"...നിന്നെ പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ചതെല്ലേടാ ഞാൻ!..." - സഹികെട്ട് അവന്റെയമ്മ കാറി വിളിച്ചു കരഞ്ഞപ്പോൾ അവൻ പോക്കറ്റിലെ പേഴ്സ് വലിച്ചു പുറത്തെടുത്തു ..
" ഇതിനേക്കാൾ വലിയ എത്രയോ പ്രതിസന്ധി ഞാൻ തരണം ചെയ്തിട്ടുണ്ടമ്മേ..!!.!"
പേഴ്സിൽ നിന്നും അനാഥാലയത്തിൽ വളരുന്ന രണ്ട് കുഞ്ഞുങ്ങളുടെ ഫോട്ടോ കാട്ടി കല്യാണ പ്രായത്തിലേക്ക് നടന്നടുക്കാത്ത അവൻ പറഞ്ഞു..
അവർ കരച്ചിൽ നിർത്തി നോക്കി, മോഹാലസ്യത്തിലേക്ക് കടന്നപ്പോൾ കൂളായി അവൻ ബൈക്ക് ഓടിച്ചു പോയി..!
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 13, 2010
എന്റെ ചുറ്റുപാടുകൾ!
1) കൂട്ടുകാരൻ:-
-----------------
നീയ്യുണ്ടായിരുന്നപ്പോൾ,
ഞാനെത്ര ധന്യൻ!
നീയ്യില്ലാത്തപ്പോൾ,
ഞാനെത്ര മാന്യൻ!
=================
2) ശുദ്ധി തേടുന്നവർക്ക്!!
--------------------------------------
വൃത്തിയാദ്യമറിഞ്ഞു വേണം,
വൃത്തിയെ കഥിച്ചിടാൻ,
ജ്ഞാനമൊട്ടൊന്നുറച്ചു വേണം,
ജ്ഞാനമൊന്നു പുകയ്ക്കുവാൻ,
നാണമെന്തെന്നറിഞ്ഞു വേണം,
നാണമില്ലായ്മ കാണുവാൻ!
======================
3) ദോഷൈകദൃക്ക്
--------------------------
അന്യരെ പരിഹസിക്കുവാൻ,
ദൃഷ്ടി ഗോചരമല്ലാത്തതൊക്കെ,
ജ്ഞാന ദൃഷ്ടിയിൽ കണ്ടു ഞാൻ!
അയ്യേ!.. ഞാനുടുത്തിട്ടില്ല!!
ഉടുമുണ്ടു തപ്പിയപ്പോഴും,
അന്യരുടെ നാണമോർത്ത്,
കൂവിയാർത്തു..
=======================
4) സാന്ത്വനം!
-------------------
നൂലാമാലകളിൽ നുറുങ്ങി,
നൂറായിരം കഥകൾ!!
ഒരു ചെവിയിലൂടെ കേട്ടത്,
മറുചെവിയിലൂടെ പുറത്തുവിട്ട്,
അകം ശൂന്യമാക്കിയോരെന്നെ,
അകതാരിലഭിനന്ദിച്ച്,
കണ്ണീരുണക്കി;പുഞ്ചിരി പൊഴിച്ച്,
അവൻ നടന്നു മറഞ്ഞു..
-----------------
നീയ്യുണ്ടായിരുന്നപ്പോൾ,
ഞാനെത്ര ധന്യൻ!
നീയ്യില്ലാത്തപ്പോൾ,
ഞാനെത്ര മാന്യൻ!
=================
2) ശുദ്ധി തേടുന്നവർക്ക്!!
--------------------------------------
വൃത്തിയാദ്യമറിഞ്ഞു വേണം,
വൃത്തിയെ കഥിച്ചിടാൻ,
ജ്ഞാനമൊട്ടൊന്നുറച്ചു വേണം,
ജ്ഞാനമൊന്നു പുകയ്ക്കുവാൻ,
നാണമെന്തെന്നറിഞ്ഞു വേണം,
നാണമില്ലായ്മ കാണുവാൻ!
======================
3) ദോഷൈകദൃക്ക്
--------------------------
അന്യരെ പരിഹസിക്കുവാൻ,
ദൃഷ്ടി ഗോചരമല്ലാത്തതൊക്കെ,
ജ്ഞാന ദൃഷ്ടിയിൽ കണ്ടു ഞാൻ!
അയ്യേ!.. ഞാനുടുത്തിട്ടില്ല!!
