കരയാൻ വിധിക്കപ്പെട്ടവരേ ചിരിക്കരുത്;
ചിരിക്കാൻ വിധിക്കപ്പെട്ടവരേ കരയരുത്!
ദൈവശാസന!;
ദൈവത്തിന്റെ ഒരു ചെറു ടെസ്റ്റ്!!
കരഞ്ഞു തളർന്നവരും,
ചിരിച്ചു തളർന്നവരും,
കൈമാറിയ കടലാസിൽ,
ഒരേ സന്ദേശം,
വെറും "ബോറ്!"
ദൈവം പ്രവർത്തിച്ചു,
കരയുന്നവരേ,
ചിരിക്കാൻ സമയമായ്,
ചിരിക്കുന്നവരെ,
കരയാൻ സമയമായ്
എന്നോർമ്മിപ്പിക്കാൻ,
മറവിയെ ജനിപ്പിച്ചു
നടുവിലിട്ടു!!
ഞായറാഴ്‌ച, ഡിസംബർ 06, 2009
"ആരാണ് ഞാൻ ?"
"ആരാണ് ഞാൻ ?"
അച്ഛനോട് ചോദിച്ചു..
"നീയെന്റെ മകനല്ലാതാര്!"
സുഹൃത്തോടു ചോദിച്ചു.
"നീയെൻ ചങ്ങാതി!"
വെറുത്തവരുടെ പുച്ഛം!
" നീയൊരു കീടം!"
സ്നേഹിച്ചവരുടെ-
സ്നേഹമുതിരുന്ന വാക്ക്!.
"നീയൊരു ഗീതം!"
തേനിൽ പൊതിഞ്ഞവാക്കല്ല,
വിഷം പേറുന്ന അർത്ഥവുമല്ല,
മാറുന്ന നാമവുമല്ല!
മാറാത്ത നാമമാണ്
തേടിയത്!
കടലോടും കരയോടും ചോദിച്ചു..!
മലയോടും മാനോടും ചോദിച്ചു!
പുഴയോടും പുഴുവോടും ചോദിച്ചു!
അവർക്കെന്നെയറിയില്ല!
ആരാണെന്നറിയില്ല!
അജ്ഞാതനായ ഞാനിവിടെ
പിന്നെയെങ്ങിനെ ജീവിച്ചു;
എങ്ങി നെ വളർന്നു!
എല്ലാറ്റിനും യദാർത്ഥമായ പേരുണ്ട്!
അനിഷേധ്യമായ നാമമുണ്ട്!
അവർക്കിടയിലെ പരിഹാസ്യനായ,
മാറുന്ന നാമമുള്ള ഞാൻ!
എന്നോടു ചോദിച്ചു,
"നീ ഒരു ശരീരം!"
അറിവാനായ എനിക്ക്,
അറിവില്ലാത്ത എന്നോട്
ആദ്യമായി പുച്ഛം തോന്നിയ
നിമിഷം!
വീണ്ടും ഞാൻ ചോദിച്ചു,
ഏതോ മഹാത്മനോട്,
അയാളുടെ ഉത്തരത്തിൽ
ശരിയുടെ ലാഞ്ചന!
"നീ നീയ്യാണ്!..
നീ ആത്മാവാണ്..!
അതുപോലെഞാനും!
എല്ലാം ആത്മാവിലൊതുങ്ങുന്നു!"
കഞ്ചാവിന്റെ ലഹരിയിലല്ല!
കറുപ്പിന്റെ പിടിയിലല്ല,
മദ്യത്തിന്റെ കുഴച്ചലിലല്ല,
തപസ്സിന്റെ ബലത്തിലാണ്
അയാൾ മൊഴിഞ്ഞത്!
അയാൾക്കറിയാം ഞാൻ
അജ്ഞാതനല്ലെന്ന്!
അയാൾ പറഞ്ഞറിഞ്ഞു,
"അവർക്കും എനിക്കും-
തമ്മിലെ ദൂരമേറെയാണ്!
ഞാൻ ആത്മാവുമവർ
മഹാത്മാവും!പക്ഷേ-
തമ്മിലറിയില്ലെന്നൊരു കുഴപ്പം!
എവിടെയോ ദൈവത്തിന്റെ
ശരിയോ ശരികേടോ?
അക്ഷരപിശകോ? "
അതിൽ അയാൾക്കുമജ്ഞത!
വെറും നിസ്സംഗത!
അച്ഛനോട് ചോദിച്ചു..
"നീയെന്റെ മകനല്ലാതാര്!"
സുഹൃത്തോടു ചോദിച്ചു.
"നീയെൻ ചങ്ങാതി!"
വെറുത്തവരുടെ പുച്ഛം!
" നീയൊരു കീടം!"
സ്നേഹിച്ചവരുടെ-
സ്നേഹമുതിരുന്ന വാക്ക്!.
"നീയൊരു ഗീതം!"
തേനിൽ പൊതിഞ്ഞവാക്കല്ല,
വിഷം പേറുന്ന അർത്ഥവുമല്ല,
മാറുന്ന നാമവുമല്ല!
മാറാത്ത നാമമാണ്
തേടിയത്!
കടലോടും കരയോടും ചോദിച്ചു..!
മലയോടും മാനോടും ചോദിച്ചു!
പുഴയോടും പുഴുവോടും ചോദിച്ചു!
അവർക്കെന്നെയറിയില്ല!
ആരാണെന്നറിയില്ല!
അജ്ഞാതനായ ഞാനിവിടെ
പിന്നെയെങ്ങിനെ ജീവിച്ചു;
എങ്ങി നെ വളർന്നു!
എല്ലാറ്റിനും യദാർത്ഥമായ പേരുണ്ട്!
അനിഷേധ്യമായ നാമമുണ്ട്!
അവർക്കിടയിലെ പരിഹാസ്യനായ,
മാറുന്ന നാമമുള്ള ഞാൻ!
എന്നോടു ചോദിച്ചു,
"നീ ഒരു ശരീരം!"
അറിവാനായ എനിക്ക്,
അറിവില്ലാത്ത എന്നോട്
ആദ്യമായി പുച്ഛം തോന്നിയ
നിമിഷം!
വീണ്ടും ഞാൻ ചോദിച്ചു,
ഏതോ മഹാത്മനോട്,
അയാളുടെ ഉത്തരത്തിൽ
ശരിയുടെ ലാഞ്ചന!
