ശാസന
ജന്മം കൊണ്ടവർ പീറകൾ
വെറും മൂക്കൊലിപ്പന്മാർ!
യാചിച്ചും കണ്ണൊന്നൊലിപ്പിച്ചും
നീണ്ട നാക്കിട്ടലച്ചുമെൻ
മനസ്സുഭക്ഷിച്ചവർ!
തലവര കൊണ്ടും,
ബുദ്ധികൊണ്ടും
ഇന്നു ചെങ്കോലൊന്നേന്തി
ചടഞ്ഞങ്ങിരിക്കുവോർ!
ആശയം കൂട്ടി മുക്കിപൊരിച്ചിട്ടു,
എൻ തലച്ചോറു
വാരി ഭക്ഷിച്ചവർ,
ഒടുവിൽ നിരാശപേറുന്നോരുടലും,
പൂക്കുവാനാശിക്കും
മനോജ്ഞ സ്വപ്നങ്ങളും
ഒരു ഞൊടിയിൽ വാരി,
വാരി ക്കുഴച്ചിട്ടു
ഏമ്പക്കമൊന്നു വിട്ടുരസിപ്പവർ!
തികട്ടിവരുമ്പോൾ
വയറുതിരുമി പുളഞ്ഞും തിരിഞ്ഞും
സ്നേഹോപദേശം,
ലിഖിതമാവാം അലിഖിതമാവാം
അതിൻ ഉള്ളടക്കങ്ങൾ,
ഞാൻ കാതോർത്തിരുന്നു.
സുഖസുഷുപ്തിയിലവർ
ആണ്ടിരിക്കുമ്പോൾ,
“ദഹിച്ചൊന്നിരിക്കണമത്രെ
ഞാൻ നിത്യം!”
എനിയ്ക്കു മുഴുവനുമങ്ങ് മനസ്സിലായില്ല...
മറുപടിഇല്ലാതാക്കൂഒരിക്കൽ കൂടി വായിക്കൂ…എന്നിട്ട് ചുറ്റും നോക്കൂ…ഭരണം മുതൽ ചുറ്റുപാടുകൾ വരെ…വായനയ്ക്കു നന്ദി..ശ്രീ..കമന്റിനും
ഇല്ലാതാക്കൂപിണറായി അച്ചു യുദ്ദം പോലുണ്ട്
മറുപടിഇല്ലാതാക്കൂവായനയ്ക്കു നന്ദി..കമന്റിനും
ഇല്ലാതാക്കൂനന്നായിരിക്കുന്നു ആശംസകള്‍
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിനു നന്ദി.. വായനയ്ക്കും
മറുപടിഇല്ലാതാക്കൂസമകാലീനം !നല്ല കവിത ആശംസകള്‍ !
മറുപടിഇല്ലാതാക്കൂ@ മിനി പി സി-
ഇല്ലാതാക്കൂഅഭിപ്രായത്തിനു നന്ദി.. വായനയ്ക്കും
“ദഹിച്ചൊന്നിരിക്കണമത്രെ
മറുപടിഇല്ലാതാക്കൂഞാൻ നിത്യം!”
ആശംസകള്‍
തങ്കപ്പേട്ടാ .. വായനയ്ക്കും കമന്റിനും നന്ദി
ഇല്ലാതാക്കൂ