ഉടുമുണ്ടു തപ്പിയപ്പോഴും,
അന്യരുടെ നാണമോർത്ത്,
കൂവിയാർത്തു..
=======================
4) സാന്ത്വനം!
-------------------
നൂലാമാലകളിൽ നുറുങ്ങി,
നൂറായിരം കഥകൾ!!
ഒരു ചെവിയിലൂടെ കേട്ടത്,
മറുചെവിയിലൂടെ പുറത്തുവിട്ട്,
അകം ശൂന്യമാക്കിയോരെന്നെ,
അകതാരിലഭിനന്ദിച്ച്,
കണ്ണീരുണക്കി;പുഞ്ചിരി പൊഴിച്ച്,
അവൻ നടന്നു മറഞ്ഞു..
എന്തു കൊണ്ട് ഞാൻ വെജിറ്റേറിയനായി മാറി!
ഞാൻ മൽസ്യങ്ങളുടെ അരികെ ചെന്നു.. അവരുടെ രക്തം ചുവപ്പായിരുന്നു.
.ഫൂളിഷ് ഗേയ്സ്!
ഞാൻ കോഴിയുടേയും താറാവിന്റെയും ആടിന്റെയും ഒക്കെ അരികെ ചെന്നു..അവരുടെ രക്തത്തിനും നിറം ചുവപ്പായിരുന്നു.
.സ്റ്റുപിഡ്സ്!
"എന്റെ രക്തം ചുവപ്പും നിങ്ങളുടെ രക്തം പച്ചയോ, മഞ്ഞയോ മറ്റോ ആയിരുന്നെങ്കിൽ ഞാൻ നിങ്ങളെ കൊന്നു തിന്നേനെ" - ചങ്കിടിപ്പോടെ നിന്ന അവരെ വിഷമത്തോടെ സമാധാനിപ്പിച്ച് ഞാൻ പറഞ്ഞു..
"നിങ്ങളുടെ രക്തം ചുവപ്പും എന്റേത് മറിച്ചും ആയാലും അങ്ങനെ സംഭവിച്ചേനെ"- ഉദ്വേഗത്തോടെ അവർ കേട്ടിരിക്കണം..
ഇതിപ്പോൾ എന്റെ രക്തത്തിന്റെ നിറവും പേറി നടക്കുന്ന നിങ്ങൾ എന്റെ ബന്ധുക്കളല്ലാതെ മറ്റാരാണ്!-- അവർക്കാശ്വാസമായി കാണണം!
അതു കൊണ്ട് തന്നെയാണ് ഞാൻ പച്ച രക്തമുള്ള സസ്യങ്ങളേയും, മഞ്ഞ രക്തമുള്ള പഴങ്ങളേയും ഒക്കെ തിരഞ്ഞു പിടിച്ചു കൊന്ന് വിശപ്പടക്കുന്നത്!..
" അവർ എന്നെ ശപിക്കുന്നുണ്ടാകുമോ?... .. എന്റെ നല്ലവനായ ദൈവമേ.. എന്നോട് പൊറുക്കേണമേ!.. അവരോട് ക്ഷമിക്കാൻ പറയണമേ.."
എന്റെ പ്രസംഗം കേട്ട് എന്നെ മനസ്സിലാക്കാത്ത ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.." മുഴു ഭ്രാന്തൻ !"-- ഞാൻ തിരിച്ചും പറഞ്ഞു!.... " മന്ദ ബുദ്ധി! ഇത്രയും പറഞ്ഞിട്ടും മനസ്സിലാക്കാത്ത ചിന്താ ശൂന്യരായ വഹകളുണ്ടോ?."
എന്നെ ഒറ്റയെക്ക് മേയാൻ വിട്ടിട്ട്.. നായാട്ട് നടത്താൻ വേണ്ടി എല്ലാവരും പിരിഞ്ഞു പോയിരുന്നു. ക്രൂരന്മാർ!
ഞാൻ വെറുതെ വിട്ടവരൊക്കെ അവരുടെ കത്തിക്കിരയായി കാണണം.. അവരുടെ ചട്ടിയിൽ പിടഞ്ഞു മരിച്ചു കാണണം ..ഇപ്പോൾ ദഹിച്ചും കാണും.. വെറുതെ ഞാൻ അവർക്കായി ഒരിറ്റു കണ്ണീർ വാർത്തു..അവരുടെ ആത്മശാന്തിക്കെങ്കിലും അതുതകട്ടേ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 12, 2010
ആക്‌ഷൻ സീൻ 1,2,3
1) അവിവേകം:-
മൊബൈലു കുത്തി വിളിച്ചിറക്കി നാഭിക്കു ചവിട്ടി പടിയിറക്കി കൂളായി അവൻ നടന്നു പോയി..
