പേജുകള്‍‌

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

ഉറുമ്പ്‌!

അവർ കറിയുണ്ടാക്കുകയാണ്‌,
ഉപ്പില്ലത്രെ!
പ്രതീക്ഷമൊട്ടിട്ട മനസ്സ്‌!
ഞാൻ ഉപ്പു തേടിയിറങ്ങിയവനാണ്‌..!
മണലാരണ്യത്തിന്റെ മാസ്മരികത!
രക്തമുറഞ്ഞു കട്ടിയാക്കുന്ന തണുപ്പ്‌!
പല്ലുകൾ താളം പിടിക്കുകയാണ്‌!
സൂര്യൻ പന്തമെറിഞ്ഞു കളിക്കുകയാണ്‌!
ഹൃദയമുരുക്കുന്ന ചൂട്‌!
മാരുതൻ ഭൂമിക്ക്‌ ഫേഷ്യൽ ചെയ്യുകയാണ്‌!
മനസ്സു മരവിക്കയാണ്‌!


പഞ്ചാര തരികൾ!
ഒരു പക്ഷെ കബളിപ്പിക്കാൻ ചിതറിച്ചതാകാം!
കാലങ്ങളെ പുച്ഛിച്ച്‌
ഞാൻ സ്വഭാരത്തിന്റെ,
അമ്പതിരട്ടി ഭാരം വലിക്കുകയാണ്‌.!


തൊലികൾ ചുളുങ്ങുകയാണ്‌,
ധമനികൾ പരുങ്ങുകയാണ്‌!
ഞാനെണ്ണിയിട്ട കാലങ്ങളിൽ പ്രതീക്ഷയർപ്പിച്ച്‌,
അവരെന്നെ കാത്ത്‌ ഉറക്കം തൂങ്ങിയിരിക്കുകയാണ്‌!
അതെ സായാഹ്നമാകുകയാണ്‌..!
പക്ഷെ ഈ പഞ്ചാര തരികൾ
തിന്നു തീർക്കാതെ ഞാനെങ്ങെനെ..?

2 അഭിപ്രായങ്ങൾ:

  1. തന്നെക്കാള്‍ മുന്നൂറു ഇരട്ടി ഭാരം വഹിക്കാന്‍(valichu kondu poavaan)
    കഴിവുള്ള ഉറുമ്ബിനോട് പ്രവാസിയെ ഉപമിക്കുന്ന
    ഈ കൊച്ചു സങ്കല്‍പം ഉദാത്തമായ ഒരു കവിത...


    അഭിനന്ദനങ്ങള്‍...ഉറുമ്പിനു ദൈവം ആ ശക്തി
    കൊടുത്തിട്ടുണ്ട്‌..എന്നാല്‍ പ്രവാസി വലിക്കാന്‍ ആവാത്ത ഭാരം ആണ്‌ ഇങ്ങനെ ചുമന്നു നീക്കാന്‍ ശ്രമിക്കുന്നത് അല്ലെ?

    മറുപടിഇല്ലാതാക്കൂ
  2. @ ente lokam -
    വായനയ്ക്ക്‌ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