വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയായി കാണണം.".നിനക്ക് നാട്ടിൽ നിന്നു കത്തു വന്നിട്ടുണ്ട് വേഗം വാ ഇന്നു തന്നെ തരാം"..കൂട്ടുകാരൻ ഫോൺ വിളിച്ചു പറഞ്ഞു. ആരുടേതാണെന്ന് പറഞ്ഞില്ല.. വീട്ടുകാരുടേതോ? അതോ ഭാര്യയുടേതോ.. രണ്ടുമോ?... ആകെ ഒരു കൺഫ്യൂഷൻ!.അവർ എന്താ കത്തെഴുതാൻ കാരണം?..അതും ഈ ഇന്റർനെറ്റ് യുഗത്തിൽ!!... പ്രാവിന്റെ കൈയ്യിൽ കത്തുകൊടുത്തു കാത്തിരിക്കുന്ന പഴയ കാലത്തെ ഓർമ്മിക്കാനായിരിക്കുമോ വീട്ടുകാരുടെ ഈ അഭ്യാസം!?.. അത് കൊണ്ടു തന്നെ ഉടനെ കരസ്ഥമാക്കണം അത് എന്ന ഉൾവിളിയിൽ ചോറുപോലും കഴിക്കാതെ കൂട്ടു കാരൻ പറഞ്ഞ സ്ഥലത്തേക്ക് കുതിച്ചു.
"ഭാര്യയുടെ എഴുത്തായിരിക്കും വേഗം വിട്ടോ.."ഒരുവൻ പറഞ്ഞു
"..ചൂടാറും മുമ്പെ വായിക്കാനാ ഭക്ഷണം പോലും കഴിക്കാതെ ഓടുന്നത്.. ഹി.. ഹി.. ഹി.." മറ്റൊരുകീടം.
റൂമേറിയൻസാണ്..എന്താണിത്രെ കി.. കി.. കി... അവന്റെയൊക്കെ ഒരിളി!... റൂമേറിയൻസിന്റെ കമന്റ് കേട്ടില്ലെന്ന് നടിച്ചു..അല്ലെങ്കിലും ഭാര്യയും വീടും കുടിയുമില്ലാത്തവർക്ക് എന്തെഴുത്ത്! എന്തറിയാം അവനോക്കെ!..നടപ്പിന് വേഗം പോരെന്നു തോന്നി.. വേഗം കൂട്ടി!..
"ഒരെക്സ്പ്രസ്സ് കടന്നു പോകുന്നുണ്ട് ഇടം കൊടുക്കണേ" എന്ന് എന്റെ വേഗം കണ്ട് പലരും തമാശയായി പറയാറുണ്ട്.. അന്ന് ഇലക്ട്രിക്ക് ട്രൈയിനാണെന്ന് പറഞ്ഞിട്ടുണ്ടാകും......
...സമയം ഉച്ച ....കണ്ട കോഴിക്കാലിനോടോ മറ്റോ മല്ലിടുന്ന അവന് എന്റെ വിഷമം എ ങ്ങിനെ മനസ്സിലാകാൻ! ...എത്താമെന്നു പറഞ്ഞ സമയം കടന്നു പോയി.വെയിൽ തീചൂളപോലെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു... അവിടെ കണ്ട കസേരയിൽ മയങ്ങിപ്പോയ എന്റെ കൈകളിൽ ആരോ മുട്ടി വിളിച്ചു..
"ഭായീ സാബ്"
"ആരപ്പാ ഈ കോതണ്ടരാമൻ എന്നോർത്ത് ഞെട്ടിയുണർന്ന ഞാൻ പേഴ്സ് തപ്പി നോക്കി..നല്ല കനമുള്ള പേഴ്സാണ്... ആരെങ്കിലും അടിച്ചെടുത്താൽ കഴിഞ്ഞു!...പേഴ്സ് എന്നെപോലുള്ളവർ കൊണ്ടു നടക്കുന്നത് മറ്റ് ആളുകളുടെ വിസിറ്റിംഗ് കാർഡുകളും തിരിച്ചറിയൽ കാർഡും സൂക്ഷിക്കാനാണ്...അതിൽ പണം ഒന്നും ഇല്ലെങ്കിലും തിരിച്ചറിയൽ കാർഡ് ഇല്ലേങ്കിൽ!!ദൈവമേ..പോലീസിനെന്നല്ല എനിക്ക് എന്നെ പോലും തിരിച്ചറിയാൻ കഴിയില്ല!!.. പലപ്പോഴും കണ്ണാടിയും തിരിച്ചറിയൽ കാർഡിലെ ഫോട്ടോയും നോക്കി ഞാൻ കൺ ഫ്യൂഷനാകാറുണ്ട്.
".ഇതിൽ ഏതണപ്പാ ഞാൻ!..".
...ഭാഗ്യം...പേഴ്സുണ്ട്.!!
"ഭായീ സാബ്!"- പിന്നേയും അവൻ വിളിച്ചു. ഒരു ബംഗാളി പയ്യനാണ് .ഇതു പുലിവാലാകും എന്ന് മനസ്സിൽ കരുതി..ഹിന്ദി രാഷ്ട്രഭാഷയൊക്കെ തന്നെ ..സമ്മതിച്ചു... പക്ഷേ ആളും തരവും നോക്കി വേണ്ടേ സം സാരിക്കാൻ!..അതും മലയാളിയായ എന്നോട്! പോട്ടെ ക്ഷമിച്ചേക്കാം എന്ന് കരുതി ചോദിച്ചു.. "ഊം"
"ആപ്പ് ക്യാ കർത്തേ ഹെം?" എന്നോ മറ്റോ ചോദിച്ചു ആ ശനിയൻ!
"ആപ്പ് ഉറങ്ങുന്നു" എന്ന് ആംഗ്യഭാഷയിൽ ഞാനും- കണ്ണുകണ്ടൂടേ ശവത്തിന്.. എനിക്കു ചെറിയ ദേഷ്യം വന്നു... ഉറങ്ങുന്നവനെ വിളിച്ചുണർത്തിയിട്ട് ചോദിക്കുകയാ എന്താ പണിയെ ടുക്കുന്നതെന്ന്..
ഞാൻ എണീറ്റു.. കൈ പൊക്കി കാലു പൊക്കി നാലു അഭ്യാസം കാണിച്ചു.. ഉറക്കു വന്നത് പോകാനാണ്.. പാവം പേടിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷെ 'പാവം എന്നെ' പേടിപ്പിക്കാനാണ് എവന്റെ പുറപ്പാടെന്ന് പിന്നീടാണ് മനസ്സിലായത്..അവൻ പുല്ലുപോലെ ഹിന്ദി പറയുകയാണ് ...ഞാൻ പണ്ടെന്നോ കേട്ടു മറന്നത് മണ്ണിൽ നിന്നും കോഴി മണ്ണിരയെയും പുഴുവിനേയും ചികഞ്ഞെടുക്കുന്നതു പോലെ ചികഞ്ഞ് ചികഞ്ഞ് പറഞ്ഞു കൊണ്ടിരുന്നു.. ചിലപ്പോൾ വലിയ പുഴുവിനെ കിട്ടിയ കോഴിയുടെ സന്തോഷം!....ഇവനെങ്ങിനെ ഹിന്ദി പഠിച്ചൂ എന്ന് ഒരു തവണ ഞാൻ ആലോചിച്ചു.. ...ങാ പോട്ടേ!.. ബംഗാളിക്ക് ഹിന്ദി പറയാൻ കേരളത്തിലേക്ക് വരണോ എന്ന് ഞാൻ സമാധാനിച്ചു..അവനാണെങ്കിൽ "ക്യാ കൊരേഗ" എന്നൊക്കെ ഇടയ്ക്ക് പറയുന്നുണ്ട്..അവന് കുരക്കണമെങ്കിൽ എന്നെയുണർത്തിയിട്ടു വേണൊ ദൈവമേ.!!."
ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്തേക്ക് എന്റെ മനസ്സ് ഊളിയിട്ടു...തലയിൽ ഒറ്റമുടിപോലുമില്ല കണ്ടു പിടിക്കാൻ!! എന്ന മട്ടിലുള്ള ഒരു വന്ദ്യ വയോധികൻ മാഷ് ഹിന്ദിയെടുത്ത ക്ലാസ്സിലേക്ക് എന്റെ മനസ്സ് ഓടിച്ചെന്നു...അദ്ദേഹത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഉപകരണത്തിന് ശരിയാക്കാൻ നല്ല മെക്കാനിക്കിനെ കിട്ടാത്തതു കൊണ്ടൊ, തുരുമ്പെടുത്തതു കൊണ്ടൊ.. ഹെ.. ഹും ..ഹോ..എന്ന ഹിന്ദിയുടെ അവസാന പദമേ ഞങ്ങൾ കേട്ടിരുന്നുള്ളൂ. ബാക്കിയൊക്കെ..സ്..സ്..സ്..എന്നും...കണ്ണും ശരിക്കു കാണുകയില്ല...
....പ്രായമായില്ലേ പുള്ളിക്ക് പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതി ഞങ്ങൾ അദ്ദേഹത്തെ ശ്രദ്ധിക്കാനേ പോകാറില്ല...നമ്മളെപ്പോഴും പ്രായത്തെ ബഹുമാനിക്കണം...പതിഞ്ഞ ശബ്ദത്തിൽ ഞങ്ങളും സിനിമാ പേരു പറഞ്ഞു കളിക്കും.. ചിലപ്പോൾ പൂജ്യമിട്ടു കളിക്കും... .ഹിന്ദി നോക്കിയെഴുത്ത് (ഹിന്ദി കോപ്പി ബുക്ക്) അദ്ദേഹത്തിന് നിർബന്ധമാണ്..ഞങ്ങൾക്ക് അലർജിയും!. .... മലയാളം ചെരിച്ചെഴുതി മുകളിൽ വരയിട്ട് ഹിന്ദിയാക്കി ചിലവിരുതർ കാണിക്കും..താറാവിൻ കുഞ്ഞുങ്ങളെപോലെ സർ സർ എന്ന് വിളിച്ച് ഒന്നിച്ചു ബുക്ക് മേൽക്കുമേൽ വെച്ചു കാണിക്കുന്നതിനാൽ അദ്ദേഹം ഒന്നും നോക്കാറില്ല.. .നീണ്ട ശരിയിടും...ആ മഹാ സംഭവം കഴിഞ്ഞാൽ സിനിമാ പേരോ എന്തെങ്കിലും ആയിക്കോള്ളട്ടേ...കളി തുടരാം!.. സാറിനു സ്ത്രൊത്രം!! അങ്ങിനെ പണ്ടു പഠിച്ച ഹിന്ദി അക്ഷരമാല വരെ സാറു ഞങ്ങളെ മറക്കാൻ പ്രേരിപ്പിച്ചു...വീണ്ടും സാറിന് സ്ത്രൊത്രം!!
ഒരിക്കൽ എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ക്ലാസ്സ് ശ്രദ്ധിച്ചിരുന്നു.. "നീ കൊറെ ഉണ്ടാക്കും ".. എന്ന് ഞങ്ങളും!!.. പാവം ക്ഷീണം തോന്നിക്കാണണം ....കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഡസ്ക്കിൽ തലചായ്ച്ചു.... പിന്നെ കൂർക്കം വലിച്ചു ഉറക്കം തുടങ്ങി..വേണ്ടാതീനത്തിനു പോകരുത് സിനിമാ പേരു പറഞ്ഞു കളിക്കാം എന്ന് പറഞ്ഞു കൊടുത്തതാണ് കേൾക്കണ്ടേ.. ഒരു പഠിപ്പിസ്റ്റ്!..ദേ.. കെടക്കുന്നു...
