വാസു പട്ടിയുടെ തീർത്ഥാടനം:-
അന്ന് ബുദ്ധിമാന്മാരിൽ ഒരുവനായ ജ്യേഷ്ഠൻ വന്നത് ഒരു പട്ടിയുമായിട്ടാണ്..അതി ബുദ്ധിമാന്മാരിൽ ചാണക്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വല്യമ്മയുടെ മകന്റെ ഒത്താശയോടെ..!
...കള്ളന്മാരുടെ ശല്യം!...ആകെ രക്ഷയ്ക്കുള്ളത് അടുത്തവീട്ടിലെ അവുള്ളാപ്ല എന്ന മഹാനായ എഴുപത് വയസ്സെങ്കിലും കഴിഞ്ഞ വയോധികൻ!.. .....പിന്നെ അയാളുടെഅത്ഭുത സിദ്ധിയുള്ള ടോർച്ചും!...നമ്മൾ സ്നേഹപൂർവ്വം ചന്തക്കാരേട്ടൻ എന്ന് വിളിക്കും...
ഇന്ന് നമ്മൾ പരസ്യത്തിൽ കാണുമ്പോലെ അന്ന് കള്ളന്മാരെ ടോർച്ചടിച്ച് ചുമരിൽ തൂക്കി നിർത്തും എന്നൊക്കെയാണ് സാധുക്കളിൽ സാധുവായ അയാളുടെ ബഡായി...
അടുത്തുള്ള തെങ്ങിലും വഴിയിലും ഒക്കെ 8 മണിയാകുമ്പോഴേക്കും ടോർച്ചടിച്ച് നോക്കുന്നുണ്ടാകും അയാൾ..!! ടോർച്ചടിച്ചു നോക്കിയ സ്ഥലത്ത് പിന്നെ ആ ദിവസം കള്ളന്മാർ വരില്ല എന്ന് ചിന്തിക്കുന്ന പരമ സാധു.
എന്തായാലും അയാൾ നമുക്കും ഒരു ധൈര്യമായിരുന്നു..സ്നേഹമുള്ളവനുമായിരുന്നു... നമ്മുടെ വീട്ടിൽ അച്ഛാച്ഛനുമുണ്ട്...ഏതാണ്ട് അതേ പ്രായം!.അച്ഛാച്ഛനാണെങ്കിൽ തീരെ പേടിയില്ല.. ബലശാലികളായ കള്ളന്മാർ!!.. ഇവരോ ബലം ചോർന്നു കൊണ്ടിരിക്കുന്നവരും. അതിനാൽ നമുക്ക് പേടിയാണ്..!
..അപ്പോൾ ഒരു പട്ടി ആവശ്യമാണ്..ഒരു ധൈര്യത്തിന്!!..
"അമ്മയ്ക്ക് പട്ടിയേയും പൂച്ചയേയും അറപ്പാണ്.. പക്ഷെ അവയുടെ സേവനം ഇഷ്ടമാണ് താനും!
വന്ന പാടെ ഗമയിൽ ഏട്ടൻ പട്ടിയെ തെങ്ങിനിട്ടു കെട്ടി.. അതിന്റെ ഗുണഗണങ്ങൾ വാഴ്ത്തി.." ഈ പട്ടിയെ അവർ തരുന്നില്ല...അവിടെയുള്ള വേറെ പട്ടിയെ തരാമെന്നാണ് അവർ പറഞ്ഞത്.. നിർബന്ധിച്ചിട്ടാ ഇതിനെ തന്നത്...നമ്മൾ പറഞ്ഞു ഇതിനെ തന്നെ തരണം അങ്ങിനെ തന്നതാ.."
..ഏട്ടന്റെ തറുതല കേട്ടിട്ട്." പട്ടി ശരണം ഗച്ഛാമീ!" എന്നു വരെ അമ്മ പറഞ്ഞു പോയിട്ടുണ്ടാവണം!
...ന്നാലും.. ചുളുവിൽ പട്ടിയുടെ ഉടമസ്ഥരെ നിർബന്ധിച്ച്, ഒരു സായാഹ്നത്തിൽ നിനച്ചിരിക്കാതെ പട്ടിയേയും കൊണ്ട് വരിക!.. ആർക്കും തോന്നും ഇച്ചിരി ബഹുമാനം! നമുക്കും ഏട്ടനോട് ഇച്ചിരി ബഹുമാനം കൂടി...!
അരമണിക്കൂർ കഴിഞ്ഞില്ല .." ദേ..ഇതിന് ഒക്കെ ഒത്താശ ചെയ്തു കൊടുത്ത നമ്മുടെ സാക്ഷാൽ ബുദ്ധിമാനും ഹാജർ!...
".. എന്തു കുരയാണ് ഈ പട്ടിക്കെന്നറിയോ ....ഈ പട്ടിയെ പേടിച്ചിട്ട് ഇന്ത്യയിലെ കള്ളന്മാർ ഗൾഫിലേക്കോ അമേരിക്കയിലേക്കോ നാടു വിട്ടു പോയി എന്ന മട്ടിലാണ് അദ്ദേഹം ധരിപ്പിച്ചത്!..അഥവാ അവശേഷിച്ചിട്ടുണ്ടെങ്കിൽ ആരെങ്കിലും അറിയാതെ ഇറക്കുമതി ചെയ്തു പോയ ഉണക്ക കള്ളന്മാരായിരിക്കും അത് എന്ന പോലുള്ള വിവരണം കേട്ട് നാം ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചു...
"ഈ പട്ടിക്ക് പേരിടേണ്ടേ"
ശുഭസ്യ ശീഘ്രം!.. ഇല്ലെങ്കിൽ ആ ക്രെഡിറ്റ് ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം! ..ഏട്ടൻ വേഗം പട്ടിക്ക് പേരിട്ടു... "വാസു!"
" വാസു എന്ന് വിളിക്കുമ്പോൾ വാലാട്ടി ഇഷ്ടൻ!..എന്തായാലും അതിനു മാത്രം വിവരമുണ്ട്!
നമ്മുടെ വീട്ടിലെ ഭക്ഷണവും കഴിച്ചു വാസുവെന്ന പട്ടി സുഖമായ ഉറക്കം..കുരയുമില്ല ... കുന്തവും ഇല്ല..നമ്മുടെ വീട്ടിൽ വന്ന പട്ടി സാത്വികനായി..തപസ്സനുഷ്ടാനം തുടർന്നു...നമ്മളെ കണ്ടാൽ വാലാട്ടും അതിനൊരു കുറവും ഇല്ല!
" എന്തെങ്കിലും ശബ്ദം കേട്ടാൽ നമ്മൾ കുരച്ചാലും പട്ടി കുരയ്ക്കില്ല..മൗനവൃതം ശപഥം ചെയ്ത് പട്ടി അരങ്ങു വാണു.!"
അങ്ങിനെ ഒരു നാൾ പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റ്, ഇരുമ്പ് സാധനങ്ങൾ എന്നിവ പെറുക്കുന്ന തമിഴത്തികൾ വീട്ടിന്നരികിൽ അതിക്രമിച്ചു കയറി എല്ലാം പെറുക്കിയെടുക്കുന്നു..അടുത്ത വീട്ടിലെ പുതിയ ബക്കറ്റും അവർ പെറുക്കി ചാക്കിലാക്കി..
ചങ്ങലക്കിട്ട വാസുവിന് ഒരു കൂസലും ഇല്ല!..നമ്മളീ നാട്ടുകാരല്ല എന്ന ഒരു ഭാവം!!..പട്ടിയാണ് മുയലല്ല എന്ന് ബോധ്യപ്പെടുത്താനെങ്കിലും ഒരു കുര!... അതു കണ്ടിട്ട് കണ്ണടയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല!
" പട്ടിയുണ്ട് ഇവിടെ!.. പട്ടിയുണ്ട് ഇവിടെ... കടിക്കും .. കുരക്കും.. വേഗം ഇവിടെ നിന്ന് പോകുന്നതാണ് നല്ലതെന്ന് ഏട്ടന്റെ ഭീഷണി!
അവർക്കൊരു കൂസലും ഇല്ല!...പട്ടിക്കൊരു നാണവും ഇല്ല..!!
ഏട്ടൻ പട്ടിയെ അഴിച്ചു വന്നു..
" .. കുരയ്ക്ക് വാസു!... കുരയ്ക്ക് വാസു!"-ഏട്ടന്റെ ആജ്ഞ!
" വാസു വാലാട്ടി...ഏട്ടന്റെ നിയന്ത്രണം വിട്ടു..സകലമാന ദൈവങ്ങളേയും വിളിച്ച് അദ്ദേഹം ആജ്ഞാപിച്ചു....." ഏടാ... കുരയ്ക്കാൻ!"
വാസു വാലാട്ടി..മാനം എട്ടു നിലയിൽ പൊട്ടിയ ഏട്ടന്റെ അട്ടഹാസം!
....." ഏടാ... കുരയ്ക്കാൻ!"
".നായിന്റെ മോനെ.. കുരയ്ക്കാനും കൂടെ അറിയില്ലേങ്കിൽ.. നീ നമ്മളുടെ ചോറും തിന്ന് നടക്കണ്ട!"
അന്ത്യ ശാസനം!
അന്ത്യശാസനം വാസു പുല്ലു പോലെ പുശ്ചിച്ച് തള്ളി..വീണ്ടും.. വീണ്ടും വാലാട്ടി..!!
അങ്ങിനെ വാസു ചങ്ങലയിൽ നിന്നും സ്വതന്ത്രനാക്കപ്പെട്ടു..
....കണ്ടാലുടൻ വെടിവെക്കാൻ കൽപിക്കുന്നതു പോലെ അമ്മ ആജ്ഞാപിച്ചു.." വാസുവിനെ കണ്ടാലുടൻ എറിഞ്ഞോടിച്ചു കൊള്ളണം!"
ഒരു നാൾ ഉച്ച ദിവസം.!.പാത്തു പതുങ്ങി വാസു വന്നു വിറകു പുരയ്ക്കരികിൽ കിടന്നുറങ്ങുന്നു.. അടുത്ത് ഒരു കോഴിക്കാല്...!!
ബർമുഡക്കാരൻ നമുക്ക് ദേഷ്യം വന്നു.." ഈ കോഴിക്കാല് കൊണ്ടിടാൻ കണ്ട സ്ഥലം!" ഉറങ്ങുന്നവരെ ഉണർത്താൻ നമുക്ക് ലേശം വിഷമം!..വാസുന് ഇഷ്ടായില്ലേങ്കിലോ?
വാസുവിനെ ഉണർത്താതെ മെല്ലെ കാലുകൊണ്ട് കോഴിക്കാൽ എടുത്ത് ദൂരെ കളയാൻ ഒരു ശ്രമം!
ഇന്നു വരെ ജീവിതത്തിൽ ആരെയും നോക്കിലോ കുരയിലോ ദ്രോഹിക്കാതിരുന്ന വാസു നമ്മെ ആക്രമിച്ചു.. എഴുന്നേറ്റ് ഒരു കടി നമ്മുടെ കാലിന്റെ പെരുവിരലിൽ!
നാം അലറിക്കരഞ്ഞു.. പാവം ഉറക്കിലായിരുന്നു..വാസുവിന് അബദ്ധം പറ്റിയതാകണം!...
വാസു ജീവനും കൊണ്ട് ഓടി!...
എല്ലാവരും നമുക്ക് പറ്റിയ ദുരിതം ഓർത്ത് ചിരിച്ചു..." ഏട്ടൻ പറഞ്ഞു.." പന്ത്രണ്ട് ഇഞ്ചക്ഷൻ വെക്കണം പൊക്കിളിൽ!"
