മാതാശ്രീ അന്നത്തെ മോസ്റ്റ് മോഡേണ്‍ മൊബൈല്‍ ആയ ഇന്‍ ലെന്റ്റ് എടുത്തു .. പിതാശ്രീക്ക് വിസ്തരിച്ച് എഴുതി ....മുകളില്‍ "ശ്രീ " എന്ന് വരച്ചു താഴെ എഴുതാന്‍ ആരംഭിച്ചു ..ഇവിടെ നമുക്ക് സുഖം .. അവിടെ നിങ്ങള്‍ക്ക് സുഖമെന്ന് കരുതുന്നു... ആ ഒരു വരി എല്ലാ കത്തിലും ഒരു പോലെ യായതിനാല്‍ പിതാശ്രീ വായിക്കില്ലെന്നു നിശ്ചയം..!.. രണ്ടാം ഖണ്ഡികയില്‍ തൊടങ്ങി നമ്മെ കുറിച്ചുള്ള വര്‍ണ്ണന നോം ഊഹിച്ചതിന്‍ പ്രകാരം ഇവിടെ ചേര്‍ക്കുന്നു . .
" ഈ പറെണവന്റെ മൂത്തവന്‍ നല്ലോണം മൂത്തപ്പോള്‍ കുയിലിനെ പോലെ പറന്നു പൊയീന്നാ തോന്നണത് .. ഇനി ഈ മഹാത്മാവിനെ ഒരു കരേല്‍ എത്തിച്ചില്ലെന്ന വിഷമം അദ്ദേഹത്തിനു വേണ്ട ...ഈ മഹാന്‍ സകലമാന അഭ്യാസവും കഴിഞ്ഞു ഇപ്പൊ ശീര്‍ഷാസനത്തില്‍ നിക്ക്വാ ണ്.. ഇനി ഒരഭ്യാസവും ഏല്‍ക്കില്ലെന്നാണ് തോന്നണത്.. ഇപ്പോ ഒരഭ്യാസവും കൊണ്ടു വന്നിരിക്കയാണ് .... സാങ്കേതിക പഠനം.. അതായത് കമ്പ്യൂട്ടര്‍ !..കരെല്‍ എത്തിയില്ലെങ്കിലും വേണ്ടില്ല .. നടുക്കടലില്‍ കൊണ്ട്വോയി കളഞ്ഞാല്‍ നീന്തിയോ,തൊഴഞ്ഞോ അവന്‍ വരും.. !.. ബന്ധുക്കളൊക്കെ പറെണത് ഇപ്പോ വിദേശത്തു അതിനാത്രേ ഡിമാന്‍ഡു കൂടുതല്‍ .. അപ്പൊ ..പൊന്‍ പണം പൊതി പോലെ പൊതിഞ്ഞു കെട്ടി വെച്ചതുണ്ടെങ്കില്‍ ലേശം ഡ്രാഫ്ടായി അയക്കാന്‍ മറന്നു പോണ്ട .. ചുമ്മാ അവന്‍, അവന്റെ കാര്യം നടത്തിക്കോളും!.. അതു കഴിഞ്ഞാല്‍ പിന്നെ അവനു അവന്റെ കാര്യം നോക്കാന്‍ കഴിവും പ്രാപ്തിയും ആയിക്കൊള്ളും!"
സ്നേഹത്തോടെ
ഒപ്പ്
"എനിക്ക് സുഖം തന്നെ .. എഴുത്ത് വായിച്ചു നല്ലോണം തൃപ്തിപ്പെട്ടു .. മൂത്തവന്‍ മുത്തും പവിഴോം കൊണ്ടു വരാമെന്ന് പറഞ്ഞു നാട് വിട്ടിട്ടു എനിക്ക് ലേശം കുഴമ്പ് ആണ് അയച്ചു തന്നിരിക്കുന്നത് ..അത് തേച്ചു കുളിച്ചിട്ടു ആരോഗ്യം വെച്ചു നല്ലോണം പണിയെടുത്തോട്ടെന്നാവും പാവം കരുതീത് ... ഇനി ഈ മഹാന്‍ മുത്തും പവിഴോം കൊണ്ട്വരാം അതിനു ട്രെയിനിങ്ങ് വേണംന്ന്‍ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുംന്ന്‍ കരുതണ്ടാ ..എന്റെ ഭാര്യയായ നീ അവരെ കണ്ടു വല്ല കലോം ചട്ടിം വാങ്ങി വെച്ചിട്ടുണ്ടെങ്കില്‍ തല്‍ക്കാലം അത് അടുപ്പില്‍ വെക്കേണ്ട .. നിനക്ക് ചിലവിനു തരാന്‍ ഈ ഞാനേ ഉണ്ടാവൂ ..!... ന്നാലും ചെളിയെങ്കിലും കടത്തി ഓനും ജീവിച്ചോട്ടെ ... അത്രേയുള്ളൂ .. അതിനാല്‍ മാത്രം ഇതിന്റെ കൂടെ ഡ്രാഫട് വെക്കുന്നു .."
