ആഗ്രഹം മുളയിലേ നുള്ളണമത്രേ!
പടുവിളയായ് നിന്ന്
ഒടുവിൽ മുളപോലെ
പന്തലിച്ചപ്പോൾ
കൊടുങ്കാറ്റിനെ ഭയമായിരുന്നു…
തല ഉയർത്താൻ മാത്രം
അഭിമാനം മുളച്ചിട്ടില്ല
തല താഴ്ത്താൻ മാത്രം
അപമാനം കഴുത്തിൽ
തൂക്കിയിട്ടിട്ടുമില്ല
തല പെരുത്തിട്ടില്ല,
തലക്കനം സ്വയം വന്നു ചേർന്നിട്ടുമില്ല..
എങ്കിലും,
ഒരു ഉച്ഛ്വാസ വായുവിലൂടെയാകണം
ശില്പമൊരുക്കിയത്,
ലോകം തന്റെ കാൽച്ചുവട്ടിലാണെന്നൊരു-
ഉച്ഛ്വാസത്തോടെ വന്ന്,
ലോകം തന്റെ ഉച്ചിക്കും
ഒരു പാട് ദൂരെയാണെന്ന
നിശ്വാസത്തോടെ തിരിച്ചു പോകുമ്പോൾ,
ഒരു ബിന്ദുവായി പോലും അവശേഷിക്കാതെ..!
ഹാ കഷ്ടം…!
ഇപ്പോഴെനിക്കു സങ്കടം വരുന്നുണ്ട്,
സെക്കെന്റിന്റെ കണക്ക്,
എനിക്കജ്ഞാതമാണെന്നറിയുമ്പോൾ…!
ശാപം പിടിച്ച ജന്മമാകാതിരിക്കാൻ
മാപ്പിരന്ന് ഒന്നു പൊട്ടിക്കരയണം,
ഘനീഭവിച്ച അഹങ്കാരത്തുള്ളികൾ
ഒഴുകി പോകട്ടേ!
എന്നിട്ടൊരു പുനർജന്മമുണ്ടെങ്കിൽ
ലോകം തന്റെ ഉച്ചിക്കും മുകളിൽ
അളക്കുവാൻ കഴിയാത്തത്രയും
ഉയരത്തിലാണെന്ന തിരിച്ചറിവോടെ
എനിക്കു ജനിക്കണം…
വീണ്ടും ഒരു മനുഷ്യനായി..!
അപ്പോഴും,
എന്നോടൊരിക്കലെങ്കിലും പൊറുത്ത്,
അവരെന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാവുമോ?
പടുവിളയായ് നിന്ന്
ഒടുവിൽ മുളപോലെ
പന്തലിച്ചപ്പോൾ
കൊടുങ്കാറ്റിനെ ഭയമായിരുന്നു…
തല ഉയർത്താൻ മാത്രം
അഭിമാനം മുളച്ചിട്ടില്ല
തല താഴ്ത്താൻ മാത്രം
അപമാനം കഴുത്തിൽ
തൂക്കിയിട്ടിട്ടുമില്ല
തല പെരുത്തിട്ടില്ല,
തലക്കനം സ്വയം വന്നു ചേർന്നിട്ടുമില്ല..
എങ്കിലും,
ഒരു ഉച്ഛ്വാസ വായുവിലൂടെയാകണം
ശില്പമൊരുക്കിയത്,
ലോകം തന്റെ കാൽച്ചുവട്ടിലാണെന്നൊരു-
ഉച്ഛ്വാസത്തോടെ വന്ന്,
ലോകം തന്റെ ഉച്ചിക്കും
ഒരു പാട് ദൂരെയാണെന്ന
നിശ്വാസത്തോടെ തിരിച്ചു പോകുമ്പോൾ,
ഒരു ബിന്ദുവായി പോലും അവശേഷിക്കാതെ..!
ഹാ കഷ്ടം…!
ഇപ്പോഴെനിക്കു സങ്കടം വരുന്നുണ്ട്,
സെക്കെന്റിന്റെ കണക്ക്,
എനിക്കജ്ഞാതമാണെന്നറിയുമ്പോൾ…!
ശാപം പിടിച്ച ജന്മമാകാതിരിക്കാൻ
മാപ്പിരന്ന് ഒന്നു പൊട്ടിക്കരയണം,
ഘനീഭവിച്ച അഹങ്കാരത്തുള്ളികൾ
ഒഴുകി പോകട്ടേ!