പന്ത്രണ്ട് ഇഞ്ചക്ഷനിൽ പൊട്ടിത്തകരുന്ന പൊക്കിൾ!.. ദൈവമേ.. ഏതു നേരത്താണാവോ നമുക്ക് നല്ല ബുദ്ധി തോന്നിയത്?
ദൈവമേ... നാം വിങ്ങി.. വിങ്ങിക്കരഞ്ഞു...
ഏട്ടൻ കുലുങ്ങി.. കുലുങ്ങി ചിരിച്ചു.
അമ്മയുടെ കൈ പൊങ്ങിയെങ്കിലും ആരോ പിടിച്ചു താഴ്ത്തി.. " കടിയോ കിട്ടി.. ഇനി അടിയും കൂടി വേണ്ട.... ചെക്കന് ഇനി വേണ്ടത് ലേശം സമാധാനമാണ്!"
ഏട്ടൻ നമ്മെ ഹോസ്പിറ്റലിൽ കൊണ്ട് പോയി... ഒരിഞ്ചക്ഷൻ കൈക്ക് തന്നു ഡോക്ടർ പറഞ്ഞു.." പട്ടിയെ സൂക്ഷിക്കണം... എന്തെങ്കിലും പേയുടെ ലക്ഷണമുണ്ടോന്ന് നോക്കണം!"
നമ്മെ വഴിനീളെ പേടിപ്പിച്ച് ഏട്ടൻ സുഖിച്ചു രസിച്ചു...
"അതു കഴിഞ്ഞിട്ടു വേണം നിനക്ക് പന്ത്രണ്ട് ഇഞ്ചക്ഷൻ താരാൻ അതാ ഡോക്ടർ പറഞ്ഞത്.."
സകല ദൈവത്തേയും വിളിച്ചു പ്രാർത്ഥിച്ചു..
വാസുവിന് പേയും, കീയും ഒന്നും ഇല്ല.. ഒരു കോഴിക്കാലു നഷ്ട്പ്പെട്ട ..മനോവേദന!! . അതോടെ അതിനു സങ്കടം മുഴുത്ത് പലരുടേയും വയലിൽ വെച്ച മുളപൊട്ടിയ വിത്തു തെങ്ങിന്റെ പുതു നാമ്പുകൾ കടിച്ചു പറിക്കാൻ തുടങ്ങി...
.തെങ്ങിന്റെ ഉടമസ്ഥർ നമ്മളോട് വാഗ്വാദത്തിനു വന്നു...ഒടുവിൽ യാദാർത്ഥ്യം മനസ്സിലാക്കി തിരിച്ചു പോയി... വാസു പിഴച്ചതിനു നാമെന്തു ചെയ്യാൻ!...
...അങ്ങിനെ വാസു പട്ടി ഒരു ഭിക്ഷാടകനായി തീർത്ഥാടനത്തിനിറങ്ങി...
ശനിയാഴ്‌ച, സെപ്റ്റംബർ 18, 2010
വെള്ളിയാഴ്‌ച, സെപ്റ്റംബർ 17, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( അഞ്ചാം സർഗ്ഗം)
അന്ന് പരമേശ്വരൻ ചായക്കടയിൽ വന്നത് ഒരു ചെറിയ തൂക്കു പാത്രവുമായാണ്..." എന്താ പരമേശ്വരാ... എന്താ വേണ്ടത്?."
"മൂന്ന് ചായ വേണം.. ഒരു പാലും!"
വയലിൽ പണിയെടുക്കാൻ മൂന്നാളുണ്ട്.. ഒരാൾക്ക് പാലു മതി.. മറ്റു രണ്ടു പേർക്ക് ചായ വേണം...
"ചായ പാത്രത്തിലൊഴിച്ച് ചായക്കടക്കാരൻ നാരായണേട്ടന്റെ ചോദ്യം
" പാലിനു പാത്രമെവിടെ?"
"...ചായയിൽ തന്നെ പാലും ഒഴിച്ചോളൂ.."-- ഉത്തരം സിമ്പിൾ!..കേൾക്കുന്നവർക്കും കാണുന്നവർക്കും ഡിഫിക്കൽട്.. ദാറ്റ് ഈസ് നോട്ട് എ ബിഗ്ഗ് പ്രോബ്ലം!..ആളുകൾ അങ്ങിനെയാണ് പരമേശ്വരൻ ഈസിയായാക്കുന്നതിനെ നാട്ടുകാർ കോംപ്ലിക്കേറ്റ് ആക്കി മാറ്റും!
ഇങ്ങനെ പരിപ്പ് മുറിക്കാനുള്ള കത്തി വരെ തിരഞ്ഞു നടന്ന് കിട്ടാതെ ജീവിതം സഫലമാകാതെ ജീവിതം പുകച്ചു തീർത്ത എത്ര പരമേശ്വരന്മാരുണ്ട് അതിനവരെ അയച്ച എത്ര മഹാന്മാരുണ്ട് എന്ന് നിനച്ചിരിക്കേ, നമുക്കും വന്നു ചേർന്നു ഒരബദ്ധം!.. അബദ്ധം ആവർത്തിച്ചാൽ വിഡ്ഡി... ആവർത്തിച്ചില്ലേങ്കിൽ ബുദ്ധിമാൻ എന്നാണല്ലോ?... ഒരബ്ദ്ധം ഏത് ബുദ്ധിമാനും ചെയ്യും.. ചെയ്യണം!.. നോം ഒരബ്ദ്ധം എന്നും തുടർച്ചയായി ചെയ്യാറില്ല.. പല അബദ്ധങ്ങൾ പലപ്പോഴായി മാത്രമേ ചെയ്യാറുള്ളൂ.. ബുദ്ധിമാൻ എന്ന് അറിയപ്പെടാൻ ഇടയായതും അതുകൊണ്ട് തന്നെ...പലരും പറഞ്ഞിട്ടുണ്ട് നമ്മുടെ ബുദ്ധി പലർക്കും തീറെഴുതി കൊടുക്കുന്നതു കൊണ്ടാണത്രേ.. നോം ബുദ്ധിശൂന്യത പ്രവർത്തിച്ചു പോകുന്നത് ..ഒന്നും നോക്കാറില്ല....നോം അങ്ങിനെയാണ്.. മാവേലിയുടെ പ്രജ അങ്ങിനെ തന്നെയാണ് വേണ്ടതും!!..യാചിച്ചു വരുന്നവന് ബുദ്ധി അങ്ങോട്ട് പറഞ്ഞു കൊടുക്കും!..പിന്നെ മുന്നും പിന്നും നോക്കാറില്ല... നോം പാതാളത്തിൽ കഴിയും...ഇല്ലെങ്കിൽ ഒരു കാര്യം സംഭവിക്കാം.. നോം സ്വർഗ്ഗത്തിൽ വാഴും, അവൻ കാരാഗൃഹത്തിലും!...ശിവ!..ശിവ!....ഒരു പാപിയെ കൊലപാതകി ആക്കിയിട്ട് നമുക്കെന്ത് നേടാൻ!
അവന്റെ അന്തക്കരണം മറിഞ്ഞ് നമ്മെ വികലാംഗനാക്കിയാലും ദോഷം ഗവർമെന്റിനു തന്നെയാ.. പെൻഷൻ എന്ന് പറഞ്ഞു മന്ത്രി പുംഗവൻ കയ്യിൽ നിന്നു ഒരു മുന്നൂറ് രൂപ തരണം.. പൊല്ലാപ്പ് നമുക്ക് അശ്ശേഷം ദഹിക്കില്ല .....അതെന്നെ..ഏതെന്നേ?... അതെന്നെ!!
.നാലുമണി..വിരുന്നുകാർ വരുന്നു...പെട്ടെന്നാണ് അവർ എഴുന്നള്ളിയത്....അല്ല.. അമ്മാവൻ എന്തിനാ വിരുന്നു കാരെ കാണുമ്പോൾ പഞ്ച പുശ്ചമടക്കി നിൽക്കുന്നത്?..അമ്മാവൻ പുഞ്ചിരിക്കുന്നു.....ചിരിക്കുന്നു .. കൈ കൊടുക്കുന്നു...സന്തോഷിക്കുന്നു... ആർമ്മാദിച്ച് ഒരു നഷ്ടവും ഇല്ലാത്ത വിരുന്നുകാർ!!...എന്നെ കാണുമ്പോൾ സിംഹമാണ് അമ്മാവൻ! ..ഈ വിരുന്നുകാരുടെ ഒരു ഭാഗ്യം!...
".. അവനെവിടെ?"-
പശു പെറ്റാലും കാള വിരണ്ടാലും ഇരിക്കപ്പൊറുതിയില്ലാത്തത് വീട്ടിലെ കിടാങ്ങൾക്കാണ്!
" നാം ഇവിടെയുണ്ട്!"
പിടയ്ക്കുന്ന നോട്ടെടുത്ത് അമ്മാവൻ പറഞ്ഞു.. നീ പോയി ബേയ്ക്കറിയിൽ നിന്നും കുറച്ച് കേയ്ക്ക്, കുറച്ച് ജിലേബി, കുറച്ച് മറ്റെന്തെങ്കിലും സാധനങ്ങളും വാങ്ങിക്കൊണ്ട് വാ.... വേഗം വരണം ...ട്ടോ..ഓടി വാ...
" കൈയ്യിൽ പിടയ്ക്കുന്ന നൂറിന്റ് നോട്ട്.!.. അന്ന് ബേയ്ക്കറി സാധനങ്ങൾക്ക് തുശ്ചവില!... ഇന്നെത്തെ പോലെ വീട് വിറ്റിട്ട് പൈസയും കൊണ്ട് ബേക്കറിയിൽ പോകേണ്ട ഒരു ആവശ്യവും ഇല്ല...
..നാം ബേക്കറിയിൽ പോയി പറഞ്ഞു... " ഇവിടെ ഈ ബേക്കറിയിൽ കേയ്ക്ക് ഉണ്ടോ?. .ജിലേബിയുണ്ടോ?.. . മറ്റെന്തെങ്കിലും സാധനങ്ങൾ ഉണ്ടോ?"
" ഉണ്ട്.. ഏതു വേണം നിനക്ക്?"
ബെർമുഡയിട്ട (ട്രൗസർ എന്ന് അവിശ്വാസികൾ പറയും..നിക്കർ എന്ന് അന്ധവിശ്വാസികളും.!!..ശ്രദ്ധിക്കരുത്...വിശ്വാസത്തെ നാറ്റിച്ചാലെ അവർക്ക് സമാധാനം ഉണ്ടാവൂ!) നമ്മോട് അയാളുടെ ചോദ്യം ...നമുക്കത്ര സുഖിച്ചില്ല.. ന്നാലും വേണ്ടില്ല ക്ഷമിച്ചു!
" എന്നാൽ എല്ലാം കൂടി പൊതിഞ്ഞു കെട്ടിയേക്ക്!"
...ബേക്കറിക്കാരൻ ഞെട്ടി..." എത്ര വേണം എന്നാണ് വീട്ടിൽ നിന്ന് പറഞ്ഞത്?"
" എത്രയ്ക്ക് തരും?" - ബേക്കറി മൊത്തം കച്ചോടം ആക്കാൻ വന്ന ആളെ പോലെ നാം!..
