പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -1)


കൂട്ടുകാരാ,
സംസ്ക്കാര സമ്പന്നമായ സമൂഹത്തിലാണ്
ഞാൻ ജീവിക്കുന്നത്!
അതെ, വെറുമൊരു സംസ്ക്കാര ശൂന്യനായ
ഞാൻ,
സംസ്ക്കാര സമ്പന്നരുടെ,
സമ്പത്തിന്റെ ഉറവിടത്തെ
അളക്കാനറിയാത്തവൻ!
ഭയപ്പെടുന്നത് അതു കൊണ്ടാണ്,
ബലാൽ സംഗം ചെയ്യുന്നവർ
മാന്യരും, ഇരകൾ തേവിടിശ്ശികളും!
സംസ്ക്കാര സമ്പന്നരുടെ വിധിയെ ഞാൻ ഭയപ്പെടുന്നതും
അതു കൊണ്ടാണ്,
കാരണം അവർ മനുഷ്യ സ്നേഹികളാണ്!
ഒരു പാട് മനുഷ്യ സ്നേഹംചാക്കിലാക്കി
പണം വാങ്ങി ആവശ്യമുള്ളവർക്ക് ചുളുവിലയിൽ
വിതരണം ചെയ്യുന്നവർ!
അവരുടെ വിധി മാനുഷിക മൂല്ല്യങ്ങൾ
ആവോളം വിലമതിക്കുന്നതും!

സംസ്ക്കാരം തൊട്ടു തെറിപ്പിക്കാത്തവരെന്ന്
അധിക്ഷേപിക്കപ്പെട്ടേക്കാവുന്ന ഗ്രാമീണരുടെ
പക്ഷമാണെൻ മനം,
"ഇഷ്ടമില്ലാത്ത പെണ്ണിനെ തൊടുന്നവരെ
മുക്കാലിയിൽ കെട്ടി ആയിരം അടി കൊടുക്കണം
ബലാത്സംഗം ചെയ്തു ക്രൂരമായി കൊല്ലുന്നവരെ
തറിച്ചെറിഞ്ഞ് പട്ടിക്കിട്ടു കൊടുക്കണം!"
വിധി അങ്ങിനെയാണെങ്കിൽ?
എന്നു ഞാൻ ആഗ്രഹിക്കുന്നു..
രാക്ഷസരെ കൈകാര്യം ചെയ്യേണ്ടത്
ജയിലറയിൽ ചപ്പാത്തി ചുടുവിച്ചും,
കോഴിയെ കറി വെച്ചു തീറ്റിച്ചു മാണത്രെ!,
എത്ര നല്ല സുന്ദരമായ വിധി!
ഹോ എന്നും ഞാൻ  മറന്നു പോകുന്നു,
“സംസ്ക്കാര സമ്പന്നർക്ക്
പെണ്മക്കൾ ജനിക്കാറില്ലല്ലോ?”

6 അഭിപ്രായങ്ങൾ:

  1. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ ഏതൊരു മനുഷ്യസ്നേഹിയുടെയും നെഞ്ചിലൂറുന്ന ചിന്തകള്‍ തന്നെ മേല്‍ കുറിച്ചിരിയ്ക്കുന്നത്.

    നന്നായി

    മറുപടിഇല്ലാതാക്കൂ
  2. @ ajith- അജീത്തേട്ടാ.. വായനയ്ക്കും അഭിപ്രായം കുറിച്ചതിനും ഒരു പാട് നന്ദി

    മറുപടിഇല്ലാതാക്കൂ
  3. "ഇഷ്ടമില്ലാത്ത പെണ്ണിനെ തൊടുന്നവരെ
    മുക്കാലിയിൽ കെട്ടി ആയിരം അടി കൊടുക്കണം
    ബലാത്സംഗം ചെയ്തു ക്രൂരമായി കൊല്ലുന്നവരെ
    തറിച്ചെറിഞ്ഞ് പട്ടിക്കിട്ടു കൊടുക്കണം!"
    വിധി അങ്ങിനെയാണെങ്കിൽ?
    എന്നു ഞാൻ ആഗ്രഹിക്കുന്നു..

    മൂര്‍ച്ചയേറിയ വരികളില്‍ സത്യത്തിന്‍റെ തിളക്കം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @Cv Thankappan- വായനയ്ക്കും അഭിപ്രായം കുറിച്ചതിനും താങ്കൾക്കു ഒരു പാട് നന്ദി

      ഇല്ലാതാക്കൂ
  4. മനോ വിചാരം തീക്ഷണമാകുമ്പോള്‍ വിവേകം അകലെ പോകുന്നു.
    ജയിലില്‍ അടയ്ക്കപെടുന്നവര്‍ എല്ലാവരും കുറ്റവാളികള്‍ അല്ല .
    അവരെ ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടത് നമ്മുടെ ആവശ്യം കൂടി ആണ്.
    ബലാല്‍സംഗം നടത്തുന്നവരെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിവേകം അകലെയായതല്ല…
      രാക്ഷസരെ കൈകാര്യം ചെയ്യേണ്ടത് ...
      എന്ന് എഴുതിയിട്ടുണ്ട്.. നിരപരാധികളെയല്ല ഉദ്ദേശിച്ചത്..പിന്നെ അടുത്ത ഭാഗം കൂടി വായിച്ചു നോക്കുമെന്ന് വിശ്വസിക്കുന്നു…പണമുണ്ടെങ്കിൽ ഏതൊരപരാധിയും നിരപരാധിയാണ്…

      അങ്ങിനെ വിധിപ്പിക്കാനുള്ള പഴുതുകൾ നിയമത്തിലുണ്ട്….ഇല്ലെന്ന് താങ്കൾ വിശ്വസിക്കുന്നുവോ?.. ഇന്ന് ആളുകളെ കൊന്നവർക്ക് ജീവപര്യന്തം വിധിക്കാറുണ്ട്…നമ്മുടെ ജീവ പര്യന്തമെന്നു വെച്ചാൽ ചില്ലറ വർഷങ്ങൾ മാത്രമാണ്.. പാവപ്പെട്ടവനായ ഒരുവൻ ഗൾഫിൽ പോയി തിരിച്ചു വരുന്ന കാലം.. കണക്കെടുത്തു നോക്കുക… ഏതു ചാമി ആയാലും ജയിലിലെ സുഖമനുഭവിച്ചു തിരിച്ചു വന്നു അതേ പ്രവർത്തിയിൽ മുഴുകി പിടിക്കപ്പെട്ടവർ ആണ്.. വായനയ്ക്കെത്തിയതിനും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു..

      ഇല്ലാതാക്കൂ