1) പ്രജാക്ഷേമ തൽപ്പരൻ!
കട്ടു കട്ടു മുടിച്ചിട്ടു
ചുട്ടു ചുട്ടു തിന്നുന്നവൻ!
2) കുലദ്രോഹി
കൈക്കൂലി തന്ന്
സുഖിപ്പിച്ച്
വിജിലൻസായി മാറി
പിടികൂടിയോൻ!
3) മന്ത്രി
സ്വന്തം വീട്ടിൽ തൊട്ടതെല്ലാം
പൊന്നാക്കിയ പൊന്നു തമ്പുരാൻ!
4) ഡോക്ടർ
പാപിയെ വീഞ്ഞാക്കുന്ന മജീഷ്യനായ പുണ്യവാൻ!
5) നേഴ്സ്
രോഗിയെ ദ്രോഹിയാക്കുന്ന മാലാഖ!
6) രോഗി – പഠിക്കുന്ന ഡോക്ടറുടെ ജീവിക്കുന്ന രക്തസാക്ഷി!
7) കപ്പിത്താൻ
വലയെറിയുന്നോനെ നിയമമറിഞ്ഞ് കൊല്ലുന്നോൻ
8) ഷാപ്പുകാരൻ
പരന് പരമാനന്ദം നൽകി ആനന്ദിക്കുന്ന പരോപകാരി സാമൂഹ്യ സേവകൻ!
9) മദ്യപാനി
കളർ വെള്ളം പോലും മൃദുവായി പാനം ചെയ്യുന്ന നിർമ്മല ചിത്തൻ!
10) ബ്ലോഗു മോഷ്ടാവ്
ആരാന്റെ ബ്ലോഗു തലച്ചോറ് കട്ടു വിറ്റു കമന്റു തിന്നു വിശപ്പടക്കിയൊടുവിൽ ബ്ലോഗാന്ധത വന്നു ബ്ലോഗിൽ ചത്തു പോകുന്ന നിശാചരൻ!
11) ഗാന്ധിയർ- നിരാശ ബാധിച്ച കോടീശ്വരക്കൂട്ടവും, നിരാഹാരമിരിക്കാൻ വിധിക്കപ്പെട്ട ഒരു ഗാന്ധിയനും ഇടയിൽ അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കുന്ന കൂട്ടവും!
12) കേരള ജനത:- മുല്ലപ്പെരിയാറു പൊട്ടുമെന്ന് പേടിച്ച് തമിഴ്നാട്ടിൽ മുല്ലപ്പൂ കൃഷി തുടങ്ങിയ കൂട്ടരും മുല്ലപ്പൂ വിൽക്കുവാൻ വിധിക്കപ്പെട്ട കൂട്ടരും!
13) നേതാവ്- എല്ലാം എന്റെ സഹോദരങ്ങളാണ്...പക്ഷെ ഇന്ത്യ എന്റെ രാജ്യമാണ് . അതിനാൽ ഞാൻ ഭരിക്കാൻ യോഗ്യനാണെന്ന് നെഞ്ചിൽ കൈവെച്ചു പറയുന്ന രാജകുമാരൻ!
14) ജനം – പുതിയ നികുതി ചുമത്തുമെന്ന് ഭയന്ന് ശ്വാസം വിടാത്ത അന്തേവാസി!
15) വക്കീൽ - കള്ളനെ പുണ്യാളനാക്കുന്ന മന്ത്രവാദി.
കട്ടു കട്ടു മുടിച്ചിട്ടു
ചുട്ടു ചുട്ടു തിന്നുന്നവൻ!
2) കുലദ്രോഹി
കൈക്കൂലി തന്ന്
സുഖിപ്പിച്ച്
വിജിലൻസായി മാറി
പിടികൂടിയോൻ!
3) മന്ത്രി
സ്വന്തം വീട്ടിൽ തൊട്ടതെല്ലാം
പൊന്നാക്കിയ പൊന്നു തമ്പുരാൻ!
4) ഡോക്ടർ
പാപിയെ വീഞ്ഞാക്കുന്ന മജീഷ്യനായ പുണ്യവാൻ!
5) നേഴ്സ്
രോഗിയെ ദ്രോഹിയാക്കുന്ന മാലാഖ!
6) രോഗി – പഠിക്കുന്ന ഡോക്ടറുടെ ജീവിക്കുന്ന രക്തസാക്ഷി!
