ഒബാമയെ പിൻതുണച്ച്,
നെജാദിന് ജയ് വിളിച്ച്,
ശകുനിയാംഉസാമയുടെ,
പകിടയുരുളുന്നയുദ്ധം,
തൽക്ഷണം തന്നെ,
നമുക്കും കാണണം!
ഉത്തരമില്ലാ ചോദ്യത്തിന്,
ഉത്തരകൊറിയയുടെ,
ഉത്തരം കണ്ട് മാർക്കിടണം!
ഭൂമിയില്ലെങ്കിലെന്ത്?,
തന്തൂരി പുകയുന്നത്,
ആകാശത്തിലെ,
നക്ഷത്രങ്ങളായി,
നമുക്കും കാണാലോ?
ബുധനാഴ്‌ച, ഓഗസ്റ്റ് 11, 2010
ഭൂമിയിൽ ക്ഷമയുള്ളവർക്ക് ജൂസു മതി!
വിശപ്പിന്റെ ഒടുങ്ങാത്ത നിലവിളിയുമായി എന്റെ ഉദരം!..
ബസ്സ്റ്റാന്റിനരികിലുള്ള ഒരു ഹോട്ടലിൽ നേരത്തെ കയറി ഇരിപ്പുറപ്പിച്ചു... അൽപ സമയത്തെ ഇടവേള!... അതാ ആളുകൾ പുറത്തുനിന്നും ഓടി വരികയാണ്..
എനിക്കവർ ആവി പറക്കുന്ന വേവാത്ത ചോറു നൽകി.." നാശങ്ങൾ!"
ഇരുന്നു കഴിക്കുന്ന ഞങ്ങളുടെയൊക്കെ കസേരയിൽ പിടുത്തമിട്ട് രണ്ടും മൂന്നും പേർ നിൽക്കുകയായിരുന്നു.. ഞാൻ ചോറു കറികൂട്ടി കുഴയ്ക്കുന്നത് , അവർ ചവച്ചരച്ച് വിഴുങ്ങുകയാണോ എന്നു പോലും തോന്നിച്ചപ്പോൾ പെട്ടെന്ന് യേശു പറഞ്ഞത് ഓർത്തു പോയി.
." നിന്റെ ചോറു നോക്കി വെള്ളമിറക്കുന്നവന് നിന്റെ എച്ചിലില കൂടി വിട്ടു കൊടുക്കുക! "എന്ന് തിരുത്തി, കുഴച്ച ചോറു ഇലയിൽ തന്നെയിട്ട് അവിടെ നിന്നും എഴുന്നേറ്റു..
എന്റെ കസേരയിൽ പിടുത്തമിട്ടവരിൽ ഒരുവൻ മറ്റു രണ്ടു പേരെയും വകഞ്ഞു മാറ്റി ചാടിക്കയറി കസേരയിൽ ഇരിപ്പുറപ്പിച്ചു..പിന്നെ വിജയഭാവത്തിൽ പുഞ്ചിരിച്ചു.. കസേരക്കളിയിൽ നേടിയ വിജയം!
എന്റെ എച്ചിലില എടുത്തിരുന്നില്ല...എച്ചിലിലയ്ക്കും അവകാശിയായി എന്ന് സമാധാനിച്ച് വാഷ് ബേസിനരികിലേക്ക് നടന്നു.
..ഞാൻ തിരിഞ്ഞ് നടന്ന് മറ്റൊരു കടയിൽ കയറി ജൂസു കുടിച്ച് വയറിന്റെ നിലവിളിക്ക് സാന്ത്വനമേകി!

ചൊവ്വാഴ്ച, ഓഗസ്റ്റ് 10, 2010
ധനവാനും പാവപ്പെട്ടവനും ഒരു പാട് അന്തരമുണ്ട്!
1) ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്!എന്ന് വിളിച്ചു പറയുന്ന നാട്ടിൽ:
"അയാൾ ധനവാനാണത്രേ!.. ഇന്നല്ലെങ്കിൽ നാളെ ചോദ്യം ചെയ്തേക്കും!..ക്രൂരമായ ചോദ്യം ചെയ്യലിൽ അയാൾ വിയർക്കും! പോലീസുകാർ എടുത്തു കുടയും.."-പത്രവാർത്ത!
.. തുറന്നിട്ട ചെറിയ വെന്റിലേറ്ററിൻ വിടവിലൂടെ പറന്നു വന്നിരുന്ന കാക്ക അതു കണ്ടു കൊണ്ടിരുന്നു..
ഏമാൻ:- ഒന്നിവിടം വരെ!..
ധനവാൻ:- ങാ.. വന്നേക്കാം ..ഈ പാവപ്പെട്ടവൻ!.എന്നാൽ അന്വേഷണം മുറപോലെ...
ഏമാൻ:- എന്താ സാറെ സുഖമല്ലേ?
ധനവാൻ:- ആണേ!..താങ്കളുടെ കൃപ കൊണ്ട്!.
ഏമാൻ :- ഭാര്യയ്ക്കും കുട്ട്യോൾക്കും?
ധനവാൻ:- സുഖം! ഇങ്ങനെ കഴിഞ്ഞു പോകുന്നു.
ഏമാൻ:- ബിസിനസ്സൊക്കെ?
ധനവാൻ:- ഒരു വിധം ഒത്തു പോകുന്നു!
ഏമാൻ :- ഒന്നിവിടം വരെ വരുത്തിയതിൽ വിഷമമില്ലല്ലോ?..ല്ലേ.. എന്നാൽ പോയ്ക്കോളൂ!
ധനവാൻ:- സാരമില്ല!...നീതി പീഠത്തിനു മുന്നിൽ എല്ലാവരും തുല്യരല്ലേ എന്റെ സാറന്മാരെ..!ഏമാൻ:- നമ്മൾക്കും പച്ചരി വാങ്ങണമെന്നത് മറക്കണ്ടാ ..ട്ടോ?.. എന്നാൽ ശരി.. ഞാൻ ക്രൂരമായി ചോദ്യം ചെയ്ത കഥകൾ എഴുതിപ്പിടിപ്പിച്ചോളാം!
ധനവാൻ:- അതു പിന്നെ മറക്ക്വോ?
പത്രക്കാരോട് ധനവാൻ, പോലീസ് നീതി പാലിക്കേണ്ടതുണ്ട്.. എന്നാലും കർക്കശമായ ചോദ്യം ചെയ്യൽ! ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്!.
---------------------
പാവപ്പെട്ടവനെ ചോദ്യം ചെയ്യുന്നു..
ഏമാൻ :-എടാ നിൽക്കെടാ ..കാലമാടാ...അവിടെ?
പാവപ്പെട്ടവൻ:- എന്താ സാറേ കാര്യം?
ഏമാൻ: എവിടെയാടാ പോയിട്ട് വരുന്നത് @#@#%%%?
പാവപ്പെട്ടവൻ: കൃഷിയിടത്തിലാ സാറേ?
ഏമാൻ: തന്നോടാരു പറഞ്ഞു കൃഷിയിറക്കാൻ @#$#%%%@@@?
പാവപ്പെട്ടവൻ:- ആരും പറഞ്ഞില്ല!.. ജീവിക്കാനാണേ..
ഏമാൻ: തന്നോടാരു ജീവിക്കാൻ പറഞ്ഞു...@#@$@### @.കേറടാ വണ്ടിയിൽ!... ഇവനെ ഒടിച്ചു മടക്കി വണ്ടിയിൽ കയറ്റ്!
ഏമാൻ: വീട്ടിൽ ആരൊക്കെയുണ്ടെടാ@ # @$$?
പാവപ്പെട്ടവൻ:- ഭാര്യയും രണ്ടു മക്കളും!
ഏമാൻ:- പറഞ്ഞിട്ടാണോടാ വന്നത് @#@%##@ ?