സ്നേഹത്തോടെ
ഒപ്പ്
അധികം സുഖിപ്പിക്കേണ്ട എന്ന് സാരം ..!...ശിവ.. ശിവ..! ഒരു തെറ്റെ പറ്റൂ ന്ന്‍ പിതാശ്രീ അങ്ങോട്ട് ചുമ്മാ നിരൂപിചിരിക്ക്യാണ്.. പല തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ എന്താ കൊഴപ്പം ?... എന്നാലല്ലേ നന്നാവാന്‍ പറ്റു എന്നൊന്നും അറീല .. ആളുകള്‍ അങ്ങിനെയാണ് .. ഒരു തെറ്റെ ചെയ്യുന്നു പറേം ചെയ്യും പല തെറ്റുകള്‍ പിന്നേം പിന്നേം ചെയ്യേം ചെയ്യും ...
എല്ലാ പിതാക്കന്മാരും ചെലപ്പോ ഇങ്ങനെയാകും... മക്കള്‍ മാനത്ത് കാണുന്നത് പിതാക്കള്‍ മുറുക്കിത്തുപ്പി അതില്‍ കാണും ചന്ദ്രഗ്രഹണോം, സൂര്യ ഗ്രഹണോം ഒക്കെ ..!...
.... ങാ...സാരമില്ല .. നമ്മെക്കാള്‍ ഒരു പാടു ദെവസോം , മാസോം കൊല്ലോം കണ്ടവരല്ലേ ?... അവര്‍ക്ക് ലേശം മുന്നേ ജനിക്കാത്തതിന്റെ കൊഴപ്പം ..!.. നാമാണ് അവര്‍ക്ക് മുന്നേ ജനിച്ചതെങ്കില്‍ , അവരാണ് നമ്മോടിത്തരം ആവശ്യം ചോദിച്ചതെങ്കില്‍ ഇപ്രകാരം ക്രോസ് വിസ്താരം ഉണ്ടാവോ?. .ഇല്ല്യ.. പോയി അടി ച്ചു പൊളിക്കെടാന്നല്ലേ പറേണ്ടത് …തറവാട്ടിന്റെ മാനം കളയാതെ പറ്റ്വൊങ്കി ബൈക്ക് അല്ലെങ്കിൽ കാറ് എവിടുന്നെങ്കിലും ലോണെങ്കിലും വാങ്ങി ചെത്തി നടക്കെടാന്നല്ലെ പറയേണ്ടത്..?.. പറഞ്ഞിട്ടെന്ത് .. മുന്നെ ജനിക്കാനുള്ള യോഗ ഭാഗ്യം ഇണ്ടായില്ല്യ ... ഏതായാലും ഇപ്പൊ കാര്യം നടക്കാന്‍ പൈസ ഒത്തു .. ..!.. പിന്നെല്ലെ മുത്തും പവിഴോം വാരേണ്ടത് ..!.. അത്രേ കരുതെണ്ടു..!
അദ്ദേഹം പോയി .. നോം പഠനം തുടരുകയാണ് ..
"എന്താ ഇത് ?"- കമ്പ്യൂട്ട ര്‍ സാര്‍
"കമ്പ്യൂട്ട ര്‍!"- നമുക്ക് നാണമൊന്നും ഇണ്ടാര്ന്നില്ല അങ്ങിനെ വിളമ്പാന്‍ !
അദ്ദേഹം പറഞ്ഞു ."ആട്ടെ കമ്പ്യൂട്ടരിനെ പറ്റി എന്തറിയാം !