"നീ നീയ്യാണ്!..
നീ ആത്മാവാണ്..!
അതുപോലെഞാനും!
എല്ലാം ആത്മാവിലൊതുങ്ങുന്നു!"
കഞ്ചാവിന്റെ ലഹരിയിലല്ല!
കറുപ്പിന്റെ പിടിയിലല്ല,
മദ്യത്തിന്റെ കുഴച്ചലിലല്ല,
തപസ്സിന്റെ ബലത്തിലാണ്
അയാൾ മൊഴിഞ്ഞത്!
അയാൾക്കറിയാം ഞാൻ
അജ്ഞാതനല്ലെന്ന്!
അയാൾ പറഞ്ഞറിഞ്ഞു,
"അവർക്കും എനിക്കും-
തമ്മിലെ ദൂരമേറെയാണ്!
ഞാൻ ആത്മാവുമവർ
മഹാത്മാവും!പക്ഷേ-
തമ്മിലറിയില്ലെന്നൊരു കുഴപ്പം!
എവിടെയോ ദൈവത്തിന്റെ
ശരിയോ ശരികേടോ?
അക്ഷരപിശകോ? "
അതിൽ അയാൾക്കുമജ്ഞത!
വെറും നിസ്സംഗത!
ശനിയാഴ്‌ച, ഡിസംബർ 05, 2009
പടച്ചോന്റെ ഡി.എൻ. എ. ടെസ്റ്റ് !
ഒരിക്കൽ പോക്കർ ഹാജിക്ക് ഭാര്യ സൈനബാനെ സംശയം! പറഞ്ഞു വരുമ്പോൾ സൈനബായെ അല്ല സംശയം! സൈനബ കെട്ടിയോളാണെന്ന് പോക്കർഹാജിക്ക് നല്ല ബോധം ഉണ്ട്.. സൈനബായുടെ പ്രവർത്തിയെയാണ് സംശയം! അതായത് മകൻ ബഷീറിനെയാണ് സംശയം!..ഈയാള് ന്റെ മകൻ തന്നെയാ?..."
കാരണം ഉണ്ട്...കള്ളുകുടിയൻ അവുക്കർ എന്തൊക്കെയോ വിളിച്ചു പറയുന്നു. അതിലൊന്നിതായിരുന്നു..". ഇബിടത്തെ... എത്തിര പെണ്ണുങ്ങളാ..പുതിയാപ്ല ഉണ്ടായിട്ടും പലരുടേയും അടുത്ത് പോന്ന്!!..... അന്റടുക്ക എത്തിര പെണ്ണുങ്ങള് ബന്ന്!"
"ബെറുക്കനെ പറയല്ല അവുക്കറെ!"..കള്ളുകുടിയനാണെങ്കിലും പോക്കർ ഹാജി തിരുത്താൻ നോക്കി
"..നിങ്ങാക്ക് എത്തിര ആളെ ബേണം... പറ... അവുക്കർ എണ്ണമെടുക്കാൻ തുടങ്ങി.. അയ്‌ലോത്തെ.. ബീവാത്തു...."
"... ശരിയാണ്.. ഓല് അങ്ങനത്തെയന്നെ" പോക്കർ ഹാജി പറഞ്ഞു..
"...അയ്മൂന്റെ...കുത്സു!"
" അതും ശര്യാണ്....."
" കുഞ്ഞീവീന്റെ കമറു... "
" അതും ശര്യാണ്"
"ഹമീതിന്റെ മൈമൂന!... "
" അതും ശരിയാണല്ലാ..... വയറ്റിലും ബെച്ചോണ്ടാ ഓലെ നിക്കാഹ് ബരെ നടന്നത്..." പോക്കർ ഹാജി ബാക്കി ഭാഗം പൂർത്തിയാക്കി!
"പിന്ന എന്തിനാ ഹാജിയാരെ നമ്മലെ മെക്ക്ക്കിട്ട് കേറുന്ന്...ഒക്കെ പിഴയാ...". അവുക്കർ തുടർന്നു...
.... അല്ലേലും ബസീർ നിങ്ങാന്റെ മോനാണെന്ന് എന്താ ഒരു ഉറപ്പ്!.നിങ്ങ ബിശ്വസിച്ചിരിക്കുന്നതല്ലേ.... നിങ്ങാ ബല്ല ഡീ. എൻ. എ ടെസ്റ്റും നടത്തിയിട്ട്ണ്ടാ.. ഹാജിക്ക!.
"...ആകെ കൊയഞ്ഞു... ശരി തന്നാണ്.. ഒരു ടെസ്റ്റും നടത്തിയിട്ടില്ല...ഓള് നമ്മളെ ചതിച്ചാ..ബശീറ് പ്രസവിച്ച് വീണപ്പം... ങളെ മുറിച്ച മുറി.....ങളെ കണ്ണ്, ങളെ മൂക്ക്, ങളെ മുകം ന്ന് ഓള് പറഞ്ഞിട്ടറിഞ്ഞതല്ലാതെ മറ്റൊന്നും അറിയൂലല്ല.. ന്റെ.. പടച്ചോനേ... " ഹാജിയാർക്കും സംശയം കുടുങ്ങി..
" അവുക്കർ പറഞ്ഞതും ശരിയാണ്... എന്തേ.. ന്റെ..ബശീറിനെ മാത്രം ഓന് സംശയം!!.. അപ്പോ എന്തൊ.. പ്രസനം ഉണ്ട്.... അല്ലാണ്ട് കുടിച്ചാലും ഓൻ അങ്ങിനെ ഇല്ലാതീനം പറയൂല!"
പുരയിലെത്തിയ ഉടൻ പോക്കർ ഹാജി വിളിച്ചു..".സൈനബാ... സൈനബാ.."
" എന്താ മനുസ്യനേ!" പതിവില്ലാത്ത ഒരു ബിളീം സ്നേഹും!"
