ആടിനെ പട്ടിയാക്കി,
കുരുടനെ പൊട്ടനാക്കി,
പൊട്ടനെ കൂനനാക്കി,
കൂനനെ കുരുടനാക്കി,
പണം കണ്ടാലാർത്തി മൂക്കും,
വേശ്യയെ പോൽ,
ആളെ മാറ്റിയും,
സഖ്യം മാറിയും,
വാങ്ങിയും കൊടുത്തും,
മാറി മാറി അവർ ഭരിച്ചു!
മാറി മാറി നമ്മൾ,
ജയ് വിളിച്ചു!
പകൽ വെളിച്ചത്തിൽ,
തെറിവിളിച്ച്,
അന്ധകാരത്തിൽ,
തേൻ കുടത്തിൽ കൈയ്യിട്ട്,
തോളോട് തോളുരുമി അവരും,
വെറുത്തും,കുത്തിയും,
ചത്തും നമ്മളും!
ശനിയാഴ്‌ച, നവംബർ 06, 2010
ലോക നേതാവ്!
മഹാത്മാക്കളുടെ,
മഹനീയ നാട്ടിൽ,
ഒബാമ വന്നത്രെ!
ഒത്തിരി ഭയവും,
യുദ്ധക്കപ്പലും,
വിമാനവും,
സൈന്യവും,
കോട്ടും സൂട്ടും,
എടുപ്പത് പണവും,
പിടിപ്പത് പത്രാസ്സുമായി!
തുറന്ന കൈപ്പത്തിയിൽ,
കവർന്ന ജനഹൃദയം!
ഭയമേതുമില്ലാതെ,
അർദ്ധനഗ്നനാം ഫക്കീറായി,
ലോകത്തിൻ തുടിപ്പായ
മഹാത്മാവും,
പുകൾ പെറ്റ നാടും!
തുലാസിലൊതുങ്ങാത്ത,
അമൂല്യത!
ഇനിയെത്ര യുഗമവർ,
മാറ്റുരയ്ക്കേണം!
മഹാത്മാവിൻ,
ചെരുപ്പിൻ,
മഹത്വം പേറാൻ!
അഭിമാനമൂറി ജയ് വിളിച്ചു,
മഹാത്മാ ഗാന്ധീ കീ,
ഭാരത് മാതാ കീ!
മഹനീയ നാട്ടിൽ,
ഒബാമ വന്നത്രെ!
ഒത്തിരി ഭയവും,
യുദ്ധക്കപ്പലും,
വിമാനവും,
സൈന്യവും,
കോട്ടും സൂട്ടും,
എടുപ്പത് പണവും,
പിടിപ്പത് പത്രാസ്സുമായി!
തുറന്ന കൈപ്പത്തിയിൽ,
കവർന്ന ജനഹൃദയം!
ഭയമേതുമില്ലാതെ,
അർദ്ധനഗ്നനാം ഫക്കീറായി,
ലോകത്തിൻ തുടിപ്പായ
മഹാത്മാവും,
പുകൾ പെറ്റ നാടും!
തുലാസിലൊതുങ്ങാത്ത,
അമൂല്യത!
ഇനിയെത്ര യുഗമവർ,
മാറ്റുരയ്ക്കേണം!
മഹാത്മാവിൻ,
ചെരുപ്പിൻ,
മഹത്വം പേറാൻ!
അഭിമാനമൂറി ജയ് വിളിച്ചു,
മഹാത്മാ ഗാന്ധീ കീ,
ഭാരത് മാതാ കീ!
മാറാത്ത ഒന്നേയുള്ളൂ മാറ്റം!
അന്ന്:-
വാ കീറിയ ദൈവം അന്നം തരും! ..പക്ഷെ ഇരക്കണം
ഇന്ന്:-
വാ കീറിയ ദൈവം ബിരിയാണി തരും.. പക്ഷെ സദ്യയുള്ളിടത്ത് വലിഞ്ഞു കയറണം!
==========================================================
അന്ന്:-
നഗ്നനായ ആദത്തെ കണ്ട് നാണക്കേട് വന്ന് നാണം മറച്ച് അൽപം വിവരം വന്ന ഹവ്വ!
ഇന്ന്:-
വിവരം കൂടി നാണക്കേട് മാറി സർവ്വവും ഊരിയെറിയുന്ന ഹവ്വയെ കണ്ട് നാണക്കേട് വന്ന് കോട്ടും സൂട്ടുമണിഞ്ഞ് നാണം മറച്ച് ആദം!
============================================================
അന്ന് പ്രണയം:-
കൊടുത്ത മോതിരം കണ്ടാൽ കെട്ടിപ്പിടിച്ചും,
കാണാതിരുന്നാൽ ആട്ടിയകറ്റിയും!
ഇന്ന് പ്രണയം:-
തേൻ പുരട്ടിയ പ്രണയത്തിനൊടുവിൽ!
വിഷം പുരട്ടിയ പതനം!