എന്തിനാണ് ഇതൊക്കെ പഠിക്കുന്നതെന്ന് ഒരു ബോധോം ഇണ്ടായില്ല്യ പക്ഷെ ഒരു ബോധം
" ഈ പറെണവന്റെ മൂത്തവന്‍ നല്ലോണം മൂത്തപ്പോള്‍ കുയിലിനെ പോലെ പറന്നു പൊയീന്നാ തോന്നണത് .. ഇനി ഈ മഹാത്മാവിനെ ഒരു കരേല്‍ എത്തിച്ചില്ലെന്ന വിഷമം അദ്ദേഹത്തിനു വേണ്ട ...ഈ മഹാന്‍ സകലമാന അഭ്യാസവും കഴിഞ്ഞു ഇപ്പൊ ശീര്‍ഷാസനത്തില്‍ നിക്ക്വാ ണ്.. ഇനി ഒരഭ്യാസവും ഏല്‍ക്കില്ലെന്നാണ് തോന്നണത്.. ഇപ്പോ ഒരഭ്യാസവും കൊണ്ടു വന്നിരിക്കയാണ് .... സാങ്കേതിക പഠനം.. അതായത് കമ്പ്യൂട്ടര്‍ !..കരെല്‍ എത്തിയില്ലെങ്കിലും വേണ്ടില്ല .. നടുക്കടലില്‍ കൊണ്ട്വോയി കളഞ്ഞാല്‍ നീന്തിയോ,തൊഴഞ്ഞോ അവന്‍ വരും.. !.. ബന്ധുക്കളൊക്കെ പറെണത് ഇപ്പോ വിദേശത്തു അതിനാത്രേ ഡിമാന്‍ഡു കൂടുതല്‍ .. അപ്പൊ ..പൊന്‍ പണം പൊതി പോലെ പൊതിഞ്ഞു കെട്ടി വെച്ചതുണ്ടെങ്കില്‍ ലേശം ഡ്രാഫ്ടായി അയക്കാന്‍ മറന്നു പോണ്ട .. ചുമ്മാ അവന്‍, അവന്റെ കാര്യം നടത്തിക്കോളും!.. അതു കഴിഞ്ഞാല്‍ പിന്നെ അവനു അവന്റെ കാര്യം നോക്കാന്‍ കഴിവും പ്രാപ്തിയും ആയിക്കൊള്ളും!"
സ്നേഹത്തോടെ
ഒപ്പ്
ഏതൊരു മക്കളും അങ്ങിനെയാ.. മാതാ പിതാക്കന്മാർ പറത്തി വിട്ടാൽ മതി .. പറന്നോളും.. തിരിച്ചെത്തിയാ എത്തി അത്രെ കരുതാവൂ..!..
ഒരു മാസം കഴിയണം ഉത്തരമെഴുത്ത് കിട്ടാന്‍ ... നോം മാതാശ്രീ എന്നിവര്‍ പോസ്റ്റ് മാനെ നോക്കി നോക്കിയിരുന്നു ...ഒടുവില്‍ അതു വന്നു...
പോസ്റ്റു മാൻ സന്തോഷിച്ചു.. കൈ മടക്കു കിട്ടും ….പോസ്റ്റു മാൻ ആദ്യം തന്നെ കൈ നീട്ടിക്കൊണ്ട് കൈമടക്കു വേണ്ടാന്നു പറഞ്ഞു വാങ്ങണ ആ സന്തോഷം ഇന്നത്തെ കുട്യേൾക്ക് കണി കാണാൻ പറ്റില്ല്യ… നോം സന്തോഷിച്ചു..മാതാശ്രീയും സന്തോഷിച്ചു ..
നമ്മുടെ വക, പിതാശ്രീന്റെ പൈസ വന്നതിന്റെ സന്തോഷത്തിന് , പിതാശ്രീന്റെ പോക്കറ്റിലെ മണി കൊണ്ട് പോസ്റ്റുമാൻ ഒരു ചായ കുടിച്ചോട്ടേ..!.. നമുക്കെന്നാ നഷ്ടോം കഷ്ടപ്പാടും?
നമ്മുടെ വക, പിതാശ്രീന്റെ പൈസ വന്നതിന്റെ സന്തോഷത്തിന് , പിതാശ്രീന്റെ പോക്കറ്റിലെ മണി കൊണ്ട് പോസ്റ്റുമാൻ ഒരു ചായ കുടിച്ചോട്ടേ..!.. നമുക്കെന്നാ നഷ്ടോം കഷ്ടപ്പാടും?
... അതില്‍ പിതാശ്രീ വിസ്തരിച്ചെഴുതി .. ഒരെഴുത്തെ പിതാശ്രീ എഴുതൂ .. രണ്ടാള്‍ക്കാണ് ഉന്നം ! അതിന്റെ സാരം ഇങ്ങനെയായിരുന്നു..