"മനുസ്യന്റെ ഉള്ളില് തീയ്യാണ്... അപ്പോഴാണ് ഒലുടെ ഒരു സ്നേഹം!.... പക്കേങ്കില് മുണ്ടാൻ പറ്റൂല... സ്നേഹത്തില് ചോയിക്കേണ്ട സംഗതിയാണ്... ഇല്ലാങ്കില് ഒക്കെ എടങ്ങേറാക്കും ഒാള്!..കരച്ചിലും പറച്ചിലുമൊക്കെയായി.. എന്താ പറഞ്ഞത് ... ഏതാ പറഞ്ഞത് എന്ന് ഓലുക്കും പുടിണ്ടാവൂല...ഞമ്മക്കും!..." പോക്കർ ഹാജി മനസ്സിൽ വിചാരിച്ചു..
" ജ് സത്യം പറയണം..."
"എന്താ മനുസ്യനേ കാര്യം?"
"ന്നമ്മടെ പുള്ളാ ബശീർ നമ്മളെ മോനാ അല്ലേയാ?"
"പടച്ചോനെ... എന്താ ഇപ്പം ങാക്ക് സംശയം!"
"സത്യം പറ!..കാര്യമെന്താണെന്ന് പറഞ്ഞു കൊടുത്തുകൊണ്ട് പോക്കർ ഹാജി പറഞ്ഞു.
"ങളെ മോനാ... പടച്ചോനാണെ ഓൻ ..ങളെ മോനാ!"
" ഉം ഇരിക്കട്ടെ... എന്താ അതിനിത്ര ഉറപ്പ്!"
"ഓൻ മുണ്ട് എടത്തുമ്പറം ഉടുക്കാറില്ലേ?"
" ഉണ്ട്!"
"ഓൻ അഞ്ചുനേരം ങളെപോലെ തന്നെ നിസ്കരിക്കാറില്ലേ?
"ഉണ്ട്"
"ന്നാ പിന്നെ ഒറപ്പിച്ചോ... ഓൻ ങളെ..മോൻ തന്ന്യാ.."
".. സൈനബാ.. അതു അല്ലാ മാപ്പിലാരും ചെയ്യുന്നതല്ലേ..അതു കണ്ട് എങ്ങി നെ ഉറപ്പിക്കണംന്നാ.. ജ് പറയുന്ന്..!."
"ന്നാ പിന്നെ.. പടച്ചോൻ ഇട്ട അടയാളം പറഞ്ഞ് തരട്ടേ.."
" അതു പറഞ്ഞാളാ....."
"ന്ന പിടിച്ചോളി..അടയാളങ്ങള്.....ങള്...മൂക്കിതോണ്ടി നടക്കാറില്ലേ..?".
" ...ണ്ട്..അതിനിപ്പിത്തറം...എന്ത് അതിസയാ ഉള്ള്..?. ആണുങ്ങളായാ ലേസം മൂക്കീ തോണ്ടീന്നിരിക്കും..!"
" ...ന്ന ബശീറും അതേ..കടും പുടുത്തകാരനാണ്..!...ങാള പോലെന്നെ...അപ്പുറത്തെ കേസവൻ മൂക്കി തോണ്ടാറില്ലാലാ... ഓൻ ആണല്ലേ..?. "
"ഓൻ ആണാണേന്ന് ഓന്റെ കെട്ടിയോൾ പോലും പറയൂല..! .. ഇനിക്കെങ്ങനാ ഇത്ര ഒറപ്പ് ..ഓൻ ആണാണെന്ന്...!"
"ന്റെ മനുസ്യനേ... ങളെ ..കൊണ്ട് .. തോറ്റ്...!.. ങളോട്.. ബർത്താനത്തിന് ഞമ്മളില്ല..!ഇനിംണ്ട്... പറഞ്ഞെരട്ടേ..."
" ആട്ടേ..പറാ...."
"..ഓൻ ങളാ പോലെ തന്നെ ഇപ്പളും രാത്രീല് കെടക്ക പായിമ്മല് .. മൂത്രം ഒയിക്കാറില്ലേ?.... ഓൻ ങളെ മോനാണെന്നെയിന് പടച്ചോന്റെ ..ഡി.എൻ. എ.. ടെസ്റ്റാണ് മനുസ്യനേ ഇതൊക്കെ..വേറെ എന്തു ടെസ്റ്റാ ങാക്ക് മാണ്ട്യ....!" സൈനബ പറഞ്ഞു..
" നേരാണല്ലാ..... അന്റെ കെട്ടിയോള് പെഴച്ചോളല്ല.... ബശീർ ...ന്റെ ...മോനാണ്.. പടച്ചോന്റെ തെളിവ് മറന്നേക്കണ്.!".. തെളിവു കിട്ടിയ ഉടനെ പോക്കർ ഹാജി അവുക്കറെ കാണാൻ പോയി...പടച്ചോന്റെ ഡി.എൻ. എ. ടെസ്റ്റ് വിവരിക്കാൻ!
"പടച്ചോനേ ജ്ജ് ന്നെ ശതിച്ചേക്കല്ലേ... നിങ്ങാക്കും കുറുപ്പിനും അല്ലാതെ മറ്റാർക്കും ബശീറ് കുറുപ്പിന്റെ മോനാണെന്നറിയൂല...മറ്റെന്തെങ്കിലും അടയാളം കാട്ടി ഞമ്മളെ കൊയക്കല്ലേ...!!" സൈനബ തലയിൽ കൈവെച്ചും കൊണ്ട് പറഞ്ഞു.

വെള്ളിയാഴ്‌ച, ഡിസംബർ 04, 2009
പോക്കർഹാജിയും ഗോപാലനും!
പോക്കർ ഹാജിയുടെ പണിക്കാരനാണ് ഗോപാലൻ. പണിയെടുപ്പിക്കാൻ പോക്കർ ഹാജി മിടുക്കനാണ്.. പക്ഷെ പൈസകൊടുക്കാൻ ഇത്തിരി മടിയനും! മൂന്ന് മാസത്തെ കൂലി കൊടുക്കാനുള്ളപ്പോഴെ ഒരു മാസത്തെ പൈസയെങ്കിലും ഹാജിയാർ കൊടുക്കാറുള്ളു.. രണ്ടു മാസത്തെ പൈസ ഹാജിയാരുടെ പോക്കറ്റിൽ എപ്പോഴും ഭദ്രമായി ഉണ്ടാവും.. പണിയെടുത്ത് വിശന്നിരിക്കുന്നത് ഹാജിയാർക്കിഷ്ടമല്ല... അതിനാൽ പഴം പൊരിയും, പൊറോട്ടയും ഇഷ്ടം പോലെ ഹാജിയാർ നൽകും... പണം ചോദിക്കരുത്...തോന്നിയാൽ തരും അത്ര തന്നെ! കൂലി ചോദിക്കുമ്പോഴൊക്കെ പൂത്ത പണം ഉണ്ടെങ്കിലും ഹാജിയാർ പറയും...
