അമ്മ രാവിലെ എഴുന്നേറ്റു..മക്കൾ പഠിക്കണംന്ന് ഇത്തിരി ആഗ്രഹമുള്ള അമ്മമാർ രാവിലെ എഴുന്നെൽക്കും.. ടൈമ്പീസിൽ അലാറം വെച്ച് നോം ചുരുണ്ടു കൂടി കിടന്നു..ടൈമ്പീസ് അടിച്ച് ശല്യം ചെയ്തപ്പോൾ അതിലെ സൂചിയുടെ ചെവി പിടിച്ച് വട്ടം കറക്കി..ഒരു കിഴുക്കും കൊടുത്തു
...ശവം!... ശബ്ദിച്ചു പോകരുത്!...അത്രേന്നെ!
" അവന്റെ അലോസരം അതോടെ നിന്നു..അപ്പോൾ നമ്മേ പേടീണ്ട്!...
നോം പുതപ്പു വീണ്ടും മൂടി ഒന്ന് ശയിച്ചേക്കാം എന്നു കരുതി പിന്നേം ഒന്നു ചുരുണ്ടു.. ഇതു വരെ ശയിച്ചത് ഒരു ശയനമാണോ? ഉറക്കമല്ലേ.. സാധാരണക്കാരൻ ഉറങ്ങുന്നതു പോലുള്ള ഉറക്കം!.. ഇനിയാണ് ശയനം!..യദാർത്ഥ പള്ളിയുറക്കം!
അമ്മ മെല്ലെ അടുത്തു വന്നു എത്തി നോക്കി!..ഭാവം എന്താണെന്ന് അറിയാലോന്ന മട്ടിൽ!..
.. പല്ലു തേക്കാനുള്ള ബ്രഷും പേസ്റ്റും എടുത്ത് വന്ന് വെള്ളവും എടുത്തു തന്നു കഴുകെടാ മുഖം, തേയ്ക്കെടാ പല്ല്, കുടിയെടാ ചായ, പഠിക്കെടാ വേഗം എന്നൊക്കെ പറയണംന്ന്ണ്ട് അമ്മയ്ക്ക് എന്ന് തോന്നി...പക്ഷെ പറഞ്ഞീല,...വലുതായാൽ ഒക്കെ സ്വന്തം വകുപ്പാ.. ഈ വകുപ്പുണ്ടാക്കിയോരെ നാലു തെറി പറഞ്ഞിട്ട് വീണ്ടും കിടക്കാമെന്ന് കരുതി ഒന്നു തിരിഞ്ഞു കിടന്നു...നോം തലയേതാണ് കാലേതാണെന്ന് ആർക്കും തിരിച്ചറിയാൻ പറ്റാത്തവണ്ണം പുതപ്പിനാൽ മൂടിയ ശുഭസമയം!!
."...എടാ...എഴുന്നേറ്റ് നാലക്ഷരം പഠിയെടാ..!.. സമയം എത്രയായെന്നാ... പോത്തു പോലെ കിടന്നുറങ്ങുകയാ പിന്നേം!"-വീണ്ടും ചുരുണ്ടിടാൻ ആഞ്ഞ നമുക്കിട്ട് പ്രഹരം!..കുട്യോളുടെ നേരെ ആർക്കും എന്തും ആവാലോ?
"നോം അലാറം വെച്ചതാണല്ലോ?"
"അതു നേരത്തെ അടിയുന്നത് കേട്ടല്ലോ?"
" അതു നിന്നെന്നാ തോന്നുന്നത്!"
"അതു പിന്നെ നിൽക്കുലോ?..നമ്മെ അത്രേയ്ക്ക് വിശ്വാസം വരാതെ അമ്മ!"
ഇങ്ങനെ തന്നെയാണോ എല്ലാ അമ്മമാരും!....വയ്യ എന്നാലും നോം എഴുന്നെറ്റു..!...നടുവിന് ഒക്കെ ഒരു പിടുത്തം!..പ്രാഞ്ചി പ്രാഞ്ചി പ്രാഞ്ചിയേട്ടനായി നടന്നു..
പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു.. ഫാസ്റ്റിനെ ബ്രേക്കിക്കൊണ്ട് ഒന്നു, രണ്ട്, നാലു ദോശ വിഴുങ്ങി... മൂന്ന് ഇല്ല മൂന്നും നാലും ദോശ ഒന്നാകെയാ വിഴുങ്ങിയത്...പഠിക്കാൻ പോകുമ്പോഴത്തെ ചായ അത്ര നന്നായില്ല ..അത്ര ഗുമ്മില്ല.. എന്നാലും സാരമില്ല!..
"..ഇനിയെന്തു പഠിത്തം ഇപ്പോൾ പോകാനാവുമല്ലോ?"- അമ്മ..
അപ്പറഞ്ഞത് നമുക്കത്ര സുഖിച്ചില്ല
" ഇനിയല്ലേ പഠിത്തം സ്റ്റാർട്ട് "എന്ന് നാമും!"
അപ്പുറം അതായത് പൂമുഖത്തിലെ സോഫയിൽ ഇരുന്നു..ആഞ്ഞിരുന്നു.പിന്നെ ചെരിഞ്ഞിരുന്നു.. ശരിയാവാതെ പിന്നെം ചാഞ്ഞിരുന്നു...ഇരിപ്പുറച്ചിട്ടു വേണ്ടെ പഠിക്കാൻ!.നട്ടെല്ലിനു ബലം പോര.....പിന്നെ ചാഞ്ഞു കിടന്നു..!..
മനനം ചെയ്തു പഠിക്കണം .. പഠിച്ചത് ഉരുക്കഴിക്കണം.. നാം കണ്ണടച്ചു ഉരുക്കഴിച്ചു..ഉരുക്കഴിച്ചു ഉരുക്കഴിച്ചു.. കിറുങ്ങിപ്പോയി .. അവിടെ ഉറങ്ങി പോയി..
ശബ്ദമൊന്നും ഉയരാതായപ്പോൾ അമ്മ പതുക്കെ ചാരപ്പണിക്കിറങ്ങി..
" എടാ..ഉറങ്ങുകയാണോ?"
" ഞെട്ടിപ്പിടഞ്ഞ് നാം എഴുന്നേറ്റു."...അല്ല! നോം ഉരുക്കഴിക്കയായിരുന്നു.."
"കളവു പറയാനും തുടങ്ങി.. ല്ലേ... അപ്പോൾ പിന്നെ കൂർക്കം വലി കേട്ടതോ?...
നമുക്ക് ആരോടും കളവു പറയണമെന്ന് ശ്ശി ആഗ്രഹം കൂടിയില്ല.. നാം ഉരുക്കഴിക്കാൻ കണ്ണടച്ചു.. കണ്ണ് ചതിച്ചു അത്രേന്നേ!..ഉറങ്ങിയതായിട്ട് നമുക്കൊട്ട് തോന്നിയിട്ടും ഇല്യാ! ...ഈ അമ്മയ്ക്ക് എന്തിന്റെ കേടാ..അഥവാ അങ്ങിനെ സംഭവിച്ചൂന്നിരിക്കട്ടേ കൂർക്കം വലി കേട്ടാൽ പിള്ളാരെ ശല്യം ചെയ്യാതെ ചെവി പൊത്തുകയല്ലേ വേണ്ടത്.. അതിനു പകരം പറഞ്ഞു.. " പഠിക്കാതെ നടന്നോ?.. നിന്നൊടൊക്കെ ആര് പറയും.. ചായയും കുടിച്ച് നല്ലോണം ഉറങ്ങിക്കോ?"
പെട്ടെന്ന് ഉറക്കച്ചടവിൽ അൽപം ദേഷ്യത്തോടെ നാം പറഞ്ഞു - " എന്റെ കാര്യം നോക്കാൻ എനിക്കറിയില്ലേ.. അമ്മയെന്തിനാ വെറുതെ..!"
നമ്മെ വിശ്വാസത്തിലെടുത്ത അമ്മയ്ക്കത് സങ്കടായി.." നിനക്കറിയാം അല്ലേ?.. ഇനി ഞാൻ ഇടപെടുന്നില്ല.. നിന്റെ കാര്യം നീ തന്നെ നോക്കിക്കോ..!"..എന്നാലും അവൻ അങ്ങിനെ പറഞ്ഞല്ലോ എന്നായി അമ്മയുടെ ചിന്ത!... അമ്മ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു..
" ഛേ.. വേണ്ടായിരുന്നു.. എന്റെ നാവാ ചതിച്ചത്!.. അസത്തിനെ അരിഞ്ഞു കളയണംന്നൊക്കെ വിചാരിച്ചു നോം ഇരുന്നു..
അമ്മയുടെ ഹൃദയം നുറുങ്ങിയിരുന്നു... അമ്മ പെങ്ങളോട് പരാതി പറഞ്ഞു... പെങ്ങൾ എന്റെടുത്തു വന്നു.." നീയ്യെന്താ അമ്മയോട് പറഞ്ഞത്?..നിന്റെ കാര്യം നീ നോക്കും എന്നൊക്കെ പറഞ്ഞെത്രെ! അമ്മയ്ക്കത് വളരെ സങ്കടായി ഇരിക്കയാ.."!"
നോം ഒന്നും മിണ്ടിയില്ല.. കുറ്റബോധം തോന്നി..
നോം മനസ്സിൽ പോലും വിചാരിച്ചില്ല ഇതത്രെ പ്രശ്നമാകുമെന്ന്.. ഉറക്കിൽ എന്തൊ പിച്ചും പേയും പറഞ്ഞതാണ്..
നമുക്ക് സങ്കടായി...ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.. അമ്മയെ വിഷമിപ്പിച്ചിട്ട്.. ഛേ...നാം ആരോടും മിണ്ടാതെ കരഞ്ഞു ...മൗനവൃതത്തിലായി..."പെറ്റമ്മയെ ദ്രോഹിച്ചിട്ട്, വേദനിപ്പിച്ചിട്ട് നിൽക്കുന്ന മൂശ്ശേട്ടയ്ക്ക് കുറഞ്ഞ ശിക്ഷ മരണമാണ്.!.മരിക്ക്വന്നേ!..... നമ്മുടെ മനസ്സ് നമുക്ക് ശിക്ഷാ വിധി പകർപ്പ് വായിച്ചു കേൾപ്പിച്ചു ചോദിച്ചു.."വല്ലതും ബോധിപ്പിക്കാനുണ്ടോ?.
."..ഇല്യ .. വല്യ വേദന വേദനിക്കാണ്ട് പെട്ടെന്ന് ഒടുക്കണം ഇത്രെ ആഗ്രഹം ഉള്ളൂ!..ആർക്കും ദ്രോഹുല്യാണ്ട് തീരണം!"...
ശിക്ഷ അപ്പീലില്ലാത്ത വണ്ണം പാസ്സാക്കപ്പെട്ടു.. ഇനി നടത്തണം അത്രേ വേണ്ടൂ....
കാലാവധി പരിമിതമാണ്!.. വിധിയിൽ നമുക്കൊരു വിഷമോം ഇല്യ.. തെറ്റു ചെയ്തത് നോം..അത് തലകുലുക്കി നോം സമ്മതിച്ചിരിക്കുണൂ.. അല്ലെങ്കിലും നോം ജീവിച്ചിട്ട് ഭൂമിക്ക് ഭാരായെങ്കിൽ അത് ഇല്ലാതാക്കാനുള്ള സമയം വന്നിരിക്കുണൂ..
ഒരു തട്ടാൻ ചെറുക്കനുണ്ട് അവന്റെ കൈയ്യിൽ പൊട്ടാസ്യം സയനൈഡ് ഉണ്ടാകും എന്നറിഞ്ഞു..
നോം ഒരടവെടുത്ത് അവന്റെടുക്കലെത്തി പറഞ്ഞു " എടാ ഒരു ഭ്രാന്തൻ നായ കടിച്ച ഒരു നായയുണ്ട് അതിനെ കൊല്ലുവാൻ ഉടമസ്ഥന് വല്ലാത്ത ബുദ്ധിമുട്ട് അതിനാൽ തന്റെ കൈയ്യിൽ സയനൈഡ് ഉണ്ടെങ്കിൽ തരുമോ?"
അവൻ തന്നില്ല.. പഹയൻ എന്തൊക്കെയോ നിയമത്തിന്റെ നൂലാമാല പറഞ്ഞു ഒഴിവായി..
അവനെ ആ നിമിഷം തല്ലിക്കൊന്ന് കെട്ടി തൂക്കേണ്ട മനസ്സു വരെ നമുക്കുണ്ടായി... എന്തായാലും വല്യ ശിക്ഷ നമുക്കുണ്ട് അതിൽ പരം ശിക്ഷ നമുക്കിനി കൂടുതൽ ലഭിക്കാനില്ലല്ലോ?.. എന്നാലും പോട്ടേ.. ആ നാശക്കാരൻ എവിടെയെങ്കിലും പോയി തുലയട്ടേ.. എന്ന് നാം മനസ്സിൽ കരുതി..അവനെ വെറുതെ വിട്ടു..നമ്മുടെ സന്മനസ്സ് അത്ര തന്നെ!.. മറ്റൊരാളായിരുന്നെങ്കിൽ കാണാമായിരുന്നു...
പിന്നെ വേറൊരു പയ്യന്റെ അടുക്കലെത്തി.. " അവന്റെ വളർത്തു നായയ്ക്ക് പേയിളകിയപ്പോൾ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഇതേ മരുന്ന്കൊണ്ടു വന്നു കൊടുത്തുവത്രെ അവന്റെ അച്ഛൻ.!. അൽപം ബാക്കിയുള്ളത് പറമ്പിന്റെ മൂലയിൽ എവിടെയോ കുഴിച്ചിട്ടുവത്രെ.. അവൻ തരുന്നില്ല.. അറ്റ്ലീസ്റ്റ് എവിടെയാണ് കുഴിച്ചിട്ടതെന്നു കൂടി പറഞ്ഞു തരുന്നില്ല...പറഞ്ഞു തന്നെങ്കിൽ പാത്തു പതുങ്ങി വന്ന് അതു നാം മോഷ്ടിച്ചേനേ!....മൊത്തം ജേസിബി കൊണ്ടു വന്ന് കിളച്ച് കണ്ടു പിടിക്കാൻ പറ്റുമോ?
