... അവൻ ഗോലി കളിച്ചു...വലുതായപ്പോൾ ക്രിക്കറ്റും!... ഞാൻ സ്ലേറ്റും...വലുതായപ്പോൾ പുസ്തകവും.!
പഠിച്ചു പഠിച്ചു സർട്ടിഫിക്കറ്റുമായി വന്നപ്പോൾ അവന് സർട്ടിഫിക്കേറ്റ് നിരവധി...എനിക്ക് ഒന്ന്!
ഇതെങ്ങിനെ സംഭവിച്ചു?.. ഞാൻ അത്ഭുതം കാറി വിളമ്പി..
അവൻ പൊട്ടിച്ചിരിച്ചു ... ചിരിയടങ്ങാൻ പാടു പെട്ടു... അടങ്ങിയപ്പോൾ പോക്കറ്റിൽ തട്ടി പറഞ്ഞു...." ജോർജ്ജുകുട്ടി വേണമിഷ്ടാ.. ജോർജ്ജുകുട്ടി...തുപ്പാനും തുമ്മാനും, മാന്യനായി നടക്കാനും..."
എന്റെ തല ശൂന്യം!... അവന്റെ തല ബുദ്ധി..!
തിരിഞ്ഞു നടക്കുമ്പോൾ കീറിപ്പറിഞ്ഞ ഷർട്ട് പൊക്കി, മുണ്ടിനിടയിൽ കിടന്ന് പ്ലാസ്റ്റിക് കുപ്പായമിട്ട സർട്ടിഫിക്കേറ്റ് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ചോദിച്ചു.
." താൻ സമയം പാഴാക്കിയോ?"
അവൻ കോട്ടും സൂട്ടുമിട്ട് കാറിൽ പോകുമ്പോൾ ഞാൻ മരത്തിനു പിറകിൽ ഒട്ടിയ വയറുമായി ഒളിച്ചിരുന്നു കണ്ടു... അവൻ മാനേജറാത്രെ...ഏതോ വലിയ കമ്പനിയിലെ മാനേജറ്!...
"ചോദിക്കണോ വേണ്ടയോ?... ഒരു ജോലി.!.. ഗുമസ്ഥനായിട്ടെങ്കിലും!..."
ഒടുവിൽ മനസ്സു പറഞ്ഞു.." വേണ്ട...അവൻ ചിരിക്കും... പൊട്ടിച്ചിരിക്കും... ചിരിയടങ്ങുമ്പോൾ ഒരു പക്ഷേ പറഞ്ഞേക്കും...ഗെറ്റൗട്ട്... വിഡ്ഡികളെ എന്റെ കമ്പനിക്ക് വേണ്ടെന്ന്..!..
അഴിഞ്ഞ മുണ്ടിൻ തലപ്പ് മുറുക്കിയുടുത്ത് ഞാൻ വിട്ടിലേക്ക് തിരിഞ്ഞു നടന്നു.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