പേജുകള്‍‌

വ്യാഴാഴ്‌ച, മാർച്ച് 29, 2012

ചില തലവരകൾ

1) തലവര

നേതാക്കന്മാരെല്ലാം
രാജാക്കന്മാരായൊരു ദേശത്ത്,
രാജാവിനുണ്ട്
വോട്ടു കൊടുക്കേണ്ട ശീട്ട്!

മന്ത്രിമാരെല്ലാം മുഖ്യരായൊരു
രാജ്യത്ത്,
മുഖ്യമന്ത്രിക്കുണ്ടാകാം
തുക്കട സായ് വിന്റെ കോട്ട്!

കഥയറിഞ്ഞാട്ടം കണ്ട്,
കളി പറഞ്ഞു നേരം പോക്കി
തല തിരിഞ്ഞു നടക്കും ജനം
ചിരിചിരിച്ചിനിയുമെന്നും
വോട്ടിനെത്തണം!

--------------------------------
2) ഉപദേശം!

മിണ്ടരുത് മുഖം കോടും
തുമ്മരുത് കഴുത്തൊടിയും
ചൂണ്ടരുത് ചൂടറിയും
നിവരരുത് നടുവൊടിയും
ചുമക്കരുത് ചുമയേറും
ചുമടെടുത്തോളൂ ഭംഗിയേറും.
പ്രമുഖ കക്ഷികൾക്ക്
ഘടകകക്ഷികളുടെ,
നൈർമ്മല്ല്യമാം ഉപദേശം!

തിളച്ചൊരെണ്ണയിൽ
വീഴുന്ന കടുകും
പൊട്ടിത്തെറിച്ചാൽ
പരിക്കേൽക്കുമെന്ന ഭീതിയിൽ
മൌനീ ബാബയാകുന്ന പ്രമുഖർ-
ക്കെന്നും പ്രണാമം!
ശിഷ്യർക്കേറേ പ്രണാമം!

3) കൊട്ടാരത്തിലെ ഉത്സവം

അകത്താക്കിയാൽ പുറത്താകും
പുറത്തായാൽ ഗുലുമാലാകും
ഗുലുമാലായാൽ
തറവാട് കുളം തോണ്ടും!
തറവാട്ടു കാരണോർക്കെന്നും
ചാരു കസേരയിൽ മൂട്ടകടി!
തുണിപൊതിഞ്ഞാലും

വലയിട്ടാലും
തറവാട്ടംഗം
കൊച്ചു ചെറുക്കനു
പറന്നു വന്നെന്നും
കൊതുകു കടി!

20 അഭിപ്രായങ്ങൾ:

  1. മൂന്നും നല്ലത് ....ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. എല്ലാം ഒന്നിനൊന്ന് മികച്ചതായിരിക്കുന്നു!
    കുറിയ്ക്കു കൊളളും ആക്ഷേപഹാസ്യം!!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പേട്ടാ..

      ഇല്ലാതാക്കൂ
  3. മിണ്ടരുത് മുഖം കോടും
    തുമ്മരുത് കഴുത്തൊടിയും
    ചൂണ്ടരുത് ചൂടറിയും
    നിവരരുത് നടുവൊടിയും
    ചുമക്കരുത് ചുമയേറും
    ചുമടെടുത്തോളൂ ഭംഗിയേറും.
    പ്രമുഖ കക്ഷികൾക്ക്
    ഘടകകക്ഷികളുടെ,
    നൈർമ്മല്ല്യമാം ഉപദേശം!


    :)

    മറുപടിഇല്ലാതാക്കൂ
  4. മാനവധ്വനി സ്വയം ആര്‍ജ്ജിച്ച ഈ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്, ഒപ്പം വാക്കുകളും ആശയങ്ങളും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ... താങ്കളുടെ കമന്റിനും വായനക്കും നന്ദി.. സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  5. >> അകത്താക്കിയാൽ പുറത്താകും
    പുറത്തായാൽ ഗുലുമാലാകും
    ഗുലുമാലായാൽ
    തറവാട് കുളം തോണ്ടും!
    തറവാട്ടു കാരണോർക്കെന്നും
    ചാരു കസേരയിൽ മൂട്ടകടി! <<

    ആക്ഷേപഹാസ്യം കിടുക്കി.
    ശരിക്കും ഒരു 'മാനവധ്വനി'!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ K@nn(())raan*خلي و

      വായനക്കും കമന്റിനും താങ്കൾക്കെന്റെ നന്ദി

      ഇല്ലാതാക്കൂ
  6. ഈ ബ്ലോഗ്ഗില്‍ ആദ്യമാണ് .

    കവിതകള്‍ എല്ലാം വിശാലമായ അര്‍ത്ഥവും ഉള്‍ക്കാഴ്ചയും പകര്‍ന്നു നല്‍കുന്നു
    ഇഷ്ട്ടമായി.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കൾ എന്റെ ബ്ളൊഗ് സന്ദർശിച്ചതിനു സന്തോഷമുണ്ട്..വായനക്കും കമന്റിനും താങ്കൾക്കെന്റെ നന്ദി..

      ഇല്ലാതാക്കൂ
  7. മാനവദ്വനി, എന്റെ പോസ്റ്റിലെ കമെന്റ് കണ്ട് പിന്തുടർന്ന് വന്നതാണ്.

    കവിത നന്നായി, ആക്ഷേപ ഹാസ്യം കവിതയിൽ പ്രതിപാദിച്ച് ശൈലിക്ക് അഭിനന്ദനങ്ങൾ..ഇനിയും വരാം :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കൾ എനിക്കു താങ്കളുടെ ഒരു ബ്ളൊഗു പോസ്റ്റ് അയച്ചിരുന്നുവല്ലോ... അങ്ങിനെയാണു താങ്കളുടെ ബ്ളോഗു സന്ദർശിക്കാനിടയായത്..

      കവിത എന്നു പറയേണ്ട.. കുത്തിക്കുറിക്കൽ എന്ന് പറഞ്ഞാൽ മതി.. വായനക്കും കമന്റിനും നന്ദിയോടെ..

      ഇല്ലാതാക്കൂ
  8. ഹ ഹ ഹ ഭേഷ്‌ , ഇഷ്ടമായി സന്തോഷം അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. 1) പ്രായപൂർത്തിയായാൽ വോട്ടുചെയ്യാം. പൗരബോധമോ സാമൂഹികാവബോധമോ അശേഷം ഉണ്ടായിരിക്കണമെന്നില്ല. വോട്ടുചെയ്യാതിരുന്നാൽ ധിക്കാരമെന്ന് പൗരബോധമുള്ളവർ പറയുകയും ചെയ്യും.

    2) ഇത് വിദ്യാർത്ഥികൾക്കുള്ള ഉപദേശമായും തോന്നുന്നു.

    3) ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരന്‌ കഞ്ഞി കുമ്പിളിൽ തന്നെ.

    മറുപടിഇല്ലാതാക്കൂ