.. ഇനിയെന്ത് രക്ഷ എന്നു കരുതി ഭ്രാന്തെടുത്തു.. മനസ്സിന്റെ താളം തെറ്റി.. ഇനി തീരുമാനം ഒന്നു മാത്രം ...കടലോ, കയറോ, കേന്ദ്ര സർക്കാരിന്റെ വണ്ടിയോ?.. ആകെ അസ്വസ്ഥമായി ഇരുന്നു.. പദ്ധതി തയ്യാറാക്കി...ആത്മഹത്യ എന്നത് അന്താരാഷ്ട്രകുറ്റമാണ്.. പക്ഷെ ഇത് ആവശ്യമായി.. അത്യാവശ്യമായി വിധിക്കപ്പെട്ട വിധിയാണ്!.. അത് ആത്മഹത്യയല്ല..!..വിധി വന്നു.. ഇനി അപ്പീലിനു പോകലൊന്നും ഇല്യ..നമ്മുടെ ജൂഡീഷ്യറിയെ നാം വാഴ്ത്തി.. ധാർമ്മികമായ വിധി തന്നെ അതിനാൽ അംഗീകരിച്ചിരിക്കുന്നു..! .നോം മുറിയുടെ മൂലയിൽ ലൈറ്റ് ഇടാതെ ഇരുന്നു..!.. ഇന്ന് അവസാന അത്താഴം!..
" ഇവനെവിടെ?.. കാണുന്നില്ലല്ലോ?..
"എന്താടാ..ലൈറ്റ് ഇടാതെ?"- പെങ്ങൾ ചോദിച്ചു..
"ഒന്നൂല്യ!"
-നമുക്ക് വെളിച്ചം തന്നെ അറപ്പായി തോന്നി...നാണോം മാനോം കെട്ട വെളിച്ചം!...
"എന്താടാ നിനക്ക് പറ്റിയേ!"- അമ്മയും ആദ്യം കലിപ്പോടെ ചോദിച്ചു..അമ്മ ആദ്യം വിചാരിച്ചു നാം സ്വന്തം കാര്യം നോക്കാൻ പ്രാപ്തനായി സന്തോഷിച്ചിരിക്കുകയാണെന്നാണ്!
"നിന്റെ മുഖം കുറേ ആയല്ലോ കടന്നലു കുത്തിയ മാതിരി!.. ഒരു മൗനവൃതം!"
" ഒന്നുല്യ!"- അന്നു രാത്രി ഒടുക്കാൻ വെച്ച ദേഹം ജീവനോടെ അവർ കണ്ടോട്ടേ എന്നു നാം മനസ്സിൽ കരുതി....
"നമ്മുടെ അടുത്തിരുന്നു അമ്മ നിർബന്ധിച്ചു.." എന്താടാ.. പറയെടാ.."
" ഒന്നുല്യ!"-
"എന്തുണ്ടെങ്കിലും പറയെടാ..എന്താ നിനക്ക് പറ്റീത്.. രണ്ടു മൂന്നു ദിവസമായി ഇവൻ ഒന്നും മിണ്ടുന്നില്ലല്ലോ?"
" ഒന്നൂല്യാന്ന് പറഞ്ഞില്ലേ.."
"പറയെടാ.."
പറയണോ വേണ്ടയോ? നമ്മുടെ മനസ്സ് ആടിയുലഞ്ഞു...പക്ഷെ അവർ നിർബന്ധിച്ചു പറയിച്ചു..
".. മാപ്പ്!... അമ്മയ്ക്ക് അന്നു പറഞ്ഞത് വിഷമം ഇണ്ടാക്കിയെങ്കിൽ!... കൂടുതൽ ഒന്നും പറയാൻ നാവു പൊങ്ങിയില്ല വിഷമം എന്റെ നാവിനെ വരിഞ്ഞു മുറുക്കിയിരുന്നു..
"നീയെന്താ പറയുന്നത്?"
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനെ നിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ..ഞാൻ പറഞ്ഞത് ..അല്ല്ലാതെ എനിക്കെന്താ വേണ്ടത്...!"
" നമ്മുടെ അന്വേഷണം അവരുമായി നാം പങ്കുവെച്ചു.. കഥകൾ കേട്ട അവർ ഞെട്ടിപ്പോയി..ഒന്നും മിണ്ടാതെ സ്തംഭിച്ചിരുന്നു...
അമ്മ നമ്മെ കെട്ടിപ്പിടിച്ചു..."..മോനേ .. നീ!... എനിക്കൊരു വിഷമോം ഇല്യാ ട്ടോ.."!"-അമ്മയും കരഞ്ഞു പോയിരുന്നു..
ഒരു കൊച്ചു കുഞ്ഞിനെ സ്വാന്ത്വനിപ്പിക്കും പോലെ അമ്മ നമ്മെ സാന്ത്വനിപ്പിച്ചു..ഒപ്പം പെങ്ങളും..!
ആ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ നാം നിങ്ങളെ ഇങ്ങനെ വധിക്കാൻ ഇന്നുണ്ടാകുമായിരുന്നില്ല..!..സത്യം!!
**എല്ലാ മാതാ പിതാക്കളും നമ്മുടെ നന്മയെ ലക്ഷ്യമിട്ടാണ് നമ്മെ ശകാരിക്കുന്നത്... നമ്മുടെ ഉയർച്ച മറ്റുള്ളവരേക്കാളും ആഗ്രഹിക്കുന്നത് അവരല്ലാതെ മറ്റാരുമില്ല.. !!
ശനിയാഴ്‌ച, ഒക്‌ടോബർ 09, 2010
വ്യാഴാഴ്‌ച, ഒക്‌ടോബർ 07, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തി രണ്ടാം സർഗ്ഗം)
ജിന്ദകി കേ സഫ്രോം കീ സുനാമി ഹേ.. ഹും.. ഹോ?..ഒരു മലയാളിയെ മനസ്സിലാക്കിക്കാൻ ഇത്രെയൊക്കെ ഹിന്ദി മതി.. ഈ ഹിന്ദിക്കാരെ മനസ്സിലാക്കിക്കാനാ പാട്!.. ഭാഷ അവരുടേതെന്ന് പറഞ്ഞിട്ടെന്താ കാര്യം?..നോ കാര്യംസ്!.. തലച്ചോറിൽ ഇച്ചിരി KFC ചിക്കൻ വേണം..ഇച്ചിരി ഹം ബർഗർ കിംഗിന്റ് സത്ത് വേണം!.. ഉണ്ടായാൽ പോരാ.. അതു വല്ലപ്പോഴും ഞാനിവിടെയുണ്ടേ എന്ന് പറഞ്ഞു നെലോളിക്കയും വേണം!... അറ്റ് ലീസ്റ്റ് മൂന്ന് നാല് പെഗ്ഗ് നാടൻ വ്യാജന്റെ ഗുൽഗുലു തിക്തക സേവ വേണം! .അതൊന്നും ഇല്യാത്ത പാവങ്ങളാണെങ്കിൽ ജോണി വാക്കറുടെ വാക്കിംഗ് വേണം!...നമുക്കതന്നും ഇല്യാച്ചാലും ഇതൊക്കെ ഉണ്ടെന്ന് ആളുകൾക്ക് തോന്നണം!... നമുക്കിതൊന്നും ഇല്യാലോ.. എന്നിട്ടും ആളുകൾ അതൊക്കെ കൂടി ഇവൻ ചെയ്യോന്ന് എത്ര പേടിച്ചു.. എന്നിട്ട് വല്ലതും നടന്നോ?
ചളുപ്പില്ലാതെ പറയാൻ ഇത്രേ വേണ്ടൂ.... .. കേൾക്കാനും അതു പോലെ അർത്ഥം മനസ്സിലാക്കാനും പഠിക്കണം!.
... നമ്മുടെ ഹിന്ദി കേട്ട് പേടിച്ചു പോയോ? .. പേടിക്കയൊന്നും വേണ്ട നാമില്ലേ കൂടെ ..അർത്ഥം നോം പറഞ്ഞു തരില്ലേ?..ഹിന്ദി സിമ്പിൾ !.. ബട്ട് ഡിഫിക്കൽട്ട് ടു എക്സ്പ്ലേയിൻ..!!..നമ്മുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷു കേട്ട് ഇപ്പോൾ ഇംഗ്ലീഷും ബുദ്ധിമുട്ടായോ?..വായെടുത്താൽ നമുക്ക് ഇംഗ്ലീഷേ വരൂ.. ഇല്ലാച്ചാൽ ഹിന്ദി.. അറിയാത്തതിന്റെ കൊഴപ്പാ...! കൈ തരിപ്പാണോന്ന് നിങ്ങൾ സംശീച്ചു പോവും.. അല്ല..... നമ്മെ തൊടാൻ നാട്ടുകാർ സമ്മതിക്കില്ല.." ഓൻ പാവാ" എന്ന് പറഞ്ഞ് നാട്ടുകാർ തന്ന സർട്ടിഫിക്കേറ്റും കൊണ്ട് നടക്കുന്ന നമ്മെ ഈ ഭൂമിമലയാളത്തിൽ ആരും ഒരു ചുക്കും ചെയ്യില്ല്യാ.. ചെയ്താൽ കോടതിയലക്ഷ്യം എന്ന മട്ടിൽ നാട്ടുകാർ കൈവെക്കും!..ജാമ്യം കിട്ടാത്ത വകുപ്പാ!
....അതായത് നിസ്സാരമായി പറയ്കാച്ചാൽ ...ഹിന്ദി എയർ ഇന്ത്യ പ്ലെയിനിൽ കയറും പോലെ സാധു.. തിരിച്ചിറങ്ങാനാ പാട്!.. എത്തിയാൽ എത്തി.. എന്നർത്ഥം!. . ഇല്ലെങ്കിൽ കാസർഗോട്ടുകാരനെ മംഗലാപുരമായീന്നും പറഞ്ഞ് കൊച്ചീലെറക്കിക്കളയും!.. അവിടുന്നു കപ്പലണ്ടിയും കൊറിച്ച് ട്രൈയിനിനു വരാം.. വിരോധമില്ലെങ്കിൽ എയർ ഇന്ത്യ വണ്ടി എത്തിച്ചു തരും വരെ, അല്ലെങ്കിൽ ലീവു തീരും വരെ ഒന്നും രണ്ടും പറഞ്ഞിരിക്കാം..നല്ല കുടുംബത്തിൽ പിറന്നോരാ അവര്...നല്ല സ്നേഹാ എല്ലാരോടും .."നിങ്ങളിപ്പം പോകേണ്ടാന്ന്.... ചോറും കറിയും ഇല്ലെങ്കിലും ഉള്ള പച്ചവെള്ളം കുടിച്ച് എവിടെയെങ്കിലും കുത്തിയിരുന്നോളൂന്ന് " അവർ പറയും.. അത്ര സ്നേഹാ!...നമ്മളെ വേഗം പറഞ്ഞു വിട്ടിട്ട് അവർക്കത്രയ്ക്ക് തിരക്കൊന്നുമില്ല എന്നു സാരം!..നമ്മൾ അൽപം തൊയ്‌ര്യവും ഇച്ചിരി ക്ഷമയും കൊടുത്താൽ മതി!
അപ്പോൾ നോം പറഞ്ഞത് ഇത്രമാത്രം.. ജിന്ദകീ നഗരത്തിലെ ( മുംബെയിലെ) സഫ്രാംകെട്ട് എന്നറിയപ്പെടുന്ന ചുവന്ന തെരുവിൽ സുനാമി വന്നപ്പോൾ എന്നർത്ഥം!...അവിടെ സുനാമി വന്നപ്പോൾ കേരളത്തിലെ ആഗ്രഹമുള്ള പെണ്ണുങ്ങൾക്ക് സ്വയം തൊഴിലു കൈമാറി അവർ മാതൃക കാട്ടീന്നർത്ഥം.. കുഞ്ഞുങ്ങൾ ഇത്രയും മനസ്സിലാക്കിയാൽ മതി.. പ്രായമാവുമ്പോൾ എല്ലാം വഴി പോലെ തിരിഞ്ഞോളും.. ചില മൊബൈലു മാമൻന്മാർ പറഞ്ഞ് തരാം പറഞ്ഞ് തരാം എന്ന് പറഞ്ഞ് പുറകേ മെസ്സേജുമായി വരും...കേൾക്കരുത്.. പോകരുത്..!..ജീവിതം തുലച്ച് പിന്നീട് കാറി വിളിക്കരുത്!.. .അവർക്കെന്തു നഷ്ടം.?. ചൂണ്ടയിട്ടാൽ പരലെങ്കിൽ പരലു മീൻ!..തിന്നണം.. ബാക്കീണ്ടെങ്കിൽ ചന്തയിൽ കൊണ്ട് പോകണം, വിൽക്കണം പുട്ടടിക്കണം അത്രെന്നെ.. മഹാ പാപികൾ!.. എന്നെ കേൾക്കുന്ന പീള്ളേർ നല്ല പിള്ളയായി.. നല്ല വഴിയേ നടക്കണം എന്നൊരാഗ്രഹംണ്ട്!.. അതിനാൽ നോം പറഞ്ഞു .. നിങ്ങൾ കേട്ടു.. അത്രേന്നേ!.. ഇനി നല്ല പിള്ളയായി നടക്കുമെന്ന് ഇന്നെങ്കിലും സത്യ പ്രതിജ്ഞ ചെയ്തോളൂ..!
അന്നത്തെ സമയത്ത് നമുക്കാ സാധനം അതായത് ആ അസത്ത് മൊബൈൽ സങ്കൽപത്തിൽ കൂടി ഉണ്ടായിരുന്നില്ല..അതിനാൽ നമ്മൾ രക്ഷപ്പെട്ടു!..ഇന്നത്തെ പിള്ളേരുടെ ഒരു യോഗേ.. മദ്യകാമമോക്ഷസന്യാസയോഗം!.. അതും മുലകുടി മാറാത്ത പ്രായത്തിൽ തന്നെ!..നമ്മെ പറയാൻ സമ്മതിക്യാ...നിങ്ങള് കേൾക്ക്വാ..
"എന്റെ മോളും നിന്റെ കൂടെ ഏഴാം ക്ലാസ്സു വരെ പഠിച്ചോളല്ലേ..ഇപ്പോ ഇവളും കോളേജിൽ നിന്റെ ക്ലാസ്സിലാ..നീയ്യെടുത്ത ഗ്രൂപ്പാത്രെ... കോളേജിൽ റാഗിങ്ങോ, എന്തൊക്കെയോ പറയുന്നു .. എനിക്ക് പേടിയാവുന്നു.. ന്റെമോനേ.. ഇവളെ ഇടയ്ക്ക് നീ ശ്രദ്ധിക്കണേ.."- പരിഭ്രമത്താൽ ഒാടിക്കൊണ്ട് വന്ന ഒരു മാതാവ് ഒരുവളെ എന്റെ മേൽനോട്ടത്തിലാക്കി ..കോളേജിലേക്ക് ആദ്യായിട്ടാ നാമും!.. എങ്കിലും പറഞ്ഞു..
