പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 08, 2015

നോക്കൂ ചുറ്റിലും.......

നോക്കൂ ചുറ്റിലും.......
======================
അറിഞ്ഞും അറിയാതെയും
ശ്വസിച്ചപ്പോൾ തുമ്മി..

തുമ്മി തുമ്മിയിരുന്നപ്പോൾ
ചിന്തകളുടെ രാസ്നാദി
പൊടിയെടുത്ത്,
തലയിലിട്ടൊന്ന് തിരുമി
മൌനിയായി,
അല്ലെങ്കിലെന്റെ മൂക്കിപ്പോൾ
തെറിച്ചു പോയേനേ!

ചുമച്ച് ചുമച്ചിരുന്നപ്പോൾ
മനസ്സിട്ടു തിളപ്പിച്ച മിഴിനീർ
കാപ്പി കുടിച്ചു,
അല്ലെങ്കിലെന്റെ
തൊണ്ടയടഞ്ഞു പോയേനേ..!

പിന്നെ പുറം കാഴ്ചകളിലേക്ക് നോക്കി
ആരെയോ കാത്തിട്ടൊരമ്മ
പുഴക്കടവിൽ നിൽക്കുന്നുണ്ട്
മീനിനെ നോക്കിയാവും
അല്ലെങ്കിൽ മീൻ കാരനെ,
അല്ലെങ്കിൽ കടവുകാരനെയാവുമോ?
ആവില്ല....
ജീവിതത്തിന്റെ പുഴ
കടക്കാനായിരിക്കില്ല...
കണ്ണിലൊരു പുഴയൊഴുകുമ്പോൾ....!

ആരെയോ കാത്തിരുന്ന്
ക്ഷമ നശിച്ച മറ്റൊരച്ഛൻ
കാറെടുത്ത് പോകുന്നുണ്ട്,
മൊബൈലു തല്ലി പൊളിക്കുന്നുണ്ട്..
വിരുന്നുകാരെയാവുമോ?
ആവില്ല...
എങ്കിൽ തലങ്ങും വിലങ്ങും
ഭൂമിയളന്നളന്ന് നടന്ന്,
മുഖത്ത്പരിഭ്രാന്തി വാരി പൂശി
കാറിൽ ചാടിക്കയറി
ഓടിച്ചു പോകില്ലല്ലോ?

12 അഭിപ്രായങ്ങൾ:

  1. കണ്ണിൽ നിന്നൊരു പുഴയൊഴുകുമ്പോൾ....തലയെ പിളർക്കുന്ന പരിഭ്രാന്തിയുടെ നടുവിൽ.....

    മംഗൾയാൻ, വികസനസ്വപ്നങ്ങൾ, മത്സരാഘോഷങ്ങൾ...ഇൻഡ്യ തിളങ്ങുന്നു...ആരുടെ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കെത്തിയതിനു നന്ദി ഹരിനാഥ്....ഈ സ്നേഹത്തിനും..

      ഇല്ലാതാക്കൂ
  2. കുറേയായി കണ്ടിട്ട് .....നല്ലൊരു കവിത.സാരവത്തായ ആശയം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇടയ്ക്ക് ഇവിടെ പോസ്റ്റാൻ മടിച്ചു.. വായനയ്ക്ക് താങ്കൾക്ക് നന്ദി.. ഈ സ്നേഹത്തിനും.. @ Mohammed kutty Irimbiliyam sir

      ഇല്ലാതാക്കൂ
  3. ആദ്യമായാണ്‌ ഇവിടെ ...നല്ല രചന ആശംസകള്‍ ...!

    മറുപടിഇല്ലാതാക്കൂ
  4. ആരോ പറയുന്നുണ്ട്. അല്ലാണ്ടെന്താ ഇപ്പോള്‍ ഈ തുമ്മല് വരാന്‍!

    മറുപടിഇല്ലാതാക്കൂ
  5. ഇപ്പോഴൊക്കെ ചുറ്റിലും നോക്കാന്‍ ആര്‍ക്കാ സമയം!
    അര്‍ത്ഥമുള്ളവ................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ചുറ്റുപാടും നടക്കുന്നതിനെ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു.അമ്മയുടെ കണ്ണിൽ പുഴയോഴുകുന്നത് നന്നായി.പക്ഷെ അച്ഛന്റെ അവതരണം അത്ര നന്നായില്ല. മറ്റു കാര്യങ്ങൾ എല്ലാം ആലങ്കാരികമായി പറഞ്ഞപ്പോൾ ഇത് വ്യത്യസ്തമായതു യോജിച്ചില്ല എന്നു തോന്നി .

    കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
  7. എന്റെ കുത്തിക്കുറിക്കലിൽ താങ്കളുടെ കൈയ്യൊപ്പ് ചാർത്തിയതിനു നന്ദി.. താങ്കളുടെ അഭിപ്രായത്തെ വിലമതിക്കുന്നു... @ ബിപിൻസാർ

    മറുപടിഇല്ലാതാക്കൂ