പേജുകള്‍‌

ബുധനാഴ്‌ച, ഫെബ്രുവരി 29, 2012

ന്യായാന്യായങ്ങൾ!


അണു കുടുംബങ്ങളിൽ
നിറച്ചും അണുക്കൾ,
തലമുറകളിൽ നിന്നും തലമുറകളിലേക്ക്
 പടർന്നു പിടിക്കുന്ന രോഗങ്ങൾ!

പകലിലെ
കൊയ്ത്തു കഴിഞ്ഞു
കസേരകളിൽ ചുരുളുന്ന
എടുക്കാത്ത അണകൾ!

മനസ്സുകളിൽ
വ്രണങ്ങൾ നിറഞ്ഞും
വ്രണിതരാക്കപ്പെട്ടും
മിഴിനിറയുന്ന സായാഹ്നങ്ങൾ!

അണു കുടുംബത്തിലെ
ദൃഢചിത്തനെ
കരയിച്ചോരുള്ളി,
തറിഞ്ഞൊടുങ്ങുമ്പോൾ
ചോദ്യം ചെയ്തു,
ഹൃദയശൂന്യാനാം നീ
മിഴികൾ അനാവശ്യമായി
നിറയ്ക്കുന്നതെന്തിന്?
തുടയ്ക്കുന്നതെന്തിന്?
 
( പ്രതിഭ കുവൈറ്റ് ലിറ്റിൽ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

18 അഭിപ്രായങ്ങൾ:

  1. അണു കുടുംബങ്ങളിൽ
    നിറച്ചും അണുക്കൾ,
    തലമുറകളിൽ നിന്നും തലമുറകളിലേക്ക്
    പടർന്നു പിടിക്കുന്ന രോഗങ്ങൾ!


    മാഷേ... കലക്കന്‍....കുരുക്കിയ വാക്കുകളില്‍ നല്ല കവിത...

    മറുപടിഇല്ലാതാക്കൂ
  2. അണു കുടുംബത്തിലെ
    ദൃഢചിത്തനെ
    കരയിച്ചോരുള്ളി,
    തറിഞ്ഞൊടുങ്ങുമ്പോൾ
    ചോദ്യം ചെയ്തു,
    ഹൃദയശൂന്യാനാം നീ
    മിഴികൾ അനാവശ്യമായി
    നിറയ്ക്കുന്നതെന്തിന്?
    തുടയ്ക്കുന്നതെന്തിന്?

    ഈ വരികള്‍ കലക്കി.

    മറുപടിഇല്ലാതാക്കൂ
  3. വളരെ അര്‍ത്ഥവത്തായ കവിത.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. കാദു, അജിത്തേട്ടൻ, തങ്കപ്പേട്ടൻ എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി..

    മറുപടിഇല്ലാതാക്കൂ
  5. പകലിലെ
    കൊയ്ത്തു കഴിഞ്ഞു
    കസേരകളിൽ ചുരുളുന്ന
    എടുക്കാത്ത അണകൾ!

    ആ വരികളുടെ ബിംബങ്ങള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഇഷ്ടായി സുഹൃത്തേ ...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. നന്നായ് കെട്ടോ...ഇനിയെന്നെങ്കിലും അണുകുടുബങ്ങളിലെ നന്മകാണുകയാണെങ്കിൽ കവിതയാക്കാൻ മറക്കല്ലെ...

    മറുപടിഇല്ലാതാക്കൂ
  8. ഈ കാലത്തെ മിഡില്‍ ക്ലാസ്‌ ഫാമിലിയുടെ നേര്‍ക്കാഴ്ച.....
    നല്ല നിരീക്ഷണം

    മറുപടിഇല്ലാതാക്കൂ
  9. വാസ്തവം !

    "അണു കുടുംബങ്ങളിൽ
    നിറച്ചും അണുക്കൾ"
    ഹിഹി... ആ വരി വായിച്ച്‌ ശരിക്കും ചിരിച്ചുപോയി.

    മറുപടിഇല്ലാതാക്കൂ
  10. ചോദ്യം: ഹൃദയശൂന്യാനാം നീ മിഴികൾ അനാവശ്യമായി നിറയ്ക്കുന്നതെന്തിന്? തുടയ്ക്കുന്നതെന്തിന്?
    ഉത്തരം: അണുക്കൾ വ്യാപിച്ചിരിക്കുന്നതിനാൽ.

    മറുപടിഇല്ലാതാക്കൂ
  11. @ ഗീതാകുമാരി -
    @ Satheesan -

    വന്നതിനും വായിച്ചതിനും കമന്റിട്ടതിനും നന്ദി
    ------------------

    മറുപടിഇല്ലാതാക്കൂ
  12. @ സങ്കൽ‌പ്പങ്ങൾ - ഓ. കെ . കുത്തിക്കുറിക്കാന്‍ ശ്രമിക്കാം .. നന്ദി
    @ നാരദന്‍ - വായനക്കെന്റെ നന്ദി
    @ Abhinav --അതെ .. ഇനി അണു വിമുകതമാക്കണം ..അപ്പോഴേ മാതാപിതാക്കന്മാരെ തിരിച്ചറിയൂ .. അവരുടെ പ്രാധാന്യം ..അവരോടുള്ള കടപ്പാടു എന്നിവ തിരിച്ചറിയൂ എന്ന് തോന്നുന്നു
    # Harinath - ചോദ്യത്തിനുത്തരം ഇഷ്ടപ്പെട്ടു .. സ്നേഹത്തോടെ

    എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി..

    മറുപടിഇല്ലാതാക്കൂ
  13. അണു കുടുംബങ്ങളിൽ
    നിറച്ചും അണുക്കൾ,
    തലമുറകളിൽ നിന്നും തലമുറകളിലേക്ക്
    പടർന്നു പിടിക്കുന്ന രോഗങ്ങൾ!



    മനസ്സുകളിൽ
    വ്രണങ്ങൾ നിറഞ്ഞും
    വ്രണിതരാക്കപ്പെട്ടും
    മനോരോഗങ്ങളും...!

    മറുപടിഇല്ലാതാക്കൂ
  14. അണുകുടുംബത്തെപ്പറ്റി.
    അണുവിട തെറ്റാതെ ..!

    ആദ്യവരികൾ
    മനസ്സിൽ നിന്നു മായുന്നില്ല..!

    ഇതും ഒരു 'കിടു' സംഭവം തന്നെ മാഷേ..!
    ആശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  15. @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം -
    അതെ..അതെ..താങ്കളുടെ വായനക്കെന്റെ നമസ്ക്കാരം

    മറുപടിഇല്ലാതാക്കൂ
  16. @ പ്രഭന്‍ ക്യഷ്ണന്‍ -
    വായനയ്ക്കും കമന്റിനും നന്ദി

    മറുപടിഇല്ലാതാക്കൂ