ഇസങ്ങളിൽ കമ്യൂണിസം നല്ലതത്രേ;
ഇടം തേടിയവനിൽ നന്മ കാണാതെ,
ലെബ്രറിയിലേക്ക്,
അടച്ചിട്ട ചില്ലു കൂടാരത്തിൽ,
പൊടി പിടിച്ച്, നരകിച്ച്,
വിറങ്ങലിച്ച്, ജരാനര ബാധിച്ച്,
കുഴിയിലേക്ക് കാലുനീട്ടി!!
"കമ്യൂണിസം പരിഷ്കരിച്ചുവത്രേ",
മമ്മി ഫിക്കേഷൻ പ്രക്രീയ!!
എടുത്തിട്ട കുപ്പായം വലിച്ചെറിഞ്ഞ്,
പ്രത്യേകം പറഞ്ഞ് ദ്വാരമുണ്ടാക്കിയ,
വൈദേശികന്റെ ഖദറിട്ട്,
കൈപ്പത്തിക്ക് കൈയ്യുയർത്തി വിളിച്ചു,
ഛർദ്ദി വന്നപ്പോൾ പദയാത്ര നിർത്തി,
തണ്ടും താവും പറയുന്ന പാർട്ടികളിൽ,
ഇരച്ചു കയറിയും ഒടിഞ്ഞു നിന്നും,
ഒരു കൈ പയറ്റി, ഒറ്റയായി,
നിരങ്ങുന്ന വീൽ ചെയറിൽ
ഇസം കണ്ടും, കൊണ്ടും,
കൺ കുളിർത്ത്,
കണ്ണീരടർന്ന്, ചിരിച്ചു,
കള്ളനും,കുരുടനും, തെമ്മാടിക്കും,
ഗുണ്ടയ്ക്കും, ചെങ്കോലു കൈമാറി
ഇസങ്ങൾ കാശിക്കു പോയത്രേ!
ഇസങ്ങൾ തിരിച്ചെത്തുമെന്നപ്രതീക്ഷ!
അതോ ആത്മശാന്തി നേടിയോ?
വൃഥാ വരാന്തയിൽ ഞാനുണ്ണാവൃതമിരുന്നു..
ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2010
പൊയ്മുഖം:-
സാത്താന്റെ വോട്ടു യാചിച്ച്,
സാത്താന്റെ ചോറു തിന്ന്,
സാത്താന്റെ തോളത്തിരുന്ന്,
സാത്താനെ കൊഞ്ചിച്ച്,
മന്ത്രിയായി കാലം കഴിക്കണം.
വിജയിപ്പിച്ച ജനത്തിന്,
ഏമാന്റെ സമ്മാനം,
കൊറിക്കുമ്പോൾ തെറിച്ചു വീഴും കടല,
തൃപ്തി പെട്ട് ജയ് വിളിച്ചോളൂം!
സാത്താന്റെ ചോറു തിന്ന്,
സാത്താന്റെ തോളത്തിരുന്ന്,
സാത്താനെ കൊഞ്ചിച്ച്,
മന്ത്രിയായി കാലം കഴിക്കണം.
വിജയിപ്പിച്ച ജനത്തിന്,
ഏമാന്റെ സമ്മാനം,
കൊറിക്കുമ്പോൾ തെറിച്ചു വീഴും കടല,
തൃപ്തി പെട്ട് ജയ് വിളിച്ചോളൂം!
കാക്കയുടെ ചിന്തകൾ..(15)
കുളിക്കുന്തോറും കറുത്ത കാക്ക!
---------------------------------------
ഒരു നാണവുമില്ലാതെ കിണറ്റിൻ ചുവട്ടിൽ പബ്ലിക്കായി കുളിച്ചു കൊണ്ട് സുന്ദരിയായ കാക്കച്ചി പറഞ്ഞു..
" മനുഷ്യന്മാർ കുളിച്ച വെള്ളമാണെന്നു തോന്നുന്നു..അഴുക്ക് കൂടുതൽ..! കുളിക്കുന്തോറും മുൻപെങ്ങുമില്ലാത്ത വിധം ശരീരം കറുത്തു, കറുത്തു വരുന്നു...ചുവന്നു തടിക്കുന്നു.."