" ഈ നോമില്ലേ.. ഒന്നും പേടിക്കേണ്ട!..."
അമ്മ എന്റെ ബലം പിടുത്തം ഒട്ടൊന്നയച്ചു പറഞ്ഞു.." ഇവനെയാ എനിക്ക് പേടി!"
നോം ഞെട്ടി... നോം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെയായി..എന്തൊക്കെയാ നാം കേൾക്കണത്!
.. ..പച്ച പശുവായ നമ്മെ കുറുക്കനാണിവൻ എന്ന് അമ്മ മുദ്രകുത്തിയോ?.. കോഴിയെ കുറുക്കന്റെ കൈയ്യിൽ ഏൽപിക്കരുത് എന്നാണോ അതിന്റെ അർത്ഥം??
"ഹേയ്.. നിങ്ങൾ ഭയക്കേണ്ട!".. എന്നു നോം പറയും മുന്നേ അമ്മ പറഞ്ഞു.". അയലോക്കത്തെ മറ്റൊരു പെൺകുട്ടീണ്ട്.. അവളിപ്പോൾ രണ്ടാം വർഷമാ...അതാ എനിക്ക് സമാധാനം!.."
നമ്മുടെ സമാധാനം പോയിക്കിട്ടി!...നമ്മെ അമ്മ അയലോക്കത്തെ പെൺകുട്ടിയെ നോക്കാൻ ഏൽപിച്ചൂന്ന് സാരം!.. അതായത് ചാരപ്പണിക്ക് ആളെ നിർത്തീന്ന്...". അവൾ കുഴപ്പമില്ല.. നമ്മുടെ പെങ്ങളെ പോലെ തന്ന്യാ എന്നാലും അവള് ആൺകുട്ട്യാ"- അമ്മേടെ ഓരോ അധിക പ്രസംഗം.!. നോം മിണ്ടീല.. നോം ഒരു പെൺകുട്ടീനെ നോക്കണം... നമ്മെ മറ്റൊരു പെൺകുട്ടി പിറകിൽ നിന്നു നിരീക്ഷണത്തിനും.. നമുക്ക് വയ്യ!..ചത്താ മതീന്നായി!.. ഒരു പാവാടേം ബ്ലൗസും കൂടി തുന്നി തന്നാൽ പൊട്ടും കുത്തി മാന്യമായി അവരുടെ കൂടെ കുണുങ്ങി, കുണുങ്ങി പോവാരുന്നല്ലോ?..
"..ഈ പറേണ കുട്ടി നമ്മുടെ ക്ലാസ്സിൽ ഒപ്പം പഠിച്ചിട്ട് എന്തെങ്കിലും മാന നഷ്ടം ആ കുട്ടിക്കിണ്ടായോ?..അവള് ഛർദ്ദിച്ച് കുഴഞ്ഞ് വീണോ?.. അമ്മ അവൾക്ക് ചിലവിനു കൊടുക്കാൻ പോകുകയിണ്ടായോ?..അവളെ നോം നോക്കിയോ? .. കോക്രി കാട്ടിയോ?.."
.-നോം പൊട്ടിതെറിച്ചു!..അതൊക്കെയല്ലേ നാട്ടു നടപ്പ്!..മാതാ പിതാക്കന്മാർ ചെയ്യേണ്ട കർത്തവ്യം?
" അതല്ലെടാ ആദ്യായി പോക്വല്ലേ.. അവിടെ പിള്ളേര് എന്തെങ്കിലും കോമിക്ക് കാട്ടിയാൽ ആ പെൺകുട്ടി നിന്നെ അവരുടെ ക്ലാസ്സിലുള്ള കുട്യോളോട് പറഞ്ഞ് രക്ഷിക്കില്ലേ.. അതാ"
അമ്മ പഴയ പ്ലേറ്റ് കഴുകി വെച്ച് പുതിയ പ്ലേറ്റ് തന്നു... അമ്മേടെ ഒാരോ കളികളേ.. സംശയങ്ങളേ..!..ഈ ഇളം മുറ തമ്പുരാനുമില്ലേ ആശയും ആഗ്രഹങ്ങളും.. ആവേശവും.. പരവേശവും!! ..
തെറ്റിദ്ധരിക്കേണ്ട...ആ പെൺകിടാവല്ല നമ്മുടെ മനസ്സിൽ ....അതു പാവം പയ്യൻസ്!.നോം ആ ടൈപ്പല്ല....ഇച്ചിരി മുന്തിയ ഇനമാണ്!.... കോളേജിൽ എത്രെയെത്രെ തരം കിടാങ്ങൾ നമുക്ക് മോക്ഷം തരുവോ?.. നമുക്ക് മോക്ഷം തരുവോന്ന് പറഞ്ഞ് വേറെ കിടപ്പുണ്ട്?... നമുക്ക് അങ്ങിനെത്തെ ആഗ്രഹമില്ലെങ്കിലും നല്ല പെൺകിടാവാണെങ്കിൽ ഒരു സംശയത്തിന്റെ ആനുകൂല്യം കൊടുക്കാലോ?..ഒഴുകി ഒഴുകി നടക്കുന്ന അവൾക്ക് ഒരു സമാധാനമാവൂലോ... അത് അവളുടെ ജീവിതത്തിൽ ഒരു കച്ചിതുരുമ്പ് കിട്ടിയെന്നെങ്കിലും കരുതൂലോ? . ഹാവൂന്ന് .സമാധാനീക്കൂലോ?... അതൊക്കെ വെള്ളമൊഴിച്ച് അമ്മ കെടുത്തി..ചാരപ്പണിക്ക് ആളെ വെച്ചു!
നമ്മെ നോക്കാനായി കൂലിക്ക് വെച്ച പെൺകുട്ടി നമ്മെ നോക്കി.." ഇവൻ ബസ്സിൽ കേറിയോ?"
"നോം നമ്മെ ഏൽപിച്ച പെൺകുട്ടീനെം നോക്കി.." ഇവളെങ്ങാൻ ബസ്സിൽ നിന്നും ചാടി പോയില്ലല്ലോ?... പോയാൽ ഉത്തരം നാം പറയണമല്ലോ എന്റെ ദൈവമേ..".. ഇടയ്ക്ക് നോക്കും എപ്പോഴാ ഇതിന്റെയൊക്കെ മനസ്സു മാറുന്നത് എന്നൊന്നും അറീലല്ലോ?...നിന്നെ ഏൽപിച്ച പെൺകിടാവ് എവിടാടാന്ന് ആ മാതാവെങ്ങാൻ ചോദിച്ചാൽ പകരം കൊടുക്കാൻ പെൺകിടാങ്ങൾ നമ്മുടെ അടുത്തുണ്ടോ നാം പെറ്റു കൂട്ടി വെച്ചിട്ട്..?..". ഓരോ ഗതികേടേ!.."പുലി മടയിൽ ആടു ഭരണം!
ഒരാഴ്ചയോളം ഏൽപിച്ച ജോലി പരസ്പരം ചെയ്തു തീർത്തു.." ഇനി സ്വന്തം തന്നെ ബസ്സിൽ കയറി വീടെത്താനും പോകാനും എക്സ്പീരിയൻസായീന്ന് മനസ്സിലാക്കിയപ്പോൾ ..പിന്നെ പിന്നെ നമ്മെ പഠിപ്പിക്കുംന്നായപ്പോൾ നമ്മുടെ പഠിപ്പിക്കൽ നിർത്തി നാം അവരെ എന്റെ സ്കൂളീന്ന് ടീ. സി കൊടുത്ത് പറഞ്ഞയച്ചു പറഞ്ഞു .." മകാളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തായി!"
കോളേജിലെ റാഗിംഗ് ഇത്രേ ഉണ്ടായിരുന്നുള്ളൂ.." എന്താ പേര് എന്നു ചോദിക്കാൻ വല്യേമാന്മാർ വരും.. സ്നേഹ പൂർവ്വം ചുമലിൽ കൈവെച്ച് പേരു ചോദിക്കും..അത്രെന്നെ.. തങ്കപ്പെട്ട സ്വഭാവം ന്ന് നാം മനസ്സിൽ കരുതും.. ക്ലാസ്സെടുക്കുമ്പോഴാണറിയുക.." എഴുതാൻ പെന്നില്ല!..തങ്കപ്പെട്ട മൻഷ്യൻ കൊണ്ട് പോയിട്ടുണ്ടാവും!.. ഇതൊരു റാഗ്ഗിംഗാ...എന്ന് നിങ്ങൾപ്പറയും.. അല്ല ഒരു തമാശ!.
... നമ്മൾ പാവങ്ങളല്ലേ സാറന്മാരെ.നിങ്ങളെ പോലെ തല്ലാനും തുണി ഉരിയിക്കാനും മാത്രം നമ്മൾ വഷളന്മാരാ നമ്മൾ?..ചീപ്പെസ്റ്റ് എന്നാണോ കരുതീത്!....നല്ല ആളുകളാ നിങ്ങൾ!... അപ്പോൾ നമുക്കത്രയൊക്കെ റാഗിംഗോക്കെ മതി!..പക്ഷെ അവിടെ മിക്കപ്പോഴും സമരമായിരുന്നു.. കേ എസ് യൂ കാരൻ എസ് എഫ് ഐ കാരനേ നോക്കി., കണ്ണുരുട്ടീന്നൊക്കെ പറഞ്ഞു, അടിയും പിടിയും.. ഇങ്ക്വിലാബും.. നാം എല്ലാം നോക്കിക്കണ്ടു.. കേ എസ് യു കാരന്റെ മീറ്റിംഗിൽ ഒപ്പിടും, എസ് എഫ് ഐക്കാരന്റെ മീറ്റിംഗിൽ പോയിരിക്കും.. നമുക്കങ്ങനെ ഇന്നതിൽ പോയിരിക്കണം എന്ന ഒരു അഹംഭാവമില്ല.. വിളിച്ചോ പോകും.. വിളിച്ചിട്ടല്ലേ.. ചുമ്മാതല്ലല്ലോ? "..എന്തെങ്കിലും ചായയോ വടയോ വാങ്ങി തന്നാൽ മതീന്ന്..വെഷമിച്ച് ബിരിയാണിം നെയ്ച്ചോറും ഒന്നും വേണ്ട ..നമുക്കറിയൂലേ നിങ്ങളുടെ വിഷമം " എന്ന മട്ടിൽ! എസ് എഫ് ഐ ക്കാരൻ ചോറു വാങ്ങി തന്നു.. നമ്മൾ 4 മണി വരെ അവരുടെ യോഗത്തിൽ പങ്കു കൊണ്ടു.. 5 മണി വരെ ചർച്ചയുണ്ടെന്ന് അവൻ.. തന്ന ചോറിന്റെ പണി കഴിഞ്ഞൂന്ന് നാമും!.. ഒടുവിൽ നാമിങ്ങു പോന്നു.. ചർച്ചിച്ച് ചർച്ചിച്ച് അല്ലെങ്കിൽ തന്നെ പണ്ടാരമടങ്ങി!..കുറച്ചു കൂടി ചർച്ചിച്ചാൽ നാം മുഖ്യമന്ത്രിയായി പോയീന്ന് അഹങ്കാരം വരെ വന്നെന്നിരിക്കും!
അതിനാൽ ജിന്ദകീ കെ സഫ്രോംകി യൊന്നും നമുക്ക് പരിചയമില്ല മക്കളേ.... ഇന്നത്തെ കുട്യോള്.. മൊബൈലിൽ മണിക്കൂറുകളോളം സംസാരിച്ച് കുണുങ്ങി ചിരിക്കുമ്പോൾ,ഡൈയിറ്റിംഗും ന്ന് പറഞ്ഞു പോകുമ്പോൾ അബദ്ധത്തിലെങ്ങാനും കുട്ടീണ്ടായാൽ കുട്ടീനെ അനാഥാലയത്തിലെവിടെയെങ്കിലും ആക്കീട്ടു വരണേന്ന് പറയുന്ന ഒരു തലമുറയിലേക്കാണോ ദൈവമേ ഈ പോക്ക്!...മൊബൈലു മാമന്മാരെ കൊണ്ട് കേരളം നശിച്ചൂലോ.. ദൈവമേ!

ബുധനാഴ്‌ച, ഒക്‌ടോബർ 06, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തൊന്നാം സർഗ്ഗം)
ഹിന്ദു മുസ്ലീം ലഹള!
നോം നമ്മുടെ കിംഗ്ഡത്തിന്റെ തെക്കേ അതിർത്തിയിൽ പ്രജകൾക്കെല്ലാം സുഖമാണോന്നറിയാൻ നിരീക്ഷണത്തിനിറങ്ങി. .....അവിടെ മഴ പെയ്തിറങ്ങിയ സ്ഥലത്ത് ഇച്ചിരി വെള്ളത്തിൽ ചെളിയിൽ പുതഞ്ഞ് നമ്മുക്കും ജീവിക്കാൻ അർഹതയുണ്ടേന്നും പറഞ്ഞ് പിടച്ച് പിടച്ച് നരകിക്കുന്ന ജീവി സമൂഹം..നോം രാജാവായിരിക്കുന്നിടത്ത് ഒറ്റ പ്രജകൾ കഷ്ടപ്പെടരുത് എന്ന നിർബന്ധം അശ്ശേഷം നമുക്കുണ്ട്...സങ്കടായി നമ്മുക്ക്!
" നോം ചോദിച്ചു ..."എടാ കൂവേ...നീയ്യൊക്കെ ജനിക്കുന്നെങ്കിൽ സാമർത്ഥ്യത്തോടെ വല്ല കടലിലോ, പുഴയിലോ അല്ലെങ്കിൽ കുളത്തിലെങ്കിലും ജനിക്കേണ്ടേ.. അല്ലാതെ കൊക്കിനും കുളക്കോഴിക്കും അമൃതേത്തിനായിട്ട് ജനിച്ച് കാഷ്ടിച്ചിട്ടു പോകാൻ പാകത്തിൽ ജനിക്കണോ?"