വേദനയ്ക്കൊപ്പം എടുത്താൽ പൊങ്ങാത്ത അവന്റെ ഭാരവും പേറി അവൾ നടന്നു കുഴഞ്ഞു.. ട്രൈയിനിന്റെ സമയമായിരുന്നു..!!
2) ആക് ഷൻ സീൻ
."..വിശക്കുമ്പോൾ കഴിക്കും.. കഴിക്കുമ്പോൾ കുടിക്കും... കുടിക്കുമ്പോൾ പെടുക്കും.. കാണാൻ ശക്തിയില്ലേങ്കിൽ മാറി കൊള്ളണം.. അതല്ല ആസ്വദിക്കാനാണെങ്കിൽ ഒതുങ്ങി നിന്നോളണം... "..-ഇത്രയും പറഞ്ഞു ദാഹിച്ചു വലഞ്ഞ അവൻ ആടിയാടി ഷാപ്പിലേക്ക്!
അപ്പോൾ ബോധവും ബോധ്യവും ഉണ്ട്.. കാണിക്കുന്നതൊക്കെ ആളുകൾക്ക് കാണാനുള്ള വെറും ഷോ എന്ന് മനസ്സിലായപ്പോൾ സീൻ കാണാനുള്ള തിടുക്കത്തിൽ ആളുകൾ ഒതുങ്ങി നിന്നു..!
ഉള്ളിലെ സീൻ പൂർത്തിയാക്കി റെഡിയായി അയാൾ പുറത്തെത്തി.
3) ആരാന്റമ്മയ്ക്ക് പ്രാന്തു വന്നാൽ!...
അന്നും അയാൾ പാട്ടു തുടങ്ങി.!
...ഭരണി പാട്ടാണെന്നറിഞ്ഞ പെണ്ണുങ്ങൾ ഓടിയൊളിച്ചു!
കേട്ട ചില അരസികന്മാർ യേശുദാസാക്കി അയാളെ ഉയർത്തി..
.. പാടുമ്പോൾ സംഗതിയില്ല!.. ടംബോയില്ല.. - എന്നൊക്കെ ആരോ പരാതി പറഞ്ഞു..
അയാൾ ഉള്ള സംഗതികളെല്ലാം ശരീരത്തിൽ നിന്ന് വലിച്ചെടുത്ത് തലയിൽ കെട്ടി!
സംഗതികൾ കണ്ട് പാട്ട് കേട്ട് ആളുകൾ ആസ്വദിച്ചു ചിരിച്ചു മറിയുകയായിരുന്നു..
ഓട്ടൻ തുള്ളലായപ്പോൾ ഓടി വന്ന അളിയൻ അയാളെ പിടിച്ചു കെട്ടി ഓട്ടോയിൽ കയറ്റി വീട്ടിലാക്കി.

ഇത് പുതുശ്!
അംശത്തിനധികാരി,
പഴയ രാജാവ്,
ചുമച്ച് ചുമച്ച്,
കീറപ്പായിൽ കിടന്ന്,
തീപ്പെട്ടു,
പാർട്ടിക്കധികാരി
പുത്തൻ തമ്പുരാൻ,
ചിരിച്ചു ചിരിച്ച്,
സിംഹാസനത്തിലിരുന്ന്,
മതി കെട്ടു!
പഴയ രാജാവ്,
ചുമച്ച് ചുമച്ച്,
കീറപ്പായിൽ കിടന്ന്,
തീപ്പെട്ടു,
പാർട്ടിക്കധികാരി
പുത്തൻ തമ്പുരാൻ,
ചിരിച്ചു ചിരിച്ച്,
സിംഹാസനത്തിലിരുന്ന്,
മതി കെട്ടു!
ബുധനാഴ്‌ച, ഓഗസ്റ്റ് 11, 2010
കാക്കയുടെ ചിന്തകൾ..(12)
ജനാധിപത്യം!
------------------
"ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ജനങ്ങൾക്കായി ഭരിക്കപ്പെടുന്നതാണ് ജനാധിപത്യം"- നിർവ്വചനം "ക്ഷ!" ബോധിച്ചിരിക്കണൂ... നമുക്കും വേണം ഒരു വോട്ടവകാശം!- ജനങ്ങൾക്ക് ആകെയുള്ള ഒരു അവകാശം അതു മാത്രമാണെന്നറിയാതെ ഞാൻ നിർബന്ധം പിടിച്ചു..
