പ്രതി....
തെറിക്കാത്ത ഒന്നാന്തരം തല വെച്ചു നടന്നു,
മനുഷ്യന്റെ ഓരോ കണ്ടു പിടുത്തങ്ങൾ!
സത്യമല്ലേങ്കിൽ വൃത്തി കേടായ മുഖം
ചെത്തി മിനുക്കി പുതു പുത്തനാക്കി വെച്ചു
ഡീസെന്റായി നടന്നു,
രാഷ്ട്രീയക്കാരുടെ ഓരോ കണ്ടു പിടുത്തങ്ങൾ!
പാവം ജനങ്ങൾ ചുമട്ടുകാർ,
അവരുടെയൊക്കെ നാണം ചുമന്നു തളർന്നു!
നോക്കൂ ഇപ്പോഴും നിങ്ങൾ...
അവരുടെ നാണമെന്തിനാണ്
പിന്നേയും ചുമക്കുന്നത്?
അവരുടെ മുഖമെന്തിനാണ്
പിന്നേയും കരളിൽ വെച്ചു നടക്കുന്നത്?..
------------
തെറിച്ച തലയെ കൈവിട്ട്,തെറിക്കാത്ത ഒന്നാന്തരം തല വെച്ചു നടന്നു,
മനുഷ്യന്റെ ഓരോ കണ്ടു പിടുത്തങ്ങൾ!
സത്യമല്ലേങ്കിൽ വൃത്തി കേടായ മുഖം
ചെത്തി മിനുക്കി പുതു പുത്തനാക്കി വെച്ചു
ഡീസെന്റായി നടന്നു,
രാഷ്ട്രീയക്കാരുടെ ഓരോ കണ്ടു പിടുത്തങ്ങൾ!
പാവം ജനങ്ങൾ ചുമട്ടുകാർ,
അവരുടെയൊക്കെ നാണം ചുമന്നു തളർന്നു!
നോക്കൂ ഇപ്പോഴും നിങ്ങൾ...
അവരുടെ നാണമെന്തിനാണ്
പിന്നേയും ചുമക്കുന്നത്?
അവരുടെ മുഖമെന്തിനാണ്
പിന്നേയും കരളിൽ വെച്ചു നടക്കുന്നത്?..
==========
...........നിധി
----------------
കിടപ്പറയിൽ കയറി സുഖമാണോ
എന്നന്വേഷിച്ചു,
നടു മുറ്റത്തു പോയി,
സുഖമല്ലേ എന്നു പിന്നേയും,
സംശയം തോന്നിയപ്പോൾ
അർദ്ധരാത്രിക്കും,
നട്ടുച്ചയ്ക്കും സൗഖ്യം തിരക്കി ഫോൺ ചെയ്തു,
സങ്കടം കേട്ടപ്പോൾ
ഭരണ ചക്രത്തിന്റെ ചലനം നിർത്തി
പൊട്ടിക്കരഞ്ഞിരുന്നു..
ഇതിലേതാണ് അവിഹിതം?
ഇതിലെന്താണ് വിഹിതം?
എന്നിട്ടും ജനപ്രതിനിധികൾക്കു കുറ്റം!
ഒക്കെ വിധിയാണത്രെ,
ജന വിധി!
ജനങ്ങളായാൽ ഒതുങ്ങിക്കഴിയണം,
പിന്നെ അഭിനന്ദിക്കണം,
“ആരോരുമില്ലാത്തോർക്ക് പ്രതിനിധി തുണ”
ആംഗലേയത്തിൽ പറയണമെങ്കിൽ
"ഐ അപ്രീഷിയേറ്റ് യൂ ഡിയർസ്!
അപ്രീഷിയേറ്റ്! "
പാവങ്ങളോടു തോന്നാത്ത കരുണ,
പാവപ്പെട്ട തരികിട കോടീശ്വരികളോട്
കാണിക്കുന്നതിൽ...!
ഇതൊന്നും കണ്ട് വിഷമിക്കാതിരിയ്ക്കൂ. ഇതൊക്കെ ചെറ്യേത്.......!!
മറുപടിഇല്ലാതാക്കൂajith- വായനയ്ക്ക് നന്ദി അഭിപ്രായങ്ങൾക്കും...അജിത്തേട്ടാ...
ഇല്ലാതാക്കൂPavappetta kodeesharikalude kanneer oppanum
മറുപടിഇല്ലാതാക്കൂearenkilum vende..
o
Anu Raj -വായനയ്ക്ക് നന്ദി അഭിപ്രായങ്ങൾക്കും.....സ്നേഹപൂർവ്വം
ഇല്ലാതാക്കൂപിടിക്ക്യാണെങ്കില് പുളിങ്കൊമ്പുത്തന്നെ പിടിക്കണം
മറുപടിഇല്ലാതാക്കൂപുളിയുറുമ്പ് കടിക്ക്യാണെങ്കില് ഞെരടിക്കളയാലോ!
ആശംസകള്‍
അതെ തങ്കപ്പെട്ടാ..ശരിയാണത്.. വായനയ്ക്ക് നന്ദി അഭിപ്രായങ്ങൾക്കും..
മറുപടിഇല്ലാതാക്കൂട്രാവൽ അലവൻസ്, ഫോൺ അലവൻസ്, വാക്ക് ഔട്ട് അലവൻസ്, ചാനൽ ഡിസ്ക്കഷൻ അലവൻസ്, ഗ്രൂപ്പ് ചേഞ്ചിങ്ങ് അലവൻസ്, ഇനിയിപ്പൊ ആശാന്മാർക്ക് ........... അലവൻസും കൂടി കിട്ടിയാൽ പരമസുഖം.
മറുപടിഇല്ലാതാക്കൂഎന്തുവാന്നേ... പാവങ്ങളിങ്ങനെ കഷ്ടപ്പെട്ടു ഭരിച്ചു തളർന്നിരിക്കുമ്പൊ അല്പം എന്റർട്ടെയ്ന്മെന്റൊക്കെ വേണ്ടായോ.?
വിധി...ജനവിധി.... ജനങ്ങളുടെ വിധി..!!!
സമകാലിക പ്രസകതിയുള്ള അതിമനോഹരമായൊരു കവിത.
ശുഭാശംസകൾ.....
ജനങ്ങളുടെ ഒരു സന്തോഷത്തിന് അവരുടെ ഓരോ കഷ്ടപ്പാടുകൾ... പാവങ്ങൾ..
ഇല്ലാതാക്കൂവായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്ക് ഹൃദയംഗമമായ നന്ദി