1) പ്രതികാരം
ഓരോ ചിക്കണും മട്ടണും
പറയുന്നത്,
ആരാൻ ചെയ്ത പാപം
നിങ്ങൾ ഏറ്റെടുത്ത്,
ആസ്വദിക്കുന്നുവെന്നതാണ്..
…അതു കൊണ്ടാകണം
പ്രേതമായി
പ്രഷറും കൊഴുപ്പും
നിങ്ങളോട് കണക്കു
തീർക്കാനെത്തുന്നത്!
അടി മേടിച്ച് അങ്ങാടീൽ പോയപ്പോൾ
അങ്ങാടീലെല്ലാം വക്കീലും ഡോക്ടറും!
വടി മേടിച്ചു നാട്ടിലൊന്നിറങ്ങ്യപ്പം
നാട്ടിലെല്ലാം എഞ്ചിനിയോറും വാദ്ധ്യാരും!
അരി മേടിച്ചു വീട്ടിലു വന്നപ്പോൾ
വീട്ടിലെല്ലാം ക്യാറ്ററിംഗ് ഫുഡും!
3) നിദ്രയറിയാത്തവർ
കൂടുതൽ ശമ്പളക്കാരന് വിശപ്പുണ്ടാവില്ല..
അവൻ കിമ്പളം തിന്നാൻ,
ചർച്ച ചെയ്തോണ്ടിരിക്കും!
കൂടുതൽ വിശപ്പന് ശമ്പളവും!
അവൻ ശമ്പളം തിന്നാൻ
അട്ടം നോക്കി കിടക്കും!
4)ഭാവം
അരി തിന്നാത്ത ബുദ്ധി
നൂഡിൽ സ് കഴിക്കുന്നവൻ എവിടേയും കാട്ടും
എന്തും ഏതും എളുപ്പം ഉണ്ടാക്കാമെന്നും
ദഹിക്കുമെന്നും ദഹിപ്പിക്കാമെന്നുമുള്ള
ഒരു തരം അഹംഭാവം!
അല്ലെങ്കിൽ അലംഭാവം!
ഓരോ ചിക്കണും മട്ടണും
പറയുന്നത്,
ആരാൻ ചെയ്ത പാപം
നിങ്ങൾ ഏറ്റെടുത്ത്,
ആസ്വദിക്കുന്നുവെന്നതാണ്..
…അതു കൊണ്ടാകണം
പ്രേതമായി
പ്രഷറും കൊഴുപ്പും
നിങ്ങളോട് കണക്കു
തീർക്കാനെത്തുന്നത്!
ചിലപ്പോൾ അർശ്ശസ്സായി
പ്രതികാരം തീർക്കുന്നത്!
2) പരീക്ഷണം
അങ്ങാടീലെല്ലാം വക്കീലും ഡോക്ടറും!
വടി മേടിച്ചു നാട്ടിലൊന്നിറങ്ങ്യപ്പം
നാട്ടിലെല്ലാം എഞ്ചിനിയോറും വാദ്ധ്യാരും!
അരി മേടിച്ചു വീട്ടിലു വന്നപ്പോൾ
വീട്ടിലെല്ലാം ക്യാറ്ററിംഗ് ഫുഡും!
3) നിദ്രയറിയാത്തവർ
കൂടുതൽ ശമ്പളക്കാരന് വിശപ്പുണ്ടാവില്ല..
അവൻ കിമ്പളം തിന്നാൻ,
ചർച്ച ചെയ്തോണ്ടിരിക്കും!
കൂടുതൽ വിശപ്പന് ശമ്പളവും!
അവൻ ശമ്പളം തിന്നാൻ
അട്ടം നോക്കി കിടക്കും!
4)ഭാവം
അരി തിന്നാത്ത ബുദ്ധി
നൂഡിൽ സ് കഴിക്കുന്നവൻ എവിടേയും കാട്ടും
എന്തും ഏതും എളുപ്പം ഉണ്ടാക്കാമെന്നും
ദഹിക്കുമെന്നും ദഹിപ്പിക്കാമെന്നുമുള്ള
ഒരു തരം അഹംഭാവം!