എട്ടും പൊട്ടും തിരിയാത്ത പാവപ്പെട്ടവൻ ഭയപ്പെട്ട് ടെൻഷനടിച്ച് നിൽക്കുന്നു..
ഏമാൻ:- എന്നിട്ടേന്തെടാ പറയാൻ താമസം@#@#@@?
കോൺസ്റ്റബിൾ...കോൺസ്റ്റബിൾ... നിനക്ക് ജിംനാസ്റ്റിക്കിലൊക്കെ പോയത് പരീക്ഷിക്കാൻ ആളെ കിട്ടിയിട്ടുണ്ട്!.നിന്റെ കൈത്തരിപ്പ് തീർത്തോളൂ... ഇടിച്ച് നിരത്തിക്കോ?..കേസു കെട്ടുകൾ ഒരു പാട് തെളിയാനുണ്ട്!
പാവപ്പെട്ടവൻ:- അതിനു ഞാനൊന്നും ചെയ്തിട്ടില്ലേ?
ഏമാൻ:- നീയ്യാണോടാ തീരുമാനിക്കുന്നത്??ഇത്രയൊക്കെ ചെയ്തത് പോരെടാ @#@#$$@@@?...ബാക്കി ചെയ്യിക്കാൻ ഞങ്ങൾക്കറിയാം!..പാവപ്പെട്ടവന്റെ നടുവൊടിയുമ്പോൾ. ഏമാൻ മൊഴി രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു!.. ചിലപ്പോൾ നാളെ ലോക്കപ്പ് മർദ്ദന മരണം പത്രത്താളിൽ വരും.. ഒത്താൽ ഒത്തു ഇല്ലെങ്കിൽ കുറ്റം ചെയ്ത പാപത്താൽ കുറ്റബോധം വന്ന് നാണക്കേട് കൊണ്ട് തനിയെ മരണം!
2) വകുപ്പ് തലത്തിൽ:
-------------------------
ഓഫീസർ:- നികുതിയടച്ചോ?
ധനവാൻ : ഇല്ല ഈയുള്ളവൻ പാവപ്പെട്ടവനാ..
ഓഫീസർ:- എത്ര നാളത്തെ?
ധനവാൻ:- 30 വർഷത്തെ!
ഓഫീസർ:- എപ്പോഴെങ്കിലും അടക്കാൻ വകുപ്പുണ്ടോ?
ധനവാൻ: ശ്രമിക്കാം!
ഓഫീസർ:- നമ്മളുടെ കാര്യം ശ്രമിച്ചാൽ പോര കേട്ടോ?.. നടക്കണം!
ധനവാൻ:- അതു പിന്നെ പറയണോ?
ഓഫീസർ: എങ്കിൽ ശരി!.. പോയ്ക്കോളൂ!
പാവപ്പെട്ടവൻ!
-----------------
ഓഫീസർ: നികുതിയടച്ചോ?..
പാവപ്പെട്ടവൻ: ഇല്ല!
ഓഫീസർ:- എത്രമാസത്തെ?
പാവപ്പെട്ടവൻ: 4 മാസത്തെ!
ഓഫീസർ:- ഇനിയും അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യും .. മറക്കേണ്ട... പിന്നെ കണ, കുണ പറഞ്ഞിട്ട് കാര്യമില്ല... സർക്കാറിലേക്കുള്ള വകയാ.. അല്ലാതെ എന്റെ വീട്ടിലേക്കല്ല.. അതിനാൽ എന്റെ കാലു പിടിച്ചിട്ട് കാര്യമില്ല!.. ഒന്നും പറയേണ്ട.. ഉടനേ അടയ്ക്കണം!.. ഓ.. ക്കേ..
പാവപ്പെട്ടവൻ: ഊവ്വ് സാറെ!.. നോക്കട്ടേ !