നൂറു രൂപാ നോട്ടെടുത്ത് വീശിക്കാണിച്ചു..ബേക്കറിക്കാരന്റെ മുഴുവൻ ബേക്കറി സാധനം കൂടിയാൽ ചിലപ്പോൾ അന്ന് വെറും 300രൂപയ്ക്കടുത്തേ വരൂ...ചിലപ്പോൾ അതിനു താഴെ."..
"....നീയ്യിവിടെ നിൽക്ക്!... വീട്ടിൽ നിന്ന് വിവരമുള്ളവർ ആരെങ്കിലും വരുമോന്ന് നോക്കട്ടേ...."- ബേക്കറിക്കാരൻ പറഞ്ഞു..
എന്നെക്കാൾ വിവരമുള്ളവരോ?..എങ്കിൽ അതറിഞ്ഞിട്ടു തന്നെ കാര്യം...നമുക്ക് സാധനം കിട്ടിയേ തീരൂ...വല്യ തിരക്കൊന്നും ഇല്ല.. അമേരിക്കൻ പ്രസിഡന്റ് ഒന്നും അല്ല നമ്മൾ!. ഇല്ലെങ്കിൽ അമ്മാവൻ വെറുതെ വിടില്ല...നിർത്തിപ്പോരിക്കുന്നതിലും ഭേദം നാടുവിട്ടു തുലയുന്നതാണ്!.. ജിലേബിയും കേയ്ക്കും കൊണ്ട് മാന്യമായി ചെല്ലുന്നതാ.അതിന്റെ ഒരു ഡീസന്റ്.."
സന്ധ്യയായി.... വിവരമുള്ള ആൾ മെല്ലെ കയറി വരുന്നു... നമ്മുടെ ജ്യേഷ്ഠൻ!...
.." .. എന്താടാ... ബേക്കറി സാധനം വാങ്ങിക്കാൻ പോയിട്ട്.. എത്ര സമയം കഴിഞ്ഞു..?..നേരം സന്ധ്യയായല്ലോ?.."
"...ഇവർ തരുന്നില്ല..നെഞ്ചു വിരിച്ച് നോട്ടെടുത്ത് കാണിച്ച് നാം "
നാശങ്ങൾ ജേഷ്ഠനോടും എന്തൊക്കെയോ കുശു കുശുത്തു...
" വാടാ..വീട്ടിലേക്ക് നടക്ക്.." ഏട്ടൻ.
സാധനങ്ങൾ ഉണ്ടാക്കിച്ച് കടയടപ്പിച്ച് ബേക്കറിക്കാരനോടൊപ്പം സാധനങ്ങൾ എടുത്തു വരാം എന്ന് വെച്ച നാം മഠയൻ!
"...സാധനങ്ങൾ വാങ്ങണ്ടേ?...വീട്ടിൽ വിരുന്നുകാരുണ്ട് "
...".. വേണ്ട.. അവരെല്ലാവരും പോയി...നടക്ക്.. നിന്നെ കാത്ത് അമ്മാവൻ അവിടെയിരിപ്പുണ്ട്!.."
നാം തെറ്റൊന്നും ചെയ്തില്ലല്ലോ... ന്നാലും ചങ്ക് പട പടാന്ന് ഇടിക്കുന്നു...ഇടിക്കട്ടേ.. ക്ഷീണിക്കുമ്പോൾ എപ്പോഴായാലും ഇടി മതിയാക്കും.... ന്നാലും....ഒരു തളർച്ച..ദേഹമാകെ പടരുന്നു... വിഷമം കൊണ്ടല്ല.. കരച്ചിൽ വന്നതു കൊണ്ടാണ്... ഒരു ഭയം...ഇനിയെന്തു പൊല്ലാപ്പാണാവോ?
..നടന്നു...മുന്നിൽ വിവരദോഷി നാം പിറകിൽ വിവരശാലി ജ്യേഷ്ഠൻ!...
വിവരശാലി നമ്മെ പ്രകോപിപ്പിക്കാൻ വൃഥാ ശ്രമം...നോം വിട്ടുകൊടുത്തില്ല.. കണ്ണിൽ കണ്ണീരു വന്ന് അതിനുത്തരം കൊടുത്തു..
.വീട്ടിൽ അമ്മാവൻ കാത്തു നിൽക്കുന്നു...
".. എന്താടാ?"
" അവർ സാധനങ്ങൾ തരുന്നില്ല!"
ഏട്ടനും എന്തൊക്കെയോ കുശു കുശുത്തു...എന്നിട്ട് ചിരിച്ചു....ചിരി നമുക്ക് ഹറാമാണെന്ന് അറിയാത്ത വകകൾ!
എന്തൊക്കെയോ പറഞ്ഞു .. എന്നിട്ട് ഒടുവിൽ പറഞ്ഞു "...എന്നിട്ട് നീ സത്യാഗ്രഹം ഇരിക്കാൻ പോയതാണോ?"
പൈസ തിരിച്ചു വാങ്ങി പോക്കറ്റിലിടുമ്പോൾ ലാഭമാക്കിക്കോടുത്ത നമുക്ക് ഒരു താങ്ക്സ് പോലും പറയാതെ ഒരു നോട്ടം..പിന്നെയൊരു പുഞ്ഞം!
"ഏട്ടനോട് ഒരു സൗമ്യമായ പെരുമാറ്റം!
ഈ കുശുകുശുപ്പുകാർ ഉന്നതങ്ങളിൽ പിടിയുള്ളവരാകുന്നതെങ്ങിനെയെന്ന് ഇന്നും അന്നും നമുക്ക് അജ്ഞാതം!

ബുധനാഴ്‌ച, സെപ്റ്റംബർ 15, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( നാലാം സർഗ്ഗം)
"..ആയിക്കോട്ടെ .. അതിനു കിട്ടുന്നത് മതി... ഒന്നെങ്കിൽ ഒന്ന്....ഇവിടെ നീ പോലും കഴിക്കില്ലല്ലോ?.."
"അമ്മേ.. ഇതിനു കിട്ടില്ല..ആ മീൻകാരി.. കണ്ണിൽ ചോരയില്ലാത്തവളാ...ഈ രണ്ടു രൂപയ്ക്ക്.!"
"നീ പോയി നോക്ക്.. ഒന്നെങ്കിൽ ഒന്ന് അതു മതി.. ഇല്ലെങ്കിൽ ഉണക്ക മീൻ വാങ്ങിച്ചോളൂ.. .അതിന്.!"
മനസ്സില്ലാ മനസ്സോടെ അവിടേയ്ക്ക് പോയി.. മീൻകാരി ഈ രാജ്യം ഭരിക്കുന്നത് നാമാണ് എന്ന മട്ടിൽ ഗമയിൽ ഇരിക്കുകയാണ്.. കീടമായി , ശിങ്കിടിയായി, ഭർത്താവ് എന്ന ഈർക്കിലു പോലത്തെ തൊരപ്പൻ!
" അയാൾ കെഞ്ചുകയാണ്.." എടീ... താടീ..".. കെഞ്ചൽ നീണ്ടു കൊണ്ടിരുന്നു.. ഓരോ മീൻ വാങ്ങിക്കുന്നവരും പൈസകൊടുക്കുമ്പോൾ വെക്കുന്ന, രണ്ടു ഫുഡ്ബോൾ ഒന്നിച്ചു കൂടിയ പോലെത്തെ പെരുത്തവയറിനു മീതെയുള്ള പെരുത്ത മടിശ്ശീലയിലേക്ക് മീൻ കണ്ടാൽ പൂച്ചയ്ക്കുണ്ടാകുന്ന ആർത്തിയോടെ നോക്കി.. നിരാശയോടെ വീണ്ടും അയാൾ കെഞ്ചി."... എടി.... താടി.." ആന പോലത്തെ ഇവർക്ക് കോലു പോലത്തെ ഉണങ്ങിയ കോന്തൻ ഭർത്താവ്!...അയാളുടെ ദൈന്യത എന്നെ പോലും കരയിച്ചു.. പാവം!..കൊണാപ്പൻ!!
രൂക്ഷമായ നോട്ടത്തോടെ അവർ പൈസയെടുത്ത് കൊടുത്തു .. ന്നാ പോയി ഷാപ്പീ കേറി..നല്ലോണം ...കേറ്റ്..പള്ള നിറച്ചും കേറ്റ്!!..."
" പൈസയേയും അവരെയും താണു തൊഴുത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മഹാത്മൻ എഴുന്നേറ്റു.. പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ ചിരിച്ച് പിന്നെയും കെഞ്ചി.." ഇച്ചിരൂടേ..!"
ഒന്ന് തല ചൊറിഞ്ഞ് വെറുതെ മോഹിക്കുവാൻ മോഹം എന്ന മട്ടിൽ അയാൾ നടുവൊടിഞ്ഞു നിന്നു.
" ഉം.. ഇന്നത്തെ കോട്ട തീർന്ന്.. അതു മതി... വേഗം.. മോന്തിയിട്ട്... വീട്ടീ പോയ്ക്കോ?എന്റെ സ്വഭാവം മാറേണ്ടെങ്കിൽ!"
അതൊരാജ്ഞയാണ്.. കല്ല് പിളർക്കുന്ന കൽപന!
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണെങ്കിൽ ഈ ലോകം എന്നേ നന്നായേനേ..എല്ലാ ഭാര്യമാരും ഇങ്ങെനെയാണെങ്കിലും ഈ ലോകം എത്ര മനോഹരമായേനേ...അസൂയയ്ക്ക് മരുന്ന് ചെന്നിനായകം ആണല്ലോ?..അതായത് ചൂരൽ കൊണ്ട് ഇരുട്ടടി!... അതിനാൽ അധികം അസൂയപ്പെട്ടിട്ട് കാര്യമില്ല...!!...
അയാൾ ഡീസെന്റായി എഴുന്നേറ്റ് പോയി.....മര്യാദയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ കൂടി കഴിയുന്നില്ല.. പിന്നെയാ പട്ടച്ചാരായത്തേയും കൂട്ടിപ്പിടിച്ച് അയാൾ നടക്കുന്നത്?.. മനുഷ്യന്റെ ഓരോ അഹംഭാവം!
.പൈസ നഷ്ടപ്പെട്ട ദേഷ്യമാണെന്ന് തോന്നുന്നു.. എന്നെ കണ്ട മാത്രയിൽ അയാൾക്ക് നൽകിയ നോട്ടം പാവമാം എന്റെ നേരെ...കത്തിക്കരിഞ്ഞു ചാമ്പലാവാത്തത് എന്റെ തറവാട്ടിന്റെ നേര്!
" എന്താ?"
" കുറച്ച് മീൻ?"
" എത്രയ്ക്ക്?"
" രണ്ടു രൂപയ്ക്ക്!"- തെല്ലു ജാള്യത്തോടെ നാം!
" പോയി ഉപ്പ് വാങ്ങിക്കോ അതിന്!" അല്ല പിന്നെ!"
"ഇന്നാള് ഞാൻ വാങ്ങിയിരുന്നല്ലോ മീൻ?"
".. പോടാ ചെക്കാ.. പോയി ഉപ്പ് വാങ്ങി പോയ്ക്കോ..മീനിനു വലിയ വെലയാണ്..കേട്ടില്ലേ ..പോടാ ..മീൻ വാങ്ങാൻ വന്നിരിക്കുന്നു രണ്ട് ഉലുവയും കൊണ്ട്... കോറെ ഒലത്തും!.!!"
