കറിയും ചോറും പിന്നെ
പീടികത്തളങ്ങളും
ഒറ്റയ്ക്ക് കളിച്ചങ്ങു
മടുത്ത നിമിഷത്തിൽ
അന്നെന്റെ ഹൃത്തിൽ
വെച്ച വിളക്കിൽ കൊളുത്തിയ
ഭദ്രദീപമാണിന്നും
അനുജ സങ്കല്പങ്ങൾ
ഓരോരോ നിമിഷവും
ജ്യേഷ്ഠനായി ഞാനും പിന്നെ
നിഴലായി അനുജനും.
തർക്കിച്ചും പിണങ്ങിയും,
ഹൃത്തിലായി വഴിയുന്ന-
പൂന്തേനെൻ അനുജനു
നിറച്ചും കൊടുക്കണം
അറിയാതിന്നുമീ ഞാൻ
അന്യനെ ചൂണ്ടിക്കാട്ടി
പ്രതിഷ്ഠിച്ചോരനുജനും
അനുജത്തിയുമെന്റെ
ഹൃത്തിനെയോർക്കാതെങ്ങോ
ജീവിച്ചു തിമർക്കുമ്പോൾ,
ആനന്ദ വേളകളിൽ,
ഉത്സവകാലങ്ങളിൽ,
ഒരു മാത്രയിൽ പോലും
ഓർത്തിരിക്കുന്നുണ്ടാമോ അവർ
ജ്യേഷ്ഠാ എന്നൊരു വിളി
പ്രതീക്ഷയർപ്പിക്കുന്നെന്നെ!
അന്നുഞാനെഴുതിയ
വരികൾ കണ്ടിട്ടവർ,
മറക്കില്ലേട്ടാ ജീവൻ
ബാക്കിയായ്
ഉണ്ടെന്നാകിൽ
എന്നോതി പുഞ്ചിരിച്ചും
ആണയൊന്നിട്ടും പോയോർ!
ഇന്നെന്റെ അന്ത്യകാല
കാഹളം മുഴക്കേണ്ട
സമയം ഓട്ടത്തിന്റെ
ലഹരി നുണയുമ്പോൾ
എവിടെയെന്നനുജൻ
ഞാനെന്നുമാഗ്രഹിച്ചോൻ
എവിടെയെന്നനുജത്തി
ഞാനെന്നു മാഗ്രഹിച്ചോൾ!
ഓരോരൊ ദിക്കിൽ പോകും
നേരത്ത് പോലുമിന്നും
അറിയാതെന്നുമീ ഞാൻ
തിരഞ്ഞു പോയീടുന്നു.
കണ്ണിനു കുളിരേകും വദനം
നിരാശയാൽ!
നിത്യവും പ്രതീക്ഷയാൽ
ഉള്ളത്തിൽ കൊളുത്തിയ
ദീപമായി കാത്തുവെച്ചു
അനുജ സങ്കല്പങ്ങൾ
വിശ്വാസത്തറകളിൽ!
------------------------
സതീശൻ പയ്യന്നൂർ
പീടികത്തളങ്ങളും
ഒറ്റയ്ക്ക് കളിച്ചങ്ങു
മടുത്ത നിമിഷത്തിൽ
അന്നെന്റെ ഹൃത്തിൽ
വെച്ച വിളക്കിൽ കൊളുത്തിയ
ഭദ്രദീപമാണിന്നും
അനുജ സങ്കല്പങ്ങൾ
ഓരോരോ നിമിഷവും
ജ്യേഷ്ഠനായി ഞാനും പിന്നെ
നിഴലായി അനുജനും.
തർക്കിച്ചും പിണങ്ങിയും,
ഹൃത്തിലായി വഴിയുന്ന-
പൂന്തേനെൻ അനുജനു
നിറച്ചും കൊടുക്കണം
അറിയാതിന്നുമീ ഞാൻ
അന്യനെ ചൂണ്ടിക്കാട്ടി
പ്രതിഷ്ഠിച്ചോരനുജനും
അനുജത്തിയുമെന്റെ
ഹൃത്തിനെയോർക്കാതെങ്ങോ
ജീവിച്ചു തിമർക്കുമ്പോൾ,
ആനന്ദ വേളകളിൽ,
ഉത്സവകാലങ്ങളിൽ,
ഒരു മാത്രയിൽ പോലും
ഓർത്തിരിക്കുന്നുണ്ടാമോ അവർ
ജ്യേഷ്ഠാ എന്നൊരു വിളി
പ്രതീക്ഷയർപ്പിക്കുന്നെന്നെ!
