ഗ്ലാസ്സ്
--------
ഏകനായെന്നുമനേകർക്കിടയിലെ,
പാന പാത്രം പോലെയൊന്നായിരുന്നു ഞാൻ,
മധുവൊന്നൊഴിച്ചു കുടിച്ചൊന്നുടച്ചിടും,
സുരപാനകർക്കിടയിലുണ്മയാണെന്നും ഞാൻ,
ലഹരിയൊഴിഞ്ഞു പോം നേരത്തിലെന്നുമെൻ,
ചിതറുന്ന ചിത്രമാണവരേകും നന്ദികൾ.
ഝടിതിയിൽ വീണുടയുമെന്നോ മനസ്സുകൾ,
പരദേശവാസികൾക്കുണ്ടോ വികാരം!
പരിഹാസമെത്രയും കോരിയൊഴിക്കുന്ന,
നേരം കുളിരുകൾ കൊണ്ടിരിക്കുന്നപോൽ,
ഒരു ദിനം വീണ്ടും നടിച്ചൊന്നു തീർക്കും,
പ്രതിമാസ തുട്ടിന്റെ ലഹരി നുരയുവാൻ.
നുരയും ലഹരികൾ നുണയുവാനാകാതെ,
നിറഞ്ഞൊന്നിരിക്കുന്ന പാത്രമാണെന്നും,
ഏതോ വിദൂരതയിൽ മനസ്സിനെ മേയ്ക്കും,
ദേഹിയായി വാഴും പരദേശവാസി.
-----------------------
--------
ഏകനായെന്നുമനേകർക്കിടയിലെ,
പാന പാത്രം പോലെയൊന്നായിരുന്നു ഞാൻ,
മധുവൊന്നൊഴിച്ചു കുടിച്ചൊന്നുടച്ചിടും,
സുരപാനകർക്കിടയിലുണ്മയാണെന്നും ഞാൻ,
ലഹരിയൊഴിഞ്ഞു പോം നേരത്തിലെന്നുമെൻ,
ചിതറുന്ന ചിത്രമാണവരേകും നന്ദികൾ.
ഝടിതിയിൽ വീണുടയുമെന്നോ മനസ്സുകൾ,
പരദേശവാസികൾക്കുണ്ടോ വികാരം!
പരിഹാസമെത്രയും കോരിയൊഴിക്കുന്ന,
നേരം കുളിരുകൾ കൊണ്ടിരിക്കുന്നപോൽ,
ഒരു ദിനം വീണ്ടും നടിച്ചൊന്നു തീർക്കും,
പ്രതിമാസ തുട്ടിന്റെ ലഹരി നുരയുവാൻ.
നുരയും ലഹരികൾ നുണയുവാനാകാതെ,
നിറഞ്ഞൊന്നിരിക്കുന്ന പാത്രമാണെന്നും,
ഏതോ വിദൂരതയിൽ മനസ്സിനെ മേയ്ക്കും,
ദേഹിയായി വാഴും പരദേശവാസി.
-----------------------
ഏകാന്തതയും ശൂന്യതും ഇഴ ചേര്‍ന്ന വരികള്‍ .
മറുപടിഇല്ലാതാക്കൂവായനയ്ക്ക് താങ്കൾക്ക് നന്ദി
ഇല്ലാതാക്കൂനൊമ്പരപ്പെടുത്തുന്ന വരികളായി......
മറുപടിഇല്ലാതാക്കൂആശംസകള്
വായനയ്ക്ക് നന്ദി തങ്കപ്പേട്ടാ
ഇല്ലാതാക്കൂഏകാകിയാം പരദേശവാസികളുടെ പാട്ട്
മറുപടിഇല്ലാതാക്കൂവായനയ്ക്ക് നന്ദി അജിത്തേട്ടാ
ഇല്ലാതാക്കൂ"ഒരു ദിനം വീണ്ടും...." "പ്രതിമാസ തുട്ട് ..." .തുടങ്ങിയുള്ള വരികളിൽ ഒരു ആശയക്കു ഴപ്പം അനുഭവ പ്പെട്ടു. ഒപ്പം താള ഭംഗവും. അതിൽ "നുരയുംലഹരികൾ ..." ആ വരി വളരെ അർത്ഥവത്തും മനോഹരവും ആയി.
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം.
വായനയ്ക്കും . താങ്കളുടെ വിമർശനങ്ങൾക്കും നന്ദി.... സ്നേഹപൂർവ്വം
ഇല്ലാതാക്കൂഗ്ലാസിനുമുണ്ടൊരു കഥ പറയാൻ......
മറുപടിഇല്ലാതാക്കൂ