രണ്ടു രൂപ എന്റെ കയ്യിലിരുന്നു പിടഞ്ഞു കരഞ്ഞു പറഞ്ഞു...". എന്നെ കൊണ്ട്.. എന്നെ കൊണ്ട്.. ഇതു ചെയ്യിച്ചു അല്ലേ?...നീ ഒരു പാട്, ഒരു പാട്‌വിഷമിച്ചു അല്ലേ?.. സാരമില്ല പോയി ഉണക്ക മീൻ വാങ്ങിക്കൊളൂ.. അതാ നിനക്ക് നല്ലത്!"
പിറ്റേന്ന് അമ്മയുടെ നിർബന്ധത്താൽ അവിടെ വീണ്ടും വന്നു... മീൻ കണ്ട് , .മീനാണല്ലോ എന്ന് തിരിച്ചറിഞ്ഞ്..കാണാത്ത ഭാവത്തോടെ പോയി...ഇല്ലെങ്കിൽ ഉപ്പ് വാങ്ങി മടുക്കണം...നമ്മൾക്ക് ഉപ്പ് കച്ചോടമൊന്നും ഇല്ലല്ലോ?
അതാ അവർ വിളിക്കുന്നൂ .. ആ മീൻകാരി...വാടാ ..... മീൻ വേണോ?
" രണ്ടു രൂപ...പാ"
" ഇങ്ങു വാ..."
നാല് അയല അവർ രണ്ടു രൂപയ്ക്ക് തന്നു...ദൈവമേ.. ഇന്നലെ രണ്ടുരൂപയ്ക്ക് ഉപ്പ് വാങ്ങിക്കാൻ പറഞ്ഞവർ.. ഒരു അയല പോലും തരാത്തവർ.. ഇന്ന് നാല് അയല തന്നിരിക്കുന്നു...ഇവർക്ക് എന്തു പറ്റീ?
അമ്മയ്ക്ക് സന്തോഷമായി... പൊതി തുറന്നു...അയലയുടെ ചെകിള മെല്ലെ തുറന്നു.. പിടയ്ക്കുന്ന മീനിനു പകരം പിടയ്ക്കുന്ന പുഴുക്കൾ!...ഇന്നാണെങ്കിൽ .. വക്ക... വക്ക..കളിക്കുമായിരുന്നു ആ ..സായിപ്പന്മാർ!...അന്നായതിനാൽ ഐ ആം എ ഡിസ്കോ ഡാൻസർ എന്ന് പറഞ്ഞ് ഡിസ്ക്കൊ ഡാൻസ് കളിക്കുന്ന ശവങ്ങൾ... ഐ മീൻ...ആ ഡീസന്റ് പുഴുക്കൾ!
"എടാ ഇതിൽ പിടയ്ക്കുന്ന പുഴുക്കൾ!"
എന്തെങ്കിലും കിടന്ന് പിടച്ചാൽ പോരെ.. മീൻ പിടയ്ക്കണമെങ്കിൽ നമ്മൾ പിടയ്ക്കണം..തമ്മിൽ ഭേദം പുഴുവെങ്കിലും!
"..അവൾക്ക് തന്നെ കൊണ്ട്വോയ് കൊടുക്ക്...മോനെ.. വേഗം... അവൾ കാണട്ടെ.. ഇല്ലെങ്കിൽ എല്ലാവർക്കും പുഴുവുണ്ടെന്നറിയാതെ അവൾ വിൽക്കില്ലേ ഇത്?.."
. വന്നതിനേക്കാൾ വേഗം ഞാൻ തിരിഞ്ഞോടി...
സ്കൂൾ വിട്ടു പോകുന്ന നാലഞ്ച് ടീച്ചർമാർ കൊഞ്ചിക്കുഴഞ്ഞ് അയല വാങ്ങിക്കുകയാണ്... ദൈവമേ ഇതു ഞാൻ കൊടുക്കുന്നത് കണ്ടാൽ അവരും മീൻ വാങ്ങാതെ പൈസ വാങ്ങി പോകും.
അങ്ങിനെ സംഭവിച്ചാൽ അവർ എന്നെ തല്ലും അല്ല തല്ലികൊല്ലും....പുഴുത്ത മീൻ പിടിച്ച നാറ്റക്കേസ് കൈയ്യാണ്.!!...വീട്ടിലിരുന്ന് അമ്മയ്ക്ക് എന്തും പറയാം.. ഉപ്പ് വാങ്ങുക മാത്രമല്ല ചിലപ്പോൾ അവർ കഴിപ്പിക്കുക കൂടി ചെയ്യും.... രാജ്യം വാഴുന്ന തമ്പുരാട്ടിയാ അവർ തമ്പുരാട്ടി..! വെറും ചില്ലറക്കാരിയാണെന്നാണ് വീട്ടിലിരിക്കുന്ന അമ്മയുടെ വിചാരം!
ഇന്നു പുഴുവിൻ മാംസം തിന്നു ടീച്ചർമാരുടെ ഭർത്താക്കന്മാർ ആർമ്മാദിക്കും!...സായിപ്പന്മാർ പുഴുക്കളുടെ ഒരു ഭാഗ്യം!!......അവർ പോകുന്നതു വരെ കാത്തു നിന്നു... പിന്നെ അൽപം പേടിയോടെ അവരുടെ അടുത്തു പോയി...
" ഉം എന്താടാ?"- അധികാര സ്വരം.. കുറച്ച് കൂടെ കനത്തു...
" ഈ മീനിൽ നിറച്ചും പുഴുക്കളാണ്" മെല്ലെ പറഞ്ഞു..
അവരതു വാങ്ങി ഒന്നും പറയാതെ കൂട്ടയിലേക്ക് മീൻ ഇട്ട് എന്റെ രണ്ടു രൂപ തന്നു... സമാധാനമായി ഞാൻ വീട്ടിലേക്ക്..അവർ മീൻ കൂട്ടയിലെ മീൻ ബക്കറ്റിലിട്ട് കഴുകി വീണ്ടും കൂട്ടയിലേക്ക് ഇടുന്നുണ്ടായിരുന്നു.. ഒരു കലാപ മുണ്ടാക്കി എന്റെ പേരു ചീത്തയാക്കണോ?..ഒന്നും അറിയാത്ത ആളുകൾ അടുത്തു വന്ന് ഡിസ്കൗണ്ടിൽ ലഭിക്കുന്ന മീൻ വാങ്ങി പോകുന്നതും നോക്കി ഞാൻ വീട്ടിലേക്ക് നടന്നു...അന്നു ഉപ്പു വാങ്ങിയിരുന്നു ..സത്യായിട്ടും..

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ.. ( മൂന്നാം സർഗ്ഗം)
അങ്ങിനെ രണ്ട് സ്വപ്നങ്ങളിൽ നിന്നും രക്ഷപ്പെട്ട് മൂന്നാം സ്വപ്നം കാണേണ്ട കാലമായിന്ന് 'ക്ഷ" ബോധ്യായി..ഈ ജീവിതം സ്വപ്നം കാണേണ്ടതു മാത്രമാണോ.. യാദാർത്ഥ്യമായി ഒന്നും സംഭവിക്കില്ലേ എന്നൊക്കെ ആളുകളുടെ ഒരു വിശ്വാസം!
"സ്വപ്നം സ്വപ്നേപ ശാന്തി"- എന്നാണല്ലോ..അതായത് സ്വപ്നം സ്വപ്നയ്ക്ക് മാത്രമല്ല സൗന്ദര്യം തുളുമ്പുന്ന സാക്ഷാൽ ശാന്തിയെന്ന പെൺകൊടിയായാലും, പൈസ പടിയിൽ വെച്ചാൽ മാത്രം ഓടി വന്ന് ചന്ദനമെറിഞ്ഞു തരുന്ന പുഞ്ചിരിയുതിർക്കുന്ന മുട്ടു ശാന്തിയായാലും സാക്ഷാൽ പൂജാരി മഹാരഥനായാലും സ്വപ്നം കാണേണ്ടത് അത്യാവശ്യം എന്നർത്ഥം!..
അന്ന് ഉറക്കമുണർന്നത് ഒരു തോടിനു കുറുകെയിട്ട പാലം തകർന്നു വീഴുന്ന സ്വപ്നം കണ്ടിട്ടാണ്...
അല്ല സത്യമായും സംഭവിച്ചത്... എനിക്ക് ഉറപ്പുണ്ട്..ദേ എന്റെ കൺ വെട്ടത്താ നടന്നത്...പകലു പോലെ പച്ച പരമാർത്തം.. . നാമാണ് ഒഴുകിപ്പോയത്!.. സത്യം..
പെങ്ങൾ ദോശ ചുടുന്നു.....
അമ്മ മുറ്റമടിക്കുന്നു.....
നോം സ്വപ്നം കണ്ട് എഴുന്നേറ്റ് പൊട്ടിക്കരഞ്ഞു നിൽക്കുന്നു..
"...എന്താടാ?" -
" നമ്മൾ എപ്പോഴും പോകുന്ന ആ പാലം പൊട്ടിത്തകർന്നു.ന്നൂ..ന്നൂ. ഞാനിന്ന് സ്കൂളിൽ പോകില്ല!"
"ഏതു പാലം?"
'ആ പാലം .സ്കൂളിലേക്ക് എളുപ്പവഴിയിലൂടെ പോകുമ്പോൾ കടക്കുന്ന പാലം!."
"ഏട്ടൻ നീന്തി രക്ഷപ്പെട്ടു.. ഞാനൊഴുക്കിൽ പെട്ട് നീന്തി.. നീന്തി..പുഴയിലേക്ക്.. ഞാനിന്ന് സ്കൂളിൽ പോകില്ല..ല്ലാാാ" നോം കരച്ചിലോട് കരച്ചില്!..ഏങ്ങലടിച്ചു കരച്ചില്!"
" എന്റെ കരച്ചിലിന് ഐക്യ ദാർഢ്യം പ്രകടിപ്പിക്കാതെ എല്ലാവരും ചിരിക്കുന്നു..
"ഒഴുക്കിൽ പെട്ട എന്നെ പിടിച്ചു കയറ്റാൻ ഒരാളും അടുത്തേക്ക് വരുന്നില്ല..ഞാൻ ഒഴുകിപ്പോയി.. വീണ്ടും കരച്ചില്."
" എന്താ പ്രശ്നം?"-
എന്റെ വിവരണങ്ങൾ കേട്ട് ഓടിയടുത്ത വീട്ടുകാരോട് അറിഞ്ഞവർ ദുരന്ത വിവരണം പങ്കുവെക്കുകയാണ്.
.".ഈ ചെറുക്കൻ സ്വപ്നം കണ്ട് .. വന്നതാ അമ്മേ!"- ചേച്ചിയുടെ അധികപ്രസംഗം! .. ഒപ്പം ചിരിയും!"
"..സ്കൂളിൽ പോകാനുള്ള മടി കൊണ്ട് എഴുന്നള്ളീച്ചു വരുന്നതാ ..മടിയൻ"- ഏട്ടൻ..
"എവിടെയാടാ ?."ഏതു പാലം?"
".ചിരികൾക്കിടയിൽ ഒരു അപശബ്ദം പോലെ ആജ്ഞാസ്വരം... നോം വിവരിച്ചു.." സ്ഥിരമായി കടന്നു വരുന്ന തെങ്ങിൻ തടികൊണ്ട് ഇട്ട പാലം, ടപ്പേന്ന് വെള്ളത്തിൽ വീണു.. ഏട്ടൻ കടന്നിരുന്നു.. നോം കടന്നില്ല..പകുതിക്ക് വെച്ച് തെങ്ങിൻ തടിയോടൊപ്പം വെള്ളത്തിൽ!! ബാഗും സ്ലേറ്റും, ബ്ലും എന്ന് നോമും..!... ഏട്ടൻ കയറി വരാൻ പറയുന്നു.. നമുക്ക് നീന്തലറിയില്ല.. കുത്തൊഴുക്ക്.. ഒഴുകി.. ഒഴുകി.. ഒഴുകി..!..നോം ഒഴുകിപ്പോയി..." " സങ്കടം മൂത്ത് വീണ്ടും വീണ്ടും കരഞ്ഞു.