"..എന്റെ നിറവും കറുത്തു പോയത് അതു കൊണ്ട് തന്നെ..സംശയംല്ല്യ.!"-കാക്ക സങ്കടം ഒതുക്കി പിടിച്ചത് പുറത്തെടുത്തു..

ട്രൈനിംഗ് സെന്റർ!
"..പറഞ്ഞപോലെ ഞാനിതാ വന്നിരിക്കുന്നു..!"- എടുത്ത് വന്ന ബാഗ് തറയിൽ വെച്ച് അവൾ പറഞ്ഞു..
അവൻ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു..
....അവന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങിയും കളി പറഞ്ഞും അവർ ഒഴുകി നടന്നു...
".. ഇനി നിനക്കൊരു ജോലി വേണം!" ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്!..- മധുവിധു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു..
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. എത്ര സ്നേഹമുള്ള ഏട്ടൻ!...അവൾ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു..
" നമുക്ക് രണ്ടു പേർക്കും ജോലിയെടുത്ത് നല്ല നിലയിൽ ജീവിക്കണം..ല്ലേ?
"ഊവ്വ്!"-അവൻ മൂളി
"... എന്നിട്ട്.!!. എന്നിട്ട്!!..". അവൾ അങ്ങെത്തുവോളം കഥകൾ പറഞ്ഞു കൊണ്ടിരുന്നു..
" ദാ .. ഇവിടെയാണ് ഓഫീസ്!.. അവർ പണി പഠിപ്പിച്ചു തരും .. ചിലപ്പോൾ ട്രൈനിംഗ് ഉണ്ടാകും ശ്രദ്ധിച്ച് വേഗം പഠിക്കണം.. ട്ടോ..അവരെ കൊണ്ട് എന്നെ ഒന്നും പറയിപ്പിക്കരുത്!..എല്ലാം ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്!"-അവൻ പറഞ്ഞു.
"ഊം!"
"..അവിടെ ജോലിക്കാരായി പെണ്ണുങ്ങൾ ഉണ്ടോ?"-അവൾ ചോദിച്ചു..
"..പിന്നില്ലാതെ.. പെണ്ണുങ്ങൾ ഇല്ലാത്തിടത്ത് ഞാൻ തന്നെ ജോലിക്കു വെക്കുമോ?"ഒരു പാട് പെണ്ണുങ്ങൾ ഉണ്ട്.. ഞാൻ കണ്ടതല്ലേ!"-- അവൻ പറഞ്ഞു
അവൾ സന്തോഷത്തോടെ കൈവീശി അവനെ യാത്രയാക്കി അകത്തേക്ക് പോയി..
.....അവൾക്ക് പിറകിൽ ഗേറ്റ് അടഞ്ഞിരുന്നു...
അവന്റെ കാറിന്റെ വേഗം കൂടിയിരുന്നു.. ദൂരെയൊരിടത്ത് കാർ നിർത്തി അവൻ പണമെണ്ണി നോക്കി.. തട്ടുപോളിപ്പൻ പാട്ടുമിട്ട് ഓടിച്ചു പോയി!
രക്ഷപ്പെടുവാൻ പഴുതില്ലാത്ത വിധം വാതിൽ അടയപ്പെട്ടിരുന്നു...
....ചഷകങ്ങളുമായി അവളുടെ ചുമലിൽ കൈയ്യമർത്തി ചിരിച്ച ട്രൈനിംഗ് അധ്യാപകരെ കണ്ട് അവൾക്ക് തല കറങ്ങുന്നുണ്ടായിരുന്നു..

വ്യാഴാഴ്‌ച, ഓഗസ്റ്റ് 05, 2010
ഭാരത് മാതാ കീ ജയ്!
1)നല്ല അയൽക്കാർ!!
---------------------------
ചർച്ചിച്ച്, ചർച്ചിച്ച്
ഛർദ്ദിച്ചു പോകുന്നൊരിന്ത്യയും
കൊഞ്ഞനം കുത്തി,
ഇരുട്ടടിയേകും
പാക്കിസ്ഥാനും!