7) കപ്പിത്താൻ
വലയെറിയുന്നോനെ നിയമമറിഞ്ഞ് കൊല്ലുന്നോൻ
8) ഷാപ്പുകാരൻ
പരന് പരമാനന്ദം നൽകി ആനന്ദിക്കുന്ന പരോപകാരി സാമൂഹ്യ സേവകൻ!
9) മദ്യപാനി
കളർ വെള്ളം പോലും മൃദുവായി പാനം ചെയ്യുന്ന നിർമ്മല ചിത്തൻ!
10) ബ്ലോഗു മോഷ്ടാവ്
ആരാന്റെ ബ്ലോഗു തലച്ചോറ് കട്ടു വിറ്റു കമന്റു തിന്നു വിശപ്പടക്കിയൊടുവിൽ ബ്ലോഗാന്ധത വന്നു ബ്ലോഗിൽ ചത്തു പോകുന്ന നിശാചരൻ!
11) ഗാന്ധിയർ- നിരാശ ബാധിച്ച കോടീശ്വരക്കൂട്ടവും, നിരാഹാരമിരിക്കാൻ വിധിക്കപ്പെട്ട ഒരു ഗാന്ധിയനും ഇടയിൽ അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കുന്ന കൂട്ടവും!
12) കേരള ജനത:- മുല്ലപ്പെരിയാറു പൊട്ടുമെന്ന് പേടിച്ച് തമിഴ്നാട്ടിൽ മുല്ലപ്പൂ കൃഷി തുടങ്ങിയ കൂട്ടരും മുല്ലപ്പൂ വിൽക്കുവാൻ വിധിക്കപ്പെട്ട കൂട്ടരും!
13) നേതാവ്- എല്ലാം എന്റെ സഹോദരങ്ങളാണ്...പക്ഷെ ഇന്ത്യ എന്റെ രാജ്യമാണ് . അതിനാൽ ഞാൻ ഭരിക്കാൻ യോഗ്യനാണെന്ന് നെഞ്ചിൽ കൈവെച്ചു പറയുന്ന രാജകുമാരൻ!
14) ജനം – പുതിയ നികുതി ചുമത്തുമെന്ന് ഭയന്ന് ശ്വാസം വിടാത്ത അന്തേവാസി!
15) വക്കീൽ - കള്ളനെ പുണ്യാളനാക്കുന്ന മന്ത്രവാദി.
ഗണത്തില്‍പ്പെട്ട എല്ലാറ്റിനേയും മൊത്തമായി അടച്ചാക്ഷേപിക്കുന്നതില്‍
മറുപടിഇല്ലാതാക്കൂഎനിക്ക് വിയോജിപ്പുണ്ട്.എല്ലാ വിളയിലും നന്നതും,പതിരും കാണും.
എല്ലാം പതിരാണെന്ന കാഴ്ചപ്പാടില്‍ കുപ്പയില്‍ വലിച്ചെറിഞ്ഞാലോ?
പതിരിനെ വേര്‍തിരിക്കാന്‍ ശക്തമായ കാറ്റ് സൃഷ്ടിക്കണം.
പറന്നു നീങ്ങുന്നവയെ തിരിച്ചുവരാന്‍ കഴിയാത്തവിധം അകറ്റണം.
അവനവന്‍റെ സ്വാര്‍ത്ഥമോഹങ്ങളും,ചിന്തകളും വെടിഞ്ഞ്
നല്ലതിനെ വളര്‍ത്താനും,ഊര്‍ജ്ജം നല്‍കി സംരക്ഷിക്കാനും
ശ്രമിക്കണം.എങ്കില്‍ തീര്‍ച്ചയായും സദ്ഫലങ്ങള്‍ ലഭിക്കും.
ആശംസകള്‍
ശരിയാണ് തങ്കപ്പേട്ടാ ഞാൻ താങ്കളുടെ അഭിപ്രായം വിലമതിക്കുന്നു.....നല്ലവരില്ല എന്നല്ല..എങ്കിലും ..കാലം മാറിയതു കൊണ്ട് നമ്മൾ പ്രതീക്ഷിക്കുന്ന നന്മകളിൽ തിന്മകൾ നിറയുകയാണോ എന്നൊരു സംശയം...നമ്മൾ കരുതിയ പഴയ ചിന്താ ഗതികളും മറ്റും സ്വാർത്ഥമതികൾ മാറ്റി മറിക്കുകയാണോ എന്നൊരു സംശയം അത്രേ ഞാൻ പറഞ്ഞുള്ളൂ.. ഇന്ന് ഇങ്ങനെയായാൽ നാളെ എങ്ങിനെയിരിക്കും എന്ന് പറയാൻ ശ്രമിച്ചതാണ്..കമന്റിനു ഹൃദയംഗമമായ നന്ദി തങ്കപ്പേട്ടാ..