" ശരിയന്നെ... ശരിയന്നെ ...നിങ്ങാന്റെ.. ബേജാറു.. ഞമ്മക്ക് മനസ്സിലാകും..നിങ്ങാക്കും പച്ചരി മാങ്ങണം ... അനക്കും മാങ്ങണം.. രണ്ടു കൂട്ടരിക്കും കാലം കൈക്കണ്ടേ... തൽക്കാലം ഇത് ഇരിക്കട്ടെ..." ഇതും പറഞ്ഞ് ഒരു മാസത്തെ കൂലി മാത്രമേ നൽകൂ. വീണ്ടും വീണ്ടും ചോദിച്ചാൽ ഹാജിയാർ പറയും. ."ബാക്കി.. പുന്നീട് എടുക്കാം...കോവാലാ... അന്റെ കൈയ്യിൽ ഇപ്പ ഇതരേ ഉള്ള്...ന്നാ.. കോവാലാ..ന്തേ ...അന്ന പേടിണ്ടാ...പണം അന്റെ കൈയ്യൂന്ന് ഏടയും പോവൂല്ല... അനക്ക് ശരിക്ക് കണക്ക്ണ്ട്.....സമയം കളയാണ്ട് പോയി.. പുള്ളാക്ക്.. പച്ചരി മാങ്ങി കൊടുത്തോളീ..."
അതിനാൽ ഗോപാലനും ഗോപാലിയുമൊക്കെ പണിയെടുക്കുന്നതും അതുപോലാണ്....ഒരു തെങ്ങിനു തടമെടുത്താൽ അരമണിക്കൂർ റെസ്റ്റ്!....11 മണിയോടെ ഹാജിയാർ പഴം പൊരിയുമായി എത്തും... ആ മഹത് സംഭവം ആകാറാകുമ്പോഴേക്കും എഴുന്നേറ്റ് ഒരു കഠിനാധ്വാനം!! അതു കാണുന്ന ഹാജിയാർക്ക് ഗോപാലൻ കഴിച്ചേ മറ്റു പണിക്കാരുള്ളൂ... !.അഞ്ചൊ പത്തോ മിനിട്ട് ഹാജിയാർ അതു നോക്കി നിൽക്കും .അതു കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് വിടും...അപ്പോൾ അവർക്ക് റെസ്റ്റ് സമയം വീണ്ടും തുടങ്ങും.... .വീട്ടിലെത്തിയാൽ ഹാജിയാർ സൈനബായോട് പറയും..."മുടുക്കൻ പണിക്കാരനാ ഞമ്മളെ കോവാലൻ.. പണിക്ക് ഓനെ കയിച്ചിട്ടേ ആരും ഉള്ള്!!" എന്നാൽ ഗോപാലനാകട്ടേ.. പിടുത്ത പണം കിട്ടാത്തതു കോണ്ട് മാത്രമാണ് ഹാജിയാർ വിളിച്ചാൽ പണിക്കു വരുന്നതു തന്നെ...ഹാജിയാർക്കാകട്ടെ ഗോപാലനൊഴിച്ച് മറ്റാർക്കും പണി അറിയില്ല എന്ന നിലപാടിലും! പരസ്പരമുള്ള ഒരു അണ്ടർസ്റ്റാൻഡിംഗ്!! പിടുത്ത പണം ചോദിച്ച് ചോദിച്ച് സഹികെട്ട ഗോപാലൻ ഒരു നാൾ കള്ളും കുടിച്ച് നേരെ ഹാജിയാരുടെ ഭവനത്തിലെത്തി... കള്ളു കുടിച്ച് ആടിയാടി വരുന്ന ഗോപാലനെ കണ്ട് ഹാജിയാർ വാതിലടച്ചിരിപ്പായി!.. ഗോപാലൻ ഉച്ചത്തിൽ തെറിവിളിച്ചു...."പൈസ താടാ... കള്ള തെമ്മാടീ... " ഹാജിയാർ പുറത്തിറങ്ങിയില്ല! " പുരയിൽ ചുണയുള്ള ആൺകുട്യോളുണ്ടെങ്കീ എറങ്ങി വാടാ...ന്റെ കണക്ക് തീർക്ക്!." അതിനും ഒരനക്കവും ഇല്ല! "ആണെന്നും പറഞ്ഞ് മീശ വെച്ച് നടക്കുന്നവനുണ്ടെങ്കിൽ എറങ്ങി വാടാ... വന്നെന്റെ കണക്ക് തീർക്ക്!.. എനിക്ക് നിന്റെ പണി ഇനി വേണ്ട... കണക്ക് തീർത്ത് വിട്..മറ്റാരെയെങ്കിലും ഇനി പണിക്ക് വെച്ചോ? ഇനി എന്നെ കാക്കേണ്ട...!!" അതിനും ഒരനക്കവും ഇല്ല! ആരും പുരയ്ക്കകത്തു നിന്നും പുറത്തിറങ്ങാതായപ്പോൾ ഗോപാലൻ ആടിയാടി .. സ്വന്തം വീട്ടിലേക്ക് പോയി..! തെറിവിളി കേട്ടിട്ടും പുറത്തിറങ്ങാത്ത ഹാജിയാരെ കാണാൻ അയൽക്കാരെത്തി.. ഹാജിയാരെ വിളിച്ചു... ഹാജിയാർ പുറത്തു വന്നു ചോദിച്ചു.." ന്നമ്മ്ടെ കോവാലൻ പോയാ.?." "പോയി! ഹാജിയാരെന്താ ഗോപാലനെ പേടിച്ചിട്ടാ കതകടച്ചത്?എന്നാലും ഗോപാലൻ തെറി പറയുമ്പോൾ ഒന്നു പുറത്തിറങ്ങി എന്തെങ്കിലും തിരിച്ചു പറയാമായിരുന്നു.." "ഹേയ് പേടിച്ചിട്ടൊന്നും ഇല്ലാ!... ന്നാലും റിസ്ക് എടുക്കേണ്ടാന്നും ബിചാരിച്ചാ..ഓൻ ബെള്ളത്തിലാ..ഒന്നും തിരിയൂലാ... മാത്തിരല്ല ഞമ്മളെ ഓൻ ബിളിച്ചിട്ടും ഇല്ല...ഞമ്മാക്ക് പേടിയും ഇല്ല... ഓൻ പുരയിലെ ആൺകുട്യോള ബിളിച്ചു.... ഒാരിബിടയില്ല....മദ്രസ്സയില് പോയിറ്റ് ബന്നിറ്റില്ല!.. പിന്നാ... ഓൻചോയിച്ചു...മീസബെച്ചവനുണ്ടോടാ...ന്ന്... അയിന് ഇബിടാർക്കാ മീസയുള്ളത്? ..ഞമ്മക്ക് താടിമാത്രെല്ലേ ഉള്ള്....ഓൻ ... പുരത്തെറ്റി ബന്നതാ... അനക്ക് തീർച്ചണ്ട്...അല്ലാണ്ട്... ഞമ്മളടുത്തല്ല.. ബന്നത്!.. ബെറുതെ ബയക്കിനും ബക്കാണത്തിനും ഞമ്മള കിട്ടൂല!! ഹാജിയാർ പറഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേന്നാളും ഹാജിയാർ ഗോപാലനെ പണിക്കു വിളിച്ചു... ഒരു ഒഴിവു കഴിവും പറയാതെ ഗോപാലൻ അന്നും ഹാജിയാർക്ക് പണിയെടുക്കാൻ വന്നു.. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗ്!