ഓഫീസർ: നോക്കിയത് കൊണ്ട് ആയില്ല.. നോക്കീം കണ്ടും ഇരുന്നാൽ വീട് ജപ്തിയാകാതെ നോക്കാം..
ഇലറ്റ്ക്ട്രിക് ഓഫീസിൽ:-
ഓഫീസർ:- എത്രകാലത്തെ കുടിശ്ശികയുണ്ട്!
ധനവാൻ:- 1975 മുതലുള്ളത്?
ഓഫീസർ: ഇപ്പോഴെങ്ങാൻ അടയ്ക്കുമോ?.. ഒരു പാട് ലക്ഷമായല്ലോ സാറെ?
ധനവാൻ:- നോക്കട്ടേ .. വേണമെങ്കിൽ ഒന്നോ രണ്ടോ മാസത്തേത് അടയ്ക്കാം!
ഓഫീസർ: അതു മതി അതു മതി... എന്റെ ഓഹരിക്കാര്യം?
ധനവാൻ:- അതെന്താ സാറെ.. നമ്മളെ ഇത്രകാലമായിട്ടും ഒരുസംശയം?.. ഇന്നു തന്നെ കൊടുത്തയക്കാം!
ഓഫീസർ:- എങ്കിൽ ശരി!.. പറഞ്ഞെന്നേയുള്ളൂ കേട്ടോ..സർക്കാറിനു പൈസകെട്ടുന്നതിൽ അത്ര ധൃതിയൊന്നുമില്ല.. !
പാവപ്പെട്ടവൻ!
------------------
ഓഫീസർ: നികുതിയടച്ചില്ല അല്ലേ?
പാവപ്പെട്ടവൻ:- ഇല്ല രണ്ടു മാസത്തെ!
ഓഫീസർ:- ഈ നക്കാ പിച്ച കാശ് അടയ്ക്കാൻ തനിക്ക് കഴിയില്ലേ?
പാവപ്പെട്ടവൻ:- കുറച്ച് വിഷമം ഉണ്ടായത് കൊണ്ടാണേ..
ഓഫീസർ:- ഇത് സർക്കാറിന്റെ ഖജനാവിലേക്കാ.. എന്റെ വീട്ടിലേക്കല്ല.. ഇരുട്ടിൽ ഇരിക്കുമ്പോൾ പഠിച്ചോളും!
പാവപ്പെട്ടവൻ:- ചതിക്കല്ലേ സാറെ!.. കുട്ടികൾ എസ്. എസ് .എൽ സിയാ..പഠിക്കുന്നത്!!ഓഫീസർ:- എന്തു "സീ" പഠിച്ചാലും എനിക്ക് കൊഴപ്പമില്ല..എടോ...എല്ലാവരും ഇതു തന്നെയാ പറയാറ്... എനിക്കെന്തു ചെയ്യാൻ പറ്റും!.. ഗവർമന്റിന്റെ ഓർഡറാ.!..... എടോ നാരായണാ.. ഈയ്യാളുടെ വീട്ടിന്റെ കറന്റ് കട്ട് ചെയ്തേക്ക്!... ഇരുട്ടിൽ ഇരിക്കുമ്പോൾ പഠിച്ചോളും!

ഒന്നു പറഞ്ഞോട്ടേ..നിങ്ങൾക്കറിയാമെങ്കിലും!!
1) സൂക്ഷിച്ചോളൂ..ട്ടോ!
-------------------------------
ജാഗരൂകരാകേണമെന്നുമീ-
പള്ളികൂടയങ്കണത്തിലും,
ശ്രദ്ധയെ കടമെടുത്ത്-
മൂത്രം പോലുമൊഴിക്കുക!
=====================
2) നാളെയാണ്.. നാളെയാണ്!