".നമ്മെ നോക്കാതെ ഏട്ടൻ കൂളായി തിരിഞ്ഞു പോയി..."വീണ്ടും വീണ്ടും കരഞ്ഞു.
"...പിന്നെ ഒഴുകിപ്പോയ നീയ്യെങ്ങിനെയാടാ ഇവിടെ വന്നത്??"--ഏട്ടൻ അങ്ങിനെയാണ് ഒന്നും സമ്മതിച്ചു തരില്ല.. കണ്മുന്നിൽ കണ്ട കാര്യം.. ചെയ്ത ചെയ്ത് വിവരിച്ച് ,വിവരിച്ച് ആളുകൾ ശ്വാസം മുട്ടി മരിച്ചാൽ പോലും!..പച്ച മലയാളത്തിൽ പറഞ്ഞാൽ ദുഷ്ട സ്വഭാവം!.. അനിയനാണെന്ന ഒരു വിചാരവികാരങ്ങൾ തൊട്ടു തീണ്ടാത്ത ജാതിയിൽ പിറന്നവൻ!... ഒരു സപ്പോർട്ട്!!!.. കണ്ട സംഭവം തുറന്ന് പറഞ്ഞ് എന്നെ രക്ഷപ്പെടുത്തൽ..." നഹി... നഹി...നഹി..
"..വേഗം പല്ലു തേച്ച് സ്കൂളിൽ പോയ്ക്കോ?.. സ്വപ്നവും കണ്ടിട്ട് വന്നിട്ട് പൊനയുന്നു..."- ഒരു കരുണയുമില്ലാത്ത ആജ്ഞാ സ്വരം!... എന്നാലും സംഭവം സത്യമാണോന്ന് ഒരു അന്വേഷണം കൂടിയില്ല..എന്റെ കണ്ണീര് ആളുകൾക്ക് ചിരിക്കാനുള്ള അത്താണിയാണോ ഈശ്വരാ..!..ഈ ദുരന്തം പേറി നാം വലയുമല്ലോ ദൈവമേ...വെറുതെ വിളിക്കും മുന്നേ ഓടി വന്ന് നിലത്തു വീണു അകാലത്തിൽ മരിച്ച കണ്ണീർ തുള്ളികൾ!.. അതോർത്ത് വീണ്ടും സങ്കടപ്പെട്ടു... ന്നാലും.. ഒരു കാര്യോം ഇല്ലാതെ..പാവങ്ങൾ!.!!
സ്കൂളിലേക്ക് പോകാൻ കാൽ നട പ്രചരണ ജാഥ ഒരുങ്ങി...പാലത്തിനു സമീപം എത്തി.. തെങ്ങിൻ തടി പാലം അവിടെതന്നെയുണ്ട്.. ഒലിച്ചു പോയിട്ടില്ല.. ആരെങ്കിലും പുതിയതായി സ്ഥാപിച്ചതാണോ? നോം അധികം വിസ്താരത്തിനു പോയില്ല!...
" എന്നാലും ഇന്ന് ഒരു ലീവ് തരാമായിരുന്നു...സ്വപ്നം കണ്ട് വിറച്ചതിനെങ്കിലും..!...ഒരു മഹാപാപവും ചെയ്യാത്ത എന്നെ എന്തിനിങ്ങനെ ശിക്ഷിക്കുന്നു.. ഈശ്വരാ......കുനിഞ്ഞ ശിരസ്സുമായി പാലം കടന്നു....

തിങ്കളാഴ്‌ച, സെപ്റ്റംബർ 13, 2010
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( രണ്ടാം സർഗ്ഗം...)
"മനുഷ്യാണാം മനുഷ്യത്വം,
കമന്റാം സ്വീകാര്യതാം,
മൃഗാണാം മൃഗത്വം
വികടത്വം അസ്വീകാര്യതാം"
- അതായത് മനുഷ്യനാണെങ്കിൽ സഹജീവിയോട് മനുഷ്വത്വം കാണിക്കണം... എനിക്ക് നാലഞ്ച് കമന്റെങ്കിലും ഇടണം എന്ന് സാരം!... മൃഗമാണെങ്കിൽ (ഇവിടെ മൃഗം എന്ന് പ്രത്യക്ഷ അർത്ഥത്തിൽ എടുക്കരുത് എന്ന് ബ്ലോഗായനചരിതത്തിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.. അതായത് എന്റെ ബ്ലോഗ് വായിച്ച് പ്രഷറു പിടിച്ച്, മീശ വിറച്ച് നടക്കുന്ന നല്ല മനുഷ്യർക്ക് വന്നു ചേരാവുന്ന മൃഗീയ വാസന എന്നർത്ഥം) വികടത്വം പറയരുത് .. അത് നമുക്ക് അസ്വീകാര്യം എന്നർത്ഥം..
ഈ നാം വിവർത്തകനും ശ്ലോകനും ( ശ്ലോകം എഴുതിയവനും) ആകേണ്ടി വന്നത് നിവൃത്തികേട് കൊണ്ടാണ്.. കാരണം നമ്മുടെ ശ്ലോകം കേട്ടാൽ കോടീശ്വരൻ എന്നല്ല കോടീശ്വരന്മാരുടെ കോടീശ്വരനായ പട്ടി പോലും ഭിക്ഷാടകനായി തെരുവു തെണ്ടി പട്ടിയായി അലഞ്ഞു തിരിയാൻ ആഗ്രഹിച്ചു പോകും .. അപ്പോൾ പിന്നെ മനുഷ്യരുടെ കാര്യം പറയണോ?
അപ്പോൾ കഴിഞ്ഞ ലക്കത്തിൽ നാം പറഞ്ഞു വന്നത് പൂർവ്വാശ്രമത്തിൽ കവിയാകാൻ ആഗ്രഹിച്ച് തലകുത്തി നിന്ന് സുദർശന ക്രീയ ചെയ്യുമ്പോൾ ഓടിച്ചു വിട്ട കഥയാണ്... ഇനി അടുത്തശ്രമം!
"അറ്റൻഷൻ പ്ലീസ്!
ഓൾ സ്റ്റാൻഡ് അപ്പ്! സിറ്റ് ഡൗൺ!
സ്റ്റാൻഡ് അപ്പ്! സിറ്റ് ഡൗൺ!
സ്റ്റാൻഡ് അപ്പ്! സിറ്റ് ഡൗൺ!"
"സോറി നിങ്ങളോടല്ല... ക്ലാസ്സിൽ നമ്മോട് ടീച്ചർ പറഞ്ഞതാണ്...
നമ്മൾ നിന്നു.. ഇരുന്നു.. നിന്നു.. ഇരുന്നു.. നിന്നു... ഇരുന്നു.. വശം കെട്ടു..ഈ ടീച്ചർക്ക് മറ്റൊന്നും പണിയില്ലേ.. ക്ലാസ്സെടുക്കുമ്പോൾ ഉറങ്ങാതിരിക്കാനുള്ള ഡ്രിപ്പ് തന്നതാണ്... ഉറങ്ങണമെന്നുള്ളവർ ഉറക്കം വന്നാൽ ഉറങ്ങും.. ചിലപ്പോൾ കണ്ണ് തുറന്ന് പിടിച്ചും..!.. മരുന്നും മന്ത്രവും ഒന്നും ഇവറ്റകൾക്ക് ഏൽക്കില്ല എന്ന് ടീച്ചർക്കും അറിയാം.. എങ്കിലും ഒരു അറ്റകൈക്ക് ഉപ്പ് തേക്കൽ!..
കൊരങ്ങന്മാർ നന്നാവുന്നെങ്കിൽ നന്നാവട്ടേ.. അത്രേയുള്ളു...!
പക്ഷെ അന്ന് നിങ്ങളെയൊന്നും ഉറക്കില്ലെടാ ഞാൻ ടീച്ചറാണെങ്കിൽ എന്ന ശപഥവുമെടുത്തിട്ടാണെന്ന് തോന്നുന്നു ടീച്ചർ വന്നത്..
കുറച്ച് കഴിഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു .." വലുതാവുമ്പോൾ ആരാകണമെന്നാ നിങ്ങളുടെ ആഗ്രഹം?"
നല്ല ചോദ്യം ....കാക്കകൂട്ടത്തിൽ കല്ലിട്ട പോലെ ഞങ്ങൾ കലപില കൂട്ടി.
.".അറ്റൻഷൻ പ്ലീസ്.. ഓരോരുത്തരായി പറഞ്ഞാൽ മതി.."-ടീച്ചർ..
ഒാരോ ആളും മനക്കോട്ട കെട്ടാൻ തുടങ്ങി.. അവരവർക്ക് സുഖമെന്ന് തോന്നുന്ന പണികൾ ഓരോ ആളും പറഞ്ഞു തുടങ്ങി..അടുത്തത് നമ്മൾ..ആലോചിച്ചു.
.". യൂ സ്റ്റാൻഡ് അപ്പ്.. തനിക്ക് ഭാവിയിൽ ആരാകണമെന്നാ ആഗ്രഹം!"
".. എനിക്കങ്ങനെ ഒരഹംഭാവവും ഇല്ലേ .. എന്നു പറയാനാണ് ആദ്യം തോന്നിയത്.. എന്തെങ്കിലും ആയാൽ ആയി.. ഒത്താൽ ഒത്തു .. ഇല്ലെങ്കിൽ ഇല്ല...ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം എന്നൊക്കെ നിരൂപിച്ച് എഴുന്നേറ്റു നിന്നു...ഗമണ്ടൻ ചോദ്യത്തിന് ഗമണ്ടൻ ഉത്തരം വേണം!
പിന്നെ ഒരു ധൈര്യം സംഭരിച്ച് പറഞ്ഞു.." ഡോക്ടർ.. ർ ..ർ!"
"മിടുക്കൻ!..- ടീച്ചർ എന്നെ വാനോളം പൊക്കി നിർത്തി..
ഞാൻ സ്വയം അഭിനന്ദിച്ച്, അഭിനന്ദിച്ച് വശക്കേട് വന്നു... " കണ്ടോടാ.. എന്നെ കണ്ട് പഠിക്ക്!.." എന്നൊക്കെ വിളിച്ച് പറയണം എന്ന് തോന്നി.. സ്റ്റെതസ്കോപ്പ് വെച്ച് ഗമയിൽ നടക്കുന്നത് സ്വപ്നം കണ്ടു.. അന്ന് ക്ലാസ്സ് പിരിഞ്ഞു..
വീട്ടിലെത്തി... രാത്രി അതിനെകുറിച്ച് ചർച്ചയായി .. അവതരിപ്പിച്ചതും ഈ പാവം നാം!...എല്ലാവരും എന്നെ പ്രോൽസാഹിപ്പിച്ചു.. എന്നെക്കാൾ ബുദ്ധിയുണ്ട് അവർക്കെന്ന് എനിക്ക് ബോധ്യമായി.. ഡോക്ടറായ എന്നോട് എല്ലാവർക്കും വലിയ സ്നേഹം!.".ആട്ടെ ഡോക്ടറായാൽ കാറെവിടെ ഇടും?- ഏട്ടന്റെ കുനുഷ്ട് ചോദ്യം..
