1)തറുതലപറഞ്ഞാൽ
തള്ളയാരെടാന്ന് ചോദിച്ചു,
തന്ത നീയ്യെന്നു ചൊല്ലിയോൻ,
തന്ത മുൻ രാജ കോപിച്ചു,
( കുഞ്ചൻ നമ്പ്യാരോട് കടപ്പാട്)
2) മുറ ജപം
കട്ടോനെല്ലാം രാജപഥത്തിൽ
ചുട്ടോനെല്ലാം ഭ്രമണ പഥത്തിൽ
തിന്നോനെല്ലാം നേത്രുപഥത്തിൽ
ചൂണ്ട്യോനെല്ലാം നരക പഥത്തിൽ
3) നക്ഷത്രത്തോട്..
വടക്കേ മൂലയിലെ നക്ഷത്രത്തോട്
കിഴക്കേ മൂലയിലേക്ക് മാറിയുദിക്കാൻ പറഞ്ഞു-
ഞാൻ വെറുതെ പുലമ്പി,
നാണമില്ലാത്ത നക്ഷത്രം
ഉദിക്കാതിരുന്നൂടെ!
നക്ഷത്രം കേട്ടു കാണുമോ?
അതോ തരിച്ചിരിക്കുമോ?
4) ക്ഷമസ്വ
ക്ഷമിക്കുക യുഗജന്മങ്ങളെ
എനിക്കിനിയും പറയണം
ഓരോ നിമിഷവും പരാതി!
ഞാൻ പോറ്റി വളർത്തിയ
ഇരുപത്തിനാലു മണീക്കൂറിനെ
ആരോ ചുട്ടു തിന്ന് ചിറി നക്കിപ്പോകുന്നു
വിശപ്പടങ്ങാത്ത അയാളെന്നെ
കാണും മുന്നേ
എനിക്കിനിയും പറയണം
എന്റെ വേവലാതി!
തള്ളയാരെടാന്ന് ചോദിച്ചു,
തന്ത നീയ്യെന്നു ചൊല്ലിയോൻ,
തന്ത മുൻ രാജ കോപിച്ചു,
ചാണകം മുക്കി ചൂലേന്തിയിനി,
പാർട്ടി സംശുദ്ധമാക്കണം!( കുഞ്ചൻ നമ്പ്യാരോട് കടപ്പാട്)
2) മുറ ജപം
കട്ടോനെല്ലാം രാജപഥത്തിൽ
ചുട്ടോനെല്ലാം ഭ്രമണ പഥത്തിൽ
തിന്നോനെല്ലാം നേത്രുപഥത്തിൽ
ചൂണ്ട്യോനെല്ലാം നരക പഥത്തിൽ
ഇതു കണ്ടോരെല്ലാം നട്ട പിരാന്തർ!
3) നക്ഷത്രത്തോട്..
വടക്കേ മൂലയിലെ നക്ഷത്രത്തോട്
കിഴക്കേ മൂലയിലേക്ക് മാറിയുദിക്കാൻ പറഞ്ഞു-
ഞാൻ വെറുതെ പുലമ്പി,
നാണമില്ലാത്ത നക്ഷത്രം
ഉദിക്കാതിരുന്നൂടെ!
നക്ഷത്രം കേട്ടു കാണുമോ?
അതോ തരിച്ചിരിക്കുമോ?
4) ക്ഷമസ്വ
ക്ഷമിക്കുക യുഗജന്മങ്ങളെ
എനിക്കിനിയും പറയണം
ഓരോ നിമിഷവും പരാതി!
ഞാൻ പോറ്റി വളർത്തിയ
ഇരുപത്തിനാലു മണീക്കൂറിനെ
ആരോ ചുട്ടു തിന്ന് ചിറി നക്കിപ്പോകുന്നു
വിശപ്പടങ്ങാത്ത അയാളെന്നെ
കാണും മുന്നേ
എനിക്കിനിയും പറയണം
എന്റെ വേവലാതി!
ഇരുപത്തിനാലു മണീക്കൂറിനെ
മറുപടിഇല്ലാതാക്കൂആരോ ചുട്ടു തിന്ന് ചിറി നക്കിപ്പോകുന്നു
വിശപ്പടങ്ങാത്ത അയാളെന്നെ
കാണും മുന്നേ
എനിക്കിനിയും പറയണം
എന്റെ വേവലാതി!
അയ്യോ! ഞാന്‍ ആണോ ആദ്യം,,എന്കില്ലും പറയാതെ വയ്യ എനിക്കിഷ്ട്ടപെട്ടത് ഈ വരികള്‍ ആണ്ഒരുപാട ആവലാതികളും പരിഭവങ്ങളും മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ടായിരിക്കാം....
ആശംസകള്‍
@ jasmine -
ഇല്ലാതാക്കൂവായനക്കും കമന്റിനും നന്ദി
വ്യത്യസ്ത കാഴ്ചപാടില്‍ നാല് കവിതകള്‍ ...
മറുപടിഇല്ലാതാക്കൂമൂന്നും നാലും ഏറെ ഇഷ്ട്ടമായി ..
ആശംസകള്‍
@ വേണുഗോപാല്‍-
ഇല്ലാതാക്കൂവായനക്കും കമന്റിനും താങ്കൾക്കെന്റെ നന്ദി
കട്ടോനെല്ലാം രാജപഥത്തിൽ
മറുപടിഇല്ലാതാക്കൂചുട്ടോനെല്ലാം ഭ്രമണ പഥത്തിൽ
തിന്നോനെല്ലാം നേത്രുപഥത്തിൽ
ചൂണ്ട്യോനെല്ലാം നരക പഥത്തിൽ
ഇതു കണ്ടോരെല്ലാം നട്ട പിരാന്തർ!