2) നൂൽപാലം
-------------------
നൂൽപാലത്തിലൂടെ,
ബാലൻസെടുത്ത്
നിവർന്ന് നടന്ന-
ഭിമാനമുയർത്തിയ
ജവാന്മാർ,
അകാലത്തിൽ,
ചില്ലു ഫ്രെയിമിൽ!
പൊടിപിടിച്ചുമ്മറത്ത്,
ഗവൺമന്റിന്റെ
വാഗ്ദാനം!
ബാലൻസ് തെറ്റി,
വഴിയാധാരമായ
കുടുംബം!
കരയണോ?
ചിരിക്കണോ?
രക്തം തിളയ്ക്കണോ?
---------------------------
ചർച്ചിച്ച്, ചർച്ചിച്ച്
ഛർദ്ദിച്ചു പോകുന്നൊരിന്ത്യയും
കൊഞ്ഞനം കുത്തി,
ഇരുട്ടടിയേകും
പാക്കിസ്ഥാനും!
2) നൂൽപാലം
-------------------
നൂൽപാലത്തിലൂടെ,
ബാലൻസെടുത്ത്
നിവർന്ന് നടന്ന-
ഭിമാനമുയർത്തിയ
ജവാന്മാർ,
അകാലത്തിൽ,
ചില്ലു ഫ്രെയിമിൽ!
പൊടിപിടിച്ചുമ്മറത്ത്,
ഗവൺമന്റിന്റെ
വാഗ്ദാനം!
ബാലൻസ് തെറ്റി,
വഴിയാധാരമായ
കുടുംബം!
കരയണോ?
ചിരിക്കണോ?
രക്തം തിളയ്ക്കണോ?
ബുധനാഴ്‌ച, ഓഗസ്റ്റ് 04, 2010
കാക്കയുടെ ചിന്തകൾ!--(10)
".......മഹാന്മാരായിരുന്ന പലർക്കും ഭ്രാന്തായിരുന്നുവത്രെ! .. സ്വന്തം ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള അടങ്ങാത്ത ഭ്രാന്ത്!....ഒടുങ്ങാത്ത നട്ട പ്രാന്ത്!
.....പല കണ്ടു പിടുത്തങ്ങൾക്ക് പിറകിലും ഈ ഭ്രാന്താണത്രേ..!.
....മഹാത്മജിയുടെ ഭ്രാന്താണത്രേ.. അർദ്ധനഗ്നനായി വടിയും കുത്തിപ്പിടിച്ച് ഓടി നടന്ന് അടിയും തൊഴിയും വാങ്ങി ഭാരതത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്തത്!".- ദീർഘനേരമായി വായിച്ചിരുന്ന പുസ്തകം അവൻഅടച്ചു വെച്ചു..അല്ല വലിച്ചെറിയുകയായിരുന്നു..
.. അർദ്ധനഗ്നനായ ബർമുഡയിട്ട അവന്റെ സിരകളെ ഉണർത്തിയിരുന്ന ദ്രാവകത്തിന്റെ വീര്യം കുറഞ്ഞിരുന്നു.. അവനും ഭ്രാന്തെടുത്തു വരികയായിരുന്നു.. മുറി തുറന്ന് വൃദ്ധനായ അച്ഛന്റെ കൈയ്യിൽ നിന്നും താക്കോൽ പിടിച്ചു വാങ്ങി ഒരു കുത്ത് നോട്ടെടുത്ത് ബർമുഡയിലെ പോക്കറ്റിലിട്ട്, തടയാൻ ശ്രമിക്കുന്ന അമ്മയുടെ കാതിൽ ഒറ്റ വലിയോടെ കരസ്ഥമാക്കി അവൻ വേഗം ഓടി...അമ്മയുടെ കര ച്ചിൽ അവൻ ശ്രദ്ധിച്ചില്ല.. അല്ലെങ്കിലും ഭ്രാന്തെടുത്തവൻ പിൻവിളി കേട്ട് നിൽക്കാറില്ല!..