."എടാ മതിയെടാ തന്റെ കൂർക്കം വലി! .. എഴുന്നേരടാ!" -ഞാൻ തോണ്ടി വിളിച്ചു. പറഞ്ഞത് ഉച്ചത്തിലായിയെന്നു തോന്നുന്നു..അദ്ദേഹം ദാ എന്റടുക്കൽ!.. അദ്ദേഹത്തിനു കലി വന്നാൽ കലി തോറ്റു പോകും.....വിഷമില്ല..നീർക്കോലിയാണെന്ന് ഞങ്ങൾ പറയുമെങ്കിലും അബ്ദ്ധത്തിലെങ്ങാൻ കടിച്ചാൽ മൂർഖ്ൻ പാമ്പു തോറ്റു പോകും!.. സ്ഥിരമായി മലയാളം നോക്കിയെഴുത്ത് മുകളിൽ വര വരച്ച് ഹിന്ദിയാക്കി കൊടുത്തിരുന്ന ഒരു പാവം ഉപഭോക്താവിനെ ഒരിക്കൽ അബദ്ധത്തിൽ പിടിച്ചു. അപ്പോൾ കണ്ടതാണ് അദ്ദേഹത്തിന്റെ ശൂരത്തം! ..ഇങ്ങനെയും ഉണ്ടോ വയസ്സന് ശക്തി!..ബോൺ വീറ്റയുടെ പവറ്.!!.അതോ ജിമ്മിനു പോകാറുണ്ടോ?.. ആ... ഞങ്ങൾക്ക് അറിയാൻ പാടില്ല!!..
എടുത്തു പെരുക്കും എന്ന് തോന്നിയതിനാൽ ഉടൻ പറഞ്ഞു "സാർ ഇവൻ ഉറങ്ങുന്നു!".
ഉടൻ ഉത്തരം വന്നു "അവൻ ഉറങ്ങിക്കോട്ടേ അതിന് തനിക്കെന്ത്?"
ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു... ശരിയാണ് പൂച്ചയുറങ്ങുന്നിടത്ത് മുയലിനെന്തു കാര്യം!! മണ്ടൻ ഞാൻ! എന്നു മനസ്സിൽ വിചാരിച്ചു.
"ഇരിയവിടെ!" ....ഞാൻ ഇരുന്നു..അപ്പൊഴെക്കും അവൻ ഉണർന്നു പകച്ചു നോക്കിക്കൊണ്ടിരുന്നു "ഉറക്കിനു തടസമിട്ടതിന് അന്ന് അവനും എന്നൊടു ദേഷ്യമായിട്ടുണ്ടാകും !!..
മാഷിന്റെ ശ്രദ്ധ എന്റെ നേരെ തിരിഞ്ഞ ആ സെക്കെന്റിൽ തുറന്നു വെച്ച ജനാലയിലൂടെ കടന്നു ചാടി ഒരുവൻ പുറത്തേക്കു പോയി...ഏതു തടവു പുള്ളിക്കും രക്ഷപ്പെടാൻ നിമിഷാർദ്ധം മതി എന്ന് അന്നാണെനിക്ക് മനസ്സിലായത്.... അവന് അന്ന് പുതിയ സിനിമ റിലീസയതു കാണണം എന്നു എന്നോടു പറഞ്ഞിരുന്നു....തറവാട്ടു കാരണവന്മാരുടെ അനുഗ്രഹം കൊണ്ടോ.. മോഡറേഷൻ ബലത്തിലോ ദൈവാനുഗ്രഹത്താലോ ഞങ്ങൾ ഹിന്ദിക്കു ജയിച്ചു പോന്നു..
ആ എന്നോടാണ് പുള്ളിയുടെ" ക്യാ കൊരേഗ ഭായീ സാബ്.!" ഇത്തിരി പുളിക്കും എന്നോർത്ത് നിൽക്കുമ്പോൾ എന്റെ സുഹൃത്ത് എത്തി. അവൻ കാണുന്നതെന്താ ബംഗാളി ഹിന്ദിയിലും ലോകഭാഷയായ ആംഗ്യഭാഷയിൽ ഞാനും !...ചിലപ്പോൾ സഹികെടുമ്പോൾ ഞാൻ മലയാളത്തിലും എന്തൊക്കെയോ പറയുന്നു!
ശുംഭൻ! അവന് ഹിന്ദിയറിയാം എന്ന ഒരു വല്യഭാവം!..കേറിയങ്ങോട്ട് ഇടപെട്ടു..
അവൻ കരുതിക്കാണണം എനിക്ക് ഹിന്ദിയറിയില്ല എന്ന്!
അവനെന്തൊക്കെയോ പറയുന്നു.. നമ്മുടെ ഹിന്ദിമാഷ് അവന് ഹിന്ദിക്ലാസ്സ് എടുക്കാത്തതിന്റെ ദോഷം ശരിക്കും ഞാൻ കണ്ടു..
"അറിയാൻ പാടില്ലാത്ത ഭാഷയൊന്നും പറഞ്ഞ് എടങ്ങേറാകണ്ടടേ...അവൻ കുറേ നേരമായി ക്യാ കൊരേഗാ ... ക്യാ കൊരേഗാ എന്നും പറഞ്ഞു നിൽക്കുന്നു..അവനെ ശ്രദ്ധിക്കേണ്ട.."
എന്റെ ഉപദേശത്തിന് പുല്ലു വില പോലും കൽപ്പിക്കാതെ അവൻ ബംഗാളിയോട് പിന്നേയും സംസാരിച്ചു!..ഗുരുത്വദോഷം... ഗുരുത്വദോഷമുള്ളവൻ കിടന്നു മുള്ളും എന്നാ പ്രമാണം!...നടക്കട്ടേ ഞാനും കരുതി..!
ബംഗാളി അവനോടും അവൻ ബംഗാളിയോടുംഎന്തൊക്കെയോ ചോദിച്ചു ഉത്തരം പറയുന്നു....ഞാൻ അവന്റെ തലയിലോട്ടു നോക്കി..പിന്നീട് ബംഗാളിയുടെ തലയിലോട്ടും..അങ്ങിനെ തിരിച്ചും മറിച്ചും.. എന്റെ തല കുഴഞ്ഞു.....(ഭാഷ പഠനം എളുപ്പവഴി.. അനുബന്ധം നോക്കുക)...ഹിന്ദി ഇത്രേയുള്ളൂ...എന്നു മനസ്സിലായ നിമിഷം!..അവരുടെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ എനിക്കു മനസ്സിലായി
ഒരു തല ഇത്രയേ ചോദിക്കുന്നുള്ളു.. മറുതല ഇത്രയേ പറയുന്നുള്ളൂ!...
" നിങ്ങൾക്ക് ജോലിയെന്താ?"
അവന്റെ ചോദ്യത്തിനു ഉത്തരം പറഞ്ഞു കൊണ്ട് കൂട്ടു കാരൻ ചോദിച്ചു
" നിന്റെ ജോലിയെന്താ?"
"ഒന്നുമില്ല"
"പിന്നെങ്ങിനെ ഇവിടെ .. എത്രകാലമായി വന്നിട്ട്?"-
"രണ്ടു വർഷം!"
"ജോലിയില്ലാതെ ഇവിടെ?"--
പറയുന്നവനു മര്യാദയ്ക്ക് ജോലിയില്ല.. അവനാ അന്യ രാജ്യക്കാരൻ ബംഗാളിക്ക് ജോലിയില്ലാത്തതിനു വിഷമം.. മലയാളിയുടെ പോഴത്തം!!എനിക്ക് ചിരി വന്നു
ജോലിയൊക്കെ അറിഞ്ഞതിനു ശേഷം ..അവര് ബന്ധക്കാരായി..!!... പെട്ടെന്ന് ബംഗാളി പറഞ്ഞു "നിങ്ങൾക്കു വേണോ?"
"എന്ത്?"
"പെണ്ണിനെ!"
വേണ്ടെന്ന് അവൻ പറഞ്ഞു.."ഏതു രാജ്യക്കാരെ വേണമെന്ന് പറഞ്ഞാൽ മതി... ബംഗാളി, ഹിന്ദി, മിസ്രീ.. ഏതു വേണം പറ..!"-ബംഗാളി നിർബന്ധിക്കാൻ തുടങ്ങി
" ദാ ആ കെട്ടിടത്തിലുണ്ട്..വരൂ" കുറച്ചകലെയായ കെട്ടിടത്തിലേക്ക് ചൂണ്ടി ബംഗാളി പറഞ്ഞു..
മലയാളികൾക്ക് അങ്ങിനെയുണ്ട് -- ഏതുഭാഷയിൽ സം സാരിച്ചാലും പെണ്ണുങ്ങളെ കുറിച്ചാണെങ്കിൽ പെട്ടെന്ന് മനസ്സിലാകും!അതാ എനിക്കും പെട്ടെന്ന് മനസ്സിലായത്‌എന്നു തോന്നുന്നു!
റേറ്റു കൂടുതലായതിനാലാണ് ഞങ്ങൾ മടിക്കുന്നതെന്ന് ബംഗാളി കരുതി.. അവൻ പറഞ്ഞു.. ബംഗാളി- 2 ദിനാർ, ഹിന്ദി, 4 ദിനാർ, മിസ്രീ 5 ദിനാർ.....
അവൻ ചെറിയ ഡിസ്കൗണ്ട് തരാമെന്ന് പറഞ്ഞു ഞങ്ങളെ വിടാതെ പിടികൂടാൻ തുടങ്ങി..ഞങ്ങൾക്കു വേണ്ട ഞങ്ങൾ അത്തരക്കാരല്ല എന്നു പറഞ്ഞു അവിടെനിന്നും ഒരുവിധം രക്ഷപ്പെട്ടു... ഇത്രയും നേരം സമയം മെനക്കെടുത്തിയിട്ടും ബിസിനസ്സ് ശരിയാകാഞ്ഞതിനാൽ അവൻ ഞങ്ങളെ തെറിവിളിക്കുന്നതു പോലെ തോന്നി..അല്ല ..തെറി വിളിച്ചു ശരിക്കും.. വിളിച്ചെങ്കിൽ നല്ലോണം വാങ്ങിക്കോട്ടേ എന്റെ കൂട്ടുകാരൻ നശൂലം!!..ഞാൻ നിരപരാധി...ഹിന്ദിയറിയാത്ത ഭോഷ്കൻ!
"എവനെന്തിനാ ജോലി .. വലിയ ജോലിയല്ലേ കയ്യിൽ കിടക്കുന്നത്!"--എന്റെ കൂട്ടുകാരൻ പറഞ്ഞു
ഞാൻ കൂട്ടുകാരനോടു പറഞ്ഞു "വലിയ ഹിന്ദിക്കാരൻ വന്നിരിക്കുന്നു.. ഇതാ ഞാൻ ഇവറ്റകളോടൊന്നും ഹിന്ദി സം സാരിക്കാത്തത്....എന്റെ ഹിന്ദി പരിജ്ഞാനത്തെ അവൻ വിശ്വസിച്ചു എന്നു തോന്നുന്നു..!!"
കത്തെവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ എനിക്കു ഒരു കത്ത് എടുത്തു തന്നു...അതിൽ ഒരു നോട്ടീസ് മാത്രം..അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു...." പ്രീയ സുഹൃത്തിന് ഇപ്രാവശ്യം നമ്മുടെ ക്ലബ്ബിന്റെ 15 ആം വാർഷികം വിപുലമായി കൊണ്ടാടുകയാണ്...താങ്കൾ കഴിവിന്റെ പരമാവധി സഹായം അയച്ച് വിജയിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.."..
രണ്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ല..റൂമിന് കൊടുക്കാൻ വരെ കാശില്ലാതെ വിഷമിച്ചിരിക്കയാണ്. പറഞ്ഞ സമയത്ത് കടം വാങ്ങിയ കാശുകൊടുക്കാത്തതിനാൽ റൂമേറിയൻസ് തലചൊറിഞ്ഞുംകൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്ന സമയം!..എന്താണ് പറയുന്നതെന്ന് നിഷ്കളങ്കമായി ഞാൻ ചോദിച്ചാൽ അവർ പറയും " ഹോ ഒന്നും ഇല്ല.. സിനിമാ പാട്ടു പാടിയതാണെന്ന്!"..
ദൈവമേ എങ്ങനേയും ആളുകളു സിനിമാപാട്ടു പാടുമോ എന്നൊർത്ത് കേട്ടില്ല ... കണ്ടില്ല.. എന്ന് വിചാരിച്ച് നടക്കുന്ന സമയം.. .ആ ധന്യമുഹൂർത്തത്തിലാണ് അവന്റെ ഒരു കത്ത്!..... ആ സന്തോഷത്തിൽ കത്തു കൊണ്ടു വന്ന കൂട്ടു കാരനെയും കത്തിനേയും മനസ്സിൽ ഒരു പാട് ചീത്ത വിളിച്ചു കൊണ്ട് ഞാൻ തിരിച്ചുപോയി!
========
അനുബന്ധം: ഒരു ഭാഷ പഠിക്കുവാൻ എളുപ്പ വഴി ഒന്നു മാത്രമാണ്.. രണ്ടു പേർ അറിയാത്ത ഭാഷ സം സാരിക്കുമ്പോൾ രണ്ടു പേരുടേയും തലയിലോട്ട് മാറി മാറി നോക്കുക..അവരുടെ വായ മാത്രം ശ്രദ്ധിക്കുക.. അവർ ചിരിക്കുന്നുണ്ടോ എന്നു നോക്കുക... എങ്കിൽ ഒപ്പം ചിരിക്കുക.. കഴിഞ്ഞു.. നിങ്ങൾ ഭാഷാ പഠിച്ചു കഴിഞ്ഞു..അങ്ങിനെയാണത്രേ പല മലയാളികളും അറബി ഭാഷയൊക്കെ പഠിച്ച് മാനേജർമാരായത്! എന്റെ ഒരു സുഹൃത്ത് തന്ന ഉപദേശമാണ്..ഇതൊക്കെ ദക്ഷിണ വെച്ചു പഠിക്കേണ്ട ഉപദേശമാണ് എന്നും അവൻ പറഞ്ഞു തന്നിരുന്നു..അന്നു കടം വാങ്ങിയ പൈസയും കൊണ്ട് മുങ്ങിയ അവനെ പിന്നെ മഷിയിട്ടു നോക്കിയിട്ടും കണ്ടിട്ടില്ല....ഇടയ്ക്കൊക്കെ തരാം.. തരാം.. എന്ന് ഉറപ്പ് പറഞ്ഞിരുന്നു..വർഷം രണ്ടായി...ഇപ്പോൾ മൊബൈലും സുച്ച് ഓഫ്..!.മാന്യദേഹം ഇപ്പോൾ മറ്റാർക്കെങ്കിലും ഉപദേശം കൊടുക്കുന്ന തിരക്കിലായിരിക്കും..
വെള്ളിയാഴ്ച, ജനുവരി 01, 2010
തിങ്കളാഴ്‌ച, ഡിസംബർ 28, 2009
കുറുപ്പു ചേട്ടന്റെ ചിരി!
കുറുപ്പ് ചേട്ടൻ സന്തോഷവാനായിരുന്നു... എപ്പോഴും പുഞ്ചിരിക്കുന്ന മുഖം... കാലം കടന്നു പോയി... കുറുപ്പ് ചേട്ടൻ കല്യാണം കഴിച്ചു...കുറുപ്പ് ചേട്ടൻ മ്ലാന വദനനായിമാറി.. അയാളുടെ ചിരി കുറഞ്ഞു..പുഞ്ചിരിക്കാൻ അയാൾ പാടുപെട്ടു..
എല്ലാറ്റിനും കാരണം ബന്ധുക്കളാണെന്ന് ഭാര്യ ആരോപണം ഉന്നയിച്ചു..
എല്ലാറ്റിനും കാരണക്കാരി ആ താടകയാണെന്ന് ബന്ധുക്കളും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു നടക്കാൻ തുടങ്ങി...... അതിൽ സത്യം ഇല്ലാതില്ല.. എടുത്ത് നടക്കാൻ പറ്റാത്ത കൊമ്പൻ മീശ ഉണ്ടെങ്കിലും പൂച്ചയെ കണ്ട എലിയെ പോലെയാണയാൾ ഭാര്യയുടെ മുന്നിൽ.. ഭാര്യയുടെ മുന്നിൽ മീശ ചുരുണ്ടൊതുങ്ങും!..
".എന്തിനാണിയാൾ മീശവെച്ചു നടക്കുന്നത് മീശയ്ക്ക് നാണക്കേടുണ്ടാക്കാനോ? "എന്ന് സുഹൃത്തുക്കൾ പരസ്യമായി പറഞ്ഞു നടന്നു..പക്ഷെ തന്റെ കൊമ്പൻ മീശയെ ജീവനെക്കാൾ സ്നേഹിക്കുന്ന അയാൾ മീശവടിച്ചു കളയാൻ തയ്യാറായില്ല!.ഒപ്പം ഭാര്യയെ പേടിക്കാതിരിക്കാനും. അതിനാൽ അയാളുടെ ചിരിപൂർണ്ണമായും നിലച്ചു ഗൗരവം കൂടിക്കൂടി വന്നു..ഗൗരവം കൂടിക്കൂടി.. പ്രഷറിനയാൾ അടിമപ്പെട്ടു.
ഒരുനാൾ കുറുപ്പ് ചേട്ടൻ ആരൊടും പറയാതെ എവിടെയോ പോയി . തിരിച്ചു വന്ന ത് ചിരിച്ചു കൊണ്ടാണ്. ചാരുകസേരയിൽ ഇരുന്ന് ഹ ഹ ഹ ഹി ഹി ഹി ഹു ഹു ഹു എന്നയാൾ ആർത്തു ചിരിച്ചു. പിന്നീട് മലർന്നു കിടന്നു ചിരിച്ചു. തുള്ളിച്ചാടി ചിരിച്ചു.. കൈയ്യുയർത്തി പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചു കുറുപ്പ് വശം കെട്ടു. എത്ര ശ്രമിച്ചിട്ടും ചിരിയടക്കാൻ കഴിയുന്നില്ല ചിരിച്ചു ചിരിച്ചു കരഞ്ഞു..
"ഇയ്യാൾക്കിതെന്തു പറ്റി!" ഭാര്യ അത്ഭുതപ്പെട്ടു. മക്കൾ ആശ്ചര്യപ്പെട്ടു. നാട്ടുകാർ മൂക്കത്ത് വിരൽ വെച്ചു.. എന്തായാലെന്ത് ചിരി നിർത്തിയിട്ടു വേണ്ടേ എന്തെങ്കിലും പറയാൻ കുറുപ്പ് ചേട്ടൻവശം കെട്ടു..
ആളുകൾ പറഞ്ഞു.." കുറുപ്പിന്റെ തല തെറ്റി..
ചിലർ കുശുകുശുത്തു " പണ്ടേ ഓനു പ്രാന്താ...ഇപ്പോൾ മറനീക്കി പുറത്തു വന്നു.. മനുഷ്യന്റെ ഒരു കാര്യം!"
കുറുപ്പ് ചേട്ടന്റെ പ്രഷർ കുറഞ്ഞു കുറഞ്ഞുവന്നു..ഇനി ചിരി നിർത്തിയില്ലെങ്കിൽ ചത്തു പോകുമെന്ന സ്ഥിതി വന്നു...
എല്ലാവരും കുറുപ്പ് ചേട്ടനെ മെന്റൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം നടത്തി.. അപ്പോൾ ഓടിക്കിതച്ച് കൊണ്ടുവന്ന അയൽ പക്കക്കാരൻ അനൂപ് പറഞ്ഞു' "ചേച്ചി കുറുപ്പ് ചേട്ടൻ ചിരി ക്ലബ്ബിൽ ചേർന്നതാ. അതാ ചിരിച്ചു കൊണ്ടിരിക്കുന്നത്!"
കുറുപ്പ് ചേട്ടൻ ഓടി നടന്നു ചിരിക്കുന്നു.. പറന്നു പറന്നു ചിരിക്കുന്നു. കുലുങ്ങി കുലുങ്ങി ചിരിക്കുന്നു..ഹ ഹ ഹ ഹി ഹി ഹി ഹു ഹു ഹു
സഹികെട്ട് ഭാര്യ മുഖമടച്ച് ഒരിടി... അതോടെ ബലൂണിന്റെ കാറ്റു പോയ പോലെ കുറുപ്പു ചേട്ടന്റെ ചിരി നിന്നു. വീണ്ടും പഴയ കുറുപ്പ് ചേട്ടനായി.അങ്ങിനെ കുറുപ്പ് ചേട്ടനെ ജീവനോടെ ഭാര്യയ്ക്ക് തിരിച്ചു കിട്ടി. ഇതറിഞ്ഞ ബന്ധുക്കൾ പറഞ്ഞു " അവൻ ചിരിച്ചില്ലേങ്കിലും വേണ്ടില്ല ജീവനോടെ ഉണ്ടെന്ന് കേട്ടാൽ മതി!"

ശനിയാഴ്‌ച, ഡിസംബർ 26, 2009
ദുരന്ത വീഥിയിലെ ഉമ്മ കുത്സു!
"കണ്ണൻ കിണ്ണം മുട്ടി
കാക്ക മൂക്കിൽ തൂറി
ഹി ഹി ഹി"-
ഒരു മഹാകവിയെപ്പോലെ ഉമ്മ കുത്സു തിമർത്തു പാടിക്കൊണ്ടിരുന്നു. ഒരു മുസ്ലീമായ അവർ എന്തിനാണ് ഏതോ കണ്ണന്റെ മേക്കിട്ട് കയറുന്നത് എന്ന് ഏഴാം ക്ലാസ്സുകാരനായ അനൂപിന് മനസ്സിലായിരുന്നില്ല.. ഒന്നു മാത്രം അറിയാം ഉമ്മകുത്സു ഭ്രാന്തിയാണെന്ന്.. ഒന്നു കൂടെ അറിയാം ഉമ്മകുത്സുവിന്റെ പുറകിൽ വാലായി അവരുടെ ഒരു ചെറിയ പെൺകുഞ്ഞ് കരഞ്ഞുകൊണ്ട് നടക്കാറുണ്ടെന്ന്.
നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു പറച്ചി തലച്ചി!.. പക്ഷെ ചിലപ്പോൾ ഒരു തട്ടം ഉണ്ടാകും അത് ചിലപ്പോൾ തലയിലായിരിക്കും ചിലപ്പോൾ അരയിൽ കെട്ടിയിരിക്കും. മുഷിഞ്ഞ മുണ്ടും ബ്ലൗസും വേഷം. തലയിലൊരു ചെറുഭാണ്ഡക്കെട്ടും! ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ കൊടുക്കും...രാവിലെ തെക്കുനിന്ന് വടക്കോട്ടേക്കും വൈകീട്ട് വടക്കുനിന്ന് തെക്കോട്ടേക്കും അവർ നടക്കും..ചിലനേരങ്ങളിൽ എന്തൊക്കെയോ പിറു പിറുക്കും.. കരയും!
" ഇനിയും നിനക്ക് മറക്കാറായില്ലേ കണ്ണേട്ടനെ?"ഒരിക്കൽ ഒരു മൺപാത്രവിൽപ്പനക്കാരി പറയുന്നത് അനൂപ് കേട്ടു.
"കണ്ണേട്ടൻ എപ്പളും എന്റടുത്തു വരും മോളെ.. എല്ലാ രാത്രിയിലും! മറ്റുള്ളവർ എല്ലാം കള്ളന്മാരാ.. ദുഷ്ടന്മാർ!.. എന്നെ തനിച്ചാക്കി പോയില്ലേ കണ്ണേട്ടൻ!...". അവർ കരഞ്ഞു... പിന്നെ ചിരിച്ചു..." കണ്ണൻ കിണ്ണം മുട്ടി" എന്ന് പാടിക്കൊണ്ടവർ പോയി.
ഇവരുടെ കഥയറിയുന്നവരാണ് ആ മൺപാത്രവിൽപനക്കാരി.. അനൂപിന് കഥയറിയുവാൻ ആകാംഷയായി...
"അവരുടെ നാട് എവിടെയാണെന്ന് ആർക്കറിയാം..നമ്മുടെ നാട്ടിൽ വരത്തന്മാരായി എവിടെനിന്നോ വന്ന് വാടക വീട്ടിൽ വന്ന് താമസിച്ചവരാ കണ്ണേട്ടനും അവരും.നല്ലവരായിരുന്നു.സൗഭാഗ്യത്തോടെ ജീവിച്ചവർ... പറഞ്ഞിട്ടെന്ത്? തലയിലെഴുത്ത്..ഒരുനാൾ കണ്ണേട്ടൻ ആക്സിഡന്റിൽ പെട്ടു മരിച്ചു..അതോടെ അവർക്കു ശനി ദശ വന്നു..ഉറ്റോരും ഉടയോരും ഇല്ലാത്ത ഇവർ വളരെയധികം വിഷമിച്ചു.."
" എന്നിട്ട്?" അനൂപിന്റെ ഔത്സുക്യം അവർക്ക് കഥ തുടരാനുള്ള പ്രോൽസാഹനമായി..
മരത്തണലെത്തിയപ്പോൾ അവർ മൺകലങ്ങൾ അടങ്ങിയ കുട്ട നിലത്തിറക്കാൻ അനൂപിന്റെ സഹായം തേടി.. അവിടെയിരുന്ന് വിശ്രമിച്ചും കൊണ്ട് അവർ തുടർന്നു..
"പെണ്ണുങ്ങൾക്ക് ഉലകത്തിൽ എവിടെയാ മോനെ രക്ഷ!.. അതും ആണും തൂണും ഇല്ലാത്തവർക്ക്! രാത്രിയിൽ കള്ളുകുടിച്ച് ബോധം കെട്ടവനും കള്ളുകുടിക്കാത്ത ബോധമുള്ളവരും വാതിലിനു മുട്ട് തുടങ്ങി..നിൽക്കക്കള്ളിയില്ലാതായപ്പോൾ ഏതോ നാട്ടിൽ നിന്നും വന്ന കല്ലുകെട്ടുന്ന കൃസ്ത്യാനിയായ അന്തോണി അവരെ രക്ഷിക്കാനായി കല്ല്യാണം കഴിച്ചു..അങ്ങിനെ അവർ കൃസ്ത്യാനിയായി മാറി..അങ്ങിനെ കുറച്ചു കാ ലം....അതിലും മക്കളൊന്നും ഉണ്ടായില്ല..
അയാൾ ഒരു ദിവസം ഹാർട്ട് അറ്റാക്കു വന്നു ചത്തു... ആളുകൾ അതോടെ പറഞ്ഞു തുടങ്ങി അവൾക്ക് ഭർത്താവ് വാഴില്ലാ എന്ന്...പിന്നേയും അവരുടെ കഷ്ടകാലം തുടങ്ങി.."
" പിന്നെങ്ങിനെ ഉമ്മകുത്സുവേന്ന് പേരുവന്നു?"
ഒരു ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞു..
"ആരും നോക്കി പോകുന്ന ചന്തമാണ് മോനെ അവർക്കുണ്ടായിരുന്നത്. ഒരിക്കൽ എങ്ങു നിന്നോ വന്ന ഒരു മൊയ്‌ല്യാര് അവളുടെ പിറകെ നടക്കാൻ തുടങ്ങി..എങ്ങി നെയാണെന്നറിയില്ല ആ മൊയ്‌ല്യാർ അവളെ മതം മാറ്റി നിക്കാഹ് കഴിച്ചു..വെടക്കാക്കി തനിക്കാക്കിയതാണ് അയാൾ.."
" എന്നിട്ട്?"
" എന്നിട്ടെന്തുണ്ട്.. ഉമ്മകുത്സു എന്ന് അവർ പേരുമാറ്റി.. അവർക്കൊരു കുഞ്ഞുണ്ടായി.. ഒരു പെൺ കുഞ്ഞ്! അതാണ് ആ പെൺകുഞ്ഞ്!..."
" അവൾ പ്രസവിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ആ ദുഷ്ടൻ മൊയ്‌ല്യാർ മുങ്ങി..എങ്ങുനിന്നോ വന്നവൻ!... എവിടെയാണ് നാടെന്ന് ആർക്കും അറിയില്ല!.. പറഞ്ഞു കേൾക്കുന്നത് അയാൾക്ക് പലേടത്തായി ഭാര്യയും കുട്ടികളും ഉണ്ടത്രെ! അതിൽ പിന്നെ അയാളെ കണ്ടിട്ടില്ല!... അതറിഞ്ഞ ഇവർ ഭ്രാന്തിയായി മാറി!... ഉറ്റവരും ഉടയോരും ഇല്ലാത്ത ഉരു ഭ്രാന്തിയെ ആരു രക്ഷിക്കാനാണ്! എല്ലാം അവരുടെ വിധി അല്ലാതെന്തു പറയാൻ!"
"മോനെ കഥ പറഞ്ഞ് സമയം ഒരു പാട് വൈകി..ഈ കലം തലയിൽ വെച്ചു താ" അവർ ആവശ്യപ്പെട്ടു.. അനൂപ് അവരെ സഹായിച്ചു.അവർ നടന്നു മറഞ്ഞു.
പാവം ഉമ്മ കുത്സു!
അനൂപ് ഉമ്മകുത്സുവിനെകുറിച്ചോർത്ത് വല്ലാതെ വിഷമിച്ചു.അവന്റെ കണ്ണ് ഈറനായി... ഏഴാം ക്ലാസ്സുകാരനായ തനിക്കെന്തു ചെയ്യാൻ കഴിയും!... ദൈവം അവരെ രക്ഷിക്കട്ടേ എന്ന് പ്രാർത്ഥിച്ചു!
രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ഉമ്മകുത്സുവിനെ തേടി മാന്യന്മാരായ പലരും വന്നിരുന്നു... കള്ളുകുടിക്കാത്ത കണ്ണേട്ടന്മാരും, കള്ളുകുടിക്കുന്ന അന്തോണിമാരും ഒക്കെ... ചെറുമൊയ്‌ല്യാക്കന്മാരും ഗൾഫിൽ നിന്നും ഉപ്പ അയക്കുന്ന ഗൾഫിന്റെ പണകൊഴുപ്പു ബാധിച്ച 17 വയസ്സുള്ള പീക്കിരി പയ്യന്മാരും ദുർന്നടപ്പുകാരായ ചിലഹൈസ്കൂൾ പയ്യന്മാരും ഒക്കെ രാത്രിയുടെ മറപറ്റി അവരെ ഉപയോഗിച്ചിരുന്നു...മദം പൊട്ടി നിൽക്കുന്നവർക്ക് മദം തീർക്കാൻ രാത്രിയുടെ മറവിൽ അവരെ ഉപയോഗിച്ചാൽ ആരറിയാൻ! പൈസകൊടുക്കാതെയുള്ള സുഖാനുഭൂതി!..ആരുപയോഗിച്ചാലും സമനിലതെറ്റിയ അവർക്ക് അവരൊക്കെ കണ്ണേട്ടൻ അല്ലെങ്കിൽ മൊയ്‌ല്യാർ അതുമല്ലെങ്കിൽ അന്തോണിഎന്നവർ മാത്രമായിരുന്നു!. ഒരൽപം മനുഷ്യപ്പറ്റുള്ളവർ അവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കും എന്ന് മനസ്സിലായി.ഒരിക്കൽ ഒരാളോട് ഉമ്മകുത്സു പറയുന്നത് കേട്ടു.
"കണ്ണേട്ടൻ ഇന്നലെ രാത്രി ബിരിയാണി വാങ്ങിതന്നു.!"
കാലം കടന്നു പോയി.. ഉമ്മകുത്സുവിന്റെ വാലായി നടക്കുന്ന പെൺകുട്ടിയെ കാണാനില്ല..14 വയസ്സോളം ആയിക്കാണണം അവൾക്ക്!
അവരോട് സ്ഥിരമായി കാണുന്ന പെണ്ണുങ്ങൾ ചോദിച്ചു.." ഉമ്മകുത്സു നിന്റെ മോളെവിടെ?"
" മോളെ മൊയ്‌ല്യാർ കാറിൽ കയറ്റി കൊണ്ടോയി... "
"ഏതുമൊയില്യാരാ കൊണ്ടോയെ?"
"ചിലപ്പോ ഓരെ അപ്പൻ അന്തോണിയും കൊണ്ടോവും!.. ഇന്ന് എന്റെ കൂടയതല്ലേ ഓള് പിറകില് വരുന്നത്. നിങ്ങക്ക് കണ്ണു കണ്ടൂടേ?" ഉമ്മകുത്സു ദേഷ്യപ്പെട്ടു
"എവിടെ?"
പിറകിൽ പെൺകുട്ടിയില്ലായിരുന്നു!.. അവർ പിറുപിറുത്തും കൊണ്ട് വേഗം നടന്നു... പിന്നീട് ഈണത്തിൽ ഉച്ചത്തിൽ പാടി " കണ്ണൻ കിണ്ണം മുട്ടി....."
" ഏത് അന്തോണി ഏതു മൊയ്‌ല്യാര്.. എന്റെമ്മേ.. അതിന്റെ കാര്യം പോക്കന്നേ " പെണ്ണുങ്ങൾ പരസ്പരം പറയും!... പാവം പെണ്ണിനെ ഏതൊ കുബുദ്ധികൾ ഉപയോഗിക്കുന്നുണ്ടോ... ഭോഗ തൃഷണയ്ക്കായി?..അതോ ഏതെങ്കിലും ചുവന്ന തെരുവിൽ അവളെ ഏതെങ്കിലും കശ്മലന്മാർ പിടിച്ചു കൊണ്ട് പോയി വിറ്റിരിക്കുമോ?.
പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല...
പിറ്റേന്ന് ബസ്സാറിലേക്ക് പോകാനിറങ്ങിയതാണ് അനൂപ്! റെയിൽ വേ ഗേറ്റ് അടച്ചിരിക്കുന്നു.. ബസ്സിൽ നിന്നും അനൂപ് താഴെയിറങ്ങി നിന്നു..." ആളുകൾ കൂട്ടം കൂടി എന്തൊക്കെയോ പറയുന്നു..അനൂപ് ശ്രദ്ധിച്ചു..
സംഭവം നേരിൽ കണ്ട ഒരാൾ വിവരിക്കുകയാണ് .." ഒരു വെളുത്ത കെട്ട് ആകാശത്തു കൂടെ പറന്നു പോകുന്നത് പോലെ കണ്ടു!"
എന്താണെന്നറിയാൻ അനൂപ് അടുത്തു കൂടി..
".. അവരൊട് വണ്ടി വരുന്നുണ്ടെന്ന് കൂവി വിളിച്ചു പറഞ്ഞിട്ട് അവർ കേട്ടിരുന്നില്ല .....കൈ ചൂണ്ടി അയാൾ പറഞ്ഞു അതാ അവിടെ..റെയിൽപാളത്തിൽ ചിതറിതെറിച്ചു കിടക്കുകയാണാ ശരീരം!..റെയിൽ വെക്കാരെ അറിയിച്ചിട്ടുണ്ട്! അവരിപ്പോൾ എത്തും.."
"ആരാ?... ആളെ അറിയുമോ?" അനൂപ് ചോദിച്ചു
" ഉമ്മ കുത്സുവാത്രെ...!" അയാൾ പറഞ്ഞു..
കൈയ്യിൽ കിട്ടിയ അവരെ ഭോഗതൃഷ്ണതീർത്തു വിടാൻ അന്തോണിയോ, മൊയ്‌ല്യാരോ അല്ലല്ലോ ഉരുക്കിൽ തീർത്ത വണ്ടി! അവരെ കുറിച്ചോർത്ത് അനൂപിന്റെ ഹൃദയം നുറുങ്ങി!... പാവം!.. ബസ്സാറിൽ പോകാതെ അനൂപ് തിരിച്ചു വീട്ടിലേക്ക് പോകാനൊരുങ്ങി...
അടുത്ത ട്രെയിൻ വരുന്നുണ്ടായിരുന്നു, അതിന്റെ ശബ്ദം."..കണ്ണൻ കിണ്ണം മുട്ടി, കാക്ക മൂക്കിൽ തൂറി..ഹി ഹി ഹി..ഹി ഹി ഹി..." എന്നു പാടുന്നതു പോലെ അനൂപിനു തോന്നി..ഒരു പക്ഷെ അവരുടെ ആത്മാവായിരിക്കുമോ അത് പാടുന്നത്? അനൂപിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു കവിയുന്നുണ്ടായിരുന്നു!

ഞായറാഴ്‌ച, ഡിസംബർ 20, 2009
അനന്തു നിസ്സംഗനാണ്!
പൂക്കാത്ത മാവിൽ അനന്തു കല്ലെറിഞ്ഞു പൊട്ടിച്ചിരിച്ചു.. മാങ്ങയ്ക്കായി കാത്തു നിന്നു. " മാങ്ങ ഇപ്പോൾ വീഴും നോക്കിയിരുന്നോ" അതിലൂടെ കടന്നു പോയ ഒരാൾ ചിരിച്ചുകൊണ്ട് പറഞ്ഞു ... പറഞ്ഞോട്ടേ.. തനിക്കെന്ത്?... ചിരിച്ചോട്ടേ തനിക്കെന്ത്?... ഒരു നിസ്സംഗത!
കുറച്ചു കഴിഞ്ഞപ്പോൾ ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിന്നു.. സമയം വൈകീട്ട് അഞ്ചു മണി..അനന്തുവിന്റെ വീടും അതിനരികിലായിരുന്നു. ബസ്സ് നിർത്തുമ്പോൾ അനന്തു ഓടിച്ചെന്ന് നോക്കി. പിന്നീട് ഉടുത്തിരുന്ന പാന്റും ബനിയനും ഊരിയെറിഞ്ഞു.. ശിർ..ശിർ..എന്ന് റോഡിനഭിമുഖമായി നിന്ന് മൂത്രമൊഴിച്ചു..ബസ്സിലുള്ള ആളുകൾ അതു നോക്കി ചിരിച്ചു. കോളേജ് കുമാരികൾ ഒളികണ്ണിട്ട് നോക്കി ചിരിക്കുന്നുണ്ടായിരുന്നു... ചിരിച്ചോട്ടേ തനിക്കെന്ത്?..മൂത്രത്തിന്റെ ഗതിവേഗത്തേയും ഉയരത്തേയും അതു തെറിച്ചു വീഴുമ്പോഴുള്ള ദൂരത്തിലും മാത്രമായിരുന്നു അവെന്റെ ശ്രദ്ധമുഴുവൻ! .. മറ്റെല്ലാത്തിലും വെറും നിസ്സംഗത അവന്റെ മുഖത്ത് നിഴലിച്ചു. പതിവായി അതൊരു ശീലമായി.. വൈകീട്ട് അഞ്ചു മണിക്കുള്ള ബസ്സ് എത്തുമ്പോൾ അനന്തുവിനും മൂത്രമൊഴിക്കാൻ തോന്നും... ഒഴിക്കുന്നത് നാലാളുകൾ കാണാതിരുന്നാൽ അതിനെന്തു ത്രില്ലാണുള്ളത്?
അവന്റെ അമ്മ വിളിച്ചു.." എടാ കള്ള ചെറുക്കാ... നാണം വേണം നാണം! ഇവിടെ വാടാ..." അവനതു കേട്ടില്ല... മൂത്രമൊഴിച്ചു തീർന്നിട്ടേ അവൻ വന്നുള്ളൂ... അറിവുള്ളവർക്കാണ് എപ്പോഴും മറയ്ക്കാനുള്ളത്!... അറിവില്ലാത്തവർക്ക് എന്തു മറയ്ക്കാൻ?... അവന്റെ ഫിലോസഫി ആർക്കും മനസ്സിലാകില്ല! .. മനസ്സിലായെങ്കിൽ ആരും അവനോടൊന്നും പറയില്ലായിരുന്നു...
അനന്തുവിന്റെ അച്ഛൻ പറഞ്ഞു" ബസ്സ് സ്റ്റാൻഡിൽ ബസ്സുകളിൽ ഒരു ഭ്രാന്തൻ കയറും. ബസ്സിനുള്ളിൽ മുന്നിലേ നിൽക്കൂ. ബസ്സ് പുറപ്പെടാൻ നേരം കിളി.. ടിം..ടിം .. ന്ന് ബെല്ലടിക്കുമ്പോൾ ആ ഭ്രാന്തൻ ഉടുമുണ്ട് പൊക്കി ഉയർത്തി നിൽക്കും. ബെല്ലടിക്കും വരെ ഒന്നും അനങ്ങില്ല.ബെല്ലടിച്ചാലാണ് മൂപ്പിലാന്റെ ഈ അഭ്യാസം!.... അടിയിൽ ഒന്നും ഇട്ടിട്ടുണ്ടാകില്ല.. ആളുകൾ അവനെ അടിച്ചിറക്കും... ഈശ്വരാ... നമ്മുടെ അനന്തുവും?.. അവന്റെ മട്ടും ഭാവവും കാണുമ്പോൾ പേടിയാകുന്നു.". ഇതും പറഞ്ഞയാൾ ചിരിച്ചു.
"നിങ്ങളെ എല്ലില്ലാത്ത നാവുകൊണ്ടെന്റെ കുഞ്ഞിനെ പ്രാകരുത്.. ഇവിടെ വാ.. മോനെ..! ഇനിയെങ്ങാനും ബസ്സു വന്നാൽ മൂത്രമൊഴിച്ചാൽ?.. ങാ.. പറഞ്ഞേക്കാം!"
അമ്മ അവനെ പിടിച്ചു ശകാരിച്ചു. എന്തൊരു ലോകം ബസ്സ് വന്നാൽ മൂത്രമൊഴിക്കരുത് എന്നത് എന്തൊരു ന്യായം എന്നൊന്നും അവനോർത്തില്ല.ചോദ്യം ചെയ്തില്ല... അമ്മയുടെ മുഖം കറുത്തിരിക്കുന്നു..അതു മാത്രമേ അവനു മനസ്സിലായുള്ളൂ... ചൊടിച്ചു നിന്നപ്പോൾ അമ്മ തന്നെ അവനെ മുലകൊടുത്തു മയക്കി കിടത്തി.
"ഉറങ്ങുമ്പോൾ എന്തൊരു പാവം " അച്ഛൻ തുടർന്നു
"എന്റെ അലമാരയിലുള്ള പുസ്തകങ്ങൾ നോക്കിയേ.. എല്ലാം വലിച്ചു താഴെയിട്ടിരിക്കുകയാ.."
" നിങ്ങളെന്താ കാണിച്ചത് ഷേവിംഗ് സെറ്റൊക്കെ അലമാരിയിൽ വെച്ചു പൂട്ടാഞ്ഞതെന്ത്?...ഇന്ന് ഇവൻ നിങ്ങൾ ചെയ്യുന്നതു പോലെ ഷേവു ചെയ്യാൻ നോക്കിയിട്ടതാ മുഖം മുറിച്ചിരിക്കുന്നു... കൈയ്യും മുറിച്ചു!".
മുഖമാകെ ബ്ലൈഡിന്റെ പാടുകൾ! കൈയ്യിൽ കീറലുകൾ!
"എടാ ഭയങ്കരാ.. "
"മീൻ മുറിക്കുമ്പോൾ പൂച്ചയെ ഓടിക്കാൻ അവൻ വേണം, തേങ്ങയിടുമ്പോൾ പറുക്കിയെടുക്കാൻ അവൻ വേണം. എന്നിട്ടും എല്ലാവരും എന്റെ മോനെ കുറ്റപ്പെടുത്തുന്നു.. അല്ലേ മോനെ.. ഉറങ്ങിക്കിടന്ന അവന്റെ മൃദുല ചന്തിയിൽ താളമിട്ട് അവന്റെ അമ്മ പറഞ്ഞു.
പെട്ടെന്ന് അനന്തു ഉണർന്നു.മുലപ്പാൽ അവന്റെ തൊണ്ടയിൽ ഉടക്കി.. വാ പിളർന്ന് അനന്തു... ശ്വാസം കിട്ടാതെ പിടയുന്ന അനന്തു..
അമ്മ തലയിൽ തട്ടി ..കുലുക്കി .. രക്ഷയില്ല... അച്ഛൻ പുറത്ത് തടവി..തട്ടി നോക്കി.. കുലുക്കി .. രക്ഷയില്ല..അനന്തുവിന്റെ അമ്മ ബോധക്ഷയവക്കിലായി.. ആളുകൾ ഓടിക്കൂടി.. വേഗം റിക്ഷ ഏർപ്പാടാക്കി.. ഡോക്ടറുടെ അടുത്തേക്ക്... അനന്തു കുഴഞ്ഞു .കൈകാലുകൾ ചലനമറ്റതുപോലെയായി... കണ്ണുകൾ വെള്ളമറിഞ്ഞു... പൊട്ടിക്കരഞ്ഞുകൊണ്ട് ആളുകൾ.
പ്രാർത്ഥന..! നേർച്ചകൾ!..നിലവിളികൾ!...
പെട്ടെന്ന് റിക്ഷ ബംബിൽ കയറി ശക്തിയായി ഒന്നുലഞ്ഞു.. അനന്തുവിന് ശ്വാസം കിട്ടി അലറിക്കരഞ്ഞു.. ഒപ്പം അനന്തൂന്റെ അച്ഛനും ബന്ധുക്കൾക്കും ശ്വസം വീണു. ഇനി ഡോക്ടറെ കാണെണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് റിക്ഷക്കാരൻ റിക്ഷ തിരിച്ചു വീട്ടിലേക്ക് വിട്ടു. വെള്ളം തെളിച്ചപ്പോൾ കുഴഞ്ഞു വീണ അനന്തുവിന്റെ അമ്മയുണർന്നു.. അനന്തുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു..മോനെ അനന്തൂ!...ഇങ്ങനെ എന്തൊക്കെ വേലകൾ തനിക്കറിയാമെന്ന മട്ടിൽ അനന്തു നിസ്സംഗനായി എല്ലാം നോക്കിക്കണ്ടു.

വ്യാഴാഴ്‌ച, ഡിസംബർ 17, 2009
കാതിറയുടെ ചന്തി, ഹം സയുടെ തുട!
."വരുന്നുണ്ട് ദുഷ്ടൻ! ഒറ്റക്കാലൻ കുടയുമായി... കാതിറായുടെ ചന്തിയും എന്റെ തുടയും പ്രശസ്തമാക്കിയ വങ്കൻ! അവന്റെയൊരു ഒടുക്കത്തെ വളഞ്ഞകാലൻ കുട! എത്രെയെത്രപേരുണ്ട് ആക്സിഡന്റ് വന്നു ചാവുന്നു.. എവനൊന്നും ചാകുന്നില്ലല്ലോ.. പടച്ചോനേ!"
-അന്നൊക്കെ ദാമൊദരൻ മാഷെ ദൂരെ നിന്നും നടന്നു വരുന്നതു കാണുമ്പോൾ ഹം സ മനസ്സിൽ പറഞ്ഞു പോകും. മാഷെ ഓർമ്മിച്ചാൽ തന്നെ അറിയാതെ സ്വന്തം തുടയിൽ തടവിപ്പോകും മാഷുടെ കുട്ടികൾ ആണെങ്കിൽ!.. തടവും! തടവണം അതാണ് മാഷ്. മാഷിന്റെ ചൂരലിന്റെ പാടു വീണ തുട ഹം സയും തടവിപ്പോയി!
" ഹംസേ ദാമോരൻ മാഷ്!"
" ഹംസേ തുട!
" ഹംസേ ചന്തി!
" ഹംസേ കാതിറ!"
-എന്നൊക്കെ ഓരോ കൂട്ടുകാരും ഓരോന്നു പറഞ്ഞ് പരിഹസിക്കും..പരിഹസിക്കുന്നതിലല്ല ഹം സയ്ക്ക് വിഷമം.. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചതിനാലാണ്!...
കൂട്ടുകാർ പരിഹസിച്ച് പരിഹസിച്ച് നാട്ടിലും പാട്ടായി...ചായ പീടികയിൽ ഒരു പണിയുമില്ലാതെ വെറുതെ ചായ മോന്തി വെടി പറഞ്ഞു കൊണ്ടിരിക്കുന്നവർ ഹം സയെ കണ്ടാൽ പരിഹസിക്കാൻ തുടങ്ങി.
"ഹംസേ ഇന്നാരുടെ ചന്തിയാ തന്റെ വികൃതിക്കിരയായെ?.. കാതിറായുടേയോ അതോ..മറ്റാരുടേതെങ്കിലുമോ?"
പിന്നെ ഹ .ഹ ..ഹാന്നും പറഞ്ഞ് അട്ടഹാസ ചിരിയാണ്.. ഇവറ്റകൾക്ക് മറ്റൊന്നും പണിയില്ലേ.. സഹികേടുമ്പോൾ ഹം സ പ്രതികരിക്കും.
"ഓളെയൊക്കെ വൃത്തികെട്ട ചന്തിമ്മെല് പിടിക്കാൻ എനിക്കെന്താ പിരാന്തുണ്ടാ?.. ചെയ്യാത്ത കുറ്റത്തിന് എന്റെ മേക്കിട്ട് കയറണ്ടാ... പറഞ്ഞേക്കാം! .."ദേഷ്യപ്പെട്ട് ഹം സ പറയുമ്പോൾ ആളുകൾക്കത് രസമാണ്. അവർ ചർച്ച തുടരും. കൂടുതൽ കേൾക്കാൻ നിൽക്കാതെ ഹം സ വലിയും!
കാതിറായെയും കൂട്ടുകാർ പരിഹസിക്കുന്നതു കേൾക്കാറുണ്ട്. .."ഇന്നെന്താ ഹം സ വന്നില്ലേ?."എന്നു ചോദിച്ച് പലരും കളിയാക്കും. ഓൾക്കതു കിട്ടണം! ഓൾക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ?"
ചായ പീടികയുടെ മുന്നിലെത്തിയപ്പോൾ ഹം സ പഴയകാലത്തെ കുറിച്ച് ഓർമ്മിച്ചുപോയി.. ഇന്ന് ആ പഴയ ചായപീടികയില്ല.അതു കുളംതോണ്ടി! പകരം വലിയ കെട്ടിട സമുച്ചയം!.ഏതോ പൂത്ത പണക്കാരന്റെ ബംഗ്ലാവ്!
കാതിറയും മാറിപ്പോയി.. ഇന്ന് അവൾ ഹം സയുടെ ഭാര്യ! അവളെ കെട്ടിയോളാക്കും എന്നത് ഹം സയുടെ വാശിയായിരുന്നു.
ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലം!... ദാമോരൻ മാഷുടെ ക്ലാസ്സ്!.. പെട്ടെന്ന് കാതിറ അനങ്ങുന്നു!.... മാഷുടെ ശ്രദ്ധ അവിടേക്ക്!..
"ഊം!"
പെട്ടെന്ന് എഴുന്നേറ്റ് കാതിറ പറഞ്ഞു.."പിറകിൽ ഇരിക്കുന്നവൻ എന്റ് ചന്തിയിൽ നുള്ളീ!"
ചങ്കിൽ കൊള്ളുന്ന വർത്തമാനം!
പുറകിലെ ബെഞ്ചിൽ ഹം സയും പടയാളികളും!.. ഹം സയാണെങ്കിൽ നേരെ കാതിറായുടെ പുറകിലും!
"സ്റ്റാൻഡ് അപ്പ്"- പട്ടാള മേധാവി കൽപ്പിച്ചു.
ആരൊടാണപ്പാ എന്നു മനസ്സിലാകാതെ ഹം സയും തിരിഞ്ഞു നോക്കി.
" യൂ സ്റ്റാൻഡ് അപ്പ്!" കൈ ചൂണ്ടൽ ഹം സയുടെ നേർക്കു തന്നെ!.
ആരപ്പാ ഈ മഹാൻ എന്നറിയാൻ എല്ലാവരും അവിടേക്ക് നോക്കി! അതും ദാമോരൻ മാഷുടെ ക്ലാസ്സിൽ! ഹം സയാണാ വില്ലൻ!
" നീ ചന്തിയിൽ നുള്ളും അല്ലേടാാാ! അതും എന്റെ ക്ലാസ്സിൽ!"- അതൊരലർച്ചയായിരുന്നു..ആ ആക്രോശത്തിൽ ക്ലാസ്സുകൾ നടുങ്ങി..എഴുന്നേറ്റ ഹം സയുടെ കോശങ്ങൾ വരെ ചുരുങ്ങിപ്പോയ പോലെ തോന്നി.. മുട്ടു വിറക്കുന്നു!
" ഞാനോ? അതും ഈ വൃത്തികെട്ട കാതിറായുടെ ...!" ഹം സയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല!
"ഞാനല്ല മാഷേ... സത്യായിട്ടും ഞാനല്ല!" ഹം സ ഒരു വിധത്തിൽ ആണയിട്ടു പറഞ്ഞു..മാർക്കുകൾ രണ്ടും, നാലും ഒക്കെയാണെങ്കിലും ഹം സ അത്തരക്കാരനായിരുന്നില്ല! ക്ലാസ്സിൽ ഒതുങ്ങിയ പ്രകൃതം!.."
"ഞാനല്ല മാഷേ.. ഞാനല്ല.. എന്ന പദം മാത്രം വിക്കി വിക്കി ഹം സ പറഞ്ഞു..
"വേറെ പിന്നെ നിന്റെ തന്തയും തള്ളയുമാണോടാ വന്നു നുള്ളിയിട്ട് പോയത്? കള്ളം പറയുന്നോടാ?..."
ആക്രോശത്തിൽ ഹം സ വിറച്ചു.. നേരത്തെ ഇന്റർവ്വെൽ സമയത്ത് മൂത്രമൊഴിച്ചു വന്നതിനാൽ മൂത്രം സ്റ്റൊക്കുണ്ടായിരുന്നില്ല.. ഇല്ലായിരുന്നെങ്കിൽ സംഭവം സാധിച്ചേനേ...!
ഹം സയെ പിടിച്ചിറക്കി ക്ലാസ്സിന്റെ മുന്നിൽ കോണ്ടു വന്നു... ത്"ധിലും ത്ധിലും" എന്ന ശബ്ദം.. വായുവിൽ ചൂരൽ പറന്നിറങ്ങുന്നു.. നിരപരാധിയായ ഹം സയുടെ തുടയിൽ!
"ഞാനല്ല മാഷെ.. എന്ന് കരഞ്ഞു പറഞ്ഞെങ്കിലും ആ പ്രസ്ഥാവന പിൻ വലിക്കും വരെ മാഷിന്റെ ചൂരൽ ഉയർന്നു താണു കൊണ്ടിരുന്നു..!... സത്യസന്ധനെ വരെ കള്ളനാക്കുന്ന ചൂരൽ!..അതും കണ്ണിൽ ചോരയില്ലാത്ത ക്രൂരന്റെ കയ്യിൽ!
"പിരിയഡ് കഴിയുന്നതു വരെ ബെഞ്ചിൽ കയറി നിൽക്ക്." രണ്ടാമത്തെ ശിക്ഷ!...ഇടറുന്ന കാലിൽ നിൽക്കുമ്പോൾ ഹം സ പ്രതിജ്ഞയെടുത്തു.." കാതിറാ.. നീ എനിക്കിട്ടു പണിതു.. നിന്നെ ഞാൻ പൊക്കും.. ഭാവിയിൽ നീയെന്നെ എന്റെ കെട്ടിയോൾ!" ഒരു ഭീഷ്മ പ്രതിജ്ഞ! മനസ്സിലാണ് ഹം സ പ്രതിജ്ഞിച്ചത്!
ഇല്ലെങ്കിൽ കാലമാടനെങ്ങാൻ മണത്തറിഞ്ഞാൽ തീർന്നു.. പിന്നെ ജീവിച്ചിരിക്കുന്നതിലും ഭേദം കെട്ടി തൂങ്ങുന്നതാണ്..! അത്ര എരണം കെട്ട മാഷാണ് ദാമോരൻ മാഷ്!
അന്നു ക്ലാസ്സ് വിട്ടപ്പോൾ അടുത്തിരുന്ന കൂട്ടു കാരൻ ഫൈസൽ പറഞ്ഞു " സോറീഡാ... നിനക്കെന്തായാലും കിട്ടേണ്ടതു കിട്ടി.. എനിക്കു കിട്ടാനുള്ളതാ അത്.. പടച്ചോന്റെ കൃപ!.. ഞാൻ രക്ഷപ്പെട്ടു!..." അപ്പോഴാണ് ഹംസയ്ക് മനസ്സിലായത് ഒപ്പിച്ചത് ഫൈസലാണെന്ന്!.. " നിനക്ക് കാട്ടി തരാടാ പടച്ചോന്റെ കൃപ!.ഷർട്ടിന്റെ കോളറിൽ ഹംസ പിടുത്തമിട്ടു. ഒന്നു ആഞ്ഞു കൊടുത്തു..". നിന്നെ ഞാൻ കൊല്ലും.. മാഷോട് പറഞ്ഞുകൊടുക്കുകയും ചെയ്യും!.."
ഫൈസൽ കരഞ്ഞു കാലു പിടിച്ചു.. " ഹംസേ ഓള് മാഷോടു പറയുമെന്നൊന്നും ഞാൻ വിചാരിച്ചില്ല... പെന്നോണ്ട് ഞാൻ രസത്തിന് അവളുടെ ചന്തിക്കിട്ട് ഒരു കുത്ത് കൊടുത്തതാ..പൊറുക്ക് ഹം സേ.. പൊറുക്ക്...!"
കിട്ടേണ്ടത് കിട്ടി. അവന്റെ കണ്ണിൽ ദൈന്യത!.. ഹം സ പൊറുത്തു.
ഹം സ വളർന്നു ഗൾഫുകാരനായി.. കാതിറ ഹം സയുടേതു തന്നെയായി..
ഒരിക്കൽ കാതിറായെയും കൂട്ടി വരുമ്പോഴുണ്ട് കൂനിക്കൂടി സടകൊഴിഞ്ഞ ദാമോരൻ മാഷ് വടിയും കുത്തിപ്പിടിച്ചു വരുന്നു..
മാഷോടുള്ള വെറുപ്പെല്ലാം കാലം ഹം സയുടെ മനസ്സിൽ നിന്നു മാറ്റിയിരുന്നു..
" ഹം സേ സുഖമാണോ?"മാഷ് ചോദിച്ചു
"ആ സുഖമാണ്!.. മാഷ്ക്കോ?"
"സുഖം!... നീ കാതിറായെ തന്നെ അടിച്ചെടുത്തല്ലേ..? "മാഷ് ചോദിച്ചു.
കാതിറ നാണിച്ചു തലതാഴ്ത്തി...
അന്നാദ്യമായി ഹം സ മാഷോടു സത്യം വെളിപ്പെടുത്തി.
നിരപരാധിയെ ശിക്ഷിച്ചതിന് മാഷ്ക്ക് കുറ്റബോധം തോന്നിക്കാണണം!
" സോറി ഹംസേ... എന്റെ കുട്യോള്.. തോന്ന്യാസത്തിനു പോകാതെ സമൂഹത്തിനു മാതൃകയാകണം എന്നേ കരുതിയുള്ളു.. അല്ലാതെ നിന്നോടുള്ള ദേഷ്യം കൊണ്ടല്ല! സംഭവം കഴിഞ്ഞിട്ട് വർഷങ്ങളായല്ലോ?.. അതൊന്നും എന്റെ കുട്ടി മനസ്സിൽ വെക്കരുത്.". മാഷിന്റെ കണ്ണ് ഈറനണിഞ്ഞിരുന്നു.
"മാഷെ ചായകുടിക്കാം" സ്നേഹപൂർവ്വം ഹം സ വിളിച്ചു.ഹം സയോടൊപ്പം മാഷ് ചായകഴിച്ചു...വിറക്കുന്ന കൈകളിൽ വളഞ്ഞകാലൻ കുടയെടുത്ത് മാഷ് യാത്രപറഞ്ഞു.
"പാവം മാഷ്!.. മാഷ് ഞാൻ വിചാരിച്ച പോലല്ല. മാഷ്ക്ക് ദീർഘായുസ്സ് കൊടുക്കണെ പടച്ചോനേ".പറഞ്ഞതിനൊപ്പം അറിയാതെ ഹം സ സ്വന്തം തുട തടവി.. അതു കണ്ട് കാതിറ ചിരിക്കുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച, ഡിസംബർ 15, 2009
അച്ചാമയുടെ അച്ചാർ!
അച്ചാമ പണിയെടുക്കാനും എടുപ്പിക്കാനും അറിയുന്നവളാണ്. അതുകൊണ്ട് തന്നെയാണ് കൊമ്പൻ മീശക്കാരൻ ഫർത്താവ് ( സംശയ നിവൃത്തിക്ക് അനുബന്ധം നോക്കുക) ഔസേപ്പിന് അച്ചാമയെ അനുസരിക്കാൻ ഒരു മടിയും ഇല്ലാത്തത്.
ഔസേപ്പിന്റെ കൊമ്പൻ മീശയും ശരീരവും ഞങ്ങൾക്കൊക്കെ പേടിയാണ്.. പക്ഷെ ഫാര്യയെ( അനുബന്ധം നോക്കുക) ഔസേപ്പിന് പേടിയാണ്! അവർ നടക്കുമ്പോൾ കുബുദ്ധികൾ ആനയും ആടുമെന്ന് വെറുതെ പറയുമെങ്കിലും...ഫാര്യയുടെ മുൻപിൽ ഔസേപ്പ് സ്വഭാവശുദ്ധികൊണ്ട് എലിയാണ് !
പണ്ട് കുറച്ച് മുതിർന്ന കുട്ടികളായ ഞങ്ങൾ "ഭീമസേനനും ഭാര്യയും വരുന്നുണ്ടെന്ന പറഞ്ഞ് അവരെ കാണാൻ കാത്തു നിൽക്കും.ഭക്ഷണം കഴിക്കാൻ മടിക്കുന്ന കൊച്ചുകുട്ടികളെ "..അതാ.. അച്ചാമയുടെ ഭീമസേനൻ വരുന്നുണ്ട് .. വേഗം കഴിച്ചോ ... ഇല്ലെങ്കിൽ ഇപ്പോൾ ഇങ്ങോട്ടു വിളിക്കും.." എന്നു വിരട്ടി ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാർ.!
രാവിലെ രണ്ടുപേരും കൂടി മീൻ വിൽപനയിലാണ് തുടക്കം.. കൈലിമുണ്ടും ബ്ലൗസും അച്ചാമയുടെ വേഷം പിന്നെ കൈയ്യിൽ ഒരു പണപേഴ്സും.....ഔസേപ്പിന്റേത് ..ബനിയനും കൈലിമുണ്ടും തലയിൽകെട്ടും പിന്നെ അയാളേക്കാൾ ഗാംഭീര്യമുള്ള മീശയും!.... തലയിൽ മീൻ ചുമക്കേണ്ടത് ഫർത്താവായ ഭീമസേനൻ. ഫാര്യയായ അച്ചാമയാണ് പൈസവാങ്ങിക്കുന്നതും കച്ചവടം നടത്തുന്നതും..
കനത്തശബ്ദത്തിൽ അയാൾ വിളിച്ചു പറയും " പൊഴമീൻ! പൊഴമീൻ!"
നേർത്ത കിളി ശബ്ദത്തിൽ അച്ചാമയും വിളിച്ചു പറയും " പുഴമീനാ... പുഴമീനാ..."
അനുസരണയുള്ള കുട്ടിയെപോലെ അയാൾ അവളുടെ പിറകെ നടക്കും. എങ്ങി നെയാണീ ഭീമസേനൻ നരന്തുപോലുള്ള ഇവരുടെ അടിമയായത്?... അറ്റ് ലീസ്റ്റ് സ്വന്തം മീശയെയെങ്കിലും ഓർക്കേണ്ടേ ഒരിക്കലെങ്കിലും എന്നോർത്ത് അതിശയിച്ചിട്ടുണ്ട് പലപ്രാവശ്യം... പലവട്ടം!.. പക്ഷെ തലയിലെഴുത്ത് തൂത്താൽ പോകില്ലല്ലോ..?
അപ്പോൾ ഒരു സമാധാനത്തിന് തിലകൻ ചേട്ടന്റെ കമന്റോർമ്മിക്കും.." തലയിൽ കിഡ്നി വേണം കിഡ്നി!".... അതായാൾക്കുണ്ടാവാൻ വഴിയില്ല...മീശയുണ്ടാച്ചാലും തലയിൽ കിഡ്നി മുളക്കുമോ..?..മീശവേറെ കിഡിനി വേറെ... നെരന്തായാലെന്ത് അച്ചാമയ്ക്ക് തലയിൽ പത്തു കിഡ്നിയെങ്കിലും ഉണ്ടായിരിക്കണം!!
മീൻ വിറ്റ് കഴിഞ്ഞാൽ അടുത്ത കച്ചോടം അച്ചാറു വിൽപനയാണ്..
"... നല്ല അച്ചാറാ അച്ചാമയുടേത്... ഞമ്മള് മാങ്ങീന്...ഒരൂ മോസവും ഇല്ലാ... .. ഒരിക്ക നിങ്ങ മാങ്ങിയാ...പിന്നെ എപ്പളും മാങ്ങും!" അച്ചാമയുടെ അച്ചാറിന്റെ അംബാസിഡറായതു പോലെ അയൽ പക്കത്തെ കുത്സുവിന്റെ പരസ്യം!
അതിൽ മയങ്ങി മയങ്ങി..അമ്മയും തീർച്ചപ്പെടുത്തി..അല്ല പ്രഖ്യാപനം നടത്തി...". ഇപ്രാവശ്യം എന്തായാലും നമ്മൾ അച്ചാർ ഉണ്ടാക്കുന്നില്ല..... അച്ചാമയുടെ അച്ചാർ മതി!"
അങ്ങിനെ അച്ചാമയുടെ അച്ചാർ വാങ്ങി.
"ഉച്ചയ്ക്ക് ചോറിനായി എടുത്തുപയോഗിക്കാം, നല്ല കളറുണ്ട്.. മനം മയക്കുന്ന സുഗന്ധമുണ്ട്. നല്ല ടേയ്സ്റ്റായിരിക്കും" എന്നൊക്കെ മനസ്സിൽ ഗന്ധർവ്വനെ സ്വപ്നം കണ്ട് നടക്കുന്ന കല്ല്യാണം കഴിക്കാത്ത തരുണീമണികളെ പോലെ അമ്മയും സ്വപ്നം കണ്ടു കാണണം!!
വെറുതെ അച്ചാർ കുപ്പി തുറന്നപ്പോൾ അമ്മ ബലമായി വാങ്ങിവെച്ചു കൊണ്ട് പറഞ്ഞു " ചോറിനു തരാം"
ശരിയെന്ന് തലയാട്ടി ടേസ്റ്റു ചെയ്യാൻ പോലും കിട്ടാതെ ഇളിഭ്യനായി ഞാനും!
ഉച്ചയ്ക്ക് ഒരു പന്ത്രണ്ട് മണിയായി കാണണം... അച്ചാമയുടെ തൊട്ടയൽ പക്കമായ ശാന്തേച്ചി വന്നു. അവരുടെ മകളുടെ കല്ല്യാണമാണത്രെ..അതു ക്ഷണിക്കാനാണ് ഗംഭീരമായ ആ വരവ്..!
പെണ്ണുങ്ങളുടെ പതിവ് ചോദ്യവും ഉത്തരവും !
" ഭക്ഷണം കഴിച്ചു പോയാൽ പോരെ" അമ്മ
വേണ്ട! വേഗം പോകണം "ക്ഷണം നിരസിച്ച് ശാന്തേച്ചി.
" എന്താ കറിവെച്ചത്?"
" കറി പരിപ്പും സാമ്പാറും ഒക്കെ തന്നെയിവിടെ... ഇന്ന് സാമ്പാറും പച്ചടിയും"
"അച്ചാമയുടെ അച്ചാറും!" തിടുക്കത്തിൽ ഒരു ഗമയിരിക്കട്ടെയെന്നു കരുതി ഇടയിൽ കയറി ഞാൻ പറഞ്ഞു.
" അയ്യോ?... അച്ചാമയുടെ അച്ചാറോ?... കൂട്ടരുതേ" ശാന്തേച്ചി.
" എന്താ പ്രശ്നം!"
" അവൾ അതിൽ എന്താ ചേർക്കുന്നതെന്ന് ആരറിഞ്ഞു..."
"ങേ.." ഞെട്ടിത്തരിച്ച് നമ്മൾ!
" അവളെന്താ നമ്മുടെ വീട്ടിനരികെയല്ലേ..അവളെ വിശ്വസിക്കാൻ കൊള്ളില്ല"
"എന്താണെന്ന് വെച്ചാ പറ" തിടുക്കം മൂത്ത് നമ്മൾ!
ശാന്തേച്ചി അന്താരാഷ്ട്ര ബ്രാൻഡായ കൊക്കകോളയുടെ രഹസ്യം പരസ്യമാക്കുന്ന മട്ടിൽ പറഞ്ഞു
"മൂത്രത്തിൽ യൂറിയ ഉണ്ടെന്നും.. മീൻ കേടാകില്ലെന്നും പറഞ്ഞ് രാത്രിയിൽ നിത്യവും മീന്റെ ബോക്സിൽ മൂത്രമൊഴിച്ചു വെക്കുന്നവളാ അവൾ..അതെടുത്തിട്ടാണ് രാവിലെ വിൽക്കാൻ നടക്കുന്നത്!
ഇനി മൂത്രത്തിൽ ഉപ്പുണ്ടെന്ന് പറഞ്ഞ് ഉപ്പു ലാഭിക്കാൻ അച്ചാറിലും കൂട്ടുന്നുണ്ടോന്ന് ആർക്കറിയാം!"
" ദൈവമേ... അച്ചാറിന്റെ കുപ്പി കുപ്പയിലേക്ക് എറിഞ്ഞും കൊണ്ട് അമ്മ പറഞ്ഞു " ശാന്തേ.. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ...!"
" ദൈവമേ!.. അച്ചാറെടുക്കുമ്പോൾ അമ്മ നേരത്തേ തടഞ്ഞില്ലായിരുന്നെങ്കിൽ.."എന്നു ഞാനും!
അച്ചാറിന്റെ രുചിയിൽ അരുചി പടർത്തി ശാന്തേച്ചി പോയി!
അതിൽ പിന്നെ അച്ചാമയുടെ അച്ചാറിന്റെ രുചിയെ പറ്റി ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പറയും " അച്ചാമയുടെ മൂത്രത്തിനു ടെയിസ്റ്റ് കൂടുതലാ....പാഴാക്കരുതേ... പാഴാക്കിയാൽ... അടി!..ങാ..പറഞ്ഞേക്കാം!"
-----------------------
(അനുബന്ധം ഫർത്താവ്=ഭർത്താവ്, ഇക്കാലത്ത് ഇത്തരം പദങ്ങളിൽ "ഭ" യെക്കാളും "ഫ" ഒരു പടി മുന്നിൽ നിൽക്കുന്നതിനാൽ ഭൂരിപക്ഷാഭിപ്രായം മാനിക്കുന്നു)
(ഫാര്യ=ഭാര്യ, നേരത്തെ പറഞ്ഞ ഭൂരിപക്ഷാഭിപ്രായം)

തിങ്കളാഴ്‌ച, ഡിസംബർ 14, 2009
"അച്ഛൻ അനന്തപുരിയിൽ എന്തെടുക്കുവാ?"
അന്നും പതിവുപോലെ അയാൾ രാവിലെ ഉണർന്നു... 5 മണിക്കാണ് ട്രെയിൻ!...ഓടി കിതച്ച് പോകുമ്പോൾ വിമല വിളിച്ചു പറഞ്ഞു... " ദേ... അവിടെയെത്തിയാൽ വിളിക്കണേ..?..എപ്പോഴും ഡിസ്കഷനാണെന്നു പറഞ്ഞ് വിളിക്കില്ല... ഒരു സമാധാനത്തിനാ... തിരക്കാണെങ്കിലും ഒരു വിളി..എത്തീന്നറിഞ്ഞാ മതി!."
"ശരി..!" അയാൾ അലക്ഷ്യമായി പറഞ്ഞു പോയി.
അയൽ വീട്ടുകാർ പറയും "വിമലേ....നിന്റെ സമയം!. നിന്റെ ഭർത്താവിന് അടിവെച്ചടിവെച്ച് കയറ്റല്ലേ..?"
അതു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതിയാണ്.ഇന്നും അയൽക്കാർ പറയും..".ഇടക്കിടയ്ക്കുണ്ടല്ലോ .. തന്റെ ഭർത്താവിന് ഡിസ്കഷൻ.. ..വീണ്ടും പ്രമോഷൻ ഒപ്പിച്ചോ..?"..
അതുകേട്ടു കേട്ട് വിമലയുടെ പൊക്കം കൂടിക്കൂടി വന്നു...വിമലയുടെ ഡംബിനെ കുറിച്ച് നാട്ടുകാർക്കും കുറച്ചോക്കെ അറിവു വന്നു തുടങ്ങിയിരുന്നു.
ശബ്ദ കോലാഹലങ്ങൾക്കിടയിൽ ഉണർന്ന അനന്തു ചോദിച്ചു..
"അച്ഛൻ എവിടെ പോകുവാ?"
" മോനേ അച്ഛൻ അനന്ത പുരിക്ക് പോയതാ!"
"വലിയ വലിയ ആൾക്കാരുടെ പ്രവത്തനത്തിന് തടസ്സമുണ്ടാക്കേണ്ട എന്നോർത്തോ അല്ലെങ്കിൽ ഉറക്കം വന്നതിനാലോ എന്തെന്നറിയില്ല അനന്തു പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.. ചുരുണ്ട് പഴുതാരയെപ്പോലെയായി!.
ഫോൺ വിളിയിളിയുണ്ടായില്ല..അതിനാൽ അന്നു രാത്രി വിമല ഭർത്താവിനെ വിളിച്ചു...
"ഹോ.. വിഷമിച്ചു പോയി.. കുറച്ച് ലെയ്റ്റായി അതാ വിളിക്കാഞ്ഞത്... ഇപ്പോൾ വിളിക്കാനിരിക്കുകയായിരുന്നു!" മറുതലയ്ക്കൽ ഭർത്താവിന്റെ ശബ്ദം!
വീണ്ടും വിമല എന്തൊ പറയാൻ പോയി...
" ഞാൻ ഡിസ്കഷനിലാ.... നാളെ പുറപ്പെടും!"... ഹോട്ടൽ മുറിയിൽ കാൾഗേളിനെ കെട്ടിപ്പിടിച്ച് ഷർട്ടിന്റെ ബട്ടനഴിച്ചും കോണ്ട് അയാൾ അലസമായി പറഞ്ഞു ഫോൺ കട്ടു ചെയ്തു.
"അച്ഛൻ അനന്ത പുരിയിൽ എന്തെടുക്കുവാ?" വിമലയോട് അനന്തു ചോദിച്ചു
"മോനെ അച്ഛൻ അനന്തപുരിയിൽ ഡിസ്കഷനിലാണ്!"
" എന്താ ഡിസ്കഷൻ എന്നൊക്കെ പറഞ്ഞാൽ?" അനന്തുവിന്റെ ജിജ്ഞാസ!
" അതൊക്കെ വലിയ വലിയ കാര്യങ്ങളല്ലേ?.. വലിയ വലിയ ആൾക്കാരൊക്കെയായിട്ട് ഇരുന്നിട്ട് എന്തൊക്കെയോ വർത്തമാനം പറയും ഇപ്പോ ഇത്രെയൊക്കെ അറിഞ്ഞാൽ മതി"
അങ്ങ് ഹോട്ടലിൽ അയാളോട് കാൾഗേൾ പറഞ്ഞു
"പുവർ ഗേൾ!"...
ബാക്കി വന്ന ചുവന്ന പാനിയം കൈയ്യിലെടുത്ത് ഒരിറക്കിനതകത്താക്കി അയാൾ പറഞ്ഞു "ഷീ ഈസ് കൺ ട്രി ഗേൾ യൂ നോ ....ലീവിറ്റ് നൗ.. ഓ. കെ ഡിയർ!"
ഡിസ്കഷൻ പൂർത്തിയാക്കാനുള്ള ധൃതി അയാളിലുണ്ടായിരുന്നു...ഡിസ്കഷൻ വേഗം പൂർത്തിയാക്കി പണം എണ്ണിവാങ്ങി സ്ഥലം വിടാനുള്ള ധൃതി അവളിലും!
സുഖയാമങ്ങൾ കടന്നു പോകവേ വാതിലിനൊരു മുട്ട്... മുട്ട് അസഹ്യമായപ്പോൾ ഞെട്ടിയെണീറ്റയാൾ പാന്റിട്ട് വാതിൽ തുറന്നു.
മുന്നിൽ പോലീസ് പട!... അന്നവിടെ റെയിഡുണ്ടായിരുന്നു!
അയാളും അവളും അകത്തായി!
കുഞ്ഞനുറുമ്പിന്റെ കുസൃതികൾ വരെ മൈക്രോസ്കോപ്പിലിട്ട് വലുതാക്കി കാണിച്ച് ആളുകളെ ആകർഷിക്കുന്ന ചാനലുകാർ മാറി മാറി ആ രംഗങ്ങൾ കാട്ടുന്നുണ്ടായിരുന്നു..!
നാട്ടു കാരുടെ പരിഹാസം!
പുനർജനിയിലൂടെ ഊർന്നിറങ്ങി.. പുതുജന്മം കിട്ടിയ പോലെ അവളിലെ ഡംബ് മരിച്ചു വീണു..
ആരുടേയോ കാരുണ്യത്താൽ അയാൾ പെട്ടെന്ന് ജാമ്യമെടുത്ത് വീട്ടിലെത്തി..
വിമല എല്ലാം അറിഞ്ഞതായി അയാൾ അറിഞ്ഞു..അയാൾ വിളറിയ ചിരി ചിരിച്ചും കൊണ്ട് പറഞ്ഞു..." എന്നെ ആരോ കുടുക്കിയതാടി നീ വിചാരിക്കുന്നതു പോലല്ല കാര്യങ്ങൾ!"
" അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ" വിമല പറഞ്ഞു
വീണ്ടും പറയാൻ ശ്രമിച്ചെങ്കിലും അവൾ അതിനു ചെവികൊടുത്തില്ല... സാരിയെടുത്തുടുത്ത് വീട്ടിലേക്ക് പോകാനൊരുങ്ങി...
"അനന്തപുരിയിൽ നിന്നും അച്ഛനെന്താ വരാൻ വൈകിയത്? "അനന്തു ചോദിച്ചു.
"മോനെ അനന്തപുരിയിൽ അച്ചൻ ഡിസ്കഷനിലായിരുന്നു..ഇത്തവണ പോലീസുമായിട്ടും മറ്റും!" രൂക്ഷമായി ഭർത്താവിനെ നോക്കി അവർ പറഞ്ഞു.
" നമ്മളെവിടേക്കാ അമ്മേ അച്ഛനെ കൂട്ടാതെ.?"
"അച്ഛൻ അവിടെയിരിക്കട്ടെ....നമ്മളും ഡിസ്കഷനു പോവുകയാ നിന്റെ മുത്തച്ഛനുമായിട്ട്!" അയാളുടെ പിൻ വിളി കേൾക്കാതെ അനന്തുവിന്റെ കൈയ്യിൽ പിടിച്ചു അവൾ പറഞ്ഞു
" വരൂ മോനെ!"
ഡിസ്കഷൻ എന്തെന്നറിയാനുള്ള ആകാംഷയിൽ അനന്തു എന്തൊക്കെയോ ചോദിക്കുന്നത് അവൾ അറിഞ്ഞില്ല......അവൾ തേങ്ങുന്നുണ്ടായിരുന്നു..!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)