ബുധനാഴ്‌ച, ഡിസംബർ 02, 2009
പോക്കർഹാജിയും മകൻ ബഷീറും!
" ബഷീർ പരീക്ഷയ്ക്ക് രമേഷിന്റെ പേപ്പർ നോക്കി കോപ്പിയടിച്ചു....മാഷ് കൈയ്യോടെ പിടിച്ചു!... ഉപ്പായെ കൊണ്ടു വന്നിട്ടു ക്ലാസ്സിൽ കയറിയാൽ മതി എന്ന് മാഷ്..
എന്നാൽ ആയിക്കോട്ടെ എന്ന് ബഷീറും!
അങ്ങനെ പോക്കർ ഹാജി സ്കൂളിലെത്തി..മാഷിനെ കണ്ടു.. മാഷ് ബഷീറിനെ കുറിച്ച് വിസ്തരിച്ചു പറഞ്ഞു കൊടുത്തു.
"ആട്ടേ.. ഓനെത്രയാ മാർക്ക്!..."
"ആർക്ക്?.. രമേശനോ... അവന് ഫുൾ മാർക്കും ഉണ്ട്.."
"രമേസന്റേതല്ല ചോയിച്ചിന്... ന്റെ മോന് എത്രെയാ മാർക്ക്?..അതു പറ"
കോപ്പിയടിച്ചിട്ടു കൂടി നേരാം വണ്ണം എഴുതാൻ അറിയില്ലെന്നും..എല്ലാറ്റിനും.. ഒന്നും രണ്ടും ...വട്ടപൂജ്യവുമെന്നും മാഷ്...
"അതാ പറഞ്ഞത്...ഓന് വിവരംണ്ട്.....പക്കേങ്കില് ...ആരാന്റെ നോക്കിയിട്ടിരുന്നിട്ടാ ഓന്റെ തലയിലൊന്നും കേറാത്തേ..രമേസനകൊണ്ട് എയുതിക്കും ഓൻ അതു നോക്കിയിരിക്കും...ലേസം മടിയനാ ഓൻ.. അതാ....ബേണോങ്കി രമേസനും ഓൻ പറഞ്ഞു കൊടുക്കും....എത്തിര പ്രാവശ്യം ഞമ്മ് ള് മനസ്സിലാക്കി ഓന്റെ ബിബരം... അത്രക്ക് ബിബരാ ഓന്....ആ രമേസനാ ഓനെ ബെടക്കാക്ക്യത്..! ..." പോക്കർ ഹാജി പറഞ്ഞു..എന്നിട്ട് മകനെ നോക്കി ഒരു ഉപദേശം!
"ആരാനെ നോക്കി പഠിക്കല്ല ഹിമാറെ..! അവനോനെ നോക്കി പഠിക്ക് ശെയ്യ്താനെ!"--
ബഷീർ തലയാട്ടി..
അങ്ങനെ മകൻ ബഷീർ അവനോനെ നോക്കി പഠിച്ച് പഠിച്ച് പോക്കിരിയായി, അതുല്യനായി തുടങ്ങി... കണക്കിനു പൂജ്യം, സ യൻസിന് ഒന്ന്,സാമൂഹ്യപാഠത്തിന് ഒന്നര, അങ്ങിനെ പോകുന്നു മകന്റെ ബിബരം!!
"വലിയ കൊയപ്പം ഇല്ല!"എന്ന് ഹാജിയാർ മാർക്കുമിട്ടു കാരണം അറബിക്ക് കൊഴപ്പമില്ലാത്ത മാർക്ക് ഉണ്ട് എന്നതു തന്നെ! അറബിയറിയോ ? അതു മതി നിന്ന് പെരുക്കാൻ എന്നാണ് ഹാജിയാരുടെ നിലപാട്!
അങ്ങനെയിരിക്കെ ഒരിക്കൽ സ്കൂളിൽ ഒരു പ്രശ്നമുണ്ടായി..അല്ല ബഷീർ പ്രശ്നം ഉണ്ടാക്കി!
"എബിടെക്കാ ഹാജിയാരെ.. അതി രാവിലെ?" അയൽപക്കക്കാരൻ അബ്ദുള്ള ചോദിച്ചു.
"ഏതോ ഒരു പോക്കീരി ചെക്കൻ..നമ്മടെ എളെയ ചെക്കൻ ബശീറിന്റെ കാലു തല്ലീപ്പോളിച്ചത്രെ..ഒാന്റെ കാലിനൊരു ബീക്കം!. അങ്ങിനെ ബിടാൻ പറ്റൗ..ചോയിച്ചിറ്റെന്നെ കാര്യം!." പോക്കർ ഹാജി..തന്റെ വളഞ്ഞകാലൻ കുടയുമെടുത്ത് പുറപ്പെട്ടു...!