---------------------------------------
പവിത്രമീ ജീവിതമെന്നോതി-
യൊരുമിച്ച് മാലചാർത്തി ചിരിച്ചവർ,
കളങ്കമീ ജീവിതമെന്നോതി-
വിഘടിച്ചു കാർക്കിച്ചു കൂട്ടി വെച്ചു,
തുപ്പുമ്പോൾ കോളാമ്പി നീട്ടി
ചാനലും പത്രവും,
കനമില്ലാത്ത തുപ്പലിൽ
ഏങ്ങി കരഞ്ഞ പ്രോഗ്രാമുകൾ,
തൊണ്ടപൊട്ടി കരഞ്ഞും
ആസ്വദിച്ചും വെറുത്തും,
ആസ്വാദകർ!
==========================
3) സംഘടിച്ച് ശക്തരായവർ:-
-----------------------------------
സംഘം ചേർന്ന് കുടിച്ചവരിന്നലെ,
സംഘം ചേർന്ന് മദിച്ചു,
സംഘം ചേർന്ന് രമിച്ചവരിന്ന്,
സംഘം ചേർന്ന് വെട്ടികൊല!
=============================
-------------------------------
ജാഗരൂകരാകേണമെന്നുമീ-
പള്ളികൂടയങ്കണത്തിലും,
ശ്രദ്ധയെ കടമെടുത്ത്-
മൂത്രം പോലുമൊഴിക്കുക!
=====================
2) നാളെയാണ്.. നാളെയാണ്!
---------------------------------------
പവിത്രമീ ജീവിതമെന്നോതി-
യൊരുമിച്ച് മാലചാർത്തി ചിരിച്ചവർ,
കളങ്കമീ ജീവിതമെന്നോതി-
വിഘടിച്ചു കാർക്കിച്ചു കൂട്ടി വെച്ചു,
തുപ്പുമ്പോൾ കോളാമ്പി നീട്ടി
ചാനലും പത്രവും,
കനമില്ലാത്ത തുപ്പലിൽ
ഏങ്ങി കരഞ്ഞ പ്രോഗ്രാമുകൾ,
തൊണ്ടപൊട്ടി കരഞ്ഞും
ആസ്വദിച്ചും വെറുത്തും,
ആസ്വാദകർ!
==========================
3) സംഘടിച്ച് ശക്തരായവർ:-
-----------------------------------
സംഘം ചേർന്ന് കുടിച്ചവരിന്നലെ,
സംഘം ചേർന്ന് മദിച്ചു,
സംഘം ചേർന്ന് രമിച്ചവരിന്ന്,
സംഘം ചേർന്ന് വെട്ടികൊല!
=============================
തിങ്കളാഴ്‌ച, ഓഗസ്റ്റ് 09, 2010
സാമൂഹ്യ പരിഷ്കർത്താക്കൾ!
"..അവരെ തല്ലിക്കൊല്ലണം..!!- എന്റെ വികാരം അണപൊട്ടിയൊഴുകിയിരുന്നു..
ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല! ....ഞാൻ നേതാവായിക്കഴിഞ്ഞിരുന്നു..
ഞെരിഞ്ഞമർന്ന പല്ലുകളുമായി ആൾക്കാരുമൊരുമിച്ച് ജാഥയായി ഞങ്ങൾ അങ്ങോട്ടേക്ക്!
"..ജീവിക്കുവാനായി മാനം വിൽക്കുന്നവരാണ് ഞങ്ങൾ!.ഇഷ്ടമുണ്ടായിട്ടല്ല... കഷ്ടമുണ്ടായിട്ടാണ് ഞങ്ങൾ തുണിയുരിയുന്നത്!!.നിങ്ങൾ ഞങ്ങളെ സഹായിക്കുമെങ്കിൽ നിങ്ങൾ പറയുന്നത് ഞങ്ങൾ അനുസരിക്കാം!.. അല്ലാതെ പിച്ചും പേയും പറയരുത്!!"- ഒട്ടിയ അരച്ചാൺ വയറു കാട്ടി അവർ പറഞ്ഞു..
"നുണ!.. നുണ!... മുണ്ട് മുറുക്കിയുടുത്ത് മാനം കാക്കുന്നവരും ഉണ്ടല്ലോ?"- എന്റെ സംശയം പിന്നേയും!
