ഈസ്ട്രജൻ ഡേ.
-----------------------
അയാൾ ആരോഗ്യദൃഡഗാത്രനായിരുന്നു..സ്വന്തം കൃഷിയിടങ്ങളിൽ തൂമ്പയെടുത്തു വാഴവെക്കാനുള്ള മടി കാരണം ജിമ്മിലേക്ക് യാത്രയായി.. അവിടെ കിളക്കുകയും മാന്തുകയും ചെയ്ത് ഊർജ്ജം ചോർത്തി ആശ്വാസം കൊണ്ടു.. മലർന്നുകിടന്നും ചെരിഞ്ഞു കിടന്നും എന്തൊക്കെയോ വികൃതികൾ കാണിച്ചു..ചുമ്മാ...
സൂപ്പർ മാർക്കെറ്റിൽ നിന്നും അഞ്ചു കിലോ അരി പൊക്കി അഞ്ചു മിനുട്ട് നടക്കാനുള്ള ശേഷിയില്ലാത്തതിനാൽ ഓട്ടോറിക്ഷ പിടിച്ചു വരുന്ന അയാൾ 50 കിലോയും 60 കിലോയും ഉള്ള ഇരുമ്പു കട്ടകൾ പൊക്കി കരുത്തു തെളിയിച്ചു.. ചുമ്മാ... വെറുതേ..
കസർത്തുകൾ കഴിഞ്ഞ് റോഡരികിലെ പെട്ടിക്കടയിൽ വണ്ടി നിർത്തി... ..ജിമ്മിനു പോകുന്ന പയലുകൾക്ക് വേണ്ടി മുട്ടകൾ കൂമ്പാരമാക്കി വെച്ചിട്ടുണ്ട് അവിടെ...ചുമ്മാ വെറുതേയല്ല... ചുമ്മാ പൈസകൊടുത്താൽ....
ആന വായിലമ്പഴങ്ങ എന്ന മട്ടിൽ മുട്ടകൾ ഒന്നൊന്നായി സിക്സർ അടിച്ചു കൊണ്ടിരുന്നു..
കൊതി തീർത്ത് എഴുന്നേറ്റു പോയപ്പോൾ..വായിൽ സ്ത്രീശബ്ദം മാത്രം വരുന്നു... മുട്ടയിലെ ഈസ്റ്റ്ട്രജൻ! യാദാർത്ഥ്യം മനസ്സിലായപ്പോൾ അയാൾ അതിനോടു പൊരുത്തപ്പെട്ടു..
മരക്കൊമ്പിലിരുന്ന കാക്ക തലചെരിച്ചു പിടിച്ചു എല്ലാം കാണുന്നുണ്ടായിരുന്നു..." പരിണാമം ...പരിണാമം..ഈസ്ട്രൻ തിന്നാൽ പൂവൻ കോഴിയും പറകണക്കിനു മുട്ടയിടും ... ആശുപത്രിയിൽ പോയി പ്രസവിക്കും..". കാക്ക നെടുവീർപ്പിട്ടു.
വേൾഡ് ഹെൽത്ത് ഒർഗനൈസേഷൻ അന്നേ ദിവസം മുതൽ ഈസ്ട്രജൻ ദിനമായി പ്രഖ്യാപിച്ചു... ഒപ്പം ജനങ്ങളും!
കാക്കകളുടെ ഗുരുനാഥൻ കാക്കകൾക്കായി കഥ പറഞ്ഞു കൊടുത്തിട്ടിപ്രകാരം പറഞ്ഞു .." മനുഷ്യന് എല്ലാമറിയാമെന്ന അഹങ്കാരമാ... അഹങ്കാരം!"
കാക്ക ശിഷ്യർ അത്...കാ..കാ.. കാ.. എന്ന് ശരിവെച്ചു..
ആരോ ശബ്ദമുണ്ടാക്കുന്ന കാക്കകളെ കല്ലെറിഞ്ഞോടിച്ചു..
" അഹങ്കാരികൾ മാത്രമല്ല..ദുഷ്ടന്മാരും...കണ്ടില്ലേ..ഒന്നും ചെയ്യാത്ത നമ്മളേയും കല്ലെറിയുന്നത്..."
"കാ..കാ.. കാ എന്ന് ശിഷ്യർ അതു ശരിവെച്ചു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