെരുക്കുന്നു… പൈസയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തുനിഞ്ഞിറങ്ങുന്ന കൊട്ടേഷൻ സംഘങ്ങൾ!..ആധുനിക സമൂഹത്തിൽ ജീവിക്കാൻ അവർ അർഹരാണോ?..
പിഞ്ചു പൈതലാണോ അവന്‍,വിവേകമുറച്ചിട്ടും അവിവേകിയാകാന്‍ വെമ്പുന്നവന്‍? പത്രം വായിക്കാന്‍ പേടിയാണിപ്പോള്‍,ഓരോ ദിവസവും മനസ് മരവിച്ചു പോകും വിധമാണ് വാര്‍ത്തകള്‍......
മറുപടിഇല്ലാതാക്കൂഎഴുത്ത് കൊള്ളാം സുഹൃത്തേ...
@ മനു അഥവാ മാനസി -
ഇല്ലാതാക്കൂവായനയ്ക്കും കമന്റിനും ഒരു പാട് നന്ദി
അതെയതെ.
മറുപടിഇല്ലാതാക്കൂഎട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതൽ!
:)
@ ശ്രീ - വായനയ്ക്കും കമന്റിനും നന്ദി
ഇല്ലാതാക്കൂമനസ്സിലെ മുഴുവന്‍ അമര്‍ഷവും ഉരുക്കിയെടുത്ത വരികള്‍! നന്നായി.
മറുപടിഇല്ലാതാക്കൂ@ MINI.M.B - വായനയ്ക്കും കമന്റിനും നന്ദി
മറുപടിഇല്ലാതാക്കൂരാഷ്ട്രീയക്കാരുടെ തണലില്‍ വളരുന്ന ക്രിമിനലുകള്‍ പലപ്പോഴും തുടക്കത്തില്‍ എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ തന്നെ.. പിന്നീട് ചോരകണ്ട് ചങ്കുറപ്പുവരുമ്പോ.. അവന്‍ കൊടിസുനിയും രാജേഷും, അന്ത്യേരി സുരയുമൊക്കെയാവുന്നു... ഹോ.. പേരുകള്‍ പറയാന്‍ തന്നെ പേടിയാവുന്നു.. സര്‍വ്വം കൊട്ടേഷന്‍ മയമാണല്ലോ.. തൂണിലും തുരുമ്പിലും.. സൈബര്‍ സ്പേസിലുമുണ്ടോ ആവോ..!!
മറുപടിഇല്ലാതാക്കൂഎങ്കില് ഞാനൊന്നും പറഞ്ഞില്ലേ...
എല്ലാം മായ്ച്ചുകളഞ്ഞേക്ക്..
@ ശ്രീജിത്ത് മൂത്തേടത്ത്
മറുപടിഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദി