പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 05, 2010

പല്ലെടുക്കൽ എത്രയെളുപ്പം

അയാൾ മാനേജർ...ഞാൻ വെറുമൊരു സെക്രട്ടറി ..

......അയാൾ പറഞ്ഞു ." നിനക്കറിയാലോ.... ബാക്കി.." ബ്ല ..ബ്ല..ബ്ല... എന്നെഴുതിക്കോളൂ..".

എനിക്ക്‌ ബ്ല..ബ്ലാ.. ബ്ല.. എന്ന് എഴുതാൻ പറ്റുമോ?...അല്ലേങ്കിലും ആ കമ്പനിക്ക്‌ എഴുതേണ്ടത്‌ എന്താണെന്ന് മീറ്റിങ്ങിൽ പങ്കെടുത്ത മാനേജർ വങ്കനല്ലേ അറിയൂ.. ഞാനെങ്ങിനെ അറിയാൻ!..

എന്റെ സഹ്യത സഹ്യപർവ്വതം കടന്നു...ഒറ്റയിടി... അയാളുടെ പല്ലുകൾ രണ്ടെണ്ണം താഴെ വീണു... ഇത്രേയുള്ളൂ കാര്യം എന്നോർത്ത്‌ നിവർന്ന് നിന്നപ്പോൾ ഞാൻ കിടക്കയിൽ നിന്നു താഴെവീണു..എന്റെ പല്ലുകൾ രണ്ടെണ്ണം ദേ കിടക്കുന്നു ചോരയിൽ കുളീച്ച്‌.!!.അപകടമരണം.... അഹങ്കാരത്തിനുള്ള പ്രതിഫലം...!

വാൽ കഷ്ണം:

ഉപദേശം: കൂട്ടുകാരെ അഹങ്കരിച്ചാൽ ആരും സ്വയം ദന്തിസ്റ്റാകും...ഇല്ലെങ്കിൽ കണ്ടു നിൽക്കുന്നവനോ , കേട്ടു നിൽക്കുന്നവനോ, അനുഭവിച്ചവനോ ദന്തിസ്റ്റാകും..

ഗുണപാഠം: ഇങ്ങനെ പല്ലെടുക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്തെന്നാൽ തരിപ്പ്‌ എന്തെന്ന് അവർ അറിയുന്നില്ല..ഫീസോ അവർ കൊടുക്കുന്നില്ല..

അറിവില്ലായ്മ

കൈപിടിച്ചു നോക്കി,


പിച്ചവെപ്പിച്ചും, തൂക്കം നോക്കിയും,

കൂട്ടിയും കുറിച്ചും,

പിന്നെയും ഉൽകണ്ഠ!

അവൻ വളർന്നോ?,

എത്രത്തോളം?

എവറെസ്റ്റോളം?

ആകാശത്തോളം?

അമ്പിളിക്കല പിടിച്ചെടുക്കാൻ വരെ,

അമ്മയുടെ മനസ്സിന്റെ ദൃഢവിശ്വാസം!

അച്ഛന്റെ കിനാക്കളുടെ താരാട്ട്‌!

അവൻ വളർന്നു,

ടൈ കെട്ടി ചുരുങ്ങിയ കഴുത്ത്‌,

മോഡേൺ സ്റ്റാമ്പ്‌ പതിഞ്ഞ ശരീരം!

ക്ലബ്ബുകളുടെ മെമ്പർഷിപ്പ്‌!

ഷാമ്പൂ പതപ്പിച്ചു പാറ്റിയ മുടിയിഴകൾ,

തഴുകി തലോടി,

ഉടയാടകളിൽ അശേഷം വിശ്വാസമില്ലാത്ത

ആണും പെണ്ണുംകെട്ട,

പെണ്ണുങ്ങളുടെ കൊഞ്ചലുകൾ

സാകൂതംശ്രവിച്ച്‌!


വൃദ്ധമന്ദിരത്തിലേക്കുന്തിയ മാതാപിതാക്കൾ,

അവനറിയാത്ത തളർച്ച!

സ്വന്തം ചവിട്ടടി മണ്ണും എങ്ങോപോയൊളിച്ചു,

ആരോ ഫിറ്റുചെയ്ത ചിരികൾ,

അസ്തമനം കാത്തിരിക്കുന്നു,

അവനും വൃദ്ധമന്ദിരം,

അല്ലെങ്കിൽ ചെങ്കുത്തായ പാറകൾക്കിടയ്ക്ക്‌,

പിച്ചവെക്കാൻ നീട്ടിയ കരങ്ങളാൽ,

ഒരു ചെറു തള്ള്‌,

അതുമല്ലെങ്കിൽ,

അമ്മിഞ്ഞ കവിഞ്ഞൊഴുകിയ ചുണ്ടുകളിൽ,

കാർക്കോടക വിഷം!

ഡോക്ടറേ ഒരിഞ്ചക്ഷൻ,

പണം പ്രശ്നമല്ല!

പാളിപ്പൊയ എന്റെ ആദ്യ പരീക്ഷണം!

കാലം "ശ്ശീ" ആയി.. അന്നു നമ്മൾ ബർമുഡ ഇട്ടു നടക്കണ കാലം..അഹങ്കാരം ഉണ്ടായിട്ടല്ല കാലത്തിന്റെ കുത്തൊഴുക്കിൽ നിക്കർ എന്ന പദം അശ്ലീലമാണോ എന്നറിയില്ല അതിനാൽ മാത്രം ശ്ലീലമുള്ള ബർമുഡ എന്ന പദം പ്രയോഗിക്കുന്നു. അങ്ങിനെ ബർമുഡ ഇട്ട്‌ ആർമ്മാദിച്ചു നടക്കണ സമയം! വിശ്വാസം അതല്ലേ എല്ലാം എന്നു കരുതിയിട്ടോ എന്തൊ സ്കൂൾ മാഷന്മാരെ തൃപ്പാദം ശരണം, അവിടുന്നു പറയുന്നത്‌ വേദവാക്യം എന്നൊക്കെ വിശ്വസിച്ചു നടക്കണ സമയം...

മാഷ്‌ പറഞ്ഞു.." ശാസ്ത്രം നിരവധി ഗവേഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ശ്വാശ്വത സത്യങ്ങളാണ്‌.."

"ആയിരിക്കാം നമുക്കെന്ത്‌ കാര്യം?" എന്നമട്ടിൽ ബർമുഡയിട്ട നമ്മൾ ഏന്തിവലിഞ്ഞു കേട്ടു.. ചിലർ വലിയ തത്വ ജ്ഞാനികളെപ്പോലെ താടിക്കു കൈകൊടുത്തിരുന്നു കേട്ടു.. ഇതൊന്നും കേൾക്കാൻ നമ്മൾ ആളല്ല എന്ന മട്ടിൽ മറ്റു ചില തൊരപ്പന്മാരും...അവരുടെ ഒരു കാര്യം!

മാഷ്‌ തുടർന്നു.." നിങ്ങളും ചെറിയ ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെടണം... ശാസ്ത്രകുതുകികളാകണം..എന്തും ഏതും നിരീക്ഷിക്കണം..."

അങ്ങിനെ ശാസ്ത്രജ്ഞരോടും ശാസ്ത്രത്തോടും അഗാധപ്രണയം മൂത്ത്‌ നടക്കുന്ന സമയം...

കേട്ടതും കണ്ടതും പരീക്ഷിക്കുക തന്നെ അങ്ങിനെ നമ്മൾ ശാസ്ത്ര കൊതുകായി...

അന്നു പുഴ ഒരു പണിയുമില്ലാതെ കൂലം കുത്തിയൊഴുകുന്നു... മഴക്കാലത്താണെങ്കിൽ കര തുരന്നെടുക്കുന്ന തുരപ്പന്മാരുടെ പണി ചെയ്തേനേ!...അതിന്റെ കരയിൽ കാറ്റും കൊണ്ട്‌ ഒരു പണിയും ഇല്ലാത്ത ഒരാളാണെന്നു തോന്നുന്നു... ചൂണ്ടയിടുന്നു... പരീക്ഷിക്കാൻ പറ്റിയ സമയം... എന്ന് മനസ്സിൽ നിരൂപിച്ച്‌ ബർമുഡയിട്ട നാം ഡാർവ്വിന്റെ സിദ്ധാന്തം വെച്ചു കാച്ചി.

." കൊരങ്ങന്റെ മോനെ ചൂണ്ടയിടുവാന്നോ?"

ചൂണ്ട വലിച്ചെറിഞ്ഞ്‌ ശുദ്ധസംഗീതം പകർന്ന് അയാൾ നമ്മുടെ പുറകെ... ബർമുഡക്കാരൻ നാം ജീവനും കൊണ്ടോടി.. ഒരു തരത്തിൽ ജീവൻ തിരിച്ചു കിട്ടി.. സംഗീതത്തിനു ഭരണിപ്പാട്ടിന്റെ താളവും രാഗവും!... ഈ ശാസ്ത്രം നമുക്ക്‌ ശരിയാവൂല.. പരീക്ഷിക്കാൻ നോക്കിയാൽ നിഷ്കളങ്കരായ നാട്ടുകാർ ചിതയൊരുക്കും എന്നറിഞ്ഞതിനാൽ നിർത്തി പരീക്ഷണവും നിരീക്ഷണവും..!

എങ്കിലും എന്റെ മാഷേ ശാസ്ത്രം ഇത്രയും ശാശ്വത സത്യമോ? എന്ന് നാം കിതച്ചുകൊണ്ട്‌ നെലവിളിച്ചു..

അങ്ങിനെ ശാസ്ത്രജ്ഞനാകേണ്ട നാം ചൂണ്ടക്കാരന്റെ അറിവില്ലായ്മ മൂലം ഏതോ സ്ഥലത്തെത്തി കഷ്ടപ്പെടുന്നു.. കലികാലം!.. ആളുകൾ അങ്ങിനെയാണ്‌.. നന്നാവത്തും ഇല്ല.. മനുഷ്യന്മാരെ ചിന്തിക്കുന്ന ശാസ്ത്രജ്ഞന്മാരായി വളരാനും വിടത്തില്ല..!

നമ്മൾ ഒരു ചൂണ്ടക്കാരനോടു പോലും പറഞ്ഞു വിജയിക്കാത്ത ഒരു സംഭവം ഡാർവ്വിൻ മഹാരാജാവിനെ നോക്കി, പ്രസിഡന്റിനെ നോക്കി, വൈദികനെ നോക്കി, പണക്കാരനെ നോക്കി ..മനുഷ്യകുലത്തെ നോക്കി കുരങ്ങിന്റെ സന്തതികൾ എന്നു പറഞ്ഞപ്പോൾ എല്ലാവരും അംഗീകരിച്ചു..മാഷു പഠിപ്പിച്ചു, നമ്മൾ പഠിച്ചു, പ്രയോഗിക്കാൻ മാത്രം പറ്റില്ല.. ഈ ഡാർവ്വിന്റെ ഒരു കാര്യം!

തിങ്കളാഴ്‌ച, മേയ് 31, 2010

ആവർത്തനം

അടിച്ചു നിന്റെ ചെവിക്കുറ്റി തകർക്കുമെന്നയാൾ ആക്രോശിച്ചു. എന്റെ കവിൾ നോക്കിയാണയാൾ പറഞ്ഞത്‌..
.. കാര്യമറിയാത്ത ഞാൻ എന്താണ്‌ സംഭവിച്ചതെന്ന് അയാളോടു ചോദിച്ചു....
കഥയറിഞ്ഞപ്പോൾ അയാളെന്നോട്‌ സോറി പറഞ്ഞു..അയാൾക്ക്‌ ആളു മാറിപ്പോയെന്ന് പറഞ്ഞു..
കൂടുതലറിഞ്ഞപ്പോൾ അയാൾ എന്റെ അടുത്തവനായി.... മാപ്പി രന്നു..
കുറച്ചു കൂടെ കഴിഞ്ഞപ്പോൾ അയാൾ തല ചൊറിഞ്ഞു.." ഒരു പെഗ്ഗിനുള്ള പൈസ!.. ഇത്രയും അടുത്ത സ്ഥിതിക്ക്‌!"
കൊടുത്തില്ലെങ്കിൽ അടുത്ത സീനും കാണണം...!!
പൈസകിട്ടിയപ്പോൾ സന്തോഷത്തോടെ പറഞ്ഞു " കണ്ടില്ലേ ... കാന്തിയാണ്‌.. കാന്തി..!.. സമാധാന പ്രേമിയാണയാൾ.. എല്ലാവരും കണ്ടോ?..കൂയ്‌..."

തിരിഞ്ഞു നോക്കിയപ്പോൾ അയാൾ കൈ കൂപ്പി കൊണ്ടു പറഞ്ഞു .. " മോനെയല്ല ഉദ്ദേശിച്ചത്‌... മാപ്പ്‌.. മോൻ തന്ന നോട്ടിലെ മകാനെയാണ്‌ ഉദ്ദേശിച്ചത്‌..മഹാമാ കാന്തി... മോൻ പോയ്ക്കോ"

"അയാൾക്ക്‌ പൈസ കൊടുക്കാൻ ആരാടാ നിന്നോട്‌ പറഞ്ഞത്‌?"- പിറകിൽ നിന്നൊരു ശബ്ദം..

ഞാൻ തിരിഞ്ഞു നോക്കി.

"എന്റെ അച്ഛനെ കുടിപ്പിച്ച്‌ ഡാൻസു ചെയ്യിക്കാൻ നല്ല രസമുണ്ടല്ലേ.. ഇനിയിതാവർത്തിച്ചാൽ... അടിച്ചു നിന്റെ ചെവിക്കുറ്റി....." അയാളും അതാവർത്തിച്ചു.
.. ഒന്നും പറയാതെ ഞാൻ നടന്നു...അയാൾ പറഞ്ഞു " സോറി .. ഞാൻ ആളെ നോക്കിയില്ല..." നീയ്യായിരുന്നോ?.."..." അയാളും തലചൊറിഞ്ഞു...അയാളുടെ കൈയ്യിൽ നിന്നു രക്ഷയില്ലാതെ പോക്കറ്റിൽ കൈയ്യിട്ടപ്പോൾ ചുറ്റും നോക്കി.. ഇനിയാരെങ്കിലും!..അതിൽ പിന്നെ ആ വഴിക്കു വൈകുന്നേരങ്ങളിൽ പോകാറില്ല!

.....ഇതു പോലെ ഗാന്ധീന്റെ നോട്ടും കൊണ്ട്‌ നടക്കാൻ എനിക്കു പറ്റില്ല...ഞാൻ പാവപ്പെട്ട വീട്ടിലെ അംഗമാണേ..!

തീവ്രവാദം

കൊടി തോരണങ്ങൾ കെട്ടിക്കൊണ്ടയാൾ അവനോട്‌ പറഞ്ഞു ..
.....ഇന്നൊരു പ്രസംഗമുണ്ട്‌..
കറുത്ത ബാഡ്ജ്‌ കുത്തിക്കൊടുത്തു കൊണ്ടയാൾ പറഞ്ഞു...
...ഇന്നൊരു മരണമുണ്ട്‌..

വടി വാളും ബോംബും കൊടുത്തു കൊടുത്തു കൊണ്ടയാൾ പറഞ്ഞു..

....ഇന്നൊരു കലക്കലുണ്ട്‌..

എന്താണ്‌, എന്തിനാണെന്നറിയാതെ അവൻ അയാളെ അനുഗമിച്ചു..

തിരിച്ചു വരുമ്പോൾ അയാൾ പറഞ്ഞു..

...നിന്റെ പ്രകടനം മോശമായിരുന്നു..അടുത്ത തവണ നന്നാക്കണം...

പ്രകടനം നന്നാകാത്ത കുറ്റബോധത്താൽ തലകുനിച്ചു പിടിച്ച്‌ അവൻ ശരിയെന്ന് തലയാട്ടി..

.. എന്തിനാണിതെന്ന് ചോദിക്കാനുള്ള ജിജ്ഞാസ അവൻ എവിടെയോ മറന്നു വെച്ചിരുന്നു..

തിങ്കളാഴ്‌ച, ഏപ്രിൽ 19, 2010

കണികാ സിദ്ധാന്തം

അവൻ ഉമ്മറത്തിരുന്നു കണികാ സിദ്ധാന്തം ഉച്ചത്തിൽ ഉരുവിട്ടു..അല്ല അരച്ചു കലക്കി കുടിക്കയാണ്‌...സമയം രാവിലെ... അവൾ പുട്ടുണ്ടാക്കുന്നു...ഞാൻ പല്ലുതേപ്പു കഴിഞ്ഞു തലങ്ങും വിലങ്ങും നടന്നു പേപ്പർ വായിച്ചു കൊണ്ടിരുന്നു..കണികാ സിദ്ധാന്തവും വായിക്കുന്ന ആളുടെ ചെകിടടപ്പിക്കുന്ന സിദ്ധാന്തവും എന്റെ പേപ്പർ വായനയെ എങ്ങോ കൊണ്ടെത്തിച്ചു... പുട്ടെടുത്തു കടലക്കറിയും കൂട്ടി കുഴച്ചപ്പോൾ കണികാ സിദ്ധാന്തം ഓർത്തു.. പുട്ടു കണികകളായി ... ഒരൽപനേരം നോക്കി നിന്നു ..വല്ലതും സംഭവിക്കുമോ?..കണികകൾ കൂട്ടിയിടിച്ച്‌ പ്രപഞ്ച വിസ്ഫോടനം സംഭവിക്കുമോ എന്നൊന്നും നോക്കി നടക്കാൻ മാത്രം ചീപ്പാണോ ഞാൻ!....ഒടുവിൽ കടലക്കറിയും കൂട്ടി കുഴച്ച്‌ ഒറ്റ ഇറക്ക്‌..!... ഹായ്‌.. കണികകൾക്ക്‌ എന്തൊരു സ്വാദ്‌!..ഒരു സാധാരണക്കാരന്റെ കണികാ സിദ്ധാന്തം ഇത്രെയുള്ളൂവെ ന്ന് മനസ്സിലായപ്പോൾ ഏമ്പക്കം വിട്ട്‌ പുറത്തിറങ്ങി..

പല്ലെടുക്കൽ എത്രയെളുപ്പം

അയാൾ മാനേജർ...ഞാൻ വെറുമൊരു സെക്രട്ടറി ..അയാൾ പറഞ്ഞു ." നിനക്കറിയാലോ.... ബാക്കി.." ബ്ല ..ബ്ല..ബ്ല... എന്നെഴുതിക്കോളൂ..". എനിക്ക്‌ ബ്ല..ബ്ലാ.. ബ്ല.. എന്ന് എഴുതാൻ പറ്റുമോ?...അല്ലേങ്കിലും ആ കമ്പനിക്ക്‌ എഴുതേണ്ടത്‌ എന്താണെന്ന് മീറ്റിങ്ങിൽ പങ്കെടുത്ത മാനേജർ വങ്കനല്ലേ അറിയൂ.. ഞാനെങ്ങിനെ അറിയാൻ!..


എന്റെ സഹ്യത സഹ്യപർവ്വതം കടന്നു...ഒറ്റയിടി... അയാളുടെ പല്ലുകൾ രണ്ടെണ്ണം താഴെ വീണു... ഇത്രേയുള്ളൂ കാര്യം എന്നോർത്ത്‌ നിവർന്ന് നിന്നപ്പോൾ ഞാൻ കിടക്കയിൽ നിന്നു താഴെവീണു..എന്റെ പല്ലുകൾ രണ്ടെണ്ണം ദേ കിടക്കുന്നു ചോരയിൽ കുളീച്ച്‌.!!.അപകടമരണം.... അഹങ്കാരത്തിനുള്ള പ്രതിഫലം...!



വാൽ കഷ്ണം:

ഉപദേശം: കൂട്ടുകാരെ അഹങ്കരിച്ചാൽ ആരും സ്വയം ദന്തിസ്റ്റാകും...ഇല്ലെങ്കിൽ കണ്ടു നിൽക്കുന്നവനോ , കേട്ടു നിൽക്കുന്നവനോ, അനുഭവിച്ചവനോ ദന്തിസ്റ്റാകും..



ഗുണപാഠം: ഇങ്ങനെ പല്ലെടുക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്തെന്നാൽ തരിപ്പ്‌ എന്തെന്ന് അവർ അറിയുന്നില്ല..ഫീസോ അവർ കൊടുക്കുന്നില്ല..