എന്നെ പിൻതാങ്ങി സമൂഹം!!
"...ഉണ്ടാവും..പക്ഷെ പട്ടിണി കിടക്കാൻ ഞങ്ങൾക്ക് വയ്യ!..". അവർ ചിരിച്ചു.. ഒരു പുശ്ചച്ചിരി!
കൂടുതൽ ആക്രോശിക്കുന്ന ഞങ്ങളിലൊരുവനെ നോക്കി അവർ പറഞ്ഞു..
" ങാ.. ഹാ.. നീയ്യുമുണ്ടോ?... ഈ കൂട്ടത്തിൽ!!...നീ ചോറു വാരി കൊടുത്തവൾ വയറു നിറഞ്ഞ് അകത്തിരിപ്പുണ്ട്!- ചെലവിനു കൊടുക്കാതെ വിടില്ല ഞങ്ങൾ!"- അവർ അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു..അവർ പറഞ്ഞത് ന്യായമാണെന്ന് ഞങ്ങൾക്ക് ബോധ്യം വന്നിരുന്നു..!
മധ്യസ്ഥതയ്ക്ക് നിൽക്കാതെ അവനെ അവർക്ക് വിട്ടു കൊടുത്ത് ഞങ്ങൾ തിരിച്ചു നടന്നു...
"..ഇനി അവരെ തല്ലിക്കൊല്ലണം!!"- പല്ലു ഞെരിച്ചമർത്ത് ഞങ്ങൾ അങ്ങോട്ടേക്ക് തിരിച്ചു.
" പണം ഞങ്ങൾക്ക് വേണ്ടുവോളമുണ്ട്.. ജീവിതമാണ് ഇല്ലാത്തത്!.. " ഇറുകിയ ഡ്രെസ്സ് ലൂസായെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ട് കൊഴുപ്പ് നിറഞ്ഞ അവർ പറഞ്ഞു..
" നുണ!.. നുണ!" - ഞങ്ങൾ ഒച്ചയിട്ടു..
...പണം നിറഞ്ഞു കവിഞ്ഞിട്ടും അവരെ വിട്ട് കോട്ടും സൂട്ടുമായി വിദേശ പര്യടനങ്ങളിൽ എസ്കോർട്ട് സർവ്വീസുമായി സുഖം തേടി അലയുന്നവരുടെ ഫോട്ടോ ഞങ്ങൾക്ക് കാട്ടി അവർ പറഞ്ഞു .
" നോക്ക്!"
ഞങ്ങൾക്ക് അവർ എല്ലാം മനസ്സിലാക്കി തന്നു...
ഞങ്ങൾ "ഊവ്വോ ? എന്ന് തലകുലുക്കി സംശയ നിവർത്തി വരുത്തി..
.. പിന്നീട് അവർ സൂക്ഷ്മതയോടെ ഞങ്ങളെ നോക്കി..അവരുടെ പണം പറ്റി വികാരശമന ജോലി ചെയ്യുന്ന ഞങ്ങളിലൊരുവനെ തിരിച്ചറിഞ്ഞു പറഞ്ഞു...
" .. ങാ.. നിങ്ങളുമുണ്ടോ?.."-- വരൂ കാപ്പി കുടിച്ചിട്ട് പോകാം..അവരവന്റെ കൈയ്യിൽ പിടുത്തമിട്ടിരുന്നു..
കൈ തട്ടി മാറ്റാനാകാതെ ഞങ്ങളെ നോക്കി വളിച്ച ചിരി ചിരിച്ച് അവൻ അവരുടെ കൂടെ പോയി...
ഞങ്ങളുടെ വികാരം തണുത്തുറഞ്ഞിരുന്നു...സംശയത്തോടെ ഞാൻ എന്നെ പിൻതുടർന്നു വന്ന ആളുകളുടെ മുഖത്ത് നോക്കി!..അവരുടെ തീവ്രത കുറഞ്ഞിരുന്നു...ആളുകളുടെ എണ്ണം കുറയുന്നുണ്ടായിരുന്നു..!!