അല്ലെങ്കിൽ അലംഭാവം!
ആക്ഷേപഹാസ്യകവിത നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂപ്രതികാരവും,നിദ്രയില്ലാത്തവരും അസ്സലായി.
ആശംസകള്‍
എല്ലാവരേയും സസ്യഭുക്കാക്കിട്ട് വേണം ഒരു സമാധാനം കിട്ടാൻ..പാവങ്ങൾ മൃഗങ്ങൾക്കും പക്ഷികൾക്കും ഒരു രക്ഷയുമില്ല തങ്കപ്പേട്ടാ...വായനക്ക് നന്ദി..
ഇല്ലാതാക്കൂഒന്നും നാലും നന്നായി. രണ്ടും മൂന്നും അതിന്റെ ഫലമാണ്.
മറുപടിഇല്ലാതാക്കൂ@ HARINATH-താങ്കളുടെ നീരീക്ഷണത്തിനു എന്റെ ഹൃദയംഗമമായ നന്ദി...സ്നേഹാശംസകളൊടെ
ഇല്ലാതാക്കൂപതിവ് പല്ലവി ആവര്‍തിക്കണോ.. :)
മറുപടിഇല്ലാതാക്കൂനന്നായി...
@ khaadu-ഭൂലോകം മനുഷ്യൻ പിടിച്ചടക്കിയിട്ട്പാ വങ്ങൾ മൃഗങ്ങൾക്കും പക്ഷികൾക്കും ഒരു രക്ഷയുമില്ല അതാ....വായനക്ക് നന്ദി
ഇല്ലാതാക്കൂ.. ഞാനുദ്ദേശിച്ചത് കവിതയെയല്ല... എന്റെ പതിവ് കമന്റ് ആണ്... എന്നും നന്നായിട്ടുണ്ട് എന്ന് തന്നെ യല്ലേ പറയുന്നത്..അങ്ങനെയേ പറയേണ്ടു വരാറുള്ളൂ.. അതാ ഉദ്ദേശിച്ചത്....
ഇല്ലാതാക്കൂ.പറയാൻ മടിക്കരുതേ....വിമർശനമായാലും പറയാമല്ലോ.....അങ്ങിനെയല്ലേ വേണ്ടതും...
ഇല്ലാതാക്കൂഭൂമിയുടേ അവകാശികൾ ആണു ...എല്ലാ ജന്തുക്കളും...ഒരൊന്നു പറഞ്ഞു ചൂമ്മാ...വെഷമിപ്പിക്കാതെ.....സമാധാനമായിട്ട് ഭക്ഷണം കഴിക്കാട്ടെ...
മറുപടിഇല്ലാതാക്കൂ2 പന്തം കൊളുത്തി പട...പഴംചൊല്ല്...ഓർത്തു..ട്ടൊ
3 ഒരൊരുത്തർക്കും..ഒരൊ വെവലാതികൾ...
4 സ്വന്തം വിചാരം കേമം എന്നു അഹങ്ങരിക്കുന്നവർ...
നന്ദി പ്രദീപ്, വായനക്കും കമന്റിനും
ഇല്ലാതാക്കൂരണ്ടും മൂന്നും നാലും കവിതകള്‍ വളരെ ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂഎന്താന്ന് പറയാന്‍ അറിയില്ല, ആദ്യത്തേത് അത്രയ്ക്ക് ഇഷ്ടമായില്ല.
വായനക്കു നന്ദി അജിത്തേട്ടാ..സത്യം തുറന്നു പറഞ്ഞതിനും.....
ഇല്ലാതാക്കൂവിത്യസ്തം.. രസകരം ..
മറുപടിഇല്ലാതാക്കൂവായനക്കെന്റെ നന്ദി കമന്റിനും
ഇല്ലാതാക്കൂഇഷ്ട്ടമായി ... ഈ ബ്ലോഗ്ഗ് ലിങ്ക് ഞാന്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നു.. അല്‍പ്പം വായനക്കാര്‍ വരട്ടെ ...
മറുപടിഇല്ലാതാക്കൂ