വോട്ടു കുത്തി തിരിഞ്ഞു നടന്നപ്പോൾ അവർ ജയിച്ചിരിക്കുന്നു...സന്തോഷം അടക്കാൻ വയ്യാതെ ഞാൻ നിലവിളിച്ചു!..
"...വാ...വ്..
...ആരോ കളിക്കാൻ പറഞ്ഞ വക്ക വക്ക ...ഞാനുമെടുത്ത് കളിച്ചു !..
പാർട്ടികൾ, പാർട്ടികളാൽ തിരഞ്ഞെടുക്കപ്പെട്ട് പാർട്ടികളാൽ പാർട്ടികൾക്കായി ഭരിക്കപ്പെടുന്നതാണ് ജനാധിപത്യം! - അവർ അറിയാത്തവർക്കൊക്കെ പറഞ്ഞു തന്നു..
" ഊവ്വോ?.. " എന്റെ വോട്ടവകാശം അടിയറ വെച്ച് ഞാൻ നിലത്തിരുന്നു..
...അവകാശമുള്ളവനും അധികാരികളും പഴവും ശർക്കരയും പാൽ പായസവുമായി സദ്യയുണ്ടു..
മൂക്കിൽ പായസത്തിന്റെ മണം!!.
"...തരും തരാതിരിക്കില്ല!... കിട്ടും, കിട്ടാതിരിക്കില്ല! " -അവർക്ക് കീഴെ ഒട്ടിയ വയറുമായി ഞാനും സദ്യ പ്രതീക്ഷിച്ചിരുന്നു..!..
" ബാക്കിയുള്ളവർ ബാക്കിയുണ്ടെങ്കിൽ നക്കി തിന്ന് എഴുന്നേറ്റ് പോയിക്കൊള്ളണം.!!."- എവിടെ നിന്നോ അശരീരി ശബ്ദം! ..കൈ നക്കി കൊണ്ട് ഏമ്പക്കം വിട്ടു പോകുന്ന മേലാളന്മാരുടേതാണ്!
വിളമ്പുമ്പോൾ അബദ്ധത്തിൽ തെറിച്ചു വീഴുന്ന വറ്റുകൾ നക്കി തിന്ന് ഞാനും ഞാനുൾപ്പെട്ട ജനവും!
അടുത്ത പ്രാവശ്യം ഞങ്ങളുടെ വോട്ടവകാശം ഞങ്ങൾ മറക്കുമെന്ന് നിശ്ചയിച്ച്.. ഒരിക്കലും അത് മറക്കാതിരിക്കാൻ ഓർത്തോർത്ത് ഞങ്ങൾ!
സമയമായപ്പോൾ ചിഹ്നം കാട്ടി.. ചോറു തരുമെന്ന് പ്രലോഭിപ്പിക്കുവാൻ പുഞ്ചിരിക്കുന്ന മുഖങ്ങളുമായി അവരെത്തിയിരുന്നു..
" ചോറു കിട്ടാതെ ഞങ്ങൾ വഞ്ചിക്കപ്പെടുമോ?"
ഇല്ലെന്ന് ബോധ്യപ്പെടുത്താൻ പാർട്ടിക്കാർ ഓരോരാളായി വന്ന് നെഞ്ചു തുറന്ന് കാണിച്ചു.
" എവിടെ ഹൃദയമെവിടെ?..".- ഞങ്ങൾ പരുതി, പരുതി നിരാശരായി.. അവരുടെ ഹൃദയസ്ഥാനത്ത് ശൂന്യതയായിരുന്നു..
ഞങ്ങളെ നോക്കി ബലിച്ചോറിന്റെ അവകാശം നമുക്ക് തന്നെ വിട്ടു തന്ന് കാക്കകൾ പറന്നു പോയിരുന്നു..

നമ്മളിവിടെ സന്തുഷ്ടരാണ്!-- പ്രവാസികൾ
1) ഇതാണ് സത്യം!
--------------------
വിമാനം പൊങ്ങുന്നില്ല പോലും!
പ്രവാസിയുടെ ദു:ഖം,
ഘനീഭവിച്ച ഭാരം!
വിമാനം തകരാറിലാണു പോലും!
പ്രവാസിയുടെ തെറ്റിയ
തല കണ്ട വിഭ്രമം!