ഇതങ്ങ് വല്ലാതെ പിടിച്ചു ട്ടോ. ആശംസകൾ.
വായനക്കും കമന്റിനും താങ്കൾക്കെന്റെ നന്ദി
ഇല്ലാതാക്കൂമണ്ടൂസന് എന്നാൽ മഹാബുദ്ധിമാൻ എന്നർത്ഥം വരുമോ.. ആ ആർക്കറിയാം എല്ലാം പുതിയതായി കണ്ടെത്തുന്ന അർത്ഥങ്ങളല്ലേ…ഭാവ തലങ്ങളല്ലേ .. അടിച്ചു പൊളിക്കൽ, ചെത്തി നടക്കൽ, എന്നൊക്കെയുള്ള വാക്കുകൾ പോലെ..
സ്നേഹപൂർവ്വം
നിയ്ക്കും ഇഷ്ടമായല്ലോ കുഞ്ഞു കവിതകള്‍....
മറുപടിഇല്ലാതാക്കൂനാലും വളരെ വ്യത്യസ്തമായിരിയ്ക്കുന്നു...ആശംസകള്‍...!
വായനക്കും കമന്റിനും ഒരു പാട് നന്ദി വർഷിണിക്കും വിനോദിനിക്കും..
ഇല്ലാതാക്കൂനല്ല പോസ്റ്റ്...എല്ലാം ഒന്നിന്നൊന്നു മെച്ചം...നാലാമത്തെതിൽ അല്പം ത്രീവ്രത ഇല്ലെന്നു ..സംശയം...
മറുപടിഇല്ലാതാക്കൂനന്ദി പ്രദീപ്, വായനയ്ക്കും കമന്റിനും….
ഇല്ലാതാക്കൂഅടുത്തതിൽ നന്നാക്കാൻ ശ്രമിക്കാം …. വാക്കുകളുടെ അടുക്കും ചിട്ടയും ശരിയാകുന്നില്ല എന്നൊരു സംശയം.. അതെന്നെ വല്ലാതെ അലട്ടുന്നു..എന്താണോ എന്റെ മനസ്സിൽ അപ്പോൾ വരുന്നത്,അത് പോസ്റ്റുന്നു.. അത്രെയുള്ളൂ.. ചിലപ്പോൾ ഭാഗ്യത്തിനു നന്നായെന്നു വരാം…ചിലപ്പോൾ തികഞ്ഞ വിഡ്ഡിത്തവും...അത്രയല്ലെ എനിക്ക് പറയാൻ പറ്റൂ..
സ്നേഹപൂർവ്വം
ആദ്യത്തേത് വലരെയങ്ങ് ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനന്ദി അഭിനവ്
ഇല്ലാതാക്കൂഎല്ലാം അര്‍ത്ഥവത്തും,തീക്ഷ്ണവുമായ വരികള്‍,അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂആശംസകളോടെ
തങ്കപ്പേട്ടാ താങ്കൾ എല്ലാം വായിക്കുന്നുവല്ലോ... വായനക്കും കമന്റിനും നമസ്ക്കാരം..
ഇല്ലാതാക്കൂകട്ടോനെല്ലാം രാജപഥത്തിൽ
മറുപടിഇല്ലാതാക്കൂചുട്ടോനെല്ലാം ഭ്രമണ പഥത്തിൽ
തിന്നോനെല്ലാം നേത്രുപഥത്തിൽ
ചൂണ്ട്യോനെല്ലാം നരക പഥത്തിൽ
ഇതു കണ്ടോരെല്ലാം നട്ട പിരാന്തർ!
മൊത്തത്തില്‍ ഇഷ്ടായി...!!
പ്രീയ കാദു... കമന്റിനു നന്ദി..
ഇല്ലാതാക്കൂകവിതകള് ഇഷ്ടമായി ,
മറുപടിഇല്ലാതാക്കൂഞാൻ പോറ്റി വളർത്തിയ
ഇരുപത്തിനാലു മണീക്കൂറിനെ
ആരോ ചുട്ടു തിന്ന് ചിറി നക്കിപ്പോകുന്നു ..... ഈ വരികളോട് കൂടുതല്‍ ഇഷ്ടം തോന്നി
സ്നേഹാശംസകളോടെ @ പുണ്യാളന്‍
വായനക്കു നന്ദി പുണ്യാവാളാ
ഇല്ലാതാക്കൂനാലാമത്തേത്, ഐടി കമ്പനിയിലെ ജോലിക്കാരുടെ പരാതിപോലുണ്ട്. കൈനിറയെ പണം കിട്ടുമെങ്കിലും ഇരുപത്തിനാലും മണിക്കൂറിനെയും ആരൊ ചുട്ടുതിന്നുന്നു.
മറുപടിഇല്ലാതാക്കൂഹരിനാഥ്…അങ്ങിനെ ഒരർത്ഥം കണ്ടതിനും ചൂണ്ടിക്കാട്ടിയതിനും നന്ദി.....ഞാൻ മരണം വരും മുന്നെ എന്നാണുദ്ദേശിച്ചത്..
ഇല്ലാതാക്കൂ