പ്രീയപ്പെട്ട ഭാര്യക്കും, മകനും,"എനിക്ക് സുഖം തന്നെ .. എഴുത്ത് വായിച്ചു നല്ലോണം തൃപ്തിപ്പെട്ടു .. മൂത്തവന്‍ മുത്തും പവിഴോം കൊണ്ടു വരാമെന്ന് പറഞ്ഞു നാട് വിട്ടിട്ടു എനിക്ക് ലേശം കുഴമ്പ് ആണ് അയച്ചു തന്നിരിക്കുന്നത് ..അത് തേച്ചു കുളിച്ചിട്ടു ആരോഗ്യം വെച്ചു നല്ലോണം പണിയെടുത്തോട്ടെന്നാവും പാവം കരുതീത് ... ഇനി ഈ മഹാന്‍ മുത്തും പവിഴോം കൊണ്ട്വരാം അതിനു ട്രെയിനിങ്ങ് വേണംന്ന്‍ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുംന്ന്‍ കരുതണ്ടാ ..എന്റെ ഭാര്യയായ നീ അവരെ കണ്ടു വല്ല കലോം ചട്ടിം വാങ്ങി വെച്ചിട്ടുണ്ടെങ്കില്‍ തല്‍ക്കാലം അത് അടുപ്പില്‍ വെക്കേണ്ട .. നിനക്ക് ചിലവിനു തരാന്‍ ഈ ഞാനേ ഉണ്ടാവൂ ..!... ന്നാലും ചെളിയെങ്കിലും കടത്തി ഓനും ജീവിച്ചോട്ടെ ... അത്രേയുള്ളൂ .. അതിനാല്‍ മാത്രം ഇതിന്റെ കൂടെ ഡ്രാഫട് വെക്കുന്നു .."
സ്നേഹത്തോടെ
ഒപ്പ്
അധികം സുഖിപ്പിക്കേണ്ട എന്ന് സാരം ..!...ശിവ.. ശിവ..! ഒരു തെറ്റെ പറ്റൂ ന്ന്‍ പിതാശ്രീ അങ്ങോട്ട് ചുമ്മാ നിരൂപിചിരിക്ക്യാണ്.. പല തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ എന്താ കൊഴപ്പം ?... എന്നാലല്ലേ നന്നാവാന്‍ പറ്റു എന്നൊന്നും അറീല .. ആളുകള്‍ അങ്ങിനെയാണ് .. ഒരു തെറ്റെ ചെയ്യുന്നു പറേം ചെയ്യും പല തെറ്റുകള്‍ പിന്നേം പിന്നേം ചെയ്യേം ചെയ്യും ...
എല്ലാ പിതാക്കന്മാരും ചെലപ്പോ ഇങ്ങനെയാകും... മക്കള്‍ മാനത്ത് കാണുന്നത് പിതാക്കള്‍ മുറുക്കിത്തുപ്പി അതില്‍ കാണും ചന്ദ്രഗ്രഹണോം, സൂര്യ ഗ്രഹണോം ഒക്കെ ..!...
.... ങാ...സാരമില്ല .. നമ്മെക്കാള്‍ ഒരു പാടു ദെവസോം , മാസോം കൊല്ലോം കണ്ടവരല്ലേ ?... അവര്‍ക്ക് ലേശം മുന്നേ ജനിക്കാത്തതിന്റെ കൊഴപ്പം ..!.. നാമാണ് അവര്‍ക്ക് മുന്നേ ജനിച്ചതെങ്കില്‍ , അവരാണ് നമ്മോടിത്തരം ആവശ്യം ചോദിച്ചതെങ്കില്‍ ഇപ്രകാരം ക്രോസ് വിസ്താരം ഉണ്ടാവോ?. .ഇല്ല്യ.. പോയി അടി ച്ചു പൊളിക്കെടാന്നല്ലേ പറേണ്ടത് …തറവാട്ടിന്റെ മാനം കളയാതെ പറ്റ്വൊങ്കി ബൈക്ക് അല്ലെങ്കിൽ കാറ് എവിടുന്നെങ്കിലും ലോണെങ്കിലും വാങ്ങി ചെത്തി നടക്കെടാന്നല്ലെ പറയേണ്ടത്..?.. പറഞ്ഞിട്ടെന്ത് .. മുന്നെ ജനിക്കാനുള്ള യോഗ ഭാഗ്യം ഇണ്ടായില്ല്യ ... ഏതായാലും ഇപ്പൊ കാര്യം നടക്കാന്‍ പൈസ ഒത്തു .. ..!.. പിന്നെല്ലെ മുത്തും പവിഴോം വാരേണ്ടത് ..!.. അത്രേ കരുതെണ്ടു..!