അതു ന്യായമെന്ന് എനിക്കും തോന്നി.. റോഡുണ്ടാക്കാനാണോ പാട്!... കാറു കഴുകാൻ അയൽ വക്കത്തെ ഒരാളെ വരെ മനസ്സിൽ കണ്ടു വെച്ചു... അയാൾക്ക് വല്യ പണിയില്ല എന്റെ വക ഒരു പണി.. എന്നാൽ കഴിയുന്ന ഒരു സഹായം!..(പേരു പറയില്ല... ഇന്ന് അയാൾ വലിയ പണക്കാരനാണ്.. ഇതറിഞ്ഞാൽ അദ്ദേഹം എന്നെ ചക്ക വരട്ടുന്നതു പോലെ വരട്ടും!).. എല്ലാവരും ചിരിച്ചു..
"എന്തു ഡോക്ടർ ആകാനാണ് ആഗ്രഹം?"-ഏട്ടൻ വിടാൻ ഭാവമില്ല.. അവൻ അങ്ങിനെയാണ് നെല്ല് കുത്തി അരിയാക്കി കഞ്ഞിവെചു കുടിക്കുന്നതു വരെ അറിയണം...
" കുടുക്ക് ഡോക്ടർ!"- പറയുവാൻ എനിക്ക് അമാന്തം വന്നില്ല..നമ്മൾക്ക് തറിക്കാനും മുറിക്കാനും ഒന്നും വയ്യ.. അല്ലറചില്ലറ തക്കിട തരികിട.. ഏത്? അതേ ഉദ്ദേശിച്ചുള്ളൂ...
"അതെന്തു ഡോക്ടറാടാ.. കുടുക്ക് ഡോക്ടർ?"-- അവർ ചിരി തുടങ്ങി....അവൻ വിടാൻ ഭാവമില്ല...
മൗനം വിദ്വാനു ഭൂഷണം!... നാം മിണ്ടാതിരുന്നു.. എന്നെ പറഞ്ഞു ചിരിച്ചു വിലങ്ങി നിൽക്കുന്നു ചിലർ!
പുതിയ തസ്തിക സൃഷ്ടിച്ചതിനു ഒരു നന്ദി സൂചകം പോലുമില്ലാത്ത വഹകൾ!
അന്നെത്തെ വീട്ടു മീറ്റിംഗ് പിരിച്ചു വിട്ടു..
പിറ്റേന്ന് ഞായറാഴ്ച!... നാം വിടാൻ ഒരുക്കമായിരുന്നില്ല..ഡോക്ടർ !... അറ്റ് ലീസ്റ്റ് ഒരു വൈദ്യരെങ്കിലും ആയേ പറ്റൂ..
അമ്മമ്മയ്ക്കാണെങ്കിൽ വാതം പൂതം എന്നൊക്കെ അസുഖമുണ്ട്.. ചികിത്സിക്കാൻ രോഗി അടുത്ത് തന്നെയുണ്ട്..അഭാവം ഡോക്ടറുടേത്.. അത് നമ്മുടെ കൈയ്യിലുള്ളതും!
ഒരു കലം ആരും കാണാതെ സംഘടിപ്പിച്ചു.. ഗവേഷണം തുടങ്ങി... പുതിയ മരുന്നുണ്ടാക്കണം.. അമ്മമ്മയുടെ അസുഖം പമ്പ കടത്തണം..അന്ന് പേറ്റെന്റ് സംഭവം സങ്കൽപം പോലും ഇല്ല.. ഉണ്ടെങ്കിൽ അതും ആഗ്രഹിച്ചേനേ...തൊട്ടടുത്ത വയലിൽ സ മൃദ്ധിയായി കാട്ട് താള് വളരുന്നുണ്ട്.. അതു പറിച്ച് കൊണ്ടു വന്ന് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കലത്തിലിട്ടു വെള്ളം ഒഴിച്ചു അടുപ്പു കൂട്ടി തീകത്തിച്ചു കലം വെച്ചു...തിളച്ചു തുടങ്ങിയപ്പോൾ മേമ്പൊടിയായി റോഡിൽ നിന്നും ഇളക്കിയെടുത്ത് ഉരുട്ടി ഗോലിയാക്കി കൊണ്ടു വന്ന ടാറ്!...അതെടുത്ത് ഇട്ട് വടിയെടുത്ത് ഇളക്കി കൊണ്ടിരുന്നു...വൈദ്യന്മാർ പറയുന്നത് കേട്ടിട്ടുണ്ട്.. ഒരു ലിറ്റർ കുറുക്കി കാൽ ലിറ്റർ ആക്കണം..കുറുകട്ടേ എന്നിട്ടല്ലേ കാൽ ലിറ്റർ!
" എന്താടാ അവിടെ പണിയെടുക്കുന്നത്?"- അമ്മയാണ്!
" ശ്ശോ .. അമ്മ കണ്ടിരിക്കുന്നു.. ഇനി രക്ഷയില്ല!"
" എന്താടാ?"-- അമ്മയുടെ ചോദ്യം.
" അത്.. അത്.."
" എന്താ"- അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങി...
" ഞാൻ അമ്മമ്മയ്ക്ക് മരുന്നുണ്ടാക്കുവാ"
" ഓടിക്കോ വേഗം!... തീ കൊണ്ട് കളിക്കുന്നോ?"
പറഞ്ഞാൽ കേട്ടില്ലേങ്കിൽ മാരാർക്ക് ചെണ്ട കിട്ടിയ പോലാ അമ്മ.. ജീവനും കൊണ്ട് ഓടി..
അമ്മ അടുത്തു വന്നു നോക്കി.." കുറേ കാട്ടു താളും.. ടാറും!"
".. ഈ നാശക്കാരനെ കൊണ്ട് തോറ്റല്ലോ!.. ഇവന്റെ ഓരോ പണികൾ... ഇങ്ങോട്ട് വാ നീ.. പുതിയ കലത്തിൽ ടാറിട്ട് ഉരുക്കിയിരിക്കുന്നു.."
എന്റെ ഗവേഷണ ഫലം പുറത്തു വരും മുന്നേ ആ മൺ കലം എല്ലാവരേയും കാട്ടി തൃപ്തി പ്പെട്ടതിനു ശേഷം കണ്ടത്തിലേക്ക് ഒരേറു കൊടുത്തു അമ്മ!
ഡോക്ടറാവാൻ അറ്റ്ലീസ്റ്റ് ഒരു വൈദ്യരാവാൻ കൂടെ ഇവന്മാരൊന്നും സമ്മതിക്കില്ല എന്ന് അന്നേ നാം തീർച്ചയാക്കിയിരുന്നു..
ഞാൻ ഗവേഷിക്കുമ്പോൾ അമ്മ അടുപ്പത്ത് വെച്ചമരുന്നിളക്കണം..ഏട്ടൻ മരുന്ന് ആയോ എന്ന് മണത്തു നോക്കണം.. പെങ്ങൾ മരുന്ന് കുപ്പിയിലാക്കി സീൽ ചെയ്യണം എന്നൊക്കെ സ്വപ്നം കണ്ട് നടന്ന എന്നെ പട്ടിയെ പോലെ ഓടിച്ചാൽ എങ്ങിനെ നാം ഡോക്ടറാവും നിങ്ങൾ പറ!... നാം അവരെ കുപ്പിയിലാക്കും മുന്നേ അവർ എന്നെ കുപ്പിയിലാക്കി കഴിഞ്ഞു...
പ്രോൽസാഹനം വേണം.. പ്രോൽസാഹനം!...അല്ലാതെ...

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ!..(.ഒന്നാം ഭാഗം)
മഹാന്മാർക്കു മാത്രമല്ലല്ലോ സത്യവും അന്വേഷണവും പരീക്ഷണവും ഉള്ളത്.... സാധാരണക്കാരായ ആളുകൾക്കുമില്ലേ ഇതൊക്കെ എന്ന എന്റെ മനസ്സിന്റെ അഹങ്കാരമാണ് എന്നെ ഈ കടും കൈ ചെയ്യിച്ചത്!..എടുത്താൽ പൊങ്ങാത്ത ഒരഹന്ത!.. അതിനാൽ നാമും കുറിക്കുന്നു.. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ!...
"കപി കുല ജാതസ്യ
"പ" ലോപിതം കവി
" വാ" വീർത്തിടും കവി"
എന്നാണല്ലോ കപിധ്വജ പുരാണം പറയുന്നത്... നിശ്ചില്ല്യാത്തോർക്ക് തുറന്നു നോക്കാം..ഒന്നു രണ്ടാവർത്തി വായിച്ചു നോക്കി സംശയ നിവൃത്തി വരുത്തി നോക്കാം!... നാലാം വാക്യം 12ആം ഖണ്ഡം താള് 256..
അതായത് കപി കുലത്തിന് അന്തസ്സായി ജനിച്ചവനും "പ" യുടെ നീളം ചെറുതായി ചുരുങ്ങി "പ" യുടെ " വാ" വീർത്ത് വലുതായി കഷ്ടപ്പെട്ട് 'കവി'യായി തീർന്നൂന്ന് സാരം!
ഒരു തർക്കത്തിനിടയിൽ കപിയുടെ ധ്വജം അതായത് കൊടിയായിരുന്ന വാല് ശിങ്കിടികളോ, ശത്രുജനങ്ങളോ മോഷ്ടിച്ച് ഇല്ലെങ്കിൽ കഷ്ണിച്ചെടുത്തപ്പോഴാണ് കവിയുടെ ജനനം എന്നും കുറിച്ചിരിക്കണൂ ഒരിടത്ത്!..
നമ്മുക്ക് വായിച്ചപ്പോൾ "ശ്ശീ' അതിശയം തോന്നി..പിറകിൽ അതിന്റെ അടയാളം ഇരിപ്പുണ്ടോ?.." തപ്പി നോക്കി"
ഉണ്ട് എന്നോ ഇല്ല എന്നോ തോന്നിപ്പിക്കാത്ത അവസ്ഥ!..
അതായത് ചന്ദനം തൊട്ട് ചാണകം മണപ്പിക്കുന്നവന് എവിടെയാ വാല്!.. എവിടെ വാലിൻ കഷ്ണം !!
" പേരു കെട്ട പണ്ഡിതകേസരിമാർ കുടുംബത്തിൽ ഉദയം ചെയ്തുവെ ങ്കിലും നാമാവശേഷമായി..പറഞ്ഞു വന്നത് നോം നെറ്റിയിൽ ചന്ദനം തൊട്ട് പശുതൊഴുത്ത് വീടിനരികിനായതിനാൽ ചാണകം മണത്ത് ഇരുന്നു..എന്ന് തന്ന്യാ.. ഒരു സംശയൊം ഇല്ല്യ അക്കാര്യത്തിൽ!
അന്ന് നമുക്ക് പ്രായത്തിന്റെ അസ്കിത അപാരമാണ് താനും...വെറും '7' വയസ്സ് പ്രായം...കുടുംബത്തിൽ പണ്ഡിത കേസരിമാർ മുഴുവനായിട്ട് അസ്തമിച്ചു എന്ന് വിട്ടു കൊടുക്കാൻ ലേശം മടി!...
വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെ ധ്യാനിച്ച് ഒരു ശ്ലോകം അങ്ങട് പാടി..
" ആറ്റും മണമേലെ ഉണ്ണിയാർച്ചേ,
ഞാൻ നിന്നെ പറ്റിച്ചേ ഉണ്ണിയാർച്ചേ!
..............".. ആവേശത്തിൽ ഉച്ചസ്ഥായിയിലായിരുന്നു ആ പാട്ട്..
