അന്ന് രാവിലെ സ്റ്റീഫൻ പല്ലു തേച്ചു കുളിച്ചു. പിന്നെ പൌഡറിട്ടു .സ്പ്രേ അടിച്ചു.. ഭാര്യയുടെ കൈ കൊണ്ട് ഉണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു. നേരെ കോടതിയിലേക്ക് പോയി ഭാര്യയെ ഡൈവോർസ് ചെയ്തു. ഇനി മറ്റൊരു പരീക്ഷണം!
സ്റ്റീഫന്റെ പത്നി അപ്പോഴേക്കും അടുത്തെ ഡെയിറ്റിംഗ് തയ്യാറാക്കിയിരുന്നു.. വീണു കിട്ടിയ ഭാഗ്യമായ എല്ലാ ആഢംബര വസ്തുക്കളും പായ്ക്കു ചെയ്തു കഴിഞ്ഞിരുന്നു..ഇനി ജീവിതത്തിന്റെ അടുത്ത സമാനതകളില്ലാത്ത യാത്ര!
ആർക്കെങ്കിലും ലാഭമോ നഷ്ടമോ?... വേർപിരിയാനുള്ള കാരണം?...
ആധുനിക ജീവിതത്തിൽ ചോദ്യങ്ങൾ പാടില്ല… നിർബന്ധമാണെങ്കിൽ ഉത്തരങ്ങൾ സൃഷ്ടിക്കാവുന്നതേയുള്ളൂ.!
അതെ നിർബന്ധമാണെങ്കിൽ ഉത്തരങ്ങൾ സൃഷ്ടിക്കാവുന്നതേയുള്ളൂ :)
മറുപടിഇല്ലാതാക്കൂവായനയ്ക്കു നന്ദി .. കണ്ണാ..കമന്റിനും
ഇല്ലാതാക്കൂചോദ്യങ്ങള്ക്കുണ്ടോ പ്രയാസം ?ഉത്തരങ്ങല്‍ക്കല്ലേ അതുള്ളൂ...
മറുപടിഇല്ലാതാക്കൂഅതെ മാഷേ.. പുതിയ തലമുറയ്ക്ക് കുടുംബ ബന്ധത്തിന്റെ പവിത്രത അറിയില്ല.. ചോദ്യങ്ങളും ഉത്തരങ്ങളും അവർ തന്നെ കണ്ടെത്തും..
ഇല്ലാതാക്കൂവായനയ്ക്കും കമന്റിനും ഹൃദയംഗമമായ നന്ദി...
, സര്‍വ്വം യാന്ത്രികമയം....!!!
മറുപടിഇല്ലാതാക്കൂആശംസകള്
തങ്കപ്പേട്ടാ
ഇല്ലാതാക്കൂവായനയ്ക്കും കമന്റിനും ഹൃദയംഗമമായ നന്ദി...
സ്റ്റീഫൻ ഭാര്യയെ ഉപേക്ഷിച്ചു.നിങ്ങള്ക്ക് എഴുത്തിലെ രണ്ടു രാവിലെകളില്‍ ഒന്നിനെ ഉപേക്ഷിക്കാം.ചിന്ത നന്നായി എങ്കിലും കൂടുതല്‍ മൂര്ച്ചപ്പെടുത്താമായിരുന്നു.
മറുപടിഇല്ലാതാക്കൂതാങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.. ഭാവിയിൽ ശ്രമിക്കാം.. വായനയ്ക്കും കമന്റിനും നന്ദിയോടെ
ഇല്ലാതാക്കൂആധുനിക ജീവിതത്തിൽ ചോദ്യങ്ങൾ പാടില്ല… നിർബന്ധമാണെങ്കിൽ ഉത്തരങ്ങൾ സൃഷ്ടിക്കാവുന്നതേയുള്ളൂ.!
മറുപടിഇല്ലാതാക്കൂ@ഞാന്‍ പുണ്യവാളന്‍-വായനയ്ക്കും കമന്റിനും നന്ദിയോടെ
ഇല്ലാതാക്കൂ