പേജുകള്‍‌

ബുധനാഴ്‌ച, മാർച്ച് 23, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി നാലാം സർഗ്ഗം)

ലോകത്തിലെ ചിലർ പ്രേമസുധാരസം തലക്കു പിടിച്ച്‌ വെളിവില്ലാതെ നടക്കുമ്പോഴാണത്രേ കവിത വാറ്റി കുടിച്ച്‌ ചങ്കും കരളും ഉരുകി പൊട്ടിയൊലിച്ച്‌ മരിച്ചു പോവുന്നത്‌! അങ്ങിനെ മത്തു പിടിച്ച്‌ കവിയായി നാശ കോശമായി ആടിയാടി നടക്കുമ്പോൾ വഴിയെ പോകുന്നോനെയൊക്കെ പിടിച്ചു നിർത്തി ചറ പറ കുടിപ്പിക്കും..അങ്ങിനെ നയാ പൈസയുടെ പണിയെടുക്കാതെ, ചടഞ്ഞിരുന്ന് കവിത കുടിയന്മാരായവർ ചിലപ്പോൾ കുടിപ്പിച്ചവനെ തെറിവിളിക്കും, ചിലപ്പോൾ ജയ്‌ വിളിക്കും..അവർക്കൊരു രസം...!.. പ്രാന്തനെ നട്ടപിരാന്തനാക്കാൻ കിട്ടിയ അവസരം മുതലെടുത്തില്ലെങ്കിൽ പിന്നെ......!!

നോം വീട്ടിലെത്തി .. കസേരയിൽ ഇരുന്നു..നമുക്ക്‌ പ്രേമസുധാരസം ഒന്നും ഇല്യാച്ചാലും കവിത ഉണ്ടാക്കാനാവശ്യമായ എന്തൊക്കെയോ സാധനങ്ങൾ ഊറി വരുന്നു..ഒഴുകി വരുന്നു.. പിടിച്ച്‌ നിർത്താൻ പറ്റണില്ല.. സങ്കടായി നമുക്ക്‌!...ലേശം കവിത വാറ്റിയാലോന്ന് ശങ്ക!...

 മഹാകാവ്യം എഴുതുന്ന മഹാകവിയെന്നെ അപഖ്യാതി നമുക്കുണ്ടാവ്വോ.. ആവോ?..ആളുകൾ നമ്മെ പട്ടിണിക്കിട്ട്‌ കൊല്ലുമോ ആവോ?...തമ്മിൽ ഭേദം തീപ്പെട്ട്‌ പോക്വ തന്നെ.. എന്നൊക്കെ ശങ്കിച്ച്‌.. രണ്ടും കൽപിച്ച്‌ ഒരു കവിത കാച്ചി ..കുറുക്കി..കുടിച്ചു... ചാവാൻ പോന്നോൻ ചാവേറാവാനും മടിക്കില്ല്യ..നമുക്ക്‌ നിശ്ചീംണ്ട്‌!

അതിന്റെ സാരവും നവസാരവും ഇത്രേ ഇണ്ടാർന്നുള്ളൂ..

" അല്ലയോ അപ്സരസ്സിനെ തോൽപിക്കുന്ന സൗന്ദര്യത്തിനുടമയായ മഹത്‌ വനിതേ ..നമ്മെ തന്റെ സഹോദരനായി കരുതി, നമ്മുടെ സഹോദരിയായി വാണരുളിയാലും... അവിടേയ്ക്ക്‌ സ്വസ്തി ഭവിക്കട്ടെ!.. അങ്ങിനെ അവിടുത്തെ ജീവിതം ധന്യമാവട്ടേ!"

"ഇത്രയും നടു വളയ്ക്കണോ?.." -മനസ്സിന്റെ അസൂയ!