സന്തോഷത്തോടെ പിറകിൽ കാലു വലിച്ചുകൊണ്ട് എളയ ചെക്കൻ ബഷീറും!...
" ഉപ്പാനെ ബിളിചെറക്കാനെ കൊണ്ട് പാട് തന്ന്യാ..... എറങ്ങിയാ പിന്നെ ശരം ബിട്ട പോലാണ്.." ബശീറെ നോക്കണെ ഉപ്പാനെയല്ല... അന്നെ!"....." കാലു ബയ്യാത്ത കുട്ടിയാന്ന് ഓര് നോക്കൂല" സൈനബ തന്നത്താൻ പറഞ്ഞു...
പോക്കർ ഹാജി സ്കൂളിലെത്തി..മാഷിനെ കണ്ടു...അവിടെ.വാദി പ്രതിയായി...!..പോക്കർ ഹാജിയാരുടെ മകൻ പ്രതിയാണെന്നാരൊപിച്ച ചെക്കൻ സീരിയസ്സായി ഹോസ്പിറ്റലിലാണ്!..അവന്റെ കൈയ്യും കാലും തല്ലിയൊടിച്ചുവത്രെ ബഷീർ..!
മാഷ് പറഞ്ഞു.. ‘ നിങ്ങളെ വിളിച്ചു വരുത്താമെന്ന് കരുതി ഇരിക്കയാണ്... കണ്ടില്ലേ നിങ്ങളുടെ മകൻ ഒരു പയ്യന്റെ കൈയ്യും കാലും പൊളിച്ചിട്ടിരിക്കയാണ്!.. പഠിക്കത്തും ഇല്ല .. എപ്പോൾ നോക്കിയാലും പ്രശ്നവും!"
".അതബിടെ നിക്കട്ടെ..ഇപ്പം ഇതു പറ!...അയിനും മാത്രം ഇബിടെ എന്താ ഇണ്ടായെ മാഷെ..!"
"...അവൻ ഇവനെ ചീത്ത വിളിച്ചെത്രെ.!.. അതിനാ ഇവൻ അവന്റെ കാലും കൈയ്യും തല്ലിയൊടിച്ചത്!...ആസ്പത്രി ചിലവ് ഹാജിയാർ കൊടുക്കേണ്ടി വരും!!"
"എന്ത്ന്ന്?..."
"ആസ്പത്രി ചിലവ് ഹാജിയാർ കൊടുക്കേണ്ടി വരും എന്ന്!!" -മാഷ് വീണ്ടും പറഞ്ഞു.
"..പഷ്ട്!.....!.ഏതോ ഇബലീസിനെകൊണ്ട് അന്റെ ചെക്കനെ ചീത്തേം ബിളിപ്പിച്ച്...അടിം മാങ്ങി അയിനു കിട്ടുന്ന കായും മാങ്ങി ആശൂത്രീല് കൊടുക്കാനാ മാശ് ഞങ്ങാനാ ബിളിപ്പിച്ചത്..?...ങള് പഠിപ്പും ബിബരൊം ഇള്ളോരല്ലേ.?...ചീത്ത ബിളിച്ചോന്റെ വാപ്പാനെ വിളിച്ച് ബരുത്തി... ഓന്റെയും ബാപ്പാന്റെയും നടു നിരക്കേണ്ടിടത്താ... നിങ്ങേന്റെ ഒരു ബർത്താനം!...ചീത്ത ബിളിച്ചാ ഇങ്ങാ കേട്ടു നിക്ക്വോ?... ഇല്ലാലോ.?"
.."ന്റെ മോനായോണ്ട് പറയല്ല.ഓനായൊണ്ട്.. അങ്ങിനെ ഒതുക്കി...!... എബിടെ ഓരെ ബിളിക്കീൻ... ന്റെ മോന്റെ കാര്യത്തിന് സമാധാനം പറ!...ഓന്റെ കാലും ഇങ്ങള് പറഞ്ഞ കുട്ടി അടിച്ച് പൊളിച്ചിരിക്ക്ന്ന്..അയിന്റെ പൈസ.. താ ... എന്നിറ്റാലോയിക്കാം..ആശൂത്രിചിലവ് എന്താവും ന്ന്..അയിന്റെ ബില്ലും കൊടുത്തയക്കാം..പൈസാക്ക് മാണ്ടീറ്റല്ല..ന്നാലും ഇങ്ങള് തന്നാ ഞമ്മ മാണ്ടാന്ന് പറയൂല..!."
ബഷീർ പറഞ്ഞു " ഉപ്പാ ഓന്റെ കാലും കൈയ്യും അടിച്ചു പൊളിച്ചിട്ട് മാഷിനെ കണ്ടിറ്റ് ഞാനോടുമ്പോ വീണിറ്റാ ന്റെ കാലൊടിഞ്ഞത്.."
" യ്യീയോന്നും പറയേണ്ട.... മുണ്ടാണ്ട് കേട്ടാ മതി...ഓരോടാ ചോയിച്ചേ... അല്ലാതെ... യിന്നോടല്ല... ഹമുക്കേ!."
"പറ മാഷ് പറ....ബശീറ് പറഞ്ഞത് കേട്ടല്ലാ....അപ്പോ മാഷല്ലേ അയിന് കാരണം.? ...പൈസാക്കും മാണ്ടി എപ്പോ ബരണം?."
കഥമാറിയെന്ന് ഹെഡ്മാഷിനു മനസ്സിലായി...
.. അസഹനീയമായ തെറിവിളി പേടിച്ച്..ഒടുവിൽ ഹെഡ് മാഷ് പറഞ്ഞു... " നിങ്ങള് പോയ്ക്കോളു.. ഹാജിയാരെ നമ്മളൊന്നും പറഞ്ഞിട്ടില്ല... നിങ്ങളോന്നും കേട്ടിട്ടും ഇല്ല....കണ്ടിട്ടും ഇല്ല!"
"ഹേഡ്മാശ് പറഞ്ഞതാ അതിന്റെ ശരി..!.. രണ്ട് കൂട്ടരിക്കും നഷ്ടം ഇണ്ട്..!..ആരോടും ഞമ്മക്കൊരു ബിരോധോം ഇല്ല..പക്കേങ്കില് കളിക്കാൻ പറഞ്ഞാൽ കളിച്ചീറ്റേ ..ഞമ്മ പോകൂ... "മാശ്ക്ക് ഞാമ്പറഞ്ഞതിൽ ബിരോധം ഇണ്ടാങ്കീ പോറുത്തോളീ.."