പിതാശ്രീന്റെ പൈസ വന്നപ്പോ മാതാശ്രീ നിത്യ ശീവേലി പോലെ പറയും.. “ .. ദാ… വെറും തൈരും കൂട്ടി ചോറുണ്ട്, എവിടെയോ കെടന്ന്, രാത്രി പന്ത്രണ്ടു മണിവരെ ഒറക്കമിളച്ച് പൊലർച്ചയ്ക്ക് മൂന്നു മണിക്കെഴുന്നേറ്റു കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കണ പൈസയാ… നിങ്ങളെ പോലെ മൂക്കറ്റം തിന്ന് ഏമ്പക്കോം ഇട്ട് നടക്ക്വല്ല…ഒരു കടല പോലും കൊറിക്കില്ല്യ.. മര്യാദയ്ക്ക് പഠിച്ചോണം!"
“ .. നോം മൂക്കറ്റം തിന്നാറില്ലല്ലോ?.. ലേശം താഴെ വരെയേ തിന്നാറുള്ളൂ.. എത്ര വട്ടം എത്ര പ്രാവശ്യം ഈ ആരോപണങ്ങൾ..!...നമുക്ക് കരച്ചിൽ വന്നു!....ന്നാലും മാതാശ്രീനെ പെണക്കണ്ട… സാരല്ല്യ … മാതാശ്രീയല്ലെ..നോം ഒരു വിരോധോം ഇല്ല്യാതെ ആ കുറ്റം ഏറ്റെടുക്കും..!..
കമ്പ്യൂട്ടര്‍ പഠിപ്പിക്ക്യാൻ ഇത്രേം വിവരമുളോര്‍ വേറെയില്ല്യ അമേരിക്കേലെ മൈക്രോസൊഫ്റ്റിന്റെ ഒടയോനായ ബില്ലിനെ സൊഫ്റ്റാക്കി പഠിപ്പി ച്ച് നടന്നോരാ നമ്മൾ ..ഇപ്പോ അവരെവിടെ എത്തി എന്നു നോക്കിക്കേ ന്ന മട്ടിൽ ഏതോ കമ്പനി വല്യ പരസ്യം പത്രത്തില്‍ കൊടുത്തതും പൊത്തിപ്പിടിച്ചു നമ്മുടെ ഒരു ബന്ധു നമ്മുടെ വീട്ടില്‍ ലാന്റി..മാതാശ്രീ പറഞ്ഞു..” നിനക്ക് മംഗളം വരുത്തട്ടേ..!.. ഇവനെ എവിടെയെങ്കിലും ഒന്ന് ചേർത്ത് കിട്ടിയാൽ മതി..!
അദ്ദേഹം നമ്മെ പൊക്കി കൊണ്ടോയി...
അവര്‍ പറഞ്ഞു " നമുക്ക് വിദേശത്തൊക്കെ മാങ്ങാത്തൊലി പോലെ ഇൻസ്റ്റിട്ട്യൂട്ടുണ്ട് ... ഇവന്‍ ഒന്ന് മൂളിയാല്‍ മതി പിന്നെ അവിടായിരിക്കും പ്രാതലും ലഞ്ചും എന്നൊക്കെയുള്ള അവരുടെ വാചകമടിയില്‍ മൂക്കും കുത്തി വീണു നമ്മെ അവിടെത്തെ സൊഫ്റ്റുവെയർ പഠിക്കാനാഞ്ഞ ഒരു പ്രതിയായി ചേർത്തു. അദ്ദേഹം ഹാപ്പി .. നോം ഹാപ്പി..
നമ്മെ അവർക്കു പെരുത്ത് ഇഷ്ടായത്രെ.. നമുക്ക് 20% ഡിസ്കൌണ്ട് തന്നു.. പിന്നെം ചോദിച്ചപ്പോ 5% സ്പെഷൽ ഡിസ്ക്കൌണ്ട്.. !..നോം കരുതി…പിന്നെം പിന്നെം ചോദിച്ചോണ്ടിരിക്കാരുന്നു…. അപ്പോ പിന്നെ ഫീസേ കൊടുക്കേണ്ടി വരില്ല്യാർന്നു.. പക്ഷെ ഒപ്പം വന്നാ ആൾ അവിടം കൊണ്ടു നിർത്തി..ഇൻസ്റ്റിട്ട്യൂട്ടുകാർ പണോം എണ്ണിക്കൊണ്ട് മേശവലിപ്പിലിട്ട് ഹാപ്പി..!.