അതിരഹസ്യം പേറുന്ന കെട്ടിടങ്ങളിൽ അവനെപോലെയുള്ള പല യുവാക്കളുടെയും സിരകളെയുണർത്തുന്ന വീര്യം വാറ്റിയെടുക്കുന്ന ലബോറട്ടറികളിൽ വീര്യം നുരഞ്ഞ് പതയുമ്പോൾ, ഉടമസ്ഥനായ ആധുനിക ഗാന്ധിയൻ തന്റെ നട്ടുവളർത്തിയ കുംഭയുമായി വിഷമിച്ച് നടന്ന് സദ്ഭാവനാ യാത്ര നടത്തുകയായിരുന്നു.
" ഇന്നിത്രയും മതി.. ഡോക്ടർ പറഞ്ഞ കിലോമീറ്ററുകൾ കടന്നിരിക്കുന്നു.." ചെവിയിൽ സേവകൻ മന്ത്രിച്ചു..
"ഉം" - ആധുനിക ഗാന്ധിയൻ കിതച്ചു കൊണ്ട് പറഞ്ഞു.
".. ദേഹത്തെ ഉപ്പ് കുറഞ്ഞിട്ടുണ്ടാകും.. ഇന്നത്തെ ഉപ്പ് കുറുക്കലും ദണ്ഡിയാത്രയും മതി..ല്ലേ"- ഗാന്ധിയൻ മെല്ലെ ചെവിയിൽ തന്നെ ഉത്തരം കൊടുത്തു..
...ആജ്ഞ കേട്ട മറ്റ് ഗാന്ധിയന്മാർ കളം വിട്ട് പോയി..ഇനി നാളെ... അല്ലെങ്കിൽ ഒരറിയിപ്പ് ഉണ്ടാകുമ്പോൾ!!
ലീഡർ ഗാന്ധിക്കായി ഒരുക്കിയ ബംഗ്ലാവിലേക്ക് സേവകൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയി..
...മുലക്കച്ച കെട്ടാത്ത രണ്ട് യുവതികൾ തോളിൽ കൈയ്യിട്ട് അദ്ദേഹത്തെ മുറിയിലേക്ക് ആനയിച്ചു...
...അകത്തു നിന്നും വാതിൽ അടഞ്ഞിരുന്നു..എട്ടും പൊട്ടും തിരിയാത്ത പാവം പെൺ കിടാങ്ങൾക്ക് ഗാന്ധി തത്വങ്ങളും സദ് ചിന്തകളും പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരിക്കുമോ അദ്ദേഹം???
നഗരത്തിലെ മൂലയിൽ ആരും കാണാതെ കുനിഞ്ഞു നിൽക്കുന്ന മഹാത്മജിയുടെ പ്രതിമയുടെ കൈകളിൽ കയറിയിരുന്ന് കാക്ക അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചു.. " മഹാത്മാവേ.. അവരെ കണ്ടു പഠിക്കുക!.. അവർ താങ്കളേക്കാൾ ഉന്നതരാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക!...സമ്മതിക്കുക..!..അത്യുന്നതങ്ങളിൽ അവർക്ക് മഹത്വം...!!..ഭൂമിയിൽ അവർക്കും അവരുടെ ശിഷ്യർക്കും സമാധാനം!!."..
..മഹാത്മജിയുടെ ശിരസ്സ് കൂടുതൽ കുനിഞ്ഞിരുന്നുവോ?..എല്ലാവരും ഒറ്റപ്പെടുത്തിയ മഹാത്മജിയുടെ പ്രതിമയ്ക്കരികിൽ കുറച്ച് സമയം കൂടെ ചിലവഴിച്ചിട്ട് പ്രീയതമയ്ക്കരികിലേക്ക് കാക്ക പറന്നു പോയി..
കാക്ക കൂടെ പോയപ്പോൾ കൂടുതൽ ഒറ്റപ്പെട്ടതായി മഹാത്മജി പ്രതിമയ്ക്ക് തോന്നിയോ?..

തിങ്കളാഴ്‌ച, ഓഗസ്റ്റ് 02, 2010
പുനർജന്മം!..