അവർ അതായത് ആ കുഞ്ഞു മീൻ സമൂഹം ജീവനു വേണ്ടി പിടയുന്ന കാഴ്ച നമ്മുടെ കരളലിയിച്ചു.. ഇതിനിടയിൽ നാം വേദമോതിയിട്ടെന്തു കാര്യം?
നോം രക്ഷാപ്രവർത്തനത്തിനിറങ്ങി.. കൈ കുമ്പിളിൽ അവയെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് കുറച്ചകലെയുള്ള ഒരു ചെറുകുളത്തിൽ താമസ സൗകര്യം ഒരുക്കി.. അവർ താങ്ക്സ് താങ്ക്സ് എന്നു പറഞ്ഞു നീന്തിക്കളിച്ചു...
അപ്രകാരം രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുമ്പോൾ അയൽ വക്കക്കാരനായ ഒരു പാവം മനുഷ്യൻ നമ്മേ നിരീക്ഷിച്ചു കൊണ്ടിരുന്നു.. എന്നാൽ രക്ഷാ പ്രവർത്തനത്തിൽ നമ്മെ സഹായിക്കാനുള്ള സന്മനസ്സുണ്ടായില്ല്യാ... " ഇവനിനിയും കുട്ടിക്കളീ മാറില്ല്യല്ലോ ദൈവമേ.." എന്നും പറഞ്ഞ് നാമം ജപിച്ചിരിക്ക്യാ...കഷ്ടം!!. മനുഷ്യന്മാർ അങ്ങിനെയാണ്.. ! ചാടിത്തുള്ളീ വന്ന് ആരെയും സഹായിക്കാനുള്ള സന്മനസ്സ് ആർക്കും ഇല്യാണ്ടായിരിക്ക്ണൂ ഇക്കാലത്ത്..
അങ്ങിനെ ക്ഷീണിച്ച് അവശത വന്നൂന്ന് തോന്നിയപ്പോൾ നമ്മുടെ രാജധാനിയുടെ കിഴക്കേ അതിർത്തിയിൽ വെച്ച പാവപ്പെട്ടവരുടെ അലക്കു മിഷ്യനായ പാറക്കല്ലിൽ നോം രാജസിംഹാസനത്തിൽ എന്നവണ്ണം ആസനസ്ഥനായി ശോഭിച്ചിരുന്നു...
" എടാ.. എടാ"-- രാജധാനിയിൽ നിന്നും നമ്മെ വിളിക്ക്യാ...
നോം മിണ്ടീല്യാ.. പ്രോട്ടോ കോൾ തെറ്റിച്ചിരിക്ക്ണൂ
" അമ്മേ അവനെ നല്ല രീതിയിൽ വിളിക്കാഞ്ഞിട്ടാ ചെവികേൾക്കാത്തെ... അവന് ചെവികേൾക്കില്ല്യാ.. ".. എടാ .. ചെവിടാ...നീയ്യെവിടാടാ"-- പെങ്ങളുടെ ശബ്ദം..!
രാജകുമാരനെ .." മകനേ കുമാരാ".. എന്നല്ലേ ആദരപൂർവ്വംവിളിക്കേണ്ടത്.. എടാ എന്നാണോ?. അല്ലെങ്കിൽ മോനേന്ന് നീട്ടി വിളിക്ക്യങ്കിലും ആവാം."കേട്ടൂന്ന് അറിഞ്ഞെങ്കിലും നോം ശബ്ദിച്ചില്ല്യാ..."... ..നമുക്കത്രെ ദഹിച്ചില്ല അത്ര തന്നെ!
ഇതൊക്കെ മനസ്സിലാക്കാൻ സെൻസസ് എടുക്കാനുള്ള കഴിവുണ്ടാകണം സെൻസിബിലിറ്റി ഉണ്ടാകണം അറ്റ്ലീസ്റ്റ് ആൾ ആരാണെന്ന് മനസ്സിലാക്കാനുള്ള മനസ്സുണ്ടാകണം..
" ഇവനെവിടെ പോയി"-
അവർ തിരഞ്ഞു.... നമ്മെ കണ്ടു പിടിച്ചു.". നമ്മൾ തൊള്ള തുറന്നാൽ മിണ്ടിക്കൂടെ നിനക്ക്?"
" .. നമ്മെ ചെവിടനായി കരുതിയാൽ പിന്നെ മിണ്ടാൻ പറ്റുമോ നമുക്ക്?' "അവർക്ക് ക്ഷീണമാവും വിധം നാം തിരിച്ചടിച്ചു..
"..എടാ..അതാ .. ഒരാട് വന്ന് നീങ്ങൾ നട്ട ചെടിയെല്ലാം തിന്നു തീർക്കുന്നു..ഒന്നതിനെ ഓടിച്ചു വിട്ടേ"
.. എന്ത്? നമുടെ കിംഗ്ഡത്തിൽ ഒരാടോ?...അസംഭവ്യം!!-നോം അവിടുത്തേക്ക് ഓടി.
ആ യാഗാശ്വത്തിനു കഴുത്തിൽ കയറില്ല.. ചട പട ചട പട തുള്ളി തുള്ളി നമ്മുടെ ചെടിയെല്ലാം തിന്നു തീർക്കുന്നു..ക്ഷണിച്ച വിരുന്നിനു വന്ന് ബിരിയാണി തിന്നും പോലെ കറു മുറ കറു മുറാന്ന് തിരിഞ്ഞ് നോക്കാതെ അടിക്കുകയാ മൂപ്പിലാൻ!
നല്ല രസം തന്നെ ആടിന്... എരണം കെട്ട ഒരു നാണോം ഇല്യാത്ത ജന്തു.....ചുമ്മാ കിട്ടീതാ ആ ചെടികൾ എന്നാ പുള്ളി കരുതീയത്.....നമ്മൾ മൈലുകൾക്കപ്പുറത്തു ഒരു കുടുംബസന്ദർശനത്തിനു ടിക്കറ്റെടുത്ത് സർക്കാറിന്റെ ലക്ഷക്കണക്കിനു വിലവരുന്ന വണ്ടീൽ പോയി സന്ദർശനം കഴിഞ്ഞു വരുന്ന വേളയിൽ എന്തു ഭംഗീ ഈ ചെടിക്ക് എന്ന് പറഞ്ഞു നിന്നപ്പോൾ " ഹോ.. അതിനും കണ്ണു വെച്ചുവോ .. ഭയങ്കര വിലയാ അതിന്.. നിങ്ങൾക്ക് വേണമെങ്കിൽ ഒരു കഷ്ണം വീട്ടിൽ കൊണ്ടു പോയി നട്ടിട്ട് വെള്ളമൊഴിച്ച് വളർത്തീട്ട് ചുമ്മാ ആർമ്മാദിക്ക് " എന്നു പറഞ്ഞു വീട്ടുകാർ തന്ന ചെടിയാ.... അല്ലാതെ നയാ പൈസ കൊടുത്തിട്ടു കിട്ടിയ ചെടിയല്ല..!!.. ആട് ചെടി തിന്നാൽ തളിർക്കില്ലത്രെ!.."
നാമെല്ലാം അങ്ങോട്ട് ഓടി..അമ്മ അതിനെ എറിഞ്ഞോടിച്ചു.. നോം അതിന്റെ പുറകേ ഓടി അതിനെ കീഴ്പ്പെടുത്തി.. ഒരു കയറു കൊണ്ട് ബന്ധിച്ച് വീട്ടു തടങ്കലിലാക്കി.... വരട്ടേ.. ഉടയോനുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടെത്തി യുദ്ധം ചെയ്ത് ജയിച്ചോ തോറ്റോ കൊണ്ടു പോകട്ടേ...!
കുറച്ചു കഴിഞ്ഞപ്പോൾ തലയിൽ തലപ്പാവുമായി പ്രായം ചെന്ന ഒരാൾ നമ്മെ സമീപിച്ചു.. .മൂലക്കുരുവോ കാലിന്റെ കുരുവോ മറ്റോ അലട്ടുന്ന ഒരു വൃദ്ധനായ ഒരാൾ!..ആടിപ്പാടി അയാൾ നമ്മുടെ കിംഗ്ഡമായ ഓട്ടുപുര ഹൗസിലെത്തി.. അദ്ദേഹം മുസൽമാൻ!...നോം ഹിന്ദു!
അപ്പോൾ വഴക്ക് ഹിന്ദു മുസ്ലീം ലഹള!
അയാളുടെ തലച്ചോറ് നമ്മുടെ നാവ് ചിതറിക്കും!!... അയാളുടെ ഹൃദയം പച്ചക്കറി വെട്ടി നുറുക്കും പോലെ നമ്മുടെ നാവു കൊണ്ട് വെട്ടി വെട്ടി അരിഞ്ഞിടും.!. അദ്ദേഹം നമ്മോട് "മകനേ ക്ഷമിക്കണം നാം തോറ്റിരിക്കുന്നൂന്ന് " പറഞ്ഞ് അടിയറവ് പറയും എന്നൊക്കെ നാം കണക്കു കൂട്ടി...ശ്ശി ഗമയിൽ നിന്നു.
.....കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ നമ്മുടെ ചെടികൾ മഹാപാപി ആട് മൊട്ടയടിച്ചിരിക്കുന്നു. .നോക്കിയപ്പോൾ സങ്കടായി.. അങ്ങോട്ട് നോക്കാനേ തോന്നുന്നില്ല..... ഇതിനു കണക്കു ചോദിക്കണം..!
നോം തുടക്കമിട്ടു.." യുവർ ഓണർ!..ഈ യാഗാശ്വം അതായത് ഈ ഇഴജന്തു നിങ്ങളുടേതാണോ?"
" അതേ"- ഒരു കൂസലുമില്ലാതെ അയാൾ.
"ഇത് നമ്മുടെ ചെടിയെല്ലാം തിന്നു തീർത്തു.. അതാ നോം പിടിച്ചു കെട്ടീത്... നിങ്ങൾക്കെന്താ ഇതിനെ കെട്ടിയിട്ട് പോറ്റിക്കൂടേ.?. എത്ര കഷ്ടപ്പെട്ടിട്ട് വളർത്തി വലുതാക്കിയ ഇനമാണെന്ന് അറിയോ?"
ആട് നിരപരാധിയായ എന്നെ ഈ മനുഷ്യാധമന്മാർ ബന്ധിയാക്കിയതാണെന്ന മട്ടിൽ അയാളെ നോക്കി നെലവിളിക്കുന്നു..
"..ആടല്ലേ .. അതിനു വല്ല വെളിവും ഉണ്ടോ.. പച്ചപ്പ് കാണുന്നത് അത് കടിച്ചു തിന്നും"- അയാൾ..
" ഇനി നമ്മുടെ കിംഗ്ഡത്തിൽ ഇതിനെ കണ്ടാൽ ഇതിനെ നാം തല്ലി കൊല്ലും!.. കണ്ടില്ലേ ഇതിന്റെ ചെയ്ത്..!"- നാം ഭീഷണി മുഴക്കി
" ഞാൻ ആടിനെ വളർത്തുന്നത് തിന്നാൻ തന്നെയാ.. കൊന്നാൽ പാപം തിന്നാൽ തീരുംന്നാ.. തിന്നണം.. നമുക്ക് അത്രേ വേണ്ടൂ.. അത് ആരായാലും തരക്കേടില്ല മോനേ.."-അയാൾ ഒരു കൂസലും ഇല്ല്യാതെ എന്റെ ഭാവ പ്രകടനം കണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു...
നാം ആടിനെ പോലെ സസ്യഭുക്കാണെന്നറിഞ്ഞോണ്ടാണോ ഇയ്യാൾ ഇങ്ങനെ പറഞ്ഞത് -നമുക്ക് സംശയായി..
അയാളെ കണ്ട ആട് വളർത്തച്ചനെ കണ്ട ദയനീയതയോടെ രക്ഷപ്പെടുത്തണേന്നും പറഞ്ഞ് വീണ്ടും വീണ്ടും നിലോളിക്കുന്നു...
.അയാൾ തിരിഞ്ഞു നടക്കാനാ ഭാവം എന്ന് മനസ്സിലായി..ആടിനെ അയാളുടെ കൈയ്യിൽ പിടിച്ചു കൊടുത്തപ്പോൾ അയാൾ ചിരിച്ചു കൊണ്ട് മെല്ലെ നടന്നു കൊണ്ട് പറഞ്ഞു ".അനക്കറിയാം നിന്റെ ബെഷമം! ..നട്ടുവളർത്തിയ ചെടി നശിപ്പിച്ചാൽ ആർക്കും ദേഷ്യോണ്ടാവും.". ബാ ചെയ്ത്താനേ.." ആടിനെ തെളിച്ച് അയാൾ പറഞ്ഞു.
നമുക്കൊരു പെട്ടി ഓട്ടോ റിക്ഷയെങ്കിലും ഉണ്ടെങ്കിൽ അയാളേയും ആടിനേയും കുനിച്ചു പിടിച്ചു കയറ്റിയിരുത്തി അയാളുടെ വീടു വരെ കൊണ്ടാക്കാരുന്നൂ.. വെറുതെ അവിടം വരെ നടത്തേണ്ടാരുന്നു.. പാവം!.. നമുക്ക് തോന്നി
രാജധാനിയിൽ നിന്നും നമ്മെ അവർ വിളിക്കുന്നു.." എടാ..എടാ..മതിയാക്കെടാ"
" ഇങ്ങനെയാ വയസ്സന്മാരോട് പെരുമാറുക?..ഒരൂ ബഹുമാനോം ഇല്യാതെ..."- പെങ്ങൾ!
"നോം എന്തു പറഞ്ഞൂന്നാ"-
"അയാൾ പറയുന്നത് കേട്ടില്ലേ ..കൊന്നാൽ തിന്നണം ന്ന്.. നീയ്യെന്തിനാ ആടിനെ കൊല്ലും ന്നൊക്കെ പറഞ്ഞത്.. ആളോട് വർത്താനം പറയുമ്പോൾ വയസ്സു നോക്കിയല്ലേ സംസാരിക്ക്വ"- അമ്മ.
"..നോം ഒന്നും പറഞ്ഞീല.. അയാൾക്കൊരു പ്രശ്നവും ഇല്യാ"
".. അങ്ങിനെയൊന്നും പറയരുത്.. അയാൾക്ക് എത്ര പ്രായാന്നറിയോ?.. പ്രായത്തെ ബഹുമാനിക്കേണ്ടേ"-
"..നോം ഒന്നും മിണ്ടീല!".