"ന്നാ മാശേ ഇനിയൊന്നും പറയാനില്ലാല.. പടച്ചോനേ.!!.. കേട്ടാ ബശീറെ....ചീത്ത ബിളിച്ചാ... എത്തറ ഹിമാറിന്റെയും കാലും കൈയ്യും നീ തച്ചു പൊളിച്ചോ..! ഞമ്മക്കൊരു ബെ ഷമൂം ല്ല! .... ഹേഡ് മാശും അതാ പറേന്ന്......വാട ബശീറെ പോകാലാ..! പോക്കർ ഹാജി സ്കൂൾ വിട്ടിറങ്ങി..!

ചൊവ്വാഴ്ച, ഡിസംബർ 01, 2009
പോക്കർ ഹാജീന്റെ കോഴി!
അന്ന് പോക്കർ ഹാജിയുടെ കയ്യിൽ ഒരു സഞ്ചി ഉണ്ടായിരുന്നു... ബസ്സിൽ സീറ്റില്ല..!..ബസ്സിലാണെങ്കിൽ തിരക്കും!.
"എവിടെയാ ഹാജിക്ക പോയത്?"
" ആ മോനായിരുന്നാ..?."
" ആ മോനല്ല!".. ഞാനാ സജി! വെറുതേ ചൂടു പിടിപ്പിക്കാൻ സജി പറഞ്ഞു.
"അന്റെയൊരു ബർത്താനം!!" ഒരിടം ബരെ പോകാനുണ്ടായിന്!"അങ്ങോട്ട് നീങ്ങിയിരിക്ക് മോനെ!
സീറ്റിലിരിക്കുന്ന സജിയെ കണ്ടതും പോക്കർ ഹാജി ആശ്വാസത്തോടെ പറഞ്ഞു.
"സജി അവന്റെ സീറ്റ്ലേശം അട്ജസ്റ്റ് ചെയ്ത് അദ്ദേഹത്തെ ഇരുത്തി..! പക്ഷേ..ഒട്ടകത്തിന് ഇടം കൊടുക്കരുതെന്ന കഥ ഓർമിപ്പിക്കുന്ന തരത്തിൽ അവന്റെ സീറ്റിൽ നിന്നും ഹാജിയാരവനെ പുറത്താക്കി..
"മോനിരുന്നോ!" എന്ന് സ്നേഹപൂർവ്വമായ ഉപദേശവും!
"വേണ്ട!... ഹാജിക്കയിരുന്നോളു എന്ന് സ്നേഹപൂർവ്വം സജിയും!
സജി അറിഞ്ഞു... അല്ല ഹാജിയാർ അറിയിച്ചു എന്നു പറയുന്നതാണ് ശരി... ഇരിക്കുന്നതിനേക്കാൾ നല്ലത് നിൽക്കുന്നതാണെന്ന്!..ഹാജിക്കക്ക് ഇരിക്കാൻ തന്നെ സ്ഥലം തികയുന്നില്ല! അത്തറിന്റെ മനം മടുപ്പിക്കുന്ന മണം അവന്റെ തലച്ചോറിനെ വരെ പിടിച്ചുലച്ചു..!!വിസ്തരിച്ച് പോക്കർഹാജി ഇരുന്നു..!!
പിന്നീട്‌ഹാജിയാർ ചന്ദ്രികപേപ്പർ എടുത്തു വായന തുടങ്ങി...തലതിരിച്ചു പിടിച്ചു വായിക്കാൻ തുടങ്ങിയപ്പോൾ ആരോ തിരുത്താൻ ശ്രമിച്ചു!
" അന്റെയൊരു ബർത്താനം!... അനക്ക്.. കണ്ണു പിടിക്കൂലാന്ന്!... ചിത്രം എങ്കിലും നോക്കാന്ന് ബിചാരിച്ചാ പേപ്പർ ഒന്നു നോക്കിയത്.!"
"പിന്നെ എന്തിനാ ഹാജിക്കാ പേപ്പർ വാങ്ങിയത്?"- ആരോ ചോദിച്ചു..
" സഞ്ചിയില് കോയി ണ്ട് ... അതിനും മാണ്ടി മാങ്ങിയതാ... പേപ്പർ ഇട്ടു കൊടുത്താല് .. അത് മിണ്ടാണ്ടിരിക്കും! അയിനാ!...ഇല്ലാങ്കി അത് കൂവി വിളിച്ചു എടങ്ങേറാക്കും!"
"കോഴിയെന്താ പേപ്പർ വായിക്ക്വോ?"
"ഞമ്മാന്റെ കോയിക്ക് ലേശം ബിബരംണ്ട് ന്ന് കൂട്ടിക്കോളി... കയിഞ്ഞായ്ച്ചയാ ഞമ്മള് മനസ്സിലാക്കീന്... കോയി കരച്ചിലോട് കരച്ചില്... പേപ്പർ ഇട്ട് കൊടുത്തേപ്പിന്ന നിന്ന്.. അയിന്റെ സൂക്കേട്!
എല്ലാവരും ചിരിച്ചു.!
"കോഴിയെന്താ ചന്ദ്രികപേപ്പറേ വായിക്കൂ. മറ്റോന്നും വായിക്കില്ലേ!"-ബസ്സിൽ നിന്നും ആരോ പറഞ്ഞു..
"ഞമ്മാന്റെ കോയിക്ക് അയിനോടാ പെരുത്തിഷ്ടം! അത് ഇട്ട് കൊടുത്താല് അതൊന്നും മിണ്ടൂല!.. ഇങ്ങാക്ക് എടങ്ങേറൊന്നും ഇല്ലാലാ..യാ റെബ്ബേ!.. എന്തോക്കെയാ ആൾക്കാരിക്ക് അറിയേണ്ട്!!...മുണ്ടാതെ പോകാംന്ന് ബെച്ചാല് അയിനും സമ്മയിക്കൂലാത്ത വഹകള്!!" പോക്കർ ഹാജി പറഞ്ഞു..

പോക്കർ ഹാജിയും കള്ളനും!