" നോം പറഞ്ഞു... ..." കുറ്റം പറയാൻ പറ്റാത്ത സൗന്ദര്യത്തിനുടമയാ നോം എന്ന് തനിക്ക്‌ അറിഞ്ഞു കൂടെടോ?.. നമ്മെ കണ്ടാൽ ചാവാലി പശു കൂടി തിരിഞ്ഞു നോക്കില്ല്യ..!..നോക്കിയിട്ടും ഇല്യാ.. അപ്പോൾ ഒരു ദേവത നമ്മെ ആദ്യമായി നോക്കിയിട്ട്‌... സംസാരിച്ചിട്ട്‌...നോം കടപ്പാട്‌ കാട്ടിയില്ലാച്ചാൽ സുകൃതക്ഷയം വന്ന തറവാട്ടിലെ മുടിയനായ സന്തതീന്നല്ലേ ആ മഹതി ധരിക്ക്യാ!"
"തന്റെ ഇഷ്ടം!" മനസ്സു പറഞ്ഞു.
"അത്രേന്നെ!"..നോം പറഞ്ഞു...നെഗളിക്ക്യാൻ മനസ്സിനും പഴുതു കൊടുക്കരുത്‌!..നമ്മൾ ഡീസന്റാകണം.. !

ആ വാറ്റിയ കവിത കുടിച്ച്‌ കുടിച്ച്‌ ഒരു വിധം മത്തു പിടിച്ചപ്പോൾ വേച്ചു വേച്ച്‌ നോം നടന്നു.. കവിതയുടെ ശക്തി കൊണ്ടാകണം.പെട്ടെന്ന് കരണ്ടു പോയി..!

പെങ്ങൾ ചിമ്മിനി വിളക്കുമായി വന്നു..മാതാശ്രീ പുൽപായ പായ വിരിച്ചു.. നമ്മുടെ ശ്രീലകത്ത്‌ അങ്ങിനെയാണ്‌ പതിവ്‌..!

പണ്ട്‌ " ഓം നമശിവായ!" ദൂരദർശൻ സീരിയൽ കാണാൻ ഒരു പുൽ പായയും കൊണ്ടാണ്‌ മാതാശ്രീയുടെ വരവ്‌!.. ആദ്യ പരസ്യം തുടങ്ങുമ്പോൾ തന്നെ സമൂഹ കൂർക്കം വലി തുടങ്ങും..പിന്നെ എഴുന്നേൽക്കുക ആരെങ്കിലും ഞെട്ടിയുണർന്ന് പരസ്പരം തട്ടി വിളിച്ചാലാണ്‌.." കഴിഞ്ഞോ എങ്കിൽ കിടന്നേക്കാം എന്ന് പറഞ്ഞ്‌!"..

കവിത സേവിച്ച്‌ വിവശനായ നോം അതിന്റെ വീര്യം അറിയാൻ ശ്രമിച്ചു.. .. ഒന്നു ടേസ്റ്റ്‌ ചെയ്ത്‌ കൊള്ളാം എന്ന് പറയാൻ ആരെയും കിട്ടിയില്ല..

മാതാശ്രീയേയും പെങ്ങളേയും നോം നിർബന്ധിച്ച്‌ കവിത സേവിപ്പിച്ചു!
"പെങ്ങൾ നമ്മെ രൂക്ഷ നോട്ടം നോക്കി..
" ഏതാ ഈ പെണ്ണ്‌!."
" ഹെന്താ.!." കവിതയ്ക്ക്‌ വല്ല ഉപ്പോ മറ്റോ കുറഞ്ഞോ ആവോ?.നോം ശങ്കിച്ചു
"..കവിത ഭേഷൊക്കെ തന്നെ ..പക്ഷെ...എഴുതുന്നതും കൊള്ളാം.. വല്ല പ്രേമോം മണ്ണാം കട്ടയും ആണോടാ?"
അമ്മയ്ക്കും ആ ശങ്ക പടർന്നു പിടിച്ചു..!
"..നോം അങ്ങിനത്തോനാണോ?.."
" ആർക്കറിയാം!"-- ഒരു കുടന്ന സംശയം അമ്മയ്ക്കും പകർന്നു കൊടുത്ത്‌ പെങ്ങൾ ഓരോന്നു പറഞ്ഞു..
".. ഉം..!.. എങ്കിൽ ഈ വീട്‌ മറന്നേക്കുകയാ നല്ലത്‌!"- അമ്മ തങ്ക സ്വഭാവം പുറത്തെടുത്തു...
" അമ്മേ..പ്രേമാണെങ്കിൽ നോം ആരെയും പേടിക്കാതെ പറയും പ്രേമാണെന്ന്..അല്ലാതെ കണ്ടോരെ പോലെ പാത്തു പതുങ്ങി..!.. ഈ നോം ആ ടൈപ്പല്ല...!..ഈ നോം അത്ര തരം താഴില്ല്യാ!"
" എങ്കിൽ കൊള്ളാം!"- പെങ്ങൾ..
മാതാശ്രീക്കും നമ്മെ അറിയാം...നോം ഡീസന്റാണ്‌ .. വിശ്വസിക്കാൻ കൊള്ളുന്നോനാണെന്ന്..!. .അതിനാൽ പിന്നെ ഒന്നും മിണ്ടിയില്ല..!