നമുക്ക് ചെടി കണ്ടപ്പോൾ ആടിനോട് ദേഷ്യായി.. പെരുത്ത് സങ്കടായി. ഒരു കത്തി കൊണ്ട് വന്ന് ആടു കടിച്ചയിടം കുറച്ച് കട്ട് ചെയ്ത് കളഞ്ഞു. ഇനി ആടു കടിച്ചിട്ട് ചെടി നന്നാവാതിരിക്കണ്ട.. നോമും കടിച്ചിട്ടുണ്ട്...യുദ്ധം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്നു..യുദ്ധപര്യന്തം സങ്കടം തന്ന്യാ... നേരെ അടുക്കളയിലേക്ക് നടന്നു.. ഇച്ചിരി പഴംകഞ്ഞിയിരിപ്പുണ്ട് .. ആ വിഷമം തീർക്കാൻ പഴംകഞ്ഞിയും മോരും ഇച്ചിരി ചമ്മന്തിയും കൂട്ടി ഒരടി.. ..ഹാവൂ ആശ്വാസമായി.. ഏമ്പക്കം വിട്ട് പുറത്തിറങ്ങി...

തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപതാം സർഗ്ഗം)
പത്താം ക്ലാസ്സ് വല്യ സംഭവമാണെന്ന് അറിഞ്ഞത് അവിടെയെത്തിയപ്പോഴാണ്..
നമ്മുടെ ക്ലാസ്സിന്റെ തൊട്ടു മുകളിൽ പഴേ കണക്കു മാഷിന്റെ താഡന ശബ്ദം കേൾക്കാം... ചോദ്യം ചെയ്യലിന്റെയും!..ഹെഡ്മാഷ് നമ്മുടെ ഡിവിഷനിൽ അദ്ദേഹത്തിനു നിരോധനം ഏർപ്പെടുത്തിയതോ മുകളിലെ നിലയിലേക്ക് പ്രമോഷൻ കൊടുത്തതോ ആകാം..എന്തായാലും അവിടെ നിന്ന് നിലോളിയും ആക്രോശവും നമ്മുടെ ക്ലാസ്സിലും ആവശ്യത്തിന് അലയടിക്കും!.
....താഴെ ശിക്ഷ കഴിഞ്ഞു രക്ഷപ്പെട്ട നമ്മൾ!.. നമ്മുടെ കോടതി നടക്കുമ്പോൾ ശബ്ദം ബാൻ ചെയ്യണംന്ന്ണ്ട്....പിള്ളേരായാൽ ഇച്ചിരി സഹനശക്തി വേണ്ടേ!...മാഷ്ക്കും ആവാം!.. എന്താ ചെയ്ക!..നോം വിധിക്കാൻ പോയില്ല..പിഴയൊടുക്കാൻ പറഞ്ഞില്ല..!.. ഇച്ചിരി തൊന്തരവ് ഉള്ളത് ഇല്ലാതാക്കേണ്ട..!.. അവർക്കത് സമാധാനം ഉണ്ടാവും ച്ചാൽ നമ്മളത് കേട്ട ഭാവം നടിക്കേണ്ട!... എന്തേ.. അതല്ലേ ശരി!..നമുക്ക് മാത്രല്ലല്ലോ അവരും സ്വാതന്ത്രമുള്ളോരല്ലേ!.... ടീ. സി വാങ്ങി പോകണമെന്ന് നമുക്ക് അശ്ശേഷം ആഗ്രഹമേയില്ല!
നമുക്ക് നമ്പൂരി മാഷാണ് കണക്കിന്!..യു .നോ.. ശാന്തൻ!.. തങ്കപ്പെട്ട സൽസ്വഭാവി.. .പഠിക്കേണ്ടവർക്ക് പഠിക്കാം. .കളിക്കേണ്ടവർക്ക് കളിക്കാം.. വല്യ നിർബന്ധമില്ല... പൂജ പോലെ വിശുദ്ധമായ ക്ലാസ്സ്!..നമ്മൾ ഇരുന്നു കൊടുത്താൽ മതി... മനസ്സ് ധ്യാനത്തിലേക്ക് കടക്കും..!..ആക്രാശമില്ല.. നിലവിളിയില്ല.. ക്ലാസ്സും തരക്കേടില്ല...സമവാക്യങ്ങൾ നമ്മൾ സമന്മാരായി കേൾക്കും.. അദ്ദേഹം കമ്പ്യൂട്ടറെങ്കിൽ നമ്മൾ വെറും കമ്പ് തൃണം!... എക്സ് + വൈ..= ഇസെഡ് എന്നത് പഠിച്ചിട്ടാണോ ലോകത്തിലെ പണക്കാർ മുഴുവൻ പഞ്ച നക്ഷത്ര ഹോട്ടലിൽ പോയി ചായ കുടിക്കുന്നത് ?...ചായകുടിക്കാൻ തോന്നിയാൽ കുടിക്കും..!... പൈസ വരുന്നത് കൃത്യമായി എണ്ണാനറിയണം.. ആർക്കെങ്കിലും പൈസകൊടുക്കുമ്പോൾ നോട്ടിന്റെ എണ്ണം കൂടാതെ നോക്കണം.. കുറഞ്ഞാൽ പ്രശ്നമില്ല അവർ പറഞ്ഞു തരും എന്ന സിമ്പിൾ തിയറി അറിഞ്ഞാൽ മതി..
നല്ല തമാശ!...സമവാക്യങ്ങൾ പഠിച്ചിട്ട് സാധാരണക്കാർ ഭൂലോകം ഉരുട്ടി താഴെയിടാൻ പോകുകയല്ലേ..!! അദ്ദേഹത്തിനു ജീവിക്കണം സ്വസ്ഥമായിട്ട്.. നമുക്കും.. അതിന് പഞ്ച പുച്ഛമടക്കി നമ്മൾ കാതുകൂർപ്പിച്ചിരിക്കും.. അദ്ദേഹം പാവം പറഞ്ഞോട്ടേ.. നമ്മൾ പാവങ്ങൾ ഒരു ചെവിയിലൂടെ കേട്ടത് മറു ചെവിയിലൂടെ പുറത്തു വിടണം.!. ദൈവം നമുക്ക് ലെഫ്റ്റും റൈറ്റും ആയി രണ്ട് ചെവികൾ ഫിറ്റു ചെയ്തു തന്നത് അതിനാണ്... അല്ലാതെ തമാശിക്കാനല്ല..!
മുകളിലെ നിലയിലെ പഹയന്മാർ എന്തൊക്കെ കുറ്റമാണ് ദൈവമേ ചെയ്യുന്നത്.. അതല്ലേ അനുഭവിക്കുന്നത്..?.. പത്താം ക്ലാസ്സിലെത്തിയിട്ടും അപരാധം നിർത്താറായില്ലേ ഇവന്മാർക്കൊക്കെ...?.. നാലക്ഷരം പഠിക്കാതെ നടക്കുന്ന നാണമില്ലാത്ത ശുഷ്കന്മാർ!. ഗുണ്ടയാവണമെങ്കിൽ അറ്റ്ലീസ്റ്റ് ഡിഗ്രിയെങ്കിലും വേണം.. എഞ്ചിനിയർ മുതലുള്ളവർക്കാ ഭാവിയിൽ ഇച്ചിരി പ്രതീക്ഷ! .ഇവന്മാരെ ഗുണ്ടാപണിക്കു പോലും പറ്റുമോ? ..... ആരെങ്കിലും മീശ പിരിച്ചാൽ പുറം കാട്ടി നിൽക്കുമല്ലോ?.. ഇവരൊക്കെ എന്നാ ഇനി ജീവിക്കാൻ പഠിക്കുക!. ..കിട്ടിയാലും കിട്ടിയാലും പഠിക്കാത്ത മണ്ടന്മാർ!... ..... എന്നൊക്കെ നമ്മൾ സങ്കൽപിച്ചു!
നമ്മൾക്ക് മറ്റൊരു മാഷ് ഇംഗ്ലീഷ് ക്ലാസ്സെടുക്കുകയാണ്... അദ്ദേഹം ഇംഗ്ലീഷ് പദ്യമാണ് എടുക്കുന്നത്.. പദ്യത്തിന്റെ പേര് ബോർഡിൽ എഴുതി അദ്ദേഹം മുഖത്തു നോക്കുന്നവർക്ക് നേരെ കൈ ചൂണ്ടിപറയും.." യോ സ്റ്റാൻഡ് അപ്പ്!. ...ഇതിനെ കുറിച്ച് എന്താണ് മനസ്സിലാക്കിയത്?" - ചോദ്യം ഉയരും..ഫറവോനെ നോക്കിയാൽ മരണം എന്ന പോലെ ആരും അതിനാൽ തന്നെ അദ്ദേഹത്തിന്റെ നേരെ നോക്കാറില്ല..... ക്ലാസ്സിൽ അദ്ദേഹത്തിന്റെ മുഖം ശരിക്കും കണ്ടവർ ചുരുക്കം!..
അതിനെ കുറിച്ച് ഒന്നും മനസ്സിലാക്കാത്ത ഹതഭാഗ്യന്മാരായ എല്ലാവരുടേയും തല താഴും.. ആരും അബദ്ധത്തിൽ പോലും തല ഉയർത്തില്ല.. ക്ലാസ്സെടുക്കും മുന്നേ എല്ലാം മനസ്സിലാക്കിയാൽ കുഴഞ്ഞില്ലേ.. നാമും അദ്ധ്യാപകനും തമ്മിൽ പിന്നെന്തു വ്യത്യാസം?
"അല്ലേ... ഒാരോ മതക്കാരും തന്താങ്ങളുടെ സൗകര്യത്തിനനുസരിച്ചു കാണാത്ത സ്വർഗ്ഗത്തെ കുറിച്ചു കണ്ടപോലെ ബഡായി പറയുന്നതു പോലെ സ്വർഗ്ഗത്തിൽ നല്ല ചേലൊത്ത പെണ്ണുങ്ങൾ വെൺചാമരം വീശും.. നൃത്തം വെക്കും.. നാം രാജ സിംഹാസനത്തിൽ ഇരിക്കും!.. കണ്ട അണ്ടനും അടകോടനും വൃത്തിയും വെടിപ്പും ഇല്ലാത്ത ചാവാലി പെണ്ണുങ്ങൾ മതി.. നമുക്ക് രംഭയും തിലോത്തമ്മയും മേനകയും!. നമ്മെ മനസ്സിലാക്കാത്ത, നമ്മോടൊപ്പം ചേരാത്തതിനാൽ അനുഭവിക്കുന്ന സ്വർഗ്ഗത്തിന്റെ അയൽവക്കക്കാരായ നരകികൾ തിളച്ച വെളിച്ചെണ്ണയിൽ നെയ്യപ്പം പോലെ മുങ്ങി പൊരിഞ്ഞ് നിവർന്ന് നിന്നു തുവർത്തുമ്പോൾ സ്വർഗ്ഗികളായ നമ്മെ ഇടക്കണ്ണാലെ നോക്കി വെള്ളമിറക്കും എന്നൊക്കെ നമുക്ക് നിരൂപിക്കാൻ പറ്റുമോ?"ഇല്ല.. ഇല്ല.. ഇല്ല..അപ്പോൾ നിങ്ങൾ പറഞ്ഞാൽ നമ്മൾ മനസ്സിലാക്കാം അത് ബഡായി ആയാലും സത്യമായാലും എന്നൊക്കെ നാം നിരൂപിച്ചപ്പോൾ അബദ്ധത്തിൽ കണ്ണുകൾ അദ്ദേഹത്തിലേക്കായി പോയി..
" യൂ സ്റ്റാൻഡ് അപ്പ്!"
നാം സ്റ്റാൻഡി!.. വടി പോലെ നിന്നു..എക്സ്പീരിയൻസായതിനാൽ അതിനൊരു കുറവും ഇല്ല!
"നിനക്കൊന്നും പറയാനില്ലേ?"-മാഷ്
നോം എന്തു പറയാനാണ്... അബദ്ധം പറ്റീതാന്നോ.. കണ്ണു ചതിച്ചപ്പോൾ അവർകളുടെ മുഖത്ത് നോക്കീതാണെന്നോ? നോം തല കുത്തനെ പിടിച്ചു.. ഉത്തരം സിമ്പിൾ!.. നമുക്ക് തലയ്ക്കകം ശൂന്യം !.. ഒന്നും വരുന്നില്ല.. പെരുത്ത് കയറുന്നു.. സിസ്റ്റം ഡൗൺ! എന്നർത്ഥം.
"നെക്സ്റ്റ്..."
"ബെസ്റ്റ് പാർട്ടി.. നമ്മളെന്തെങ്കിലും പറഞ്ഞാൽ രക്ഷപ്പെടാം" എന്നു കരുതി കുറച്ചു കൂടി തല കുത്തനെ പിടിച്ച പാർട്ടിക്കാ അടുത്ത നറുക്ക്!
" ഇഷ്ടനും എഴുന്നേറ്റു.. രണ്ടു മൂന്ന് നെക്സ്റ്റുകൾ നെക്സ്റ്റിൽ സ്റ്റാൻഡിയപ്പോൾ മാഷിനു മനസ്സിലാകും.. "മൗനം വിദ്വാനു ഭൂഷണം എന്നു കരുതിയ പാവം പണ്ഡിതന്മാർ!"
മൂന്നും നാലും നെക്സ്റ്റ് കഴിഞ്ഞാൽ ..പിന്നെ മാഷു തന്നെ പറയും അതിന്റെ അർത്ഥം!
നമ്മൾ തലയാട്ടും!.. എല്ലാം മനസ്സിലായി എന്ന് മനസ്സിലാക്കിക്കാൻ!
തല ആടാനുള്ള പാകത്തിനു ഫിറ്റു ചെയ്തതാണ് അല്ലാതെ ഗ്രൈന്റ് ചെയ്ത് ഒരിക്കലും ആടാതിരിക്കാൻ വെൽഡു ചെയ്തതല്ല എന്ന യൂണിവേർസൽ ട്രൂത്ത് മനസ്സിലാക്കിയ മഹാത്മാക്കൾ തലയാട്ടും.. അപ്പോൾ അത് അറിഞ്ഞറിഞ്ഞ് ഇടയ്ക്കിടെ ആട്ടി കൊടുക്കണം. അല്ലെങ്കിൽ മാഷിനു സങ്കടായെങ്കിലോ?. അങ്ങിനെ ഇംഗ്ലീഷ് പഠിച്ചു.. അപ്പോഴേക്കും പിരിയഡ് കഴിയും..