ഇല്ലാതാക്കൂപ്രിയപ്പെട്ട സുഹൃത്തെ,
മറുപടിഇല്ലാതാക്കൂഎന്തേ,ഡോക്ടറെക്കുറിച്ച് ഇങ്ങിനെ പറഞ്ഞത്?എന്റെ അനിയന്‍ മിടുക്കനായ ഡോക്ടര്‍ ആണ്. നന്മയും കരുണയും മനസ്സില്‍ നിന്നും കൈവിടാത്ത ഡോക്ടര്‍. അച്ഛനും അമ്മയും പഠിപ്പിച്ച പാഠമാണ്,''മാധവസേന...മാനവസേന! ''
ആശംസകള്‍ !
സസ്നേഹം,
അനു
നന്മയും കരുണ്യവും നിറഞ്ഞിരിക്കുന്നവരെ ഉദ്ദേശിച്ചില്ല....എല്ലാവരേയും ഉദ്ദേശിച്ചിട്ടില്ല..അങ്ങിനെ തെറ്റിദ്ധാരണ വന്നതിനു ക്ഷമിച്ചാലും . പുതിയ തലമുറ..അതു ഡോക്ടറായാലും, അദ്ധ്യാപകനായാലും മറ്റെന്തായാലും പഴയ നന്മകളിൽ നിന്നു വ്യതി ചലിക്കുന്നുവോ.. മൂല്യങ്ങളിൽ നിന്നും വ്യതി ചലിക്കുന്നുവോ എന്നൊരു തോന്നൽ.. ഇന്ന് ഇങ്ങനെയെങ്കിൽ നാളെ എങ്ങിനെയായിരിക്കും എന്ന് പറയാൻ ശ്രമിച്ചതാണ്..... നന്മകൾ കുറഞ്ഞ്, കുറഞ്ഞ് ഒരു നാൾ അത് അസ്തമിക്കും...
ഇല്ലാതാക്കൂമൂല്യച്യുതി വന്നുപെട്ടിരിക്കുന്നു സർവ്വ മേഖലകളിലും അതു കൊണ്ടാണല്ലോ അദ്ധ്യാപകരും ഡോക്ടർമാരും വിദ്യാർത്ഥികളെ അവഗണിച്ചും ,രോഗികളെ അവഗണിച്ചും സമരത്തിനിറങ്ങുന്നതും രോഗികളുടെ ഫോട്ടോ മൊബൈലിൽ പകർത്തുന്നതും സ്വന്തം ശിഷ്യരെ പീഢിപ്പിക്കുന്നതും.. മറ്റും...
പഴയ ഡോക്ടർമാർ രോഗികളുടെ പക്കൽ നിന്നും ഒരു തവണമാത്രമേ ഫീസ് വാങ്ങാറുള്ളൂവെന്നാണ് തോന്നുന്നത്.. ഇപ്പോൾ പുതിയ ഡോക്ടർമാർ രോഗവിവരം പറയാൻ പോയാലും ഫീസ് വാങ്ങുന്ന അനുഭവം ..ഫീസ് എത്രയാണു തരുന്നതെന്ന് നോക്കി അബദ്ധത്തിലെങ്ങാൻ കുറഞ്ഞു പോയാൽ എന്റെ ഫീസ് ഇത്രയാണ് അതുവേണം എന്ന് പറയുന്ന ഡോക്ടർമാരും ഉണ്ട്... ഇതേ ഡോക്ടർമാർ കൂടുതൽ കൊടുക്കുന്നവർക്ക് പണം മടക്കി കൊടുക്കുന്നത് കണ്ടിട്ടുമില്ല....പണ്ട് അങ്ങിനെ ഉണ്ടായില്ല എന്നാണ് തോന്നുന്നത്.. തന്നത് വാങ്ങിക്കുക എന്ന തരം സ്വഭാവമാണുണ്ടായിരുന്നത്.. രോഗിയുമായി നല്ല ബന്ധവും..!..
അഭിപ്രായങ്ങൾ രസകരം തന്നെ....