അന്ന് ചൂട് കൂടുതലായിരുന്നു... പോക്കർ ഹാജി രാത്രിജനൽ തുറന്നിട്ടു കിടന്നു.പുറത്തെ കാറ്റു കൊണ്ടേക്കാം എന്നേ ഹാജിയാരു വിചാരിച്ചുള്ളു...അന്നു തന്നെ കള്ളനും എത്തി! പോക്കർ ഹാജിയുടെ കെട്ടിയോൾ സൈനബ കിടന്നിരുന്നതോ ജനാലയുടെ അരികത്തും!!..
കള്ളൻ നോക്കുമ്പോഴുണ്ട് കല്ല്യാണ പന്തലു ചമയിച്ച പോലെ താഴെ മുതൽ മുകളിലറ്റം വരെ സൈനബയുടെ ചെവി സ്വർണ്ണം കൊണ്ട് ചമയിച്ചിരിക്കുന്നു..!!ഇതുപോലുള്ള സുവർണ്ണാവസരം വേറെ കിട്ടാനില്ല!!
വളരെ ശ്രദ്ധയോടെ കള്ളൻ ഒാരൊന്നും അറുത്തെടുത്തു.. അബ്ദ്ധവശാലോ,കുറെ നേരം പണിയെടുക്കാനുള്ള മടികൊണ്ടോ എന്നറിയില്ല...കള്ളൻ ഒന്നാഞ്ഞു പിടിച്ചു!!.....സൈനബാന്റെ ചെവി കള്ളന്റെ കയ്യിൽ!!
" അള്ളാ.. യാ പടച്ചോനെ... ആരോ എന്റെ ചെവി മുറിച്ചേ .. ഓടിവായോ..?" സൈനബ അലറി വിളിച്ചു..!
കള്ളൻ കിട്ടിയ മുതലുമെടുത്തുജീവനും കൊണ്ടോടി..
ആളുകൾ ഓടിക്കൂടി..കള്ളനെ തേടി അലഞ്ഞു... അടുത്തു കിടന്ന പോക്കർ ഹാജിയും അറിഞ്ഞു... പക്ഷെ തിരിഞ്ഞു കിടന്നു..
നാട്ടിൽ കഥയുണ്ടായി..മൊബൈൽ ഫോണിലൂടെയും, റെഞ്ചില്ലാത്ത സ്ഥലങ്ങളിൽ വനജാക്ഷി റേഡിയോ പ്രക്ഷേപണത്തിലൂടെയും (സ്ഥലത്തെ പ്രചരണ വിഭാഗം തലവി, ഏറ്റവും കൂടുതൽ വരിക്കാർ ഉള്ള വിഭാഗം) മുഴുനീള വിവരണം നാട്ടുകാർ കേട്ടു "... അജാനബാഹു.. കറുത്ത നിറം...കള്ളന്റെ കയ്യിൽ വളഞ്ഞ എസ് ആകൃതിയിലുള്ള കത്തിയുണ്ടായിരുന്നു...കള്ളനെ കണ്ട പോക്കർ ഹാജി ബോധം കെട്ട് മറിഞ്ഞു വീണു.. കള്ളൻ കറുത്ത എന്തോ ചായം പുരട്ടിയിരുന്നു... വെറും അണ്ടർവ്വെയർ മാത്രെ ധരിച്ചുള്ളു ..........."എന്നോക്കെ പ്രചരിച്ചു കൊണ്ടിരുന്നു...!
"എന്താ ഹാജിക്കാ.. ഇങ്ങള് മാത്രം... ഒന്നും മിണ്ടാത്തെ.!"- പലരും ചോദിച്ചു..
"പോലീസിൽ കം പ്ലെയിന്റ് കൊടുക്കണം"- പലരും ഉപദേശിച്ചു..
പോക്കർ ഹാജി ഒന്നും മിണ്ടിയില്ല... കുറെ കേട്ടപ്പോൾ പോക്കർ ഹാജി ഒടുവിൽ വായ തുറന്നു...
"ആ ഹറാം പിറന്നോളോട് ഞാൻ പറഞ്ഞിരുന്നു..ഇങ്ങനെ ചമയേണ്ടാന്ന്... കുറച്ച് അനുഭവിക്കുമ്പോൾ പഠിക്കും.. ഇപ്പോൾ ചെവിയല്ലേ പോയുള്ളു...... അടുത്തു തന്നെ തലയും പോകും...കള്ളൻ ആരായാലെന്താ.?..ഓൻ ധീരനാ...സൈനബാന്റെ ചെവി അരിയാനുള്ള ഭാഗ്യം ഉണ്ടായില്ലേ....ഓനെ ഞമ്മള് കണ്ടാ അവാർഡ് കൊടുക്കും!..ഒരു മുപ്പതിനായിരം രൂപ!!"
സംഗതി എല്ലാവരും അറിഞ്ഞു... കള്ളനും.!!...പിറ്റേന്നാൾ കള്ളൻ പോക്കർ ഹാജിയുടെ മുന്നിൽ തൊണ്ടി സാധനം അടക്കം ഹാജരായി...
കള്ളനെ കുറിച്ചറിയാൻ എല്ലാവരും അടുത്തു കൂടി...മുറിചെവിക്ക് പ്ലാസ്റ്ററിട്ട സൈനബാനെ നോക്കി പോക്കർ ഹാജി പറഞ്ഞു.".ഇത്രെയുള്ള്.!!.. പോലീസും പട്ടാളും ഒന്നും ഞമ്മക്ക് ബേണ്ട..കള്ളനെ പിടിക്കാൻ!!....ഞമ്മക്കറിയാം കള്ളൻ കപ്പലിൽ തന്നെയെന്ന്...ബെറുതെ കരഞ്ഞു ബിളിച്ച് ആളെ കൂട്ടുന്നതെന്തിനാണ്... അത് ഈ ഹിമാറിനറിയില്ല..!.."
സൈനബ ചെവിമെല്ലെ തടവി! കള്ളൻ പോക്കർ ഹാജിയുടെ മകൻ ഹുസൈൻ തന്നെയായിരുന്നു...
അടുത്തു നിന്ന ഹുസൈൻ ചോദിച്ചു " ഉപ്പാ... ഉപ്പ പ്രഖ്യാപിച്ച അവാർഡ്!!"

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)