ചിരവി ചിരവി
ചിരട്ടയോടടുക്കുമ്പോൾ,
പറയും ,
ഇനി അടുപ്പിലിട്ടേക്ക്.
അഗ്നിയിലമരുമ്പോഴും,
തെളിഞ്ഞു കത്തി,
ചൂടു പകർന്ന്..
തിളപ്പിച്ച്…
പാചകത്തിനു രുചി പകർത്തി,
ജീവിതത്തിനു
നിറം വരുത്തി,
ഒരു പിടി ചാരം,
ചിരവി തീരുന്ന ജീവിതങ്ങളുടെ,
കഥ മെനയും,
ചരിത്രങ്ങളുടെ
ചുവരുകളിൽ
നിറം പിടിപ്പിക്കുന്നതോ,
കാലങ്ങളുടെ
ചവറ്റു കൊട്ടയിൽ
അറിയപ്പെടാതെ
ചുരുണ്ടുറങ്ങുന്നതോ,
ആയ കഥകൾ,
കേൾക്കാനാളില്ലാത്തതും,
പറയാനാളില്ലാത്തതുമായ
കഥകൾ.
ജീവിതദര്‍ശനങ്ങള്‍
മറുപടിഇല്ലാതാക്കൂആശംസകള്
വായനയ്ക്ക് നന്ദി തങ്കപ്പേട്ടാ
ഇല്ലാതാക്കൂഉള്ളവനും ഇല്ലാത്തവനുമെന്ന 'വേറിട്ട' കാഴ്ചകളുമുണ്ട് ....
മറുപടിഇല്ലാതാക്കൂവായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സാർ
ഇല്ലാതാക്കൂചിരവിത്തീരുന്ന ജീവിതങ്ങളുടെ കഥ മെനയും നല്ല വരികള്‍ ....എനിക്കിഷ്ടപ്പെട്ടു......
മറുപടിഇല്ലാതാക്കൂവായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി
ഇല്ലാതാക്കൂഅതെന്നും ചാരത്തിൽ മുങ്ങി കിടക്കും. അതാണ് പ്രകൃതി നിയമം.( അതോ മനുഷ്യ നിയമമോ?)
മറുപടിഇല്ലാതാക്കൂവായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സാർ
ഇല്ലാതാക്കൂഅങ്ങനെയും പ്രയോജനപ്രദം
മറുപടിഇല്ലാതാക്കൂവായനയ്ക്ക് നന്ദി അജിത്തേട്ടാ
ഇല്ലാതാക്കൂവളരെയേറെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനല്ല ദര്‍ശനം.. വേറിട്ട ഒരു കണ്ണിലൂടെ....
നനി കല്ലോലിനി.. സ്നേഹപൂർവ്വം
ഇല്ലാതാക്കൂ