അടുത്ത വരിക്കു വേണ്ടി നാം ശ്രമിക്കുന്നതിനിടയിൽ നന്നാവാൻ ശ്രമിക്കുമ്പോൾ തടസ്സം നിൽക്കുവാൻ നശ്ശൂലങ്ങള് കയറിവന്നു.. അവർക്കുണ്ടോ വല്ല ബോധവും വെളിപാടും..!. കുടുംബത്തിന് അന്യം നിന്ന ഒരു മഹാ കവി പുനർജനിക്കുകയാണ് എന്ന ഒരു വിവരവും ഇല്ലാതെ അവർ പറഞ്ഞു.. അതായത് എന്റെ മൂത്ത ജ്യേഷ്ഠൻ!... അങ്ങു നിർത്താതെ വാക്കുകൾ എഴുന്നള്ളീക്ക്യാ, പറയ്ക, ചിരിക്യ...ഒരു നാണോം ഇല്ല്യാ!
അദ്ദേഹം പറയ്ക്യയാ " എപ്പോഴാടാ .. നീ ആറ്റും മണമേലെ ഉണ്ണീയാർച്ചയെ പറ്റിച്ചത്?..."
"പറ്റിക്ക്യേ... നോം അങ്ങനത്തെ ആളല്ല!..."
"പിന്നെ ഇപ്പോൾ നീ പാടീതോ?"
"അത്!... അത്..!"
എന്നെ പറയിക്കാൻ അനുവദിക്കാതെ എന്തൊക്കെയോ നിരൂപിച്ചിരിക്കുന്നു... ഇഷ്ടൻ!
"... അവളെ നീ എങ്ങിന്യാ പറ്റിച്ചത്?....അവൾക്കെന്താ നീ വയറ്റിലിണ്ടാക്ക്യോ?... "-ഒരു ക്രോസ് വിസ്താരം!!
ഒടുവിൽ നമ്മുടെ സമാധാനവും നാണോം മാനോം കെടുത്തി അങ്ങേരുടെ ഒരു സമാധാനത്തിന് ഒരു ചോദ്യം.."അവള് പെറ്റോ?"
എല്ലാവരും ചിരിക്കുകയാണ്.. ചിരിക്കാമല്ലോ എല്ലാർക്കും.. അതിനൊരു മുടക്കും ഇല്ലല്ലോ?...ഇതൊക്കെ നാം ഒറ്റയ്ക്കല്ലേ സഹിക്കേണ്ടത് എന്നൊരു വിചാരവും ഇല്ലാത്ത വഹകൾ!
പരിഭ്രാന്തനായ ബർമുഡയിട്ട നാം വെറും കുശ്മാണ്ഡമായി...എന്തൊക്കെയാ ഈ പറയുന്നത്... ഒരു കവിത ചൊല്ലിയപ്പോൾ അവൾക്ക് വയറ്റിലുണ്ടാക്കിയയെന്ന് വരെ അർത്ഥം കണ്ടിരിക്കുണൂ.. അന്നൊന്നും വയറ്റിലാക്കിയെന്നോ, ഗർഭിണിയാക്കിയെന്നോ പറഞ്ഞാൽ അജ്ഞനായി നടക്കുന്ന സമയം!...അതെന്താണെന്ന് അറിയാത്തതു കൊണ്ടാണ് അല്ലാതെ അഹമ്മതി കൊണ്ടല്ല ഈ അജ്ഞത!.
...ആ നമ്മോടാണ് ഈ താന്തോന്നി താന്തോന്നിത്തരം എഴുന്നള്ളിച്ചു നടക്കുന്നത്!...എന്താണ് ഉദ്ദേശിച്ചതെന്നൊന്നും മനസ്സിലായില്ല.. എങ്കിലും ഉച്ചത്തിൽ ചിരിക്കുകയാണ് എല്ലാവരും.
ഒപ്പം തുള്ളി ചിരിക്കാൻ കൊറെ വഹകളും...ഉണ്ടാവുമല്ലോ.. ലേശം മൂത്താൽ പിന്നെ ഇളയതുങ്ങളെ എന്തും പറയാമെന്ന ഒരഹങ്കാരം ഉണ്ടാവും മനുഷ്യർക്ക്!
.. നമുക്ക് സങ്കടായി.. ഒരു മഹാകവിയുടെ ജനനത്തെയാ ഇവർ പൊട്ടിച്ചിരിച്ചു തോൽപിച്ചത്!... ഒരു കുടുംബത്തെ ഒന്നടങ്കം അതു നിരാശപ്പെടുത്തും നോക്കിക്കോ...എന്നൊക്കെ പതിയെ പറഞ്ഞ് മനസ്സിനെ സമാധാനിപ്പിച്ചിരിക്കുമ്പോൾ... ഉള്ളിലുള്ള മഹാകവി പറഞ്ഞു.." മകനേ.. നിന്നെ ആരും മനസ്സിലാക്കിയിട്ടില്ല.. അതിനാൽ എനിക്ക് സങ്കടമുണ്ട്...എന്നെ പുറത്താക്കി പടിയടച്ച് പിണ്ഡം വെച്ച സങ്കടം!"..
.... ഞാനും ഒപ്പം തേങ്ങി.." ആഗ്രഹങ്ങളെ മുളയിലേ നുള്ളുന്ന വഹകൾ എന്നെ തോൽപിച്ചു കളഞ്ഞു പ്രഭോ...ഞാനിനി എന്തു ചെയ്യും?".
...അദ്ദേഹത്തിന് എല്ലാം മനസ്സിലായി കഴിഞ്ഞിരുന്നുവെന്ന് തോന്നുന്നു.. എന്റെ മനസ്സിൽ നിന്നും മെല്ലെ പടിയിറങ്ങി...സങ്കടത്തോടെ തിരിഞ്ഞു നോക്കി , തിരിഞ്ഞു നോക്കി...ഒന്നും മിണ്ടാതെ ആ മഹാനുഭാവൻ യാത്രയായി..
കുടുംബത്തിന് ഒരു ജ്ഞാന പീഠം അവാർഡ് നഷ്ടപ്പെട്ടുവെന്നോർക്കാതെ അവർ പിന്നെയും പിന്നെയും ചിരിച്ചു..
--------------------
N:B..ഇതിൽ പറഞ്ഞവ നല്ല കവിതകൾ എഴുതുന്നവരെ ഉദ്ദേശിച്ചല്ല...എന്നേയും എന്നേ പോലുള്ളവരേയും ആണ് ഉദ്ദേശിച്ചത്.. തെറ്റിദ്ധരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു..

ബുധനാഴ്‌ച, സെപ്റ്റംബർ 08, 2010
കണ്ണേറ്!
അന്ന് രാവിലെയാണ് ശാരദേടത്തി വന്നത്... ഉടനെ ദൂരെ നിന്നു തന്നെ വിളി തുടങ്ങിയിരുന്നു... " ....ഇവിടുത്തെ ആളൊക്കെ എങ്ങോട്ടു പോയി?... ആരും ഇല്ലേ ഇവിടെ?..."
പുഞ്ചിരിച്ചു കൊണ്ട് വീട്ടുകാർ മുറ്റത്തേക്ക് ഇറങ്ങി വന്നു..
" എല്ലാവരും ഇവിടെ തന്നെയുണ്ട് ശാരദേച്ചി"
"..കുറച്ച് മുരിങ്ങയില വേണം..ണേ... അതാ വന്നത്.."
'..അതിനെന്താ.. പറിച്ചെടുത്തോളൂ.. ദാ വേണമെങ്കിൽ മുളയുണ്ട് അവിടെ.. അതിനെ കൊണ്ട് താഴ്ത്തി പറിച്ചെടുത്തോളൂ.."
" എനിക്ക് മുരിങ്ങയില വല്യ ഇഷ്ടമാ.. അതാ വന്നത്!...ഞാനിപ്പോൾ എവിടേയും പോകാറില്ല...കഴിയുന്നില്ല..ണെ..!"
ശാരദേടത്തി അങ്ങിനെയാണ്..എവിടെയെങ്കിലും ഏതെങ്കിലും വീട്ടിൽ പോകുന്നുണ്ടെങ്കിൽ എന്തെങ്കിലും ആവശ്യം കാണും.. കാണാതിരിക്കില്ല... അല്ലാതെ ശാരദേച്ചി എങ്ങും പോകുന്നത് ആരും കണ്ടിട്ടില്ല!
എഴുപത് വയസ്സു കടന്നെങ്കിലും ആരും നോക്കി പോകും ശാരദേടത്തിയെ..പതിനെട്ട് വയസ്സിന്റെ ചുറുചുറുക്ക്!. ഒത്ത വണ്ണം. നല്ല തങ്ക നിറം.. മുറുക്കാൻ ചവച്ച ചുവന്ന ചുണ്ടുകൾ!.. കണ്ടാൽ ലിപ് സ്റ്റിക്ക് ഇട്ടമാതിരി!..ഇത്രയും പ്രായമായിട്ടും ഇവർക്കിത്ര സൗന്ദര്യമുണ്ടെങ്കിൽ ചെറുപ്പകാലത്ത് ഇവരുടെ സൗന്ദര്യം എന്തായിരിക്കണം!..
അവരുടെ സൗന്ദര്യം നോക്കി നിന്നു പോയി..!
കാലം പുറകോട്ട് മറിഞ്ഞെങ്കിൽ, പാവാടക്കാരിയായി ശാരദേടത്തി മാറിയെങ്കിൽ !!.. ശാരദേടത്തിയെ ഓർത്ത് അന്നത്തെ ആൾക്കാർക്ക് ഊണും ഉറക്കവും ഉണ്ടായിരുന്നിരിക്കില്ല!മുരിങ്ങയില പറിച്ച് ശാരദേടത്തി പോയി..വീട്ടുകാർ വീട്ടിനകത്തേക്ക് പോയി രണ്ടു മിനുട്ട് കഴിഞ്ഞില്ല ...
മുരിങ്ങയില പറിച്ച് ശാരദേടത്തി പോയി..വീട്ടുകാർ വീട്ടിനകത്തേക്ക് പോയി രണ്ടു മിനുട്ട് കഴിഞ്ഞില്ല ...
നേരിയ ഒരു കാറ്റു പോലും ആ സമയത്ത് ഉണ്ടായിരുന്നുമില്ല.. എന്നിട്ടും ആ മുരിങ്ങ മരം പത്തോന്ന് താഴെക്ക് മറിഞ്ഞു വീണു..ഒരു പക്ഷെ ശാരദേച്ചിയുടെ സൗന്ദര്യം കണ്ട് തലകറങ്ങി വീണതായിരിക്കുമോ?
അയൽ വക്കക്കാർ മുരിങ്ങ മരം വീഴുന്ന ശബ്ദം കേട്ട് ഓടിവന്നു..
"..കാറ്റു പോലുമില്ലാതെ മുരിങ്ങമരം പൊട്ടി വീണതെങ്ങിനെ എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ അയൽവക്കക്കാരി ചേച്ചി പറഞ്ഞു..
" ശാരദേടത്തി വന്നൂ.. ല്ലേ?"
" ഊവ്വ് .. വന്നു"
"മുരിങ്ങയില ചോദിച്ചൂ ..ല്ലേ!"
" ഊവ്വ് ചോദിച്ചു!"