========================================================
അന്ന്:-
കുതിരയായാൽ കുതിച്ചു പായണം! ..കഴുതയാണെങ്കിൽ അമറണം!
ഇന്ന്:-
കഴുതയായാൽ ചാറ്റ് ചെയ്യണം!..കുതിരയാണെങ്കിൽ ചീറ്റ് ചെയ്യണം!
==========================================================
അന്ന്:-
മൊഴി കേട്ടോനെല്ലാം മിടുക്കനായി,
ഇന്ന്:-
മൊഴി കേട്ടോനെല്ലാം മതി കേട്ട് മടിയനായി,
===========================================================
അന്ന്:-
അന്ന് പന്നിയെ അമ്പെയ്തു പിടിക്കാൻ പോകും മുന്നേ അയൽവക്കക്കാരോട് കലമ്പിച്ചൊടിച്ചും ഉപ്പിലിട്ട മാങ്ങ ചാണക കുഴിയിലെറിഞ്ഞും!
ഇന്ന്:-
ഇന്ന് ബീവറേജസ്സിൽ പോകും മുന്നേ അയൽ വക്കക്കാരനെ തെറി പറഞ്ഞും,വീട്ടിൽ മൺ ചട്ടി വാങ്ങി കൊടുത്തും!
=============================================================
അന്ന്:-
അച്ഛനെ കണ്ട് വളർന്ന മകൻ ഡോക്ടറായി, എഞ്ചിനിയോറായി!
ഇന്ന്:-
മകനെ കണ്ട് പഠിച്ച അച്ഛൻ ബഹുമാന്യനായി, കോടീശ്വരനായി!
==========================================================
അന്ന് :-
വീട്ടു കാവലിന് പട്ടി..കുഞ്ഞിനെ നോക്കാൻ ഭാര്യ .. നാട്ടു കവലയിൽ ഭർത്താവ്!
ഇന്ന് :-
കുഞ്ഞിനെ നോക്കാനും വീട്ടു കാവലിനും ഭർത്താവ്.. നാട്ടു കവലയിൽ ഭാര്യയും പട്ടിയും!
==========================================================
അന്ന് :-
മാമ്പൂവു കണ്ടും മക്കളെ കണ്ടും കൊതിക്കരുത്!
ഇന്ന് :-
മാർക്കറ്റിൽ പച്ചക്കറി കണ്ടും മത്സ്യവും ഇറച്ചിയും കണ്ടും കൊതിക്കരുത്!

വെള്ളിയാഴ്‌ച, നവംബർ 05, 2010
അവനും അവളും
അമിതത്തം ശീലിച്ച്,
മിതത്വമായി,
തത്വമായി,
ഉപദേശമായി
പഞ്ചാരരോഗിയായ്,
അയാളിരുന്നു,
തത്വ ചിന്തയിൽ,
ഉന്മത്തയായി,
തലയ്ക്ക്
കൈകൊടുത്ത്,
അവളും!
മിതത്വമായി,
തത്വമായി,
ഉപദേശമായി
പഞ്ചാരരോഗിയായ്,
അയാളിരുന്നു,
തത്വ ചിന്തയിൽ,
ഉന്മത്തയായി,
തലയ്ക്ക്
കൈകൊടുത്ത്,
അവളും!
എൻ ചിന്തയിലെ ചീന്ത്!
പണം വേണം,
പ്രണാമം!
കൈപിടിച്ചുയർത്തിയ
കൈകളിൽ,
വിലങ്ങിട്ടും!
പ്രശസ്തി വേണം!
പ്രധാനം!
പൊതിഞ്ഞു രക്ഷിച്ച,
ചിറകുകൾ,
അരിഞ്ഞെറിഞ്ഞും!
മൂല്ല്യമില്ലാത്ത,
ഉപദേശം,
തട്ടിൻ പുറം
തൂത്തുവാരാൻ!
തിരിച്ചറിയാത്ത,
ചതികളിൽ,
നെടുവീർപ്പിന്റെ
സ്ഥാനം വെറും
ചവറ്റു കൊട്ട!
അഭിനന്ദിച്ച്,
സ്വയം തെറി പറഞ്ഞ്,
കാലം കഴിക്കാം!
യുഗമൊന്നസ്ഥമിക്കട്ടേ!
പുശ്ചിച്ചു തള്ളേണ്ട
കലികാല വിശ്വാസം!
ശാപം സുനാമിയാകുമത്രേ!
"അങ്ങനെ ഭവിക്കരുതേ!"
അന്ധവിശ്വാസിയായ ഞാൻ,
നൊന്തുപ്രാർത്ഥിച്ചു!
പ്രണാമം!
കൈപിടിച്ചുയർത്തിയ
കൈകളിൽ,
വിലങ്ങിട്ടും!
പ്രശസ്തി വേണം!
പ്രധാനം!
പൊതിഞ്ഞു രക്ഷിച്ച,
ചിറകുകൾ,
അരിഞ്ഞെറിഞ്ഞും!