..ഒടുവില്‍ അവര്‍ ചോദിച്ചു " ഇയാളുടെ ബന്ധുവാണോ?.. അദ്ദേഹം പറഞ്ഞു ".. ഹേ അല്ല ഒരു വഴിപോക്കനാ ..!".. എന്തോണ്ടായിരിക്കും അയാള്‍ അങ്ങിനെ പറഞ്ഞത് ..സോഫ്റ്റുവെയറും പഠിച്ച് സോഫ്റ്റുഡ്രിങ്ക്സും കുടിച്ചു അമേരിക്കേലോട്ട് കെട്ടിയെടുക്കാൻ വിധിക്കപ്പെട്ട നമ്മെ കണ്ടപ്പോൾ ഒരു ബന്ധുവാണെന്ന് പറയാൻ ലേശം നാണം തോന്നിയിരിക്കുമോ? .. അതോ….ചെലപ്പോ ഇവനെങ്ങാനും പൈസകൊടുക്കാതെ ഇരുന്നാൽ അയാളുടെ തലേൽ വരുവോ ന്ന ഒരു പേടി ആവും! "നോം ചോദിച്ചില്ല്യ "..നമ്മുടെ ബന്ധുവാണെന്നു പറയാന്‍ ഒരു കൊറച്ചില്‍..!....
...
. ഉം പോട്ടെ സാരമില്ല .. ..നാളെ നമ്മുടെ ബന്ധുവാണെന്നു പിന്നെ മാറ്റി പറയരുത് ന്നെ ഉള്ളു .... പിന്നെ ആളോള് വിചാരിക്കും എന്തേ ഈ മഹാത്മാവിന്റെ ബന്ധുക്കള്‍ കളവു പറയുന്നവരായി എന്ന്‍.. ബന്ധുവല്ലെന്നു ബോധം വന്നുച്ചാല്‍ പിന്നെ ചത്താലും ആരെങ്കിലും തല്ലിക്കൊല്ലുമെന്നു പറഞ്ഞാലും അതിനിടം കൊടുക്കരുത് .. ആ ഒരു നിര്‍ബന്ധം നമുക്കിണ്ടാര്‍ന്നു..പൊകഞ്ഞ കൊള്ളി പൊര പൊറത്ത്!.. അത്രെ നിനക്കേണ്ടൂ......
അദ്ദേഹം പോയി .. നോം പഠനം തുടരുകയാണ് ..
"എന്താ ഇത് ?"- കമ്പ്യൂട്ട ര്‍ സാര്‍
"കമ്പ്യൂട്ട ര്‍!"- നമുക്ക് നാണമൊന്നും ഇണ്ടാര്ന്നില്ല അങ്ങിനെ വിളമ്പാന്‍ !
അദ്ദേഹം പറഞ്ഞു ."ആട്ടെ കമ്പ്യൂട്ടരിനെ പറ്റി എന്തറിയാം !
ഒരു ചുക്കും അറീല എന്ന് പറേണം എന്നിണ്ടാർന്നു.. അറിയുമെങ്കിൽ ഇല്ലാത്ത ചക്കച്ചുള പിതാശ്രീയോട് ഇരന്നു വാങ്ങി ഇതിയാന്റെ പോക്കറ്റിലിട്ടു കൊടുക്കാൻ നമുക്ക് പ്രാന്താ?അയാള്‍ ആള് ശരിയല്ല എന്ന് നമുക്ക് തോന്നാന്‍ തുടങ്ങി
നോം കമ്പ്യൂട്ടറിനെ കുറിച്ചറിയുന്നത് മനസ്സിലാക്കീട്ടു വേണമായിരിക്കും ഇഷ്ടന് വേറെ ഇനി വരുന്ന മറ്റു പ്രതികൾക്കൊക്കെ പറഞ്ഞു കൊടുക്കാൻ.. ഓരോ പൂതി !..വഷളൻ!
അയാള് പറഞ്ഞു " കണക്കു കൂട്ടാം, ചിത്രം വരക്കാം, പാട്ട് കേള്‍ക്കാം ..."