എന്നിട്ടൊരു പുനർജന്മമുണ്ടെങ്കിൽ
ലോകം തന്റെ ഉച്ചിക്കും മുകളിൽ
അളക്കുവാൻ കഴിയാത്തത്രയും
ഉയരത്തിലാണെന്ന തിരിച്ചറിവോടെ
എനിക്കു ജനിക്കണം…
വീണ്ടും ഒരു മനുഷ്യനായി..!
അപ്പോഴും,
എന്നോടൊരിക്കലെങ്കിലും പൊറുത്ത്,
അവരെന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാവുമോ?
"ഹാ കഷ്ടം…!
മറുപടിഇല്ലാതാക്കൂഇപ്പോഴെനിക്കു സങ്കടം വരുന്നുണ്ട്,
സെക്കെന്റിന്റെ കണക്ക്,
എനിക്കജ്ഞാതമാണെന്നറിയുമ്പോൾ…!"
നന്നായിരിക്കുന്നു.അര്‍ത്ഥം നിറഞ്ഞ കവിത.
ആശംസകള്‍
@c.v.thankappan -തങ്കപ്പേട്ടാ താങ്കളുടെ വായനയ്ക്കെന്റെ കൂപ്പു കൈ
ഇല്ലാതാക്കൂ>>എന്നിട്ടൊരു പുനർജന്മമുണ്ടെങ്കിൽ
മറുപടിഇല്ലാതാക്കൂലോകം തന്റെ ഉച്ചിക്കും മുകളിൽ
അളക്കുവാൻ കഴിയാത്തത്രയും
ഉയരത്തിലാണെന്ന തിരിച്ചറിവോടെ
എനിക്കു ജനിക്കണം…
വീണ്ടും ഒരു മനുഷ്യനായി..!<<
ഇതും ഒരു ആഗ്രഹം !
@ Harinath - ഹ ഹ ശരിയാണ്.. വായനയ്ക്കും കമന്റിനും നന്ദി പ്രകാശിപ്പിക്കുന്നു
ഇല്ലാതാക്കൂശാപം പിടിച്ച ജന്മമാകാതിരിക്കാൻ
മറുപടിഇല്ലാതാക്കൂമാപ്പിരന്ന് ഒന്നു പൊട്ടിക്കരയണം,
ഘനീഭവിച്ച അഹങ്കാരത്തുള്ളികൾ
ഒഴുകി പോകട്ടേ!
നല്ല വരികള്‍ ... കുറച്ചു നാളായി ഇവിടെ വന്നിട്ട്.
@ വേണുഗോപാല്‍ - വേണുഗോപാലേട്ടാ തിരക്കിനിടയിലും താങ്കൾ ഇവിടെ വന്ന് അഭിപ്രായം കുറിച്ചതിന് ഒരു പാട് നന്ദി
ഇല്ലാതാക്കൂആഗ്രഹം മുളയിലേ നുള്ളണമത്രേ!
മറുപടിഇല്ലാതാക്കൂപടുവിളയായ് നിന്ന്
ഒടുവിൽ മുളപോലെ
പന്തലിച്ചപ്പോൾ
കൊടുങ്കാറ്റിനെ ഭയമായിരുന്നു…
നന്നായി എഴുതി
ആശംസകള്‍
@ Gopan Kumar-വായനയ്ക്കും കമന്റിനും നന്ദി
ഇല്ലാതാക്കൂതല ഉയർത്താൻ മാത്രം
മറുപടിഇല്ലാതാക്കൂഅഭിമാനം മുളച്ചിട്ടില്ല
തല താഴ്ത്താൻ മാത്രം
അപമാനം കഴുത്തിൽ
തൂക്കിയിട്ടിട്ടുമില്ല
തല പെരുത്തിട്ടില്ല,
തലക്കനം സ്വയം വന്നു ചേർന്നിട്ടുമില്ല..
എങ്കിലും,
ആഗ്രഹം മുളയിലേ നുള്ളണോ?
നല്ല കവിത.. ആശംസകള്‍..
@ശ്രീജിത്ത് മൂത്തേടത്ത് -വായനയ്ക്കും കമന്റിനും നന്ദി
ഇല്ലാതാക്കൂ