പുറത്ത് ഹെഡ്മാഷ് പാറ്റയ്ക്ക് പൃഷ്ഠഭാഗത്ത് തീപ്പിടിച്ച മാതിരി ഓടി നടക്കുന്നത് കാണാം.. അതിയാൻ അങ്ങിനെയാണ് ....റബ്ബർ പാലു കുടിച്ച പോലെ തുള്ളി തുള്ളി പണ്ടാരമടങ്ങും!.... ഭയങ്കര സ്ട്രിക്റ്റ്!.. ലേറ്റായി വരുന്ന പച്ച പശുക്കിടാങ്ങൾക്ക് ടപ്പേ..ടപ്പേന്ന് ബൈനറി സിസ്റ്റത്തിൽ അടി കൊടുക്കും.. ഇടതു കിട്ടിയവൻ വലതു കാട്ടി കൊടുക്കണം!.. അതിനാൽ മിക്ക കിടാങ്ങളും അധികം പച്ച പുൽ മൈതാനം മേഞ്ഞു നടക്കാറില്ല.. വേഗം പശുതൊഴുത്തിൽ കയറി നിൽക്കും .." വൈകി വരുന്നവൻ ഭാഗ്യവാന്മാർ.. അവർക്കുള്ളതല്ലോ സ്വർഗ്ഗരാജ്യം "എന്ന് നമ്മൾ ക്ലാസ്സിൽ നിന്ന് ഒളിഞ്ഞു നോക്കി വിചാരിക്കും!,. .ഹെന്തോ ചെയ്യാനാ സഹസ്ര തീർത്ഥകുളങ്ങളിൽ മുങ്ങി നിവർന്ന പുണ്യം ചെയ്യണം അത് അനുഭവിക്കാൻ..!...
അടുത്ത ക്ലാസ്സ് സാമൂഹ്യപാഠം!
കസേരയ്ക്ക് പൊക്കം കുറവായി തോന്നിയതിനാൽ അദ്ദേഹം മേശമ്മേൽ ചാടിക്കയറി കാൽ പിണച്ചുവെച്ചിരിക്കും.... മേശമ്മേൽ കയറി നിൽക്കാത്തത് നമ്മുടെ തറവാടിന്റെ പുണ്യം! ഇരിക്കേണ്ടയിടം ഇരുന്നില്ലെങ്കിൽ ഉയർന്നയിടം നോക്കി ശുനകന്മാർ കയറിയിരിക്കും എന്നാണെല്ലോ പ്രമാണം.. അതിനാൽ ആവാം ഉയർന്നയിടം നോക്കി അദ്ദേഹം ഇരിക്കുന്നത്!
ആദ്യമൊക്കെ വി ഗൈഡ് പൊതിഞ്ഞു കൊണ്ടുവന്നാണ് ക്ലാസ്സിൽ ചോദ്യോത്തരങ്ങൾ പറഞ്ഞു തന്നത്.. പിന്നെ പിന്നെ പൊതി എന്നാത്തിനാ എന്നു കരുതി പൊതി അപ്രക്ത്യക്ഷമായി...
അങ്ങിനെ വി ഗൈഡ് നാണോം മാനോം ഇല്ലാതെ നഗ്നനായി നമ്മുടെ മുഖത്ത് നോക്കി ഒരിളി ഇളിച്ചു സ്റ്റാർ സിംഗറിലെ രഞ്ജിനി ചേച്ചിയെ പോലെ..!!...ഒരു എസ്സെയും നാലു ഒറ്റ വാക്കും പറഞ്ഞു തന്ന് അദ്ദേഹം പറയും "ഇത്രയൊക്കെ മതി.. ധാരാളമായി എന്ന്.."
അല്ലെങ്കിലും നീയ്യൊക്കെ ധാരാളം പഠിച്ച് ധാരാളിയായി കലക്ടർ ഉദ്യോഗം നേടാൻ മാത്രം പ്രായമായില്ല എന്നു ചുരുക്കം..
കെമിസ്ട്രി വാധ്യാരാണ് പിന്നെത്തത്.. പുറത്ത് ടൈപ്പിനു പോകാൻ പെൺകിടാങ്ങൾ കൂടി നിൽക്കും.. അവർക്ക് ബസ്സ് മിസ്സ് ആയെങ്കിൽ.. അയ്യോ.. നമ്മൾ പേടിച്ചു പോകും..അതിനാൽ നമ്മൾ ടൈപ്പിനു പോകിക്കാൻ അവരെ ബസ്സിൽ കയറും വരെ ശ്രദ്ധ കൊടുക്കും..ബസ്സിൽ കയറി ഇരുന്നാൽ പ്രശ്നമില്ല.. അതുവരെ ചങ്കിടിപ്പാണ്.പാവം പെണ്ണുങ്ങളല്ലേ.. അവർക്കുണ്ടോ വല്ല വെളിവും!.. .. അബദ്ധത്തിലെങ്ങാൻ ഇതു കണ്ടു പോയാൽ ത്രേഷോൾഡ് എന്ര്ജിയുടെ പ്രവാഹം നമ്മളെ ചൂണ്ടിപ്പറയും അദ്ദേഹം!
ഇവരെയൊക്കെ ജനഗണമന പാടിച്ച് പടിയിറക്കിയിട്ട് വേണം നമുക്ക് ഓട്ട മൽസരത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയത് പോലെ ഓടി ബസ്സു പിടിക്കാൻ!.. അവിടുത്തെ യുദ്ധം കഴിഞ്ഞിട്ടു വേണം വീട്ടിലെത്താൻ!..ഹെന്തോരു പണി!.. ഹെന്തോരു പണീ.!..എന്നാലും വീട്ടുകാർക്ക് ഏതെങ്കിലും ടാക്സിക്കാരന് ഒരു മൂന്നാലുറുപ്യ എണ്ണിക്കൊടുത്ത് ടാക്സി അയച്ചു കൂടെ..!.. നമുക്കൊരു നാണവും ഇല്ലല്ലോ അതിൽ പോകാൻ!

ഞായറാഴ്‌ച, ഒക്‌ടോബർ 03, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പത്തൊൻപതാം സർഗ്ഗം)
ഒൻപതാം ക്ലാസ്സിലെ ക്ലാസ്സ് മാഷ് ആളത്ര ശരിയല്ല..മറ്റൊന്നുമല്ല ഒരു കൈയ്യില്ല.. പാവം.. പക്ഷെ കൈയ്യിലിരിപ്പോ അപാരം!..സത്യം പറയാലോ നല്ല മാഷായിരുന്നു..കണക്ക് ഇങ്ങനെ ഒക്കെയാണെന്ന് പഠിപ്പിച്ചത് ആ മാഷു തന്നെയായിരുന്നു.. സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയോടെ നാം ക്ലാസ്സ് ശ്രദ്ധിച്ചു .. അതിന്റെ ഗുണവും ഉണ്ടായിരുന്നു..
എസ്. ഐ ആയിരുന്നത്രെ ആദ്യം... ഭയങ്കര സ്ട്രിക്റ്റൻ!..ഗംഭീരൻ!.. എന്നൊക്കെ പറയാം.. പക്ഷെ നെക്സലുകൾ നടമാടിയിരുന്ന ഒരു കാലം .. ഏതോ നെക്സൽ അദ്ദേഹത്തിന്റെ ശല്യം സഹിക്കവയ്യാതെ ബോംബെറിഞ്ഞൂ വത്രെ... ഒരു കൈ മുറിച്ചു കളയേണ്ടി വന്നു... അതോടെ മാഷിന്റെ ഉദ്യോഗത്തിലേക്ക് തിരിഞ്ഞു..... ക്ലാസ്സും അതേ സ്റ്റൈലിലാണ്.."..എഴുന്നേൽക്കെടാ .. ഉത്തരം അറിയോടാ..സമവാക്യം അറിയോടാ .. ഇല്ലെങ്കിൽ വാങ്ങിക്കോടാ..എന്താടാ പഠിക്കാഞ്ഞത്.. വീട്ടിൽ എന്താടാ പണീ! ടിഷ്യം ടിഷ്യം എന്ന മട്ട്..."
...എന്തൊക്കെ പണി കഴിഞ്ഞിട്ടാണ് വീട്ടിൽ നിന്നും റെസ്റ്റ് കിട്ടുമ്പോൾ ഇടവേളയിൽ ഓടിക്കിതച്ച് ഈ പണിക്ക് വരുന്നതെന്ന ഒരു വിചാരവും മാഷിനില്ല!...നമ്മുടെ മനസ്സിന്റെ നന്മ കൊണ്ട്, നമ്മൾ ഫ്രീ ആയി അവിടെ പണിയെടുക്കാൻ എന്തായാലും വരും എന്ന മാഷിന്റെ മനസ്സിന്റെ വിചാരമല്ലേ അങ്ങിനെയൊക്കെ നമ്മെ ചീത്തവിളിക്കേം അടിക്കെം ചെയ്യാൻ പ്രേരിപ്പിക്കുന്നത്!...വല്ല ചില്ലറപൈസ പോലും തന്നിട്ടാണോ?... അണ പൈ നമുക്ക് തന്നിട്ടൂല്യ .. നമ്മൾ ചോദിച്ചു വാങ്ങീട്ടുല്യ..
....ഒരു കണക്കിന് നമ്മുടെ വീട്ടുകാരെ പറഞ്ഞാൽ മതീല്ലോ?..രാവിലെ എഴുന്നേറ്റ് "പണിക്ക് പോടാ .. പണിക്ക് പോടാന്നും പറഞ്ഞ് ചോറും കറീം വെച്ച് നമ്മൾക്ക് തരും.. ഇന്ന് റെസ്റ്റ് എടുത്തോട്ടേ ചുമ്മാ ഒരു രസത്തിന് " എന്നു ചോദിച്ചാൽ "ഓടെടാ" എന്നു പറഞ്ഞ് ഓടിക്കും... ആ ഒറ്റ ഒരു വിഷമം കൊണ്ടാ നമ്മൾ ഈ അനുഭവിച്ചു കൂട്ടിയത്!
രണ്ടു കൈയ്യും ഉള്ളപ്പോൾ മാഷിന്റെ ഉദ്യോഗത്തിലേക്ക് വന്നിരുന്നുവെ ങ്കിൽ നമ്മളുടെ വാരിയെല്ലിന്റെ കണക്ക് അദ്ദേഹം ഹെഡ്മാഷിന്റെ റൂമിൽ കൊണ്ടു പോയി ഫ്രെയിം ചെയ്ത് തൂക്കിയേനേ... ഒന്നാമൻ 12, രണ്ടാമൻ 14 മൂന്നാമൻ 8 എന്നിങ്ങനെ!..നമ്മളുടെ ഒരു കളർ ഫോട്ടൊയും ഉണ്ടായേനേ!... ഒരു കൈ മാത്രമായിട്ടു കൂടി നമ്മളുടെ കൈ എപ്പോഴും പണിയെടുത്ത ക്ഷീണം അനുഭവിച്ചു..അത്രേയ്ക്കും അടി കൈകൾ ഏറ്റു വാങ്ങിയിരുന്നു....
നമ്മളെല്ലാം സൂത്രവാക്യങ്ങൾ ഖനനം ചെയ്തു മനനം ചെയ്ത് ഒരു സൂത്രവും അറിയാത്തവരായി.. അദ്ദേഹം ചോദിക്കുമ്പോൾ എല്ലാം പരസ്പരം മാറിപ്പോവും അത് എത്ര അറിയുന്നവനായാലും.. പണ്ഡിതോത്തമനായാലും!....ഒരു പോലീസ് മുറ!..ചോദ്യം ചെയ്യലിൽ ഉത്തരം കിട്ടിയാൽ കിട്ടി.. സിറ്റ് ഡൗൺ!....ഇല്ലെങ്കിലും കിട്ടി....സിറ്റ് ഡൗൺ!....എന്ന തരക്കാരായിരുന്നു നമ്മൾ!
അങ്ങിനെ മൂന്നാം മുറ എന്താണെന്ന് ആദ്യമായി അറിഞ്ഞു... നമ്മുടെ പിത്തമെല്ലാം എങ്ങോ പോയി മറഞ്ഞു.... ജൂഡോയിൽ അല്ലെങ്കിൽ കരാട്ടെ ക്ലാസ്സ് കഴിഞ്ഞ പ്രതീതി.. അതോ കളരിപ്പയറ്റ് അഭ്യാസം നടത്തുന്ന ഒരു സുഖമോ...രാവിലെ അഭംഗ്യസ്നാനം (എണ്ണ തേച്ചു കുളി) നടത്തണം... വരണം...ചവിട്ടി തടവുന്ന ആൾ വരും....ശരീരസുഖം .. മനസ്സുഖം.!..അത്രേന്നെ!
..പിന്നെ പിന്നെ അതൊരു ശീലമായപ്പോൾ മാഷ് ഇന്നെന്താ പച്ച പാവമായത് " അടിയൊന്നും ഇല്ലേ.. ഛേ വെറുതേ വന്നൂ എന്നു വരെ പലർക്കും തോന്നീട്ടുണ്ടാവും... കിണറ്റിലെ തവളകളെ പോലെ എങ്ങും പോകേണ്ട അവിടെതന്നെ നിന്നാൽ മതിയെന്നു വരെ തോന്നി.. അല്ലെങ്കിലും വേഗം പത്താം ക്ലാസ്സിൽ പോയിട്ട് എന്തെടുക്കുവാനാ...ഇതു പോലെ നല്ലവണ്ണം കണക്കു കൂട്ടാൻ പഠിച്ചിട്ട് പോയാൽ പോരെ എന്നൊക്കെ തോന്നിപ്പോയി...തോന്നൽ വേണം.. പക്ഷെ അമിത ചിന്ത പാടില്ല... ഭ്രാന്തായിപ്പോകും!
എത്ര അടി കിട്ടിയാലും കുറ്റവാളിക്ക് പോലീസ് ഏമാന്മാരോടും ഏമാന്മാർക്ക് കുറ്റവാളിയോടും പരസ്പരം വേർപ്പെടുത്താൻ കഴിയാത്ത സ്നേഹം ഉണ്ടാവുമത്രെ.. ഹൃദയബന്ധംഉണ്ടാവുമത്രെ!