ഇതൊക്കെ ദെവസോം ചെയ്യുന്നതല്ലേ .. റേഡിയോ വിലൂടെ , കാല്ക്കുലെ റ്ററിലൂടെ ... അപ്പൊ ഇത്രേ ഉള്ളു കമ്പ്യൂട്ടര്‍ ..!...ആളൊരു മഹാനാ ണെ ന്നോക്കെയാ ണ ല്ലോ ഈ നോം കേട്ടത് !ഒക്കെ വെറുതെയായി .. പൈസ പാറയ്ക്കടിച്ചു ന്ന്‍ തോന്നി തൊടങ്ങീപ്പോ അയാള് പറയുകയാ ഇനി ഡോസ് പഠിക്കാം ..
അയാള്‍ക്ക് പോലും അറിയാന്‍ പാടില്ലാത്ത കാര്യം പറഞ്ഞു നമ്മളെ ഇടങ്ങേറാ ക്കി ..

എം എസ് ഡോസ്സ് എന്നു പറഞ്ഞു ഡോസ്സ്, ഡോസ്സായി അയാൾ നമുക്ക് തരികയാണ്
" ഫയൽ, ഡയരക്ടറി, മാങ്ങാ തൊലി ന്നൊക്കെ പറഞ്ഞു പുള്ളി നമ്മുടെ സമയം കളഞ്ഞു ..
അറിയാത്ത ചോദ്യങ്ങൾ ചോദിച്ച് നമ്മുടെ മാനം കളഞ്ഞു..!. ചതി ചതി കൊല ചതി .. എന്നൊക്കെ പിന്നെ മനസിലായി .. അതിയാനൊന്നും അറീല ..പുസ്തകം നോക്കി എന്തൊക്കെയോ വായിച്ചു മനസിലാവത്തപ്പോ പറയും അതൊന്നും നെനക്ക് ആവശ്യമില്ല ..
ദേഷ്യം വന്ന് അതിയാന്റെ തന്തപ്പടിക്ക് അതൊക്കെ ആവശ്യമുണ്ടാവുമോ എന്ന് ചോദിക്കണം എന്ന് തോന്നി… പക്ഷെ ഗുരു ശാപം പച്ചവെള്ളം ചൂടാക്കി കുളിച്ചാലും പോവില്യാത്രേ!..
പൈസ എണ്ണുന്നവന്‍ പറയും " പൈസ നമുക്കാവ ശ്യ മുണ്ട് രണ്ടാം ഗഡൂ ... " ഇയ്യളെന്തോക്കെയാ പറയുന്നത് " പൈസ തന്നു ഒരാഴ്ച യായില്ലല്ലോ ? ..ഡോസ്സല്ലേ കഴിച്ചുള്ളൂ. മറ്റു സോഫ്റ്റു വെയർ കഴിച്ചു പൂസായിട്ടൊന്നും ഇല്യാലോ?"നോം സംശയിച്ചു .. അതൊക്കെ എം എസ് ഡോസോടെ ഒലിച്ചു പോയത്രേ .. ഇനി എം .എസ് .വിന്‍ഡോസ് ആണത്രേ ...ദൈവമേ ഇക്കണക്കിനു പോയാ ഇനി നമ്മുടെ വീടും പറമ്പും!എന്തിനാണ് ഇതൊക്കെ പഠിക്കുന്നതെന്ന് ഒരു ബോധോം ഇണ്ടായില്ല്യ പക്ഷെ ഒരു ബോധം
ഇണ്ടായി ..ഉച്ചയ്ക്ക് കണ്ണൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ ഒരു കമ്പാര്‍ട്ടുമെന്റില്‍ കയറിയിരുന്നു മാതാശ്രീ പൊലർച്ചയ്ക്കുണ്ടാക്കി തന്ന ചോറ്, വലിച്ചു കെട്ടി കൊണ്ടു വന്നതല്ലേ എന്നു കരുതി അത് ഒരു ബഹുമാനത്തോടെ തിന്നണം ..എന്ന ഒരറ്റ സൊബോധം!. അതിനു കൂട്ടായി സുഹൃ ത്ത് ക്കളെ കിട്ടി .. നമ്മോട് അവര്‍ പറയുവാ " അവര്‍ക്കിന്നു തിയറിയുണ്ടായി .. നാളെ ലാബ് ഉണ്ടാകും എന്നൊക്കെ ..." " അവർ ഇപ്പോഴെ ശാസ്ത്രത്തെ വാലിൽ കെട്ടി മുള്ളിച്ചൂ, പ്രൊജക്റ്റു ചെയ്തൂന്നൊക്കെ പറഞ്ഞോണ്ടിരിക്കുമ്പോ ..നോം ആകാശം നോക്കിയിരിപ്പായി.. ദൈവമേ…! "അവരുടെ ഒരു തിയറീം മാങ്ങയണ്ടീം !.. ".. നമുക്കൊന്നും മനസിലായില്ല ..നട്ട പിരാന്തു വന്നു അവരോടു ചോദിച്ചു.." .. എസ് ക്യൂസ് മീ " തിയറീന്ന്‍ പറഞ്ഞാലെന്താ ?... ലാബെന്നു പറഞ്ഞാലെന്താ ?.."..ഈ പ്രൊജക്റ്റെന്നു നിങ്ങൾ പറേണതെന്താ?