എന്നിലെ എന്നെ തല്ലിക്കൊന്ന് പാർട്ടി പിരിച്ചു വിട്ട് ഞാൻ വീട്ടിലേക്ക് പോയി!

ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2010
കാക്കയുടെ ചിന്തകൾ..(11)
നോമ്പ്:-
----------
"..നോമ്പുണ്ട്.!!. നോമ്പുണ്ട്.!!.". -നോമ്പെടുത്ത് ഞാൻ പാവപ്പെട്ടവരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു...
"നോമ്പുണ്ട്!.. നോമ്പുണ്ട്.!!"- നോമ്പു മുറിച്ച് ഞാൻ രാജാവിനോടും ഐക്യദാർഡ്യം പ്രഖ്യാപിച്ചു...
സോറി..ഒന്നു മറന്നു പോയി. നോമ്പ് മുറിക്കുമ്പോൾ ആദ്യം കാരയ്ക്കയും പച്ചവെള്ളവും മേമ്പൊടിയായി ചേർത്ത് ഭക്ഷിക്കുമ്പോൾ മഹാനായ മനുഷ്യനെ ഇടയ്ക്ക് ഓർത്തിരുന്നു...
"ഇടയ്ക്കെങ്കിലും ഓർത്തല്ലോ?.. ഭാഗ്യം!"-- പറന്നു പോകുമ്പോൾ കാക്ക പിറുപിറുത്തു..

വൃതം
അവർക്ക് മിക്കപ്പോഴും വൃതമായിരുന്നു.. വൃതം!!
ഇന്ന് വൃതമുണ്ടെന്ന് അവർ പറഞ്ഞപ്പോൾ ഞങ്ങളങ്ങു വിശ്വസിച്ചു..
"..ഷഷ്ഠിയാത്രേ!..."
"...അവർ പഴം കഴിക്കുന്നത് കണ്ടപ്പോൾ ശുഷ്ക്കാന്തിയോടെ ചോദിച്ചു.
.
" വായിൽ എന്താ?"
".പഴം!!.."- തെല്ലുജാള്യ ത്തോടെ അവർ.
" അപ്പോൾ ഷഷ്ഠി?"
..ഷഷ്ഠിക്ക് പഴം കഴിക്കാം എന്ന് അവർ പറഞ്ഞു..
പഴം വാങ്ങുവാനോടി....ഒരു കുത്ത് പഴം കൊണ്ട് വെച്ചപ്പോൾ മടമടാന്ന് അവർ കഴിച്ചു ...ഇളനീരു കൊടുത്തപ്പോൾ അതും കുടിച്ചു..
ബാക്കിയുണ്ടായ പഴങ്ങൾ ചൂണ്ടി അവർ പറഞ്ഞു " ഒന്നും കഴിക്കാൻ പാടില്ലല്ലോ .. അതിനാൽ വഴിയിൽ ബസ്സിൽ നിന്നും കഴിക്കാൻ ഈ പഴങ്ങൾ പൊതിഞ്ഞ് തന്നേക്ക്!.."
".. എന്റമ്മേ.. ഇനിയെന്ത് കഴിക്കാൻ??....തടി നന്നാക്കാനുള്ള അവരുടെ വൃതം കണ്ട് കണ്ണു മഞ്ഞളിച്ചിരുന്നു..
വൃതത്തിനു നേരത്തോട് നേരം പഴം കഴിക്കാമെങ്കിൽ , വാങ്ങി തരാൻ ആളുണ്ടെങ്കിൽ ഞാനും ഡെയിലി വൃതമെടുത്തേനേ..തടി നന്നാക്കുവാൻ അടവിറക്കുന്ന കള്ള വൃതക്കാരെ കണ്ട് ഞാൻ അറിയാതെ പറഞ്ഞു പോയി!.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)