അന്നുഞാനെഴുതിയ
വരികൾ കണ്ടിട്ടവർ,
മറക്കില്ലേട്ടാ ജീവൻ
ബാക്കിയായ്
ഉണ്ടെന്നാകിൽ
എന്നോതി പുഞ്ചിരിച്ചും
ആണയൊന്നിട്ടും പോയോർ!
ഇന്നെന്റെ അന്ത്യകാല
കാഹളം മുഴക്കേണ്ട
സമയം ഓട്ടത്തിന്റെ
ലഹരി നുണയുമ്പോൾ
എവിടെയെന്നനുജൻ
ഞാനെന്നുമാഗ്രഹിച്ചോൻ
എവിടെയെന്നനുജത്തി
ഞാനെന്നു മാഗ്രഹിച്ചോൾ!
ഓരോരൊ ദിക്കിൽ പോകും
നേരത്ത് പോലുമിന്നും
അറിയാതെന്നുമീ ഞാൻ
തിരഞ്ഞു പോയീടുന്നു.
കണ്ണിനു കുളിരേകും വദനം
നിരാശയാൽ!
നിത്യവും പ്രതീക്ഷയാൽ
ഉള്ളത്തിൽ കൊളുത്തിയ
ദീപമായി കാത്തുവെച്ചു
അനുജ സങ്കല്പങ്ങൾ
വിശ്വാസത്തറകളിൽ!
------------------------
സതീശൻ പയ്യന്നൂർ
നന്നായിരിക്കുന്നു രചന.
മറുപടിഇല്ലാതാക്കൂമനസ്സില് സങ്കല്പിച്ചതെല്ലാം മിഥ്യയായിരുന്നെന്ന വ്യഥ!
"നിത്യവും പ്രതീക്ഷയാൽ
ഉള്ളത്തിൽ കൊളുത്തിയ
ദീപമായി കാത്തുവെച്ചു
അനുജ സങ്കല്പങ്ങൾ
വിശ്വാസത്തറകളിൽ!"
ആശംസകള്‍
@ Cv Thankappan - അതെ തങ്കപ്പേട്ടാ…വായനയ്ക്കും കമന്റിനും നന്ദി
ഇല്ലാതാക്കൂനല്ല സഹോദര സ്നേഹം നിറഞ്ഞ നില്‍കുന്ന വരികള്‍ ചേട്ടാ ആശംസകള്‍
മറുപടിഇല്ലാതാക്കൂ@ njaan punyavalan - എന്തോ ഒരു മടുപ്പ് … എന്താണെന്നറിയില്ല... ഒപ്പം എന്തൊക്കെയോ തിരക്കുകളും വിഷമങ്ങളും വന്നു ചേർന്നു.. അതാണ് ഇവിടെ വരാനും നിങ്ങളുടെ അടുത്തൊക്കെ വന്ന് വായിക്കാനും വൈകുന്നത്…വായനയ്ക്കും കമന്റിനും നന്ദി പുണ്യാളാ..
ഇല്ലാതാക്കൂസ്നേഹ്പൂർവ്വം
സ്നേഹവും സാഹോദര്യവും നിറഞ്ഞ വരികള്‍........ ....................................... ബ്ലോഗില്‍ പുതിയ പോസ്റ്റ്......... വികസ്സനത്തിന്റെ ജനപക്ഷം ........................ വായിക്കണേ.............
ഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദി ജയരാജ്‌മുരുക്കുംപുഴ
ഇല്ലാതാക്കൂഅറിയാതിന്നുമീ ഞാൻ
മറുപടിഇല്ലാതാക്കൂഅന്യനെ ചൂണ്ടിക്കാട്ടി
പ്രതിഷ്ഠിച്ചോരനുജനും
അനുജത്തിയുമെന്റെ
ഹൃത്തിനെയോർക്കാതെങ്ങോ
ജീവിച്ചു തിമർക്കുമ്പോൾ,................ഇതെനിക്ക് കൊണ്ടു ട്ടാ
@ muje - മറവി അനുഗ്രഹമാണെന്ന് പറഞ്ഞതാരാണ്..
ഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദി
മറന്നതല്ല ഒരിക്കലും.........."സമയം" അവനായിരുന്നു പ്രശ്നക്കാരന്‍
ഇല്ലാതാക്കൂഓ.. കെ..
ഇല്ലാതാക്കൂthank you..