മറുപടിഇല്ലാതാക്കൂവായനക്കു നന്ദി
ഇല്ലാതാക്കൂമനോഹരം മാഷെ,,,
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിനും വായനക്കും നന്ദി
ഇല്ലാതാക്കൂവായനക്കെന്റെ നന്ദി
മറുപടിഇല്ലാതാക്കൂവായനക്കു നന്ദി
മറുപടിഇല്ലാതാക്കൂചിലതൊക്കെ കൊള്ളാം, ചിലതൊക്കെ സാധാരണ നിലവാരം ഉള്ള വീക്ഷണം. (ഉദാ: ആദ്യത്തേത്)
മറുപടിഇല്ലാതാക്കൂതാങ്കളുടെ സത്യസന്ധമായ അഭിപ്രായത്തെ ഞാൻ വളരെയധികം മാനിക്കുന്നു... അടുത്തതിൽ ശ്രദ്ധിക്കുവാൻ ശ്രമിക്കാം,
ഇല്ലാതാക്കൂസ്നേഹപൂർവ്വം
"നേഴ്സ് - രോഗിയെ ദ്രോഹിയാക്കുന്ന മാലാഖ"
മറുപടിഇല്ലാതാക്കൂഅങ്ങനെ തോന്നിയോ...
"ബ്ലോഗു മോഷ്ടാവ് - ആരാന്റെ ബ്ലോഗു തലച്ചോറ് കട്ടു വിറ്റു കമന്റു തിന്നു വിശപ്പടക്കിയൊടുവിൽ ബ്ലോഗാന്ധത വന്നു ബ്ലോഗിൽ ചത്തു പോകുന്ന നിശാചരൻ!"
ഇത് വളരെ ഇഷ്ടപ്പെട്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !
"ഗാന്ധിയർ- നിരാശ ബാധിച്ച കോടീശ്വരക്കൂട്ടവും, നിരാഹാരമിരിക്കാൻ വിധിക്കപ്പെട്ട ഒരു ഗാന്ധിയനും ഇടയിൽ അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കുന്ന കൂട്ടവും!"
എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ലല്ലോ.
ഏതായാലും നിഖണ്ടു ഉഗ്രൻ !
നേഴ്സ് -രോഗിയെ ദ്രോഹിയാക്കുന്ന മാലാഖ.
ഇല്ലാതാക്കൂ-----
കാലം മാറിയതു കൊണ്ട് നമ്മൾ പ്രതീക്ഷിക്കുന്ന നന്മകളിൽ തിന്മകൾ നിറയുകയാണോ എന്നൊരു സംശയം.... ചിലരെ മാത്രമേ ഉദ്ദേശിച്ചുള്ളൂ.. ചില നേഴ്സുമാർ എപ്പോഴും മൊബൈലിന്റെ വാലിലാണ്..മൊബൈലിൽ കൊഞ്ചിക്കുഴഞ്ഞു കൊണ്ടിരിക്കുമ്പോൾ രോഗികൾ അവർക്കൊരു ശല്ല്യവും ബാദ്ധ്യതയുമാണ്… രോഗികൾ യോഗഭാഗ്യത്തിനു രക്ഷപ്പെട്ട സംഭവം….എനിക്കനുഭവം ഉണ്ട്.
ഗാന്ധിയർ- നിരാഹാരമിരിക്കാൻ പോയി അടികിട്ടി ഓടേണ്ടി വന്നൊരു കോടീശ്വര ബാബയും സംഘവും, പണ്ട് നിരാഹാരമിരുന്ന് കൈയ്യടി വാങ്ങി…ആരാധ്യനായി.. ഇപ്പോൾ ആരാണ് ശരി ഏതാണ് തെറ്റ് എന്നറിയാതെ എന്താണു വേണ്ടതെന്ന് ഒരു നിശ്ചയവും ഇല്ലാതെ ഒപ്പം കൂടി നിരാഹാരമിരിക്കാൻ ശ്രമിക്കുന്ന പാവംഗാന്ധിയനും, എന്തെങ്കിലും നല്ലത് സംഭവിക്കണേ എന്ന് പ്രാർത്ഥിക്കുന്ന ജനങ്ങളും..കട്ടു മുടിച്ചാലും ധർമ്മങ്ങൾ മാത്രമേ പ്രവർത്തിക്കൂ എന്ന് ആണയിടുന്ന അധികാരികളും!
വായനക്കു നന്ദി
Thanks :-)
ഇല്ലാതാക്കൂ