മൂല്ല്യമില്ലാത്ത,
ഉപദേശം,
തട്ടിൻ പുറം
തൂത്തുവാരാൻ!
തിരിച്ചറിയാത്ത,
ചതികളിൽ,
നെടുവീർപ്പിന്റെ
സ്ഥാനം വെറും
ചവറ്റു കൊട്ട!
അഭിനന്ദിച്ച്,
സ്വയം തെറി പറഞ്ഞ്,
കാലം കഴിക്കാം!
യുഗമൊന്നസ്ഥമിക്കട്ടേ!
പുശ്ചിച്ചു തള്ളേണ്ട
കലികാല വിശ്വാസം!
ശാപം സുനാമിയാകുമത്രേ!
"അങ്ങനെ ഭവിക്കരുതേ!"
അന്ധവിശ്വാസിയായ ഞാൻ,
നൊന്തുപ്രാർത്ഥിച്ചു!
രക്ത രക്ഷസ്സ്!
രാത്രിയുടെ യാമങ്ങളിൽ,
പ്രത്യക്ഷയായുറഞ്ഞ്,
ഞരമ്പുകളിൽ,
ചുണ്ടമർത്തി,
നിണമൂറ്റിക്കുടിച്ചും,
രക്തക്കറ പൂണ്ട,
ദന്തം തുടച്ചും,
അപ്രത്യക്ഷയായകലുന്ന,
രക്ത രക്ഷസ്സ്!
നിദ്രാഭംഗത്തിൽ,
സഹികെട്ട മാന്ത്രികൻ!
പുണ്യാത്മാക്കളുടെ,
അനുഗ്രഹാശിസ്സോടെ,
ഏതോ പുണ്യാത്മാവിൻ,
ഘോരതപസ്സിൽ,
മനസ്സിലൂർന്നുയിർ കൊണ്ട-
മന്ത്രജലം!
ഘോരമന്ത്രങ്ങൾ,
ഉരുക്കഴിച്ച്,
ഉറഞ്ഞ് തെളിച്ച്,
ആവാഹനം!
നിർവ്വികാരത,
സാക്ഷിയാക്കി,
മൂട്ടയുടെ ആത്മാവും
ശാപമോക്ഷമായ്
അനശ്വരതയിലേക്ക്!
പ്രത്യക്ഷയായുറഞ്ഞ്,
ഞരമ്പുകളിൽ,
ചുണ്ടമർത്തി,
നിണമൂറ്റിക്കുടിച്ചും,
രക്തക്കറ പൂണ്ട,
ദന്തം തുടച്ചും,
അപ്രത്യക്ഷയായകലുന്ന,
രക്ത രക്ഷസ്സ്!
നിദ്രാഭംഗത്തിൽ,
സഹികെട്ട മാന്ത്രികൻ!
പുണ്യാത്മാക്കളുടെ,
അനുഗ്രഹാശിസ്സോടെ,
ഏതോ പുണ്യാത്മാവിൻ,
ഘോരതപസ്സിൽ,
മനസ്സിലൂർന്നുയിർ കൊണ്ട-
മന്ത്രജലം!
ഘോരമന്ത്രങ്ങൾ,
ഉരുക്കഴിച്ച്,
ഉറഞ്ഞ് തെളിച്ച്,
ആവാഹനം!
നിർവ്വികാരത,
സാക്ഷിയാക്കി,
മൂട്ടയുടെ ആത്മാവും
ശാപമോക്ഷമായ്
അനശ്വരതയിലേക്ക്!
ഗന്ധർവ്വൻ!
ഗാനം മനോജ്ഞമാക്കി,
ലയിച്ചു പാടുന്ന,
ഗന്ധർവ്വൻ!
രക്തം കറന്നൂറ്റിയിട്ടും
മതിവരാത്ത,
ആനന്ദനിർവൃതി!
ആസ്വാദകനല്ലാത്ത
പ്രേക്ഷകന്റെ,
അർദ്ധബോധാവസ്ഥയിലെ,
ആദരിക്കാത്തഒരടി!
പത്രത്തിൽ,
സ്ഥാനമാകാതെ,
ഒരുറക്കം,
രണ്ടിടങ്ങളിൽ!
രക്തസാക്ഷിയാം
കൊതുകു ഗന്ധർവ്വനെൻ,
പ്രണാമം!
ലയിച്ചു പാടുന്ന,
ഗന്ധർവ്വൻ!
രക്തം കറന്നൂറ്റിയിട്ടും
മതിവരാത്ത,
ആനന്ദനിർവൃതി!
ആസ്വാദകനല്ലാത്ത
പ്രേക്ഷകന്റെ,
അർദ്ധബോധാവസ്ഥയിലെ,
ആദരിക്കാത്തഒരടി!
പത്രത്തിൽ,
സ്ഥാനമാകാതെ,
ഒരുറക്കം,
രണ്ടിടങ്ങളിൽ!
രക്തസാക്ഷിയാം
കൊതുകു ഗന്ധർവ്വനെൻ,
പ്രണാമം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)