പ്രതി....
തെറിക്കാത്ത ഒന്നാന്തരം തല വെച്ചു നടന്നു,
മനുഷ്യന്റെ ഓരോ കണ്ടു പിടുത്തങ്ങൾ!
സത്യമല്ലേങ്കിൽ വൃത്തി കേടായ മുഖം
ചെത്തി മിനുക്കി പുതു പുത്തനാക്കി വെച്ചു
ഡീസെന്റായി നടന്നു,
രാഷ്ട്രീയക്കാരുടെ ഓരോ കണ്ടു പിടുത്തങ്ങൾ!
പാവം ജനങ്ങൾ ചുമട്ടുകാർ,
അവരുടെയൊക്കെ നാണം ചുമന്നു തളർന്നു!
നോക്കൂ ഇപ്പോഴും നിങ്ങൾ...
അവരുടെ നാണമെന്തിനാണ്
പിന്നേയും ചുമക്കുന്നത്?
അവരുടെ മുഖമെന്തിനാണ്
പിന്നേയും കരളിൽ വെച്ചു നടക്കുന്നത്?..
------------
തെറിച്ച തലയെ കൈവിട്ട്,തെറിക്കാത്ത ഒന്നാന്തരം തല വെച്ചു നടന്നു,
മനുഷ്യന്റെ ഓരോ കണ്ടു പിടുത്തങ്ങൾ!
സത്യമല്ലേങ്കിൽ വൃത്തി കേടായ മുഖം
ചെത്തി മിനുക്കി പുതു പുത്തനാക്കി വെച്ചു
ഡീസെന്റായി നടന്നു,
രാഷ്ട്രീയക്കാരുടെ ഓരോ കണ്ടു പിടുത്തങ്ങൾ!
പാവം ജനങ്ങൾ ചുമട്ടുകാർ,
അവരുടെയൊക്കെ നാണം ചുമന്നു തളർന്നു!
നോക്കൂ ഇപ്പോഴും നിങ്ങൾ...
അവരുടെ നാണമെന്തിനാണ്
പിന്നേയും ചുമക്കുന്നത്?
അവരുടെ മുഖമെന്തിനാണ്
പിന്നേയും കരളിൽ വെച്ചു നടക്കുന്നത്?..
==========
...........നിധി
----------------
കിടപ്പറയിൽ കയറി സുഖമാണോ
എന്നന്വേഷിച്ചു,
നടു മുറ്റത്തു പോയി,
സുഖമല്ലേ എന്നു പിന്നേയും,
സംശയം തോന്നിയപ്പോൾ
അർദ്ധരാത്രിക്കും,
നട്ടുച്ചയ്ക്കും സൗഖ്യം തിരക്കി ഫോൺ ചെയ്തു,
സങ്കടം കേട്ടപ്പോൾ
ഭരണ ചക്രത്തിന്റെ ചലനം നിർത്തി
പൊട്ടിക്കരഞ്ഞിരുന്നു..
ഇതിലേതാണ് അവിഹിതം?
ഇതിലെന്താണ് വിഹിതം?
എന്നിട്ടും ജനപ്രതിനിധികൾക്കു കുറ്റം!
ഒക്കെ വിധിയാണത്രെ,
ജന വിധി!
ജനങ്ങളായാൽ ഒതുങ്ങിക്കഴിയണം,
പിന്നെ അഭിനന്ദിക്കണം,
“ആരോരുമില്ലാത്തോർക്ക് പ്രതിനിധി തുണ”
ആംഗലേയത്തിൽ പറയണമെങ്കിൽ
"ഐ അപ്രീഷിയേറ്റ് യൂ ഡിയർസ്!
അപ്രീഷിയേറ്റ്! "
പാവങ്ങളോടു തോന്നാത്ത കരുണ,
പാവപ്പെട്ട തരികിട കോടീശ്വരികളോട്
കാണിക്കുന്നതിൽ...!