ജീവിക്കാൻ പഠിച്ചവർ..
=====================
ഗുരുവിനെ ഒറ്റിയവരും,
ഒറ്റുമ്പോൾ മുങ്ങിയവരും
നല്ല ശിഷ്യരായി മടങ്ങി വന്നപ്പോൾ,
പന്ത്രണ്ടു പേരുണ്ടായിരുന്നിരിക്കണം,
ഇനിയിപ്പോൾ കൂടുതൽ പേർ തലനൂഴ്ത്തി
കടന്നു കൂടിയിട്ടുണ്ടാവുമോ?..
പിന്നെയവർ സാമ്രാജ്യം പടുത്തു,
ചക്രവർത്തികളായി,
സുഖലോലുപരായി,
സ്നേഹത്തെ ഉപദേശിച്ചു,
മറ്റുള്ളവരെ പാപത്തിൽ നിന്ന്
മോചിപ്പിക്കുന്നവരായി,
കുറിപ്പ് വാങ്ങി വായിച്ച്,
വാഴ്ത്തപ്പെട്ടവരായി
പ്രഖ്യാപിക്കുന്നവരായി,
അയാളുടെ പേരിൽ തന്നെ..
അപ്പോഴും ആ വലീയ മനുഷ്യൻ
കുരിശിൽ കിടന്ന് പിടഞ്ഞ്
പറഞ്ഞു കാണണം,
“ശിഷ്യരേ..
കഴിവുള്ള പുണ്യാത്മാക്കളേ,
വീണ്ടും നിങ്ങളെന്നെ
തോല്പിച്ചു..
വിദ്യയിൽ മാത്രമല്ല
ജീവിതത്തിലും !“
=====================
ഗുരുവിനെ ഒറ്റിയവരും,
ഒറ്റുമ്പോൾ മുങ്ങിയവരും
നല്ല ശിഷ്യരായി മടങ്ങി വന്നപ്പോൾ,
പന്ത്രണ്ടു പേരുണ്ടായിരുന്നിരിക്കണം,
ഇനിയിപ്പോൾ കൂടുതൽ പേർ തലനൂഴ്ത്തി
കടന്നു കൂടിയിട്ടുണ്ടാവുമോ?..
പിന്നെയവർ സാമ്രാജ്യം പടുത്തു,
ചക്രവർത്തികളായി,
സുഖലോലുപരായി,
സ്നേഹത്തെ ഉപദേശിച്ചു,
മറ്റുള്ളവരെ പാപത്തിൽ നിന്ന്
മോചിപ്പിക്കുന്നവരായി,
കുറിപ്പ് വാങ്ങി വായിച്ച്,
വാഴ്ത്തപ്പെട്ടവരായി
പ്രഖ്യാപിക്കുന്നവരായി,
അയാളുടെ പേരിൽ തന്നെ..
അപ്പോഴും ആ വലീയ മനുഷ്യൻ
കുരിശിൽ കിടന്ന് പിടഞ്ഞ്
പറഞ്ഞു കാണണം,
“ശിഷ്യരേ..
കഴിവുള്ള പുണ്യാത്മാക്കളേ,
വീണ്ടും നിങ്ങളെന്നെ
തോല്പിച്ചു..
വിദ്യയിൽ മാത്രമല്ല
ജീവിതത്തിലും !“
എന്നിട്ട് രൂപതാ രൂപതാ എന്ന് നിലവിളിച്ചുകൊണ്ടിരുന്നു
മറുപടിഇല്ലാതാക്കൂവായനയ്ക്ക് നന്ദി അജിത്തെട്ടാ....
ഇല്ലാതാക്കൂജീവിക്കാന് പഠിച്ചോര്‍ സമര്‍ത്ഥരാകും കാലം.....
മറുപടിഇല്ലാതാക്കൂആശംസകള്
വായനയ്ക്ക് നന്ദി തങ്കപ്പേട്ടാ
ഇല്ലാതാക്കൂഒറ്റുകാരുടെ ലോകം ആണിത്.
മറുപടിഇല്ലാതാക്കൂവായനയ്ക്ക് നന്ദി സാർ @ Bipin
ഇല്ലാതാക്കൂജീവിക്കാന് പഠിച്ചവര്‍ തന്നെ.!!
മറുപടിഇല്ലാതാക്കൂസംഗതി കലക്കി..
പാവങ്ങള്‍ക്ക് വേണ്ടി കുരിശേറിയവനെ..... ഓര്‍ക്കാത്ത അനുയായികള്‍......
മറുപടിഇല്ലാതാക്കൂthank you
ഇല്ലാതാക്കൂ