"...എടാ കുട്ടപ്പാ.. കുനിഞ്ഞു നിന്നേ ഇന്നത്തെ കോട്ട.. എന്ന കണക്ക്.!"
".. ഏമാനെ തുടങ്ങിക്കോ കുനിഞ്ഞു നിന്നിട്ടുണ്ടേ.." എന്ന ശരീരശാസ്ത്രം!
ഏമാനു കൈതരിപ്പ് മാറ്റണം എന്ന ചിന്ത... കുറ്റവാളിക്ക് എണ്ണയിട്ട് ദേഹാസകലം ചവിട്ടി തടവുന്ന ഒരു സുഖവും!..ആഹഹ.. വാഹ് .. വാഹ്!..സബാഷ്!
അതാണ് കുറെ കാലം അവിടെ കഴിഞ്ഞ കുറ്റവാളികൾ എല്ലാം പറുക്കി കെട്ടി സന്യസിക്കാനെന്ന മട്ടിൽ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ ഏമാന്മാരും കുറ്റവാളികളും കെട്ടിപ്പിടിച്ച് കരയുന്നത്!.. ഉച്ചത്തിലല്ലേങ്കിലും, പുറമേയല്ലേങ്കിലും മനസ്സിലെങ്കിലും!.. പിരിയാൻ വയ്യാണ്ടായിന്ന് സാരം!.. സഹവാസഗുണം!..രണ്ടു പേർക്കും തുല്യ അളവിൽ!
നമ്മളും കരഞ്ഞു.. ഇനിയെങ്കിലും പഴേ പോലെ കഴിയാൻ ഭാഗ്യോണ്ടാവോ?..പത്താം ക്ലാസ്സിലും അദ്ദേഹം വലിഞ്ഞു കയറി വരുവോ?...അഭംഗ്യസ്നാനം നിന്നു പോവുമോ ആവോ?

ശനിയാഴ്‌ച, ഒക്‌ടോബർ 02, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനെട്ടാം സർഗം)
സർക്കാർ സ്കൂളുകളിൽ ക്ലാസ്സ് റൂമിൽ വെക്കുന്ന ജനാലകൾ അഴിയും തടസ്സവും ഇല്ലാത്ത വലിയവ ആയിരിക്കണം എന്നതിന്റെ പൊരുൾ ഇതാണ്.." വിവര ശാലികളായ കുഞ്ഞുങ്ങൾക്ക് ഓക്സിജൻ കിട്ടാതെ വരുമ്പോൾ ശ്വാസം മുട്ടി ചാകാതെ കിട്ടുന്നിടം എവിടെയാണെങ്കിലും അവിടെപ്പോയി സംഘടിപ്പിച്ചു ജീവൻ രക്ഷിക്കാൻ മാർഗ്ഗമുണ്ടാക്കണം.. ഒരു എമർജൻസി എക്സിറ്റ്!...അതിനാൽ ഓക്സിജൻ സംഘടിപ്പിക്കാൻ വേണ്ടി പുറത്തേക്ക് പോകാൻ സൗകര്യമുണ്ടാക്കണം എന്നർത്ഥം! .. ഇല്ലെങ്കിൽ ബ്രിട്ടീഷുകാരുടെ വാഗൺ ദുരന്തം പോലെ ചത്തു മലച്ച് ആംബുലൻസിൽ പോകേണ്ടി വരും!..അങ്ങിനെ സംഭവിച്ചാൽ ആരുത്തരം പറയും. ??
...ഒരു ജീവന്.. ചത്താൽ അഞ്ചു ലക്ഷം എന്ന് കടലാസിൽ എഴുതി തന്നിട്ട്, നമ്മുടെ ഭണ്ഡാര പ്പുരയായ ചായിപ്പിൽ ഇന്നലെ മഴയായിരുന്നു .. നോട്ടെല്ലാം പുഴയിലേക്ക് ഒലിച്ചു പോയി മക്കളേ.. അതിനാൽ ഗതിയില്ല.. ഇനി ആരെങ്കിലും ഭിക്ഷയായി, പിഴയായി തരുമ്പോൾ കിട്ടിയാൽ തരാം ഭിക്ഷാംദേഹിയായി ഇടയ്ക്കിടെ ഒന്ന് എഴുന്നള്ളീനോക്കിയേക്ക്....അതുവരെ സന്തോഷത്തോടെ എഴുതി തന്ന കടലാസു കഷ്ണം തലയിണക്കടിയിൽ വെച്ച് നല്ല നേരം നോക്കി നല്ല സ്വപ്നം മാത്രം കണ്ടുറങ്ങി കിടക്കണേന്ന് മൂന്നുനേരവും ഓർമ്മിപ്പിക്കുന്ന സർക്കാരോ?.. അതിനുള്ള അവസ്ഥ വരാതിരിക്കാനാണ് വരുത്താതിരിക്കാനാണ് സർക്കാർ കരുതിക്കൂട്ടി സർക്കാരു സ്കൂളിൽ വലീയ ജനലിന് അഴിയോ തടസ്സമോ ഇടാതെ വെക്കുന്നത്? ..ആർക്കെങ്കിലും വല്ല സംശയവും ഉണ്ടോ? ..ഉണ്ടെങ്കിൽ ചോദിച്ചു നോക്ക്, കൊല്ലാനും കൊടുക്കാനും അധികാരമുള്ളോരോട്....സത്യം മണി മണി പോലെ ഒടിച്ചു മടക്കി കൈയ്യിൽ തരും!
മോഹൻ . പി തോമസ്സിന്റെയോ മറ്റോ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് ഇച്ചിരി സാമ്പാറ്, ഇച്ചിരി അച്ചാറും മോരും എന്ന് ചോദിച്ചു വാങ്ങി, പപ്പടവും കൂട്ടി അടിക്കാനുള്ള അറിവില്ലായ്മയാലോ, അല്ലെങ്കിൽ അതിന്റെ കഴിവില്ലായ്മയാലോ അതിൽ ആനന്ദം കിട്ടാൻ മാത്രം വളരാഞ്ഞിട്ടോ അതുമല്ലേങ്കിൽ അതു പോലുള്ള അമേധ്യങ്ങളിൽ വല്യ താൽപര്യമില്ലാഞ്ഞിട്ടോ എന്നുമറിയില്ല അദ്ദേഹം അതായത് ക്ലാസ്സിലെ ഒരു പൊതുജനം, മാഷ് എന്തോ തലയിലൂടെ ഊർന്നിറങ്ങിയ വിവരം നമ്മളുമായി പങ്കുവെക്കാൻ ബോർഡിലേക്ക് ഒന്നു തിരിഞ്ഞു നിന്ന ഇടവേളയിൽ, ജനാലയിലൂടെ ഒരു കുതിപ്പിനു റോഡിലേക്ക് കടന്നിട്ട് നല്ല 'എ' ക്ലാസ്സ് ചോറു മാത്രം വിളമ്പുന്ന, സുന്ദരി പെൺകൊടികളുടെ, കളറുള്ള ചിത്രത്തിൽ " A" എന്ന് ചുമ്മാ എഴുതി വെച്ച ബോർഡുള്ള ടാക്കീസിലേക്കോടി..!.ഓക്സിജൻ കിട്ടാൻ!..ഓരോരുത്തർക്കും ഇന്ന ഇടത്തു നിന്നാണ് കിട്ടുക എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ലല്ലോ?
.നമ്മൾ കണ്ട കാര്യം മിണ്ടിയില്ല.. രക്ഷപ്പെടേണ്ട ആവശ്യക്കാരൻ സെൻട്രൽ ജയിലിന്റെ മതിലും ചാടും!..മിഴിച്ചു നോക്കി മതിലിന്റെ പൊക്കം ഒരു നാൾ കുറയും അപ്പോൾ ചാടാമെന്നോർത്ത് കാത്ത് കാത്ത് കണ്ണു കഴച്ചിരിക്കില്ല!..അതിനു ഏഷ്യാഡിനു പോയ പരിചയമോ.. ഗുണമോ മണമോ വേണ്ട..!.. സ്വർണ്ണമെഡൽ വരെ നേടാനുള്ള കഴിവുണ്ടായാൽ മതി!..ഒരു ഔചിത്യബോധം!
പിറ്റേന്ന് തിരിച്ചു വന്നിട്ട് അദ്ദേഹം കഥകൾ വിവരിച്ചു തന്നു.!..ഛേ.. അതൊക്കെ മോശമാണ്.!!.. ഇത്ര വൃത്തികെട്ട ജന്തു ലോകത്തിലില്ല!..നമ്മൾ വിശുദ്ധ പശുക്കൾ ഒന്നടങ്കം പറഞ്ഞു..
...".കേൾക്കണമെങ്കിൽ കേട്ടോ "-അവൻ!..
....നമ്മൾ കണ്ണു പൊത്തി, വായ പൊത്തി, മുഖം പൊത്തി, കാതു മാത്രം പൊത്തിയില്ല...നല്ല കഥ!... കാതു പൊത്തിയാൽ അദ്ദേഹം എന്താണു പറയുന്നതെന്ന് എങ്ങിനെ അറിയാൻ.?.
കണ്ട ആൾ പറഞ്ഞറിയണം അല്ലാതെ കേട്ട ആൾ പറഞ്ഞിട്ട് എന്തെറിയാൻ!. ഒരു സുഖോം ഉണ്ടാവില്ല!
.... ഹു.. എന്റെ ദൈവമേ .. ഇവനെയൊക്കെ ഏതു വീട്ടിൽ പൊറുപ്പിക്കും.. വീട്ടുകാർ ഇവനെ എവിടെ കെട്ടിച്ചയക്കും എന്നൊക്കെ നമുക്ക് അങ്കലാപ്പിലായി..
നോം അത്തരക്കാരനല്ല.... മറ്റൊന്നും കൊണ്ടല്ല... ഒന്നാമത്തെ കാര്യം ലേശം പേടീണ്ട്.. രണ്ടാമത്തെ കാര്യം വീട്ടിലറിഞ്ഞാൽ വീടു വീടാന്തരം തെണ്ടി പശിയടക്കാനുള്ള വകയാ അത്.. നാമായിട്ട് നമ്മെ നല്ല അറവു ശാലയിൽ എന്നെ അറുത്തോ, എന്നെ അറുത്തോ എന്ന് പറഞ്ഞു കടന്നു ചെല്ലണോ?.. ഈ സിമ്പിൾ തിയ്യറി.. നമ്മെ എല്ലാ ദുഷ്ചിന്തകളിൽ നിന്നും നേർവ്വഴിക്ക് നടത്തി..എന്തതിശയമേ ദൈവത്തിൻ സ്നേഹമെന്ന പാട്ടും പാടി കയ്യാമം വെച്ച് നമ്മെ നമ്മൾ തന്നെ തെളിച്ചു നടത്തി..
അവന്റെയൊക്കെ ഒരു ചാകര കാലം .. ഷെയിം ഓൺ ഹിം...... അല്ല പിന്നെ... !..നമ്മൾ അത്തരക്കാരല്ല....എന്നാലും കേൾക്കുന്നതിനു വല്യ വിരോധം ഇല്യാ.. കേട്ടതു കൊണ്ട് ഈ ലോകത്ത് ആരും കണ്ണുപൊട്ടനായിട്ടും ഇല്യാ!...ആസ്വദിച്ച തു കൊണ്ടും!
അവൻ പറഞ്ഞു " നീയ്യൊക്കെ ആണാണോടാ?"
" അതെ... ഈ പറയുന്നത് കേട്ടപ്പോൾ നമുക്കും സംശയം ഉണ്ട് .. മെല്ലെ സംശയ വൃത്തിക്ക് നാം ചുണ്ടിന്റെ മീതെ തടവി ചെറിയ പൊടി രോമം കിളിർക്കുന്നുണ്ട്..ബാർബർക്കെന്നല്ല.. നമുക്കു തന്നെ വരട്ടു ചൊറിക്കുള്ള ഒറ്റമൂലി മരുന്നിനു തന്നെ വെട്ടിയെടുക്കാൻ മാത്രം തികയില്ല.. വരും വരാതിരിക്കില്ല.. ചതിക്കുമോ ആവോ?
അവനോക്കെ എന്തിന്റെ കുറവാ?... ഒരു ചായക്കടയുണ്ട് പിതാവിന്റേതായിട്ട്.. അവിടെ ബോർഡുണ്ട് .. സിനിമാ പോസ്റ്റർ ഒട്ടിക്കാനായിട്ട്.. തീയ്യേറ്റർ ഉടമകൾ പാസു കൊടുക്കും സിനിമ കാണാനായിട്ട്...!.. ഇമ്മാതിരി ഓരോ ആഹ്ലാദിക്കുന്ന ജന്മാന്തരങ്ങൾ!..നാണമില്ലാത്ത വകേല് വിരിഞ്ഞ സന്താനം!
പിതാവിനു പുട്ടുണ്ടാക്കണം.. നാട്ടുകാരെ പുട്ട് അടിപ്പിച്ച് ആടിയാടി നടത്തണം, പണം വാങ്ങണം , പെട്ടിയിലിടണം, വീട്ടിൽ പോകുമ്പോൾ ഇച്ചിരി പണം ഷാപ്പുകാരനും കൊടുത്ത് അവനേയും കുടും ബത്തേയും റേഷൻ വാങ്ങാൻ പ്രാപ്തനാക്കണം.. ബാക്കി കുടുംബം നന്നായി നോക്കാൻ വിനിയോഗിക്കണം എന്നൊക്കെ മാത്രമാണ് ജീവിതത്തിൽ ദൈവം അദ്ദേഹത്തിനു വിധിച്ചിട്ടുള്ളത് .. അല്ലാതെ "A" പടം കണ്ട് കണ്ണിന്റെ ലെൻസടിച്ചു പോകാനുള്ളതല്ല!--എന്നോർത്ത് നടക്കുന്ന പരമ സാധു!.. സാധുക്കൾക്ക് ഒന്നും ആലോചിക്കാതെ സാധു ബീഡിയും വലിച്ചു നടക്കാലോ?..അല്ലത്തോർക്ക് അങ്ങിനെയാണോ?