വിമാനം വൈകുന്നു പോലും!
മനസ്സും ശരീരവും ,
ഇരുകരയിൽ വെച്ചു,
പൊട്ടിച്ചിരിക്കാത്ത,
പൊട്ടിക്കരയാത്ത,
പ്രവാസിക്ക് തൃശങ്കു
സ്വർഗ്ഗമാണുത്തമം!
-----------------------------------
2) പലവക
----------------
പ്രവാസിക്കൊരു മുത്തമുണ്ട്,
916 ക്യാരറ്റ് മുത്തം!.
പക്ഷങ്ങളിലൊരുവൻ മകൻ,
ഭരണപക്ഷം വക!
പ്രവാസിക്കൊരു സദ്യയുണ്ട്,
പ്രവാസ ലോക ചിലവിൽ,
പ്രവാസ മന്ത്രാലയം വക!
കോട്ടിട്ടവർക്കും,
താളം പിടിക്കുവോർക്കും,
സ്റ്റേജിലിരുന്നു സദ്യ!,
സദ്യയുണ്ടവർക്കോ
കൈ നക്കി പോകാം,
ഇല്ലാത്തവർക്കോ,
കീറപ്പായിൽ,നിലത്ത്,
കാഴ്ച കണ്ട് ,
ഏമ്പക്കമിട്ട്,
പിരിഞ്ഞു പോകാം!,
ഇന്ന് നിങ്ങളെ പഠിക്കാൻ മന്ത്രി!,
നാളെ തന്ത്രം പയറ്റാൻ തന്ത്രി!,
മാലയിട്ട് എതിരേൽക്കണം,
വായ്ക്കുരവയിട്ടിട്ട്,
ശ്വാസം നിലയ്ക്കണം,
വോട്ടില്ലാത്തവർ പണമെറിയുക,
ഏമാന്മാർ ഏ സിയിൽ,
അറിയാതെ തട്ടിയും
അറിഞ്ഞിട്ട് മുട്ടിയും
യാത്രചെയ്തോട്ടേ!
--------------------
വിമാനം പൊങ്ങുന്നില്ല പോലും!
പ്രവാസിയുടെ ദു:ഖം,
ഘനീഭവിച്ച ഭാരം!
വിമാനം തകരാറിലാണു പോലും!
പ്രവാസിയുടെ തെറ്റിയ
തല കണ്ട വിഭ്രമം!
വിമാനം വൈകുന്നു പോലും!
മനസ്സും ശരീരവും ,
ഇരുകരയിൽ വെച്ചു,
പൊട്ടിച്ചിരിക്കാത്ത,
പൊട്ടിക്കരയാത്ത,
പ്രവാസിക്ക് തൃശങ്കു
സ്വർഗ്ഗമാണുത്തമം!
-----------------------------------
2) പലവക
----------------
പ്രവാസിക്കൊരു മുത്തമുണ്ട്,
916 ക്യാരറ്റ് മുത്തം!.
പക്ഷങ്ങളിലൊരുവൻ മകൻ,
ഭരണപക്ഷം വക!
പ്രവാസിക്കൊരു സദ്യയുണ്ട്,
പ്രവാസ ലോക ചിലവിൽ,
പ്രവാസ മന്ത്രാലയം വക!
കോട്ടിട്ടവർക്കും,
താളം പിടിക്കുവോർക്കും,
സ്റ്റേജിലിരുന്നു സദ്യ!,
സദ്യയുണ്ടവർക്കോ
കൈ നക്കി പോകാം,
ഇല്ലാത്തവർക്കോ,
കീറപ്പായിൽ,നിലത്ത്,
കാഴ്ച കണ്ട് ,
ഏമ്പക്കമിട്ട്,
പിരിഞ്ഞു പോകാം!,
ഇന്ന് നിങ്ങളെ പഠിക്കാൻ മന്ത്രി!,
നാളെ തന്ത്രം പയറ്റാൻ തന്ത്രി!,
മാലയിട്ട് എതിരേൽക്കണം,
വായ്ക്കുരവയിട്ടിട്ട്,
ശ്വാസം നിലയ്ക്കണം,
വോട്ടില്ലാത്തവർ പണമെറിയുക,
ഏമാന്മാർ ഏ സിയിൽ,
അറിയാതെ തട്ടിയും
അറിഞ്ഞിട്ട് മുട്ടിയും
യാത്രചെയ്തോട്ടേ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)