രാത്രിയുടെ യാമങ്ങൾ! ...
....ഉറക്കം വരാതെ അയാൾ എഴുന്നേറ്റിരുന്നു.. പിന്നെ കൂട്ടുകാരൻ സമ്മാനിച്ച സിറിഞ്ച് എടുത്ത് ഞരമ്പുകൾ പരുതി.. സിരകളിൽ നർത്തനം ചെയ്ത് അവ തലച്ചോറിലേക്ക് പ്രകമ്പനമായി പ്രവഹിച്ചു..
അയാളിൽ കപിയുണർന്നിരുന്നു..
." കവിതകൾ ജനിക്കുന്നില്ലത്രേ!... തൂ.ഫൂ!.... "- ആഞ്ഞ് തുപ്പിക്കൊണ്ട് അയാൾ എഴുന്നേറ്റു വാതിലിനരികിലേക്ക് നടന്നു..
"..എത്ര കവിതകൾ വേണം!.പറ .. എത്ര കവിതകൾ വേണം...!." - അയാൾ സ്വയം മന്ത്രിച്ചു..
..മുറ്റത്തെ മരങ്ങൾ അയാൾക്ക് വേണ്ടി വഴി മാറി നിന്നു...അതോ അയാൾ സ്വയം വഴിമാറിയോ?... ദൂരെയുണ്ടായിരുന്ന ചെറ്റക്കുടിലിന്റെ വാതിൽ പാളികൾക്ക് അയാളുടെ ചൂണ്ടു വിരലിന്റെ ശക്തിയെ താങ്ങാൻ കൂടി ശേഷി കുറവായിരുന്നു...ക്ഷീണിച്ച് നീണ്ടു നിവർന്ന് കിടക്കുന്ന ആണും പെണ്ണൂം രണ്ടിടങ്ങളിൽ തല ചായ്ച്ചുറങ്ങുന്നു..!..
... അയാൾക്കവരെ ഉണർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല!..അവരെ കടന്നു വെച്ച് കവിതയുടെ വായ പൊത്തിപ്പിടിച്ച് അയാൾ പുറത്ത് കടന്നു.. ബലിഷ്ഠകരങ്ങളിൽ അകപ്പെട്ട അവൾ അനാവശ്യമായി പിടയുന്നുണ്ടായിരുന്നു....ചെറുക്കുന്നുണ്ടായിരുന്നു...
അവളെ വലിച്ചിഴച്ച് ശബ്ദമുണ്ടാക്കാതെയും, ശബ്ദമുണ്ടാക്കിക്കാതെയും പൊന്തക്കാടിലേക്ക് അയാൾ നടന്നു.. അവൾക്ക് ആവശ്യമായിരുന്ന നാണവും മാനവും അയാൾക്ക് അനാവശ്യമായിരുന്നു.. അയാൾക്ക് ആവശ്യമില്ലാത്ത നാണവും മാനവും വലിച്ചെറിഞ്ഞ്.. അയാൾക്കാവശ്യമായ അവളുടെ മാനം കവർന്നെടുത്തപ്പോൾ ചീന്തിയെറിയപ്പെട്ട മാനമോർത്താകണം അവൾ വല്ലാതെ ഭയന്ന് ശബ്ദം പോലും പുറത്തു വരാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു..അയാളുടെ ബലിഷ്ഠകരങ്ങളിൽ ആരും അറിയാതെ, കാണാതെ ആ രാത്രിയിൽ പിടഞ്ഞ് ഒരു കുഞ്ഞ് കവിത രൂപം പ്രാപിക്കുകയായിരുന്നുവോ?....
ആയിരുന്നു...അനിർവ്വചനീയമായ ആനന്ദത്തിൽ ആറാടി അയാൾ കവിത രചിക്കുകയായിരുന്നു..
അയാളുടെ കവിതാ രചനയ്ക്ക് അവളുടെ ഞരക്കം!!