"...ഇനി പുലരണം...എന്നിട്ട്‌ വേണം ഈ കവിത ആ മഹതിക്ക്‌ കൊടുക്കാൻ.! ..പാവം ഇതു സേവിച്ച്‌ മരിച്ചു പോവ്വോ?..ഈ കവിത സേവിക്കുന്നതിലും ഭേദം "എന്നെ തല്ലിക്കൊല്ല്" എന്ന് പറഞ്ഞ്‌ ആത്മഹത്യ ചെയ്യോ? .. അതോ ആ തുണ്ടു കടലാസ്‌ വായിക്കുന്ന മാത്രയിൽ കുഴഞ്ഞു വീണ്‌. പിന്നെ സട കുടഞ്ഞെഴുന്നേറ്റ്‌..ഇനി കവിത എഴുതരുതെന്ന് പറഞ്ഞ്‌ താക്കീത്‌ തരുവോ?
..നോം കണക്കു കൂട്ടിയും കുറച്ചും കിഴിച്ചും ഹരിച്ചും ഇരുന്നു...!..

5 അഭിപ്രായങ്ങൾ:

  1. കവിത സേവിച്ചാല്‍ മരിക്യെ ? അമൃതാണ് കവിത ന്നാണല്ലോ നോം കേട്ടിരിക്കണേ ...

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ രമേശ്‌ അരൂർ

    താങ്കൾ പറയുന്നത്‌ സത്യമാണ്‌..കവിത അമൃതാണ്‌.. അതു താങ്കളെ പോലെ നന്നായി കവിത എഴുതുന്നവരുടേത്‌..വാലും തുമ്പും ഇലാതെ എഴുതുന്ന എന്നെ പോലുള്ളവരെയാണ്‌ ഉദ്ദേശിച്ചത്‌...
    വായിച്ചതിനും ശ്രദ്ധിക്കുന്നതിനും ഒരു പാട്‌ നന്ദി അറിയിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  3. >>..പാവം ഇതു സേവിച്ച്‌ മരിച്ചു പോവ്വോ?..<<

    കവിത കാണട്ടെ എന്നിട്ടു പറയാം..പിന്നെയ്ം ചത്തില്ലെങ്കിൽ നോം ഒരെണ്ണം കാച്ചിതരാം..പിന്നെ നോക്കണ്ട...
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  4. ഈ കവിത സേവിക്കുന്നതിലും ഭേദം "എന്നെ തല്ലിക്കൊല്ല്" എന്ന് പറഞ്ഞ്‌ ആത്മഹത്യ ചെയ്യാനാണ് കൂടുതല്‍ സാധ്യത....
    ( അനുഭവം ഗുരു...എന്നും പറയാം...ഹി..)

    മറുപടിഇല്ലാതാക്കൂ
  5. വായിച്ച ഏവർക്കും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ

    ...nikukechery കവിത മറന്നു...ഒന്നു രണ്ടു വരികൾ മാത്രേ ഓർമ്മയുള്ളൂ... പിന്നേം ചത്തില്ലേങ്കിൽ ചോദ്യ ചിഹ്നമായി കിടക്കേണ്ടി വരും.... ഹ ഹ ഹ
    JITHU പറഞ്ഞതു ശരിയാണ്‌ അനുഭവം ഗുരു.!

    മറുപടിഇല്ലാതാക്കൂ