" എങ്കിൽ മുരിങ്ങ നിലം പൊത്തിയില്ലേങ്കിലേ അത്ഭുതമുള്ളൂ....അതു തന്നെയാ കാരണം.. വെടിക്കണ്ണിച്ചിയാ.. വെടിക്കണ്ണിച്ചി!!.. ഒറ്റ നോക്കു മതി........ അവർക്ക് ഒന്നുകിൽ കാന്താരി മുളക്, അല്ലെങ്കിൽ പപ്പായ, അല്ലെങ്കിൽ മുരിങ്ങയില ഇതാ പഥ്യം..!.. ഏതു വീട്ടിൽ പോയാലും അവർ അതുണ്ടോന്ന് നോക്കും.. അവരുടെ കണ്ണു കൊള്ളും അതാ ഈ മുരിങ്ങ വീണത്!"
" എന്റെ കാന്താരി മുളക് ചെടി ഉണക്കിയത് അവരാ!"
"..എന്നോട് ചക്ക ചോദിച്ചിരുന്നു...പ്ലാവിൽ നിറച്ചും ചക്കയായിരുന്നു.. ഒരു ചക്ക ഞാനവർക്ക് കൊടുത്തു..പിറ്റേന്നാൾ മുതൽ മുഴുവൻ ചക്കയും ഒന്നൊന്നായി കെട്ടു പോയി" സത്യമാ ഞാൻ പറയുന്നത്!
അയൽ വക്കക്കാർക്ക് ഒരു ഇരയെ കിട്ടിയ സന്തോഷം!
" മറ്റൊരാൾ പറഞ്ഞു.." എന്റെ പപ്പായ മരം, പപ്പായ ചോദിച്ച് ചോദിച്ച്.. പറിച്ചു കൊണ്ടു പോയി.. ആ മരവും ഇങ്ങനെ വീണിട്ടാ നശിച്ചത്!.. ഇപ്പോൾ അതിന്റെ മരമേ വേരു പിടിക്കുന്നില്ല.. തരിശാക്കാനാണ് അവർ വന്നത്.. നശിച്ച ജന്മം!.. വയസ്സായാലും വീട്ടിൽ ഇരിക്കത്തില്ല..നാശം!!."
" ഹമ്മേ!...ശാരദേടത്തി ഒരു സംഭവമാണല്ലോ.. എന്ന് ഓർത്തിരിക്കുന്നതിനിടയിൽ ഒരാൾ സാക്ഷ്യങ്ങൾ നിരത്തി..!
"..സഹദേവന്റെ കുഞ്ഞിനെ ആശുപത്രിയിൽ ആക്കിയത് ആരാ?."
"... ആരാ?."
" ശാരദേച്ചിയാ....പിന്നീട് ഉഴിഞ്ഞിട്ട് ,മന്ത്രിച്ച്,. ഊതിയിട്ടാ ..ആ കുഞ്ഞിനെ രക്ഷിച്ചെടുത്തത്!"
".. പശുവിനെ കറക്കുമ്പോൾ വന്ന ശാരദേച്ചി ഒറ്റ നോക്കു നോക്കിയതേയുള്ളൂ.. പിറ്റേന്ന് പശുവിന് അകിടു വീക്കം വന്നു.. ചോരയാ കറന്നത് പിറ്റേന്ന്.. ചോര!
പിന്നെ ചരട് ജപിച്ച് കെട്ടി ഉഴിഞ്ഞു കളഞ്ഞിട്ടാ അതിനു പിന്നെ ആലസ്യവും അകിടു വീക്കവും മാറിയത്!"
" എല്ലാം കേട്ട് അവർ അത്ഭുതം കൂറി!..ശാരദേച്ചി ഒരു താരമാകുകയായിരുന്നു!" എല്ലാവരുടേയും അനുഭവക്കുറിപ്പുകൾ എല്ലാവരും പരസ്പരം പങ്കുവെച്ച് എല്ലാവരും മുരിങ്ങയിലയും എടുത്തു തന്താങ്ങളുടെ വീട്ടിലേക്ക് പോയി..
" ദേ നിങ്ങളു കേൾക്കുന്നുണ്ടോ?...ഇവരൊക്കെ പറയുന്നത്..!"- ഭർത്താവിനോടായി അവർ പറഞ്ഞു..
അയാൾ ചിരിച്ചു..യുക്തിവാദിയായിരുന്നു അയാൾ ഒരു മുഴുത്ത യുക്തി വാദി!
" ഓരോ അന്ധവിശ്വാസങ്ങളേ!... അയാൾ പിന്നെയും ചിരിച്ചു.."
"നിങ്ങൾക്കൊന്നിനും വിശ്വാസമില്ല .. എല്ലാം ഒരു പുശ്ചം!"-അവർ അയാളെ നോക്കി പറഞ്ഞു..
"... എടീ.. അങ്ങിനെയാണെങ്കിൽ നിന്റെ ഒന്നോ രണ്ടോ ശാരദേച്ചിമാരെ സംഘടിപ്പിച്ച് ഇന്ത്യാ പാക്ക് അതിർത്തിയിൽ കൊണ്ടു വിട്ടാൽ ഇന്ത്യയ്ക്ക് എത്ര കോടി രൂപ ലാഭം കിട്ടും!.. ചിന്തിച്ചിട്ടുണ്ടോ നീയ്യ്!"
"നിങ്ങൾ കണ്ടതല്ലേ.. ആ മുരിങ്ങമരം കട പുഴകി വീണത്?...ഞാനൊന്നും പറയാൻ ആളല്ലേ!.. നിങ്ങളോട് തർക്കിച്ച് ജയിക്കാൻ മാത്രം ബുദ്ധിയൊന്നും നമുക്കില്ലേ!"- അവർ നിർത്തി..
"....ഇവിടാരുല്ലേ?..."
"ഓ വീണ്ടും വന്നോ നാശം!.. ഒന്ന് മറിച്ചിട്ടുവല്ലോ പിന്നേം എന്തിനാണാവോ ....!!"
" ആരാ"- അയാൾ ചോദിച്ചു
" എന്തു പറയാനാ ആ ശാരദേച്ചിയാ"
...ഓടിക്കിതച്ചു കൊണ്ട് ശാരദേച്ചി!..
" എന്താ ശാരദേച്ചി?"- വലിയ മുഖം കൊടുത്തില്ലേങ്കിലും അവർ ചോദിച്ചു..
".. എണേ... നിന്റെ മുരിങ്ങമരം വീണിരുന്നോ?... എല്ലാവരും എന്നെയാ പറയുന്നത്.... നീ പറഞ്ഞിരുന്നോ?...എന്റെ കണ്ണു കൊണ്ടിട്ടാത്രേ മുരിങ്ങ മരം വീണത്!.."
അവരുടെ മുഖം വല്ലാതായിരുന്നു.. കണ്ണുകൾ ഈറനണിഞ്ഞിരുന്നു..
".. എന്തൊക്കെയാ ശാരദേച്ചി പറയുന്നത്?.. ഞാനങ്ങനെ പറയുമോ?... അതും നിങ്ങളെ?...ആരാ നിങ്ങളോട് ഇതു പറഞ്ഞത്?'
" എല്ലാവരും പറയുന്നു എന്റെ കണ്ണു കൊണ്ടിട്ടാത്രേ...ഛേ.. ഞാൻ വരരുതായിരുന്നു.. നിന്റെ മുരിങ്ങയില ചോദിക്കരുതായിരുന്നു...ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ ഭഗവാനേ!"-- ശാരദേച്ചിയുടെ കണ്ണ് കൂടുതൽ നനഞ്ഞിരുന്നു... കണ്ണീർ താഴേക്ക് ഊർന്നു വീണു..!"
"..ശാരദേച്ചിയെ ഒരു വിധം സമാധാനിപ്പിച്ച് പറഞ്ഞയച്ച് അവർ പറഞ്ഞു.
." പാവം!"
പെട്ടെന്ന് അയൽ വക്കക്കാർ വിളിച്ചു ചോദിച്ചു.." വീണ്ടും ശാരദേച്ചി വന്നൂ...ല്ലേ... "
" ഊവ്വ്!"
" കരച്ചിലും പറച്ചിലും ഉണ്ടായി ..ല്ലേ"
" ഊവ്വ് .. പാവം!"
"... പാവമോ.. അവർ അങ്ങിനെയാണ്.. ചെയ്യേണ്ടതെല്ലാം ചെയ്യുകയും ചെയ്യും എന്നിട്ട് ഒരു കള്ളക്കരച്ചിലും!.. എല്ലായിടത്തും ഇത് സ്ഥിരം ഏർപ്പാടാ.."
" അതെയോ?'
" അയൽ വക്കക്കാർ പോയി.
..അവരുടെ അവസ്ഥ ഓർത്തപ്പോൾ സങ്കടം തോന്നി.." കണ്ണു പിഴച്ചതിന്.. പാവം ശാരദേടത്തി എന്തു പിഴച്ചു..!"
ആളുകളുടെ ഓരോ പ്രചാരങ്ങൾ!... അയാൾ ചിരിച്ചു
പെട്ടെന്ന് അയാൾ ഞെട്ടി.." അയാൾക്ക് ഒരു വിറയൽ!..മുരിങ്ങയില പറിച്ചെടുക്കാൻ വന്നപ്പോൾ അവർ അയാളുടെ ശരീരം കാൽപാദം തൊട്ട് ശിരസ്സ് വരെ സ്കാൻ ചെയ്യുന്നതു പോലെ രണ്ടു മൂന്നു തവണ നോക്കിയിരുന്നു.. എന്നിട്ട് മധുരസ്വരത്തിൽ ചോദിക്കുകയും ചെയ്തു.." ഓ.. ഇവിടെതന്നെ ഉണ്ടോ ഇന്ന് എവിടേയ്ക്കും പോയില്ലേ!"
അതെങ്ങാനും ഏറ്റോ???
"ശരിയാണ്.. ഒരു കുളിര്!...
".. എടീ ശാന്തേ... എന്റെ നെറ്റി തൊട്ട് നോക്കിയേ.. ഒരു തളർച്ച!"- അയാൾ ഭാര്യയെ വിളിച്ചു..
കൈ വെച്ച് നോക്കിക്കൊണ്ട് അവർ പറഞ്ഞു"..ശരിയാണല്ലോ?.. ഇതാ ഞാൻ പറഞ്ഞത് ഇനിയെങ്ങാൻ അവർ ഇവിടെ വന്നാൽ പുറത്തെങ്ങും ഇറങ്ങി നിൽക്കരുത്..പറഞ്ഞേക്കാം.. !"
" ഓ .. എന്നിട്ടൊന്നുമല്ലെന്നേ!"
" .. ഇങ്ങോട്ട് വാ ഈ കസേരയിൽ ഇരുന്നേ... "
അയാൾ തണുത്തു വിറയ്ക്കുന്നതു പോലെ ഇരുന്നു..
"ഇത് കണ്ണേറ് തന്നെ.. കരിംകണ്ണ്!!....എന്നാലും ന്റെ ശാരദേച്ചീ..എന്നാലും ന്റെ ശാരദേച്ചീ..നമ്മളോട് വേണോ ഈ പണീ!!." ."
അവർ പ്രാകീ കൊണ്ടിരുന്നു.
"..ഇതൊക്കെ നിന്റെ ഓരോ അന്ധവിശ്വാസങ്ങളാ !"അയാൾ വീണ്ടും പറഞ്ഞു
ശാന്തേച്ചി കുറച്ച് വറ്റൽമുളകും അരിമണിയും കടുകും മറ്റെന്തൊക്കെയോ കൂട്ടി അയാളെ ഉഴിയുന്നുണ്ടായിരുന്നു...
അനുസരണയുള്ള കുട്ടിയെ പോലെ വിറച്ച്, വിറച്ച് അയാളിരുന്നു..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)