"..അടുത്ത് വരരുത്?.. തുപ്പിക്കൊല്ലും!.. അനങ്ങരുത്!.. വെട്ടിക്കൊല്ലും!..."- പന്തവും, എമർജെൻസി ലൈറ്റും, ടോർച്ചുമായി കവിതയെ അന്വേഷിച്ചെത്തിയ സമൂഹത്തോട് കത്തി കാട്ടി അയാൾ ഭീഷണിപ്പെടുത്തി ക്കൊണ്ട് പറഞ്ഞു..
ആളുകൾസ്തംബ്ദരായി നിന്നു.. ആരോ അയാളെ എറിഞ്ഞു വീഴ്ത്തി.. കപിയായ അയാളിൽ കപികളായ സമൂഹം തൃപ്തിയാവോളം കവിതകൾ രചിച്ചു!
"ഹേയ് മാൻ!... ഇപ്പോൾ എങ്ങിനെയുണ്ട്? സുഖമാണോ?..."- പഴയ സ്മൃതികളെ ഉണർത്തിയ ചോദ്യങ്ങൾക്ക് അയാൾ ഉത്തരം കൊടുത്തു..
"ഊവ്വ്!.. സുഖമാണ്!"
അയാൾ എഴുന്നേറ്റിരുന്നു.." എന്തു സംഭവിച്ചു വെന്ന് ഓർക്കുന്നുവോ?.പഴയ കാര്യങ്ങൾ മനസ്സിൽ തെളിയുന്നുവോ?.. തെറ്റു ചെയ്തു വെന്ന് ബോധ്യമായോ?...പുതിയ മനുഷ്യനായി ഇനി മാറുക!"- കൈയ്യിൽ സ്റ്റെതസ്ക്കൊപ്പ് പിടിച്ച് വട്ടം കറക്കി ഉപദേശിച്ച് ഡോക്ടർ..
"..ഊവ്വ്.. എല്ലാം ഓർക്കുന്നു ... ഞാൻ തെറ്റാണ് ചെയ്തത്... എന്നോട് മാപ്പാക്കണം!...ഞാൻ ..ഞാൻ..!"- കുനിഞ്ഞ ശിരസ്സോടെ അയാൾ പറഞ്ഞു..കുറ്റബോധം അയാളെ വേട്ടയാടിയിരുന്നു..
"കൂൾ ഡൗൺ..മാൻ!"
" .പ്രായശ്ചിത്തം ചെയ്യണം!. അവൾ ക്ഷമിച്ചിരിക്കുന്നു..കവിത ക്ഷമിച്ചിരിക്കുന്നു.. എല്ലാം ക്ഷമിച്ച് കവിത തന്നെ ജീവിതത്തിലേക്ക് വിളിക്കുകയാണ്" - പിറു പിറുത്ത് പിന്നെ കണ്ണിൽ നിന്നും ധാരയായി വെള്ളം വാർത്ത് അയാൾ മെല്ലെ എഴുന്നെറ്റു..
"..അതേ.. അത് കവിത തന്നെ... മുന്നിൽ പാൽ നിറച്ച ഗ്ലാസ്സുമായി മുല്ലപ്പൂവ് ചൂടി അവൾ!... തെറ്റു ചെയ്തതിനു മാപ്പ് പറയണം...താൻ നശിപ്പിച്ചുവെ ങ്കിലും തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ച അവളെ ആശ്വസിപ്പിക്കണം.. കെട്ടിപുണർന്ന് അവളുടെ വേദനയെ സന്തോഷത്തിന്റെ ആനന്ദക്കടലാക്കണം... ഒരിക്കലും പിരിയാതെ,സ്നേഹമെന്തെന്ന് അവൾക്ക് കാട്ടിക്കൊടുക്കണം..".അയാൾ കൈ നീട്ടി വിളിച്ചു...കവിതാ.. കവിതാ...."
....സ്റ്റെതസ്കോപ്പുമായി ഡോക്ടർ ജീവനും കൊണ്ട് ഓടുകയായിരുന്നു.. അയാൾ മാപ്പപേക്ഷിച്ച് കെട്ടിപ്പുണരാൻ പിറകേയും!..അതോ പുതിയ കവിത രചിക്കാനോ?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)