അവര്‍ പറഞ്ഞു തന്നു അപ്പോഴാ ഇതൊക്കെ മനസ്സിലായത്…
" കൊറക്കേണ്ട... നോം സത്യം പറഞ്ഞു " നോം ലാബിലാ മൊത്തം സമയോം, നോം പ്രൊജക്റ്റിലാ മൊത്തം ദെവസോം അതോണ്ട് തമാശയ്ക്ക് ചോദിച്ചതാ .. "
.. അവര്‍ അതിശയിച്ചു .."
സത്യാ നോം പറഞ്ഞത് ..
പക്ഷെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നോര്‍ക്ക് ഒന്നും അറീലെങ്കില്‍ കമ്പൂട്ടര് കൊണ്ട് നമുക്ക് എന്നാ പ്രയോജനം ഉറക്ക് വന്നിട്ട് നില്ക്കാന്‍ മേലാ അത്രേന്നെ ".. ചോദ്യം ചോദിക്കുന്നത് പേടിച്ചു മാഷന്മാര്‍ മര്യാദയ്ക്ക് നമ്മുടെ അടുത്ത് വരുന്നും ഇല്യാ !
..അവര്‍ ആപ്പിളിലാത്രേ പഠിക്കുന്നത് .. നോം പേരക്കയില്‍ കൂടിയല്ല എന്നാലും നോം പറഞ്ഞു വല്യ ഇന്സ്ടിട്യൂട്ടാ .. ഗള്‍ഫിലൊക്കെ അവര്‍ക്ക് ചപ്പാത്തി ചുട്ട പരിചയം ഉണ്ട് എന്നൊക്കെ ?." ഇല്ലെങ്കില്‍ ആര്‍ക്കാ കൊറച്ചില്‍ നമുക്ക് !
.".ചെലപ്പോ നമ്മേം..വിദേശത്തൊക്കെ…!
..ഇൻസ്റ്റിറ്റ്യൂട്ടു കാരു പറഞ്ഞ പുളു നമ്മളും പറഞ്ഞു..! നമുക്കറീലല്ലോ അതു പുളുവാണെന്ന്!...
അപ്പൊ ഇപ്പൊ അവര്‍ക്ക് നട്ട പിരാന്തായി .".... ഛെ ..നമ്മള്‍ വെറുതെ ആപ്പിളില്‍ ചേര്‍ന്നു.. മര്യാദയ്ക്ക് ലാബു പോലും കിട്ടുന്നില്ല നെന്റെ ഒരു ഭാഗ്യം..!"..

ഇതൊക്കെ നമ്മൊടൊരു വാക്കു ചോദിച്ചു ചെയ്യേണ്ട ചെയ്ത്തല്ലേ..നോം വാചാലനായി!
ആശംസകൾ.
മറുപടിഇല്ലാതാക്കൂവായിച്ചു.ഒന്നൂടെ മനസ്സിരുത്തി പിന്നീട് വായിക്കാം..
"തറവാട്ടിന്റെ മാനം കളയാതെ പറ്റ്വൊങ്കി ബൈക്ക് അല്ലെങ്കിൽ കാറ് എവിടുന്നെങ്കിലും ലോണെങ്കിലും വാങ്ങി ചെത്തി
മറുപടിഇല്ലാതാക്കൂനടക്കെടാന്നല്ലെ പറയേണ്ടത്..? " :))
@ Lipi Ranju - വായനയ്ക്ക് നന്ദി അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂ@സങ്കൽപ്പങ്ങൾ - വായനയ്ക്കും കമന്റിട്ടതിനും നന്ദി .
ഒരു കംപ്യൂട്ടര്‍ പഠന കാലത്ത്...
മറുപടിഇല്ലാതാക്കൂനന്നായ്യീണ്ട് ട്ടാ....ആശംസകള്‍
@ muje
മറുപടിഇല്ലാതാക്കൂവായനയ്ക്കും കമന്റിട്ടതിനും നന്ദി .