അപ്പോൾ പിന്നെ ജീവിതം തച്ചു തകർക്കാൻ ശ്രമിക്കുന്ന പരമ പുരുഷ സന്താനത്തിന് എന്ത് ആയിക്കൂടാ... എന്തൊക്കെ ആയിക്കൂടാ...? അവന്റെയൊക്കെ ശുക്രൻ അവന്റെ വീട്ടിന്റെ തട്ടിൻ പുറത്ത് ഒരു കൂടും പണിത് വാസത്തിലാണ്.. ആവശ്യമുള്ളപ്പോൾ താഴെ ഇറങ്ങി വരും.." എടാ മോനേ.. ടാക്കീസിൽ ആണുങ്ങൾക്ക് കാണേണ്ട പടമുണ്ട്.. ഉടുത്തൊരുങ്ങി വന്നാൽ കാണാം ആർമ്മാദിക്കാം" എന്ന് അനുഗ്രഹ വർഷം കൊടുക്കാൻ! ..
നമുക്കാരുല്യാ ഈ ഭൂമി മലയാളത്തില്!...ന്നാലും പറയ്കയാ ..നമുക്കങ്ങനെയൊട്ട് തീരെ ആഗ്രഹവും ഇല്യ .. ഇവൻ പറയുന്ന സിനിമയിലൊന്നും!.. എന്നാൽ അങ്ങിനെയല്ലല്ലോ നാട്ടു നടപ്പ്!.. ആരുല്ല്യാത്തോർക്ക് ആരെങ്കിലും ഒരു പാസെങ്കിലും കൊടുത്ത് ,ഇല്ലേങ്കിൽ ടിക്കറ്റിനുള്ള പൈസയെങ്കിലും കൊടുത്ത് പോയി കാണെടാന്ന് പറഞ്ഞ് ഉന്തി തള്ളി വിട്ടൂടേ.. നാം പോവില്യാച്ചാലും!.. ഒരാളും അതിനു തയ്യാറാവില്ല്യാ..ച്ചാൽ നാമെങ്ങിനെ അവനെപ്പോലെയാവും.. ശുക്രദശ നമ്മെ തൊട്ടു തീണ്ടീട്ടില്ല്യാന്ന് സാരം!

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനേഴാം സർഗ്ഗം)
അനിയനില്ലാത്ത കുറവ് നികത്താൻ ദത്തെടുക്കാൻ വരെ തീരുമാനിച്ചു. എല്ലാ സ്ഥലവും കണ്ടും കേട്ടും കൊണ്ടും കൊടുത്തും നടക്കാനും ഭരണം നല്ലപോലെ നടത്താനും ഒരു ഗവർണ്ണർ വേണം.. എല്ലാം അപ്പപ്പോൾ നമ്മെ അറിയിക്കാനും!...ചിലർ പെൻഷൻ പറ്റി പിരിഞ്ഞു പോയി..സ്വന്തം ഭരണം തുടങ്ങി നമ്മെ അനുസരിക്കാത്തോരെ പിരിച്ചു വിട്ടു..ഒറ്റയെണ്ണത്തിനേയും വിശ്വസിക്കാൻ കൊള്ളുന്നില്ല..അപ്പോൾ അനിയൻ തസ്തിക കിരീടാവകാശികളില്ലാതെ വീണ്ടും ഒഴിഞ്ഞു കിടന്നു..
..ഒരു നല്ല അനിയനെ തപ്പിയിറങ്ങുന്നതിലും ഭേദം ചെമ്മീൻ തപ്പി നാലു ചൂണ്ടയിട്ടാൽ അതെങ്കിലും കറിവെക്കാനാകുമായിരുന്നു എന്നു തോന്നി..കാരണം തപ്പിപ്പിടിച്ചു കൊണ്ടു വന്ന ഓരോ അനിയന്മാരും നമ്മെ ഉപേക്ഷിച്ചു എങ്ങോ കടന്നു കളഞ്ഞു.. നമ്മുടെ കൈയ്യിലിരിപ്പൊന്നുമല്ല.. അവരുടെ അവസ്ഥ അങ്ങിനെയായിരുന്നു....അപ്പോഴാണ് ഒരു പപ്പടക്കണ്ണു പോലുള്ള കണ്ണുമായി ഒരു ചെറുക്കൻ നമ്മോടൊപ്പം ഒരേ പാഠ്യ വിഷയവുമായി മറ്റൊരു ഡിവിഷനിൽ പഠിച്ചത്..
ഇവനെ അനിയനായി റിക്രൂട്ട് ചെയ്താലോന്ന് സംശയമായി.. കൊഴപ്പമില്ല..പിന്നെ അവനായി നമ്മുടെ അനിയൻ എന്ന സ്ഥാനം അലങ്കരിക്കാൻ യോഗ്യൻ!..
അവിടെ അതായത് അവന്റെ കിംഗ്ഡത്തിൽ അന്ന് ഫിസിക്സ് മാഷുടെ ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, പൂഴിക്കടകനടി എന്നൊക്കെ സംഭവമുണ്ടായീന്ന് അവൻ നമുക്ക് ക്ഷണ നേരത്തിൽ വിവരം തന്നു.. എല്ലാവരും സ്ക്രാച്ച് പറ്റി നടക്കുകയാണെന്നും ചോര പൊടിഞ്ഞവരെല്ലാം യുദ്ധം തുടരണോ അതല്ലാ ടീ.സി വാങ്ങി മാന്യമായി ജീവിക്കാൻ വഴിയൊരുക്കുന്ന സ്കൂളിലേക്ക് പോകണോന്നൊക്കെ ആലോചന തുടങ്ങീത്രെ!..ഒരു യുദ്ധത്തിലാ അശോക ചക്രവർത്തിക്ക് പെട്ടെന്ന് മനസ്താപം വന്ന് ഉറുമ്പിനെ പോലും നോവിക്കാത്ത ശ്രീ ബുദ്ധന്റെ അനുയായി ആയത്..ഈ യുദ്ധത്തോടെ ഒക്കെ ശരിയാവും!.. അദ്ദേഹവും പട്ടുടുത്ത് ശാന്തനാവും ന്നൊക്കെ കണക്കു കൂട്ടി നടക്കുന്നോരും ഉണ്ടത്രെ! തെറുത്തു കേറ്റിയ കുപ്പായകൈ കാട്ടിയും ചുവന്നു തുടുത്ത പുറഭാഗം കാട്ടിയും അവൻ പറഞ്ഞു.... പരുക്കില്ലാതെ ഒരൊറ്റ പോരാളിയും അവശേഷിച്ചിട്ടില്ലത്രെ!
.. ഉച്ചയ്ക്ക് ശേഷം മഹാത്മാവായ ആ ഗ്രേറ്റ് ചക്രവർത്തി ഫിസിക്സ് മാഷിനു നമ്മുടെ കടയിലാണു പണി.!...അദ്ദേഹം ഉച്ചയ്ക്കു കഴിച്ച ഭക്ഷണം അദ്ദേഹത്തിനു ദഹിപ്പിക്കണം.. പിള്ളേർക്കും ദഹിക്കണം ഇല്ലെങ്കിൽ പിള്ളേരൊക്കെ ദഹനക്കേട് വന്നു വിഷമിക്കും എന്ന മട്ടിൽ പണി തുടങ്ങും...!എന്റെ ദൈവമേ!...
അവൻ പറഞ്ഞു " ഫിസിക്സ് നോട്ട് കാണിക്കാൻ.. നാം കാണിച്ചു.. ഈ ചോദ്യമാ ഇന്നലെ തന്നത് അല്ലേ?"
"അതെ "
"ഇതൊന്നുമല്ല അതിന്റെ ഉത്തരം!
"പിന്നെ.??."
"യുദ്ധത്തിൽ ചതവു പറ്റി കെടക്കാനാ ഭാവംച്ചാൽ ആവാം"
"എന്റെ പൈതങ്ങളേ.. അങ്ങിനെയുള്ള ഒരു അഹങ്കാരം നമുക്ക് തൊട്ടു തീണ്ടീയിട്ടില്ല..നീ തെളിച്ചു പറ!
അവൻ ഓടിപ്പോയി നോട്ടെടുത്തു കൊണ്ടു വന്നു.. ഫിസിക്സ് മാഷ് യുദ്ധം ചെയ്ത് വിജയിച്ച് അടിമയാക്കിയ രാജ്യത്ത് രംഗം ശാന്തമായപ്പോൾ പറഞ്ഞ് കൊടുത്ത ഉത്തരം രഹസ്യമന്ത്രം ഓതും പോലെ പറഞ്ഞു തന്നു ...മന്ത്രം കിട്ടിയ സന്തോഷത്തോടെ വേഗം ഞാൻ പകർത്തിയെഴുതി.. അവനു സ്തുതി പറഞ്ഞു..
"അനിയനായ അംഗരാജ്യപാലകായ സ്വാഹ!
ക്ഷിപ്ര രക്ഷകായ മഹാ കാരുണികായ സ്വാഹ!
...ഇനി ഇവിടെയാകാം സാമ്രജ്യ വികസന യുദ്ധം എന്നു കരുതി വിജയശ്രീലാളിതനാവാനുള്ള കൈയ്യടക്കത്തോടെ, മെയ്യ് വഴക്കത്തോടെ ഫിസിക്സ് മാഷ് എഴുന്നള്ളുന്നൂ എന്നറിയിച്ചു കൊണ്ട് പള്ളീക്കൂട മണീ ആഞ്ഞടിയുന്നു..അദ്ദേഹം അണുവിട തെറ്റാതെ കൊടുങ്കാറ്റു പോലെ അശ്വമേധം നടത്താൻ ഹാജരായി..
ഇന്നലെ തന്ന അന്ത്യശാസനം അനുസരിച്ചു കീഴടങ്ങാൻ തയ്യാറാണോന്ന് ചോദിക്കുമ്പോലെ അദ്ദേഹം ചോദിച്ചു.." ഇന്നലെ നാം തന്ന ചോദ്യങ്ങൾക്ക് ഉത്തരം എല്ലാവരും എഴുതിയോ?.. കാണട്ടേ!"
ഓരോരുത്തരും സ്റ്റാൻഡി ,സ്റ്റാൻഡി വീതം വാങ്ങിക്കുന്നുണ്ട്.. ഓരോരുത്തരുടേയും നോട്ട് നോക്കി നല്ല കശക്ക് കശക്കുന്നുണ്ട്...കശക്ക് മികച്ചവ തന്നെ സമ്മതിച്ചു ..മാഷ്ക്ക് നല്ല വിവരമുണ്ട് .. അതിൽ പി എച്ച് ഡി എടുത്തിട്ടുണ്ടാകണം! എന്നാലും നമുക്കിതൊന്നും കാണാൻ വയ്യ എന്റെ ദൈവമേന്ന് നാം കണ്ണുകൾ അടച്ചും തുറന്നും നോക്കി..നല്ല വാദ്യോപകരണങ്ങൾ തന്നെ ഇവരുടെ പുറംഭാഗം (ശരീരത്തിന്റെ പുറകു വശം)!.....ഇവന്മാരുടെ പുറത്ത് കൈകൊണ്ടടിക്കുമ്പോൾ പല തരത്തിലുള്ള സംഗീതങ്ങൾ പുറത്തു വരുന്നു...ആ ഹാ.. ആ ഹാ ഹ...സംഗീതം സാന്ദ്രമാണ്.. മാങ്ങാ തൊലിയാണെന്ന് പഠിച്ചത് വെറുതെ ..കടലിലിറങ്ങി ശുദ്ധമായ സാൾട്ട് കലർന്ന കടൽ വെള്ളം ഒരു ചിരട്ടയിൽ കോരിയൊഴിക്കുമ്പോലുള്ള നിർവൃതി !..ശുദ്ധ സംഗീതം അങ്ങിനെയാണ്.... നാം കടലിനെ നോക്കി നിൽക്കുന്ന ഒരു പാവം പൈതൽ!..അത്രേ നമുക്കൊക്കെ ആകൂ എന്ന് ബോധം വേണം!.. വിനയം വേണം!!..ആ ശുദ്ധ സംഗീതത്തിനു മുന്നിൽ ആരും നമ്രശിരസ്കരായി പോകും.. മറ്റൊന്നും കൊണ്ടല്ല.. മാഷ് കഴുത്ത് പിടിച്ച് കുനിച്ചിട്ടാണ് സംഗീതം പറഞ്ഞ് കൊടുക്കുന്നത്.. മനം കൊണ്ടറിഞ്ഞ് ഒത്ത നടുപുറം നോക്കി...മഹാജ്ഞാനി..! ത്രികാലജ്ഞൻ!..
കാലു കൊണ്ട് കൂടി അടിച്ചിരുന്നെങ്കിലോ?.. ഹൗ .. ഹൗ ആലോചിക്കാൻ വയ്യ!....യൂറിക്കാ!.. യൂറിക്കാ!.. എന്നു വിളിച്ച് സകൂളിനു ചുറ്റും ചാടിയോടാൻ തോന്നി.. പക്ഷെ സമയവും സന്ദർഭവും അതല്ല!...അതു മനുഷ്യനെ മെനക്കെടുത്തും!...
..എന്റെ സാമന്തന്മാരായി നോട്ട് വാങ്ങി പകർത്തിയെഴുതിയ സഖാക്കളുടെ അടുത്തെത്തി.. അത്ഭുതം സിറ്റ് ഡൗൺ പറഞ്ഞു മാഷ്... എന്റെ അടുത്തെത്തി.. സിറ്റ്ഡൗൺ പറഞ്ഞു.. മൂന്നേ മൂന്ന് സാമന്തരും നാമും രക്ഷപ്പെട്ടു..വിവരശാലികളായ നാം ഞെളിഞ്ഞിരുന്നപ്പോൾ പുളയുന്ന പുറങ്ങളുടെ സങ്കടം നാം അനുഭവിച്ചു.. നമ്മുടെ സാമന്തന്മാരാകാത്ത കുഴപ്പമല്ലേ അനുഭവിച്ചത്.. ഇനിയെങ്കിലും ചരിത്രം ആവർത്തിക്കാതിരിക്കുക! ജെസ്റ്റ് റിമമ്പർ ദാറ്റ്!.. നാം അവരെ നോക്കി ഗമയിൽ ഇരുന്നു.. ഒപ്പം തലയ്ക്ക് കൈകൊടുത്ത് അവരെ രക്ഷിച്ചതിനു താങ്ക്സ് പറഞ്ഞു പറഞ്ഞു നമ്മുടെ സാമന്തരും.. കേട്ട് കേട്ട് മടുത്ത് നാമും!.. ഇറ്റ്സ് ഓൾ റൈറ്റ് എന്നു പറയുന്തോറും അവർ കൂടുതൽ കൂടുതൽ വിനയാന്വിതരാകുന്നു.. എന